മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനം ദുബായില്‍

October 19th, 2009

gitex-2009മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ദുബായില്‍ ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്.
 
യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 3000 ത്തില്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയടക്കം 65 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ജൈടെക്സിന് എത്തിയിരിക്കുന്നത്.
 
മൈക്രോ സോഫ്ട് തങ്ങളുടെ ഏറ്റവും പുതിയ വിന്‍ഡോസ് സെവന്‍ ഈ മേളയില്‍ പുറത്തിറക്കി. പുതിയ വിന്‍ഡോസ് സെവന്‍ പിസിയെ ക്കുറിച്ച് അറിയാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
 
ലോകത്തിലെ ആദ്യത്തെ ത്രീഡി ടെലിവിഷ നുമായാണ് പാനാസോണിക് ജൈ ടെക്സിന് എത്തിയിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ കാണാനാവുന്ന ഈ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും ആറ് മാസത്തിനകം മിഡില്‍ ഈസ്റ്റ് വിപണിയില്‍ ലഭ്യമാക്കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍റണി പീറ്റര്‍ പറഞ്ഞു.
 
അള്‍ട്ര സ്ലിം പ്ലാസ്മ ടിവിയും പാനാസോണിക് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
 
ജൈ ടെക്സിനോട് അനുബന്ധിച്ച് ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ ഐടി അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പ്പന മേളയായ ഷോപ്പറും സംഘടിപ്പിച്ചിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

7500 കിലോഗ്രാം തൂക്കമുള്ള സോപ്പ് ദുബായില്‍; ആര് കുളിക്കും?

October 14th, 2009

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ സോപ്പ് ദുബായില്‍ നിര്‍മ്മിക്കുന്നു. 7500 കിലോഗ്രാമായിരിക്കും ഈ സോപ്പിന്‍റെ തൂക്കം.
 
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാവുന്ന വമ്പന്‍ സോപ്പ് നിര്‍മ്മിക്കുന്നത്. 7500 കിലോഗ്രാമായിരിക്കും ഈ സോപ്പിന്‍റെ തൂക്കം. ദുബായ് ഇന്‍വസ്റ്റ് മെന്‍റ് പാര്‍ക്കിലെ വിവിഎഫ് ഗ്രൂപ്പാണ് ഭീമന്‍ സോപ്പ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ജോ ക്രീം സോപ്പിന്‍റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. സുതാര്യമായ സോപ്പായിരിക്കും നിര്‍മ്മിക്കുകയെന്ന് വിവിഎഫ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ജോസ് മാത്യു പറ‍ഞ്ഞു.
 
സോപ്പ് നിര്‍മ്മാണത്തിനായി ഒരു മാസത്തോളം സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി. ഭീമന്‍ സോപ്പ് നിര്‍മ്മാണത്തിനായുള്ള വമ്പന്‍ അച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച് ദുബായില്‍ എത്തിക്കുകയാണ് ചെയ്യുക.
 
20 ലക്ഷം രൂപയാണ് ഈ സോപ്പിന്‍റെ നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കേര സംഗമം ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു

October 10th, 2009

shashi-tharoor-keraദുബായ് : കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (KERA) യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിച്ച വ്യാപാര സംഗമം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു. ദുബായിലെ എമ്മിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ഗൊഡോള്‍ഫിന്‍ ബോള്‍ റൂമില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമദ്, ദുബായ് കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എന്നിവരും സംബന്ധിച്ചു.
 

kera-business-meet

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
സോഫ്റ്റ് വെയര്‍ അല്ലാതെയുള്ള രംഗങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ന് യു.എ.ഇ. എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി അറിയിച്ചു. 160 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടത്തിയത്.
 
കാലവിളംബമില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരാണ് ഇത്തവണ അധികാരത്തിലേറിയത്. പഞ്ചവത്സര പദ്ധതികള്‍ക്ക് പകരം 100 ദിന പരിപാടികളാണ് നടപ്പിലാക്കുന്നത്. യുവത്വത്തിന്റെ അക്ഷമയെ ബഹുമാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേത് എന്നും ഡോ. ശശി തരൂര്‍ പറഞ്ഞു.
 
കേര സംഘടിപ്പിച്ച ഈ ബിസിനസ് മീറ്റ് എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ബിസിനസ് മേഖലയെ അലട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്ന എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. പരിപാടിയുടെ നടത്തിപ്പില്‍ ദൃശ്യമായ അച്ചടക്കവും ഗാംഭീര്യവും കേരയുടെ അന്തഃസത്ത വെളിവാക്കുന്നു. ചടങ്ങിനായി തെരഞ്ഞെടുത്ത വേദി തന്നെ ഇതിനൊരു ഉദാഹരണമാണ്. തന്റെ ഔദ്യോഗിക ജീവിതതില്‍ ഇതാദ്യമായാണ് ഒരു മലയാളി സംഘടന എമിറേറ്റ്സ് ടവറില്‍ ഒരു പരിപാടി നടത്തിയതില്‍ താന്‍ പങ്കെടുക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം, സ്ഥിരമായി മലയാളികളുടെ പരിപാടികള്‍ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് നടത്താറുള്ളത് എന്നു പറഞ്ഞത് സദസ്സില്‍ ചിരിയുണര്‍ത്തി.
 

revikumar-kera-president george-abraham

salim-musthapha-shashi-tharoor kera-business-and-professional-directory

salim-musthapha-revikumar-shashi-tharoor kera-business-meet-delegates

 
കേരയുടെ അംഗങ്ങളായ മലയാളി എഞ്ചിനിയര്‍മാരുടെ ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയ ഒരു ബിസിനസ് ഡയറക്ടറി തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ഇത്തരമൊരു ഡയറക്ടറി ഇതാദ്യമായാണ് യു.എ.ഇ. യില്‍ പ്രകാശനം ചെയ്യപ്പെടുന്നത് എന്ന് കേര പ്രസിഡണ്ട് രവി കുമാര്‍ അറിയിച്ചു.
 
ചടങ്ങിനോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും അരങ്ങേറി.
 


Shashi Tharoor inaugurates KERA Business and Professional Meet 2009


-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫ് ഓണാഘോഷം ദുബായില്‍ നടന്നു

October 10th, 2009

akcaf-onam-mahabaliദുബായ് : അക്കാഫ് ഓണാഘോഷം ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെച്ച് വെള്ളിയാഴ്‌ച്ച നടന്നു. ഓണ സദ്യയെ തുടര്‍ന്ന് വിവിധ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഘോഷ യാത്ര ഉണ്ടായിരുന്നു. ചടങ്ങില്‍ മുഖ്യ അതിഥികളായി ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, സിനിമാ നടനും എം.എല്‍.എ. യുമായ കെ. ബി. ഗണേഷ് കുമാര്‍, നര്‍ത്തകനും സിനിമാ നടനുമായ വിനീത് എന്നിവര്‍ സംബന്ധിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
 

akcaf-onam-ceta-team

ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിന്റെ (CETA) ടീം

 


Onam celebrations by AKCAF in Dubai


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫ് ഓണം 2009 ഒക്ടോബര്‍ 9ന്

October 8th, 2009

paul-t-josephദുബായ് : കേരളത്തിലെ 48 കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത വേദിയായ All Kerala Colleges Alimni Forum (AKCAF) ന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പരിസമാപ്തിയായ മെഗാ ഓണാഘോഷം ദുബായിലെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒക്ടോബര്‍ 9ന് നടക്കും.
 
ഓണ സദ്യയോടെ തുടങ്ങുന്ന പരിപാടികളുടെ ഒരു പ്രധാന ആകര്‍ഷണം എല്ലാ വര്‍ഷത്തെയും പോലെ അക്കാഫ് സംഘടിപ്പിക്കുന്ന വ്യത്യസ്ത അംഗ കോളജുകളുടെ പങ്കാളിത്തത്തോടെയുള്ള വര്‍ണ്ണ ശബളമായ സാംസ്ക്കാരിക ഘോഷയാത്ര ആയിരിക്കും. പഞ്ച വാദ്യം, ചെണ്ട മേളം, തെയ്യം, കഥകളി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെയായിരിക്കും ഈ ഘോഷയാത്ര.
 
ചടങ്ങുകളുടെ ഔദ്യോഗിക ഉല്‍ഘാടനം ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമാ നടനും, എം.എല്‍.എ. യുമായ കെ. ബി. ഗണേഷ് കുമാര്‍, ആര്‍. പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള (ബഹറൈന്‍) എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.
 
പ്രശസ്ത നര്‍ത്തകനും, സിനിമാ നടനുമായ വിനീതിന്റെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ അരങ്ങേറും. കോഴിക്കോട്ടെ കളരി സംഘം നയിക്കുന്ന കളരി അഭ്യാസ പ്രകടനം ഇത്തവണത്തെ ഒരു പ്രത്യേകത ആയിരിക്കുമെന്നും ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അക്കാഫ് ഭാരവാഹികള്‍ അറിയിച്ചു.
 

akcaf-press-meet

 
എം.എല്‍.എ. ഗണേഷ് കുമാര്‍, അക്കാഫ് പ്രസിഡന്റ് പോള്‍ ടി. ജോസഫ്, ജനറല്‍ സെക്രട്ടറി അജേഷ് നായര്‍, ജനറക് കണ്‍‌വീനര്‍ രാജേഷ് എസ്. പിള്ളൈ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
 


AKCAF Onam celebrations in Dubai on October 9th


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 1612345...10...Last »

« Previous Page« Previous « റാന്നി അസോസിയേഷന്റെ ഒമ്പതാമത് ഓണാഘോഷം ഒമ്പതാം തിയതി
Next »Next Page » ദുബായില്‍ ശശി തരൂര്‍ പറഞ്ഞത് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine