ഗുണ്ടാ പോലീസുകാര്‍ക്കെതിരെ നടപടി വേണം

September 29th, 2009

ദുബായ് : കാസറഗോഡ് ബൈക്ക് നിരോധനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെയും നിരപരാധികളെയും തല്ലി ചതച്ച പോലീസ് നടപടി കാടത്തവും പോലീസ് സേനയ്ക്ക് തന്നെ അപമാനകരവും ആണെന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം (പി. സി. എഫ്.) ദുബായ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ബള്ളൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാസറഗോഡിലെ തല മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും എഴുത്തു കാരനുമായ റഹിമാന്‍ തയാലങ്ങാടിയെ മര്‍ദ്ദിച്ചത് യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ഗുണ്ടാ മാഫിയകളെ തിരഞ്ഞു പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട പോലീസുകാര്‍ സ്വയം ഗുണ്ടകള്‍ ആവുകയാണ്. ഇത്തരം അനര്‍ഹരായ പോലീസുകാരെ, എത്ര ഉന്നതനായാലും, അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ച് പോലീസ് സേനയില്‍ നിന്നു തന്നെ പുറത്താക്കണമെന്നും മുഹമ്മദ് ബള്ളൂര്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാന്ധിജിയെ മാതൃകയാക്കുക : മെത്രാപ്പൊലീത്ത

September 29th, 2009

ys-mens-clubദുബായ് : മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളും പ്രവര്‍ത്തികളും നാം ഓരോരുത്തരും മാതൃക ആക്കണം എന്നും അതിലൂടെ നമുക്ക് ആവശ്യത്തി ലിരിക്കുന്നവരെ കൂടുതലായി കരുതുവാനും നല്ല ഒരു ഭാരതം കെട്ടിപ്പടുക്കുവാനും സാധിക്കുമെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പ്രസ്താവിച്ചു. പുതുതായി രൂപം കൊണ്ട ന്യൂ ദുബായ് വൈസ് മെന്‍ ക്ലബിന്റെ ഉല്‍ഘാടനവും ഓണാഘോഷവും ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു മെത്രാപ്പൊലീത്ത.
 

ys-mens-club

 
 
അഭിജിത് പറയില്‍, എരവിപേരൂര്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് SKSSF കഥാ പ്രസംഗം സംഘടിപ്പിച്ചു

September 29th, 2009

ദുബൈ : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ എസ്. കെ. എസ്. എസ്. എഫ്. ദുബായ് കമ്മിറ്റി കെ. എം. സി. സി. ഓഡിറ്റോ റിയത്തില്‍ സംഘടിപ്പിച്ച കെ. എന്‍. എസ്. മൗലവിയുടെ കഥാ പ്രസംഗം തിങ്ങി നിറഞ്ഞ പ്രേക്ഷക സദസ്സിന് ഈദാഘോ ഷത്തിന്‍റെ ധന്യ മുഹൂര്‍ത്തമായി.
 
ഖലീഫ ഉമറിന്‍റെ ഭരണകാലത്ത് നടന്ന അബൂദറുല്‍ ഗിഫാരി എന്ന സഹാബിയുടെ കരളലിയിക്കുന്ന ചരിത്രമാണ് ‘തൂക്കു മരത്തിലെ നിരപരാധി’ എന്ന കഥാ പ്രസംഗത്തിലൂടെ കെ. എന്‍. എസ്. മൗലവി അവതരിപ്പിച്ചത്.
 
മുസ്‍ലിംകള്‍ പരസ്പരം സഹോദര ങ്ങളാണെന്നും പ്രയാസത്തില്‍ പെടുന്നവരെ സഹായിക്കു ന്നവര്‍ക്ക് വല്ല ദുരിതവും സംഭവിക്കുമ്പോള്‍ അല്ലാഹു അവരെ നിഷ്‌പ്രയാസം രക്ഷപ്പെടു ത്തുമെന്നുമുള്ള മഹിതമായ സന്ദേശമാണ് ഈദിന്‍റെ പൊന്‍ സുദിനത്തില്‍ ഈ പരിപാടിയിലൂടെ നല്‍കിയത്.
 
പരിപാടി യോടനു ബന്ധിച്ച് നടന്ന ഈദ് മീറ്റില്‍ അബ്ദുല്‍ ഹഖീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് നദ്‍വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം എളേറ്റില്‍, എന്‍ . എ. കരീം, ഫൈസല്‍ നിയാസ് ഹുദവി, മൊയ്തു നിസാമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലവി ക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ്. ക്യാമ്പസ് വിംഗ് അംഗങ്ങളായ മാസ്റ്റര്‍ ഷബാബ്, ഷക്കീര്‍ കോളയാട്, ഷാഫി ഹാജി, യൂസുഫ് കാലടി, ഷറഫുദ്ദീന്‍ പെരുമളാ ബാദ്, ബിന്‍യാമിന്‍ ഹുദവി, സുലൈമാന്‍ കര്‍ണാടക, അബ്ദുല്‍ ഖാദര്‍, മുസ്തഫ ഹാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 
ഉബൈദ്‌ റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്
 
 
ഉബൈദ്‌ റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫെക്കയുടെ ഓണാഘോഷം ദുബായില്‍

September 27th, 2009

fekca-onam-mahabaliദുബായ് : ഫെക്ക യുടെ (FEKCA) ആഭിമുഖ്യത്തില്‍ ദുബായ് ഖിസൈസില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിലെ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയാണ് ഫെക്ക. അക്കാഫ് എന്ന സംഘടനയില്‍ നിന്നും വേര്‍പെട്ട് രൂപം കൊണ്ട ഫെക്ക തങ്ങളുടെ ആദ്യത്തെ പൊതു പരിപാടിയായ ഓണാഘോഷം എല്ലാ അര്‍ത്ഥത്തിലും ഗംഭീരമാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ദുബായ് ഖിസൈസിലെ വിശാലമായ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
 

fekca-onam-audience

 
രാവിലെ ഒന്‍പതു മണിയ്ക്ക് പുതുതായി രൂപം കൊണ്ട ഫെക്ക യുടെ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സംഘടനാ അംഗങ്ങളും കുടുംബംഗങ്ങളും ചേര്‍ന്ന് പൂക്കളം ഒരുക്കി.
 

fekca-ona-sadya

 
ആഘോഷത്തോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. ഓണ സദ്യക്കായി പ്രത്യേകം ഭക്ഷണ ശാല തൊട്ടടുത്ത ഹാളില്‍ സജ്ജമാക്കിയത് ഏറെ സൌകര്യ പ്രദമായി. മാത്രമല്ല, പ്രധാന ഹാളില്‍ നടക്കുന്ന പരിപാടികള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. വഴി ഭക്ഷണ ശാലയില്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
 
പ്രത്യേകം വി.ഐ.പി. പരിഗണനകളില്ലാതിരുന്ന സദസ്സും, വിശാലമായ ഹാളും, ഏറെ സൌകര്യപ്രദവും അച്ചടക്കത്തോടെയും പരിപാടികള്‍ അരങ്ങേറുന്നതിന് കാരണമായി എന്നത് സംഘാടകരുടെ സംഘാടക പാടവം വ്യക്തമാക്കി.
 
സംഘടനയില്‍ അംഗങ്ങളായ കോളജുകളുടെ വര്‍ണ്ണ ശബളമായ ഘോഷ യാത്ര കാണികളില്‍ ആവേശം പകര്‍ന്നു. താലപ്പൊലി, പഞ്ചാരി മേളം, ചെണ്ട മേളം, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ മഹാബലി സദസ്യരുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് സ്റ്റേജിലേയ്ക്ക് നടന്നു കയറിയത് കൌതുകമുണര്‍ത്തി.
 

lakshmi-gopalaswamy-shihab-ghanem

souvenir-shihab-ghanem

 
പൊതു സമ്മേളനത്തില്‍ മുഖ്യ അതിഥിയായിരുന്ന പ്രശസ്ത അറബ് കവിയും പണ്ഡിതനുമായ ഡോ. ശിഹാബ് ഘാനം ഫെക്കയുടെ സ്മരണിക പ്രശസ്ത നര്‍ത്തകിയും മലയാളികളുടെ മനം കവര്‍ന്ന സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.
 

lakshmi-gopalaswamy

 
പൊതു സമ്മേളനത്തിനു ശേഷം ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തം അരങ്ങേറി.
 

kalabhavan-prajod-shajon-mimicry

 
ഹാസ്യ കലാകാരന്മാരായ കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഹാസ്യ കലാ പ്രകടനം സദസ്സിനെ ഏറെ രസിപ്പിച്ചു.
 

dancing-girls fekca-dance
singing-girl

 
വിദ്യാഭ്യാസ മികവിനു പുകള്‍പെറ്റ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഒത്തു ചേര്‍ന്ന് ഫെക്ക എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ് എന്നും ഫെക്ക ഇത്തരത്തിലുള്ള കലാ സാംസ്ക്കാരിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് പ്രവാസി സമൂഹത്തിന് ഒരു അനുഗ്രഹമാണ് എന്നും ഓണാഘോഷത്തിനായി നല്‍കിയ തന്റെ സന്ദേശത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസ്സഡര്‍ തല്‍മീസ് അഹമദ് അറിയിച്ചു.
 


Federation of Kerala Colleges Alumni – FEKCA – Onam celebrations in Dubai


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫെക്ക (FEKCA) ഓണാഘോഷം

September 25th, 2009

FEKCA-onam-dubaiദുബായിലുള്ള കേരളത്തിലെ കോളജുകളുടെ പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ ഓണാഘോഷം ഇന്ന് സെപ്റ്റംബര്‍ 25, വെള്ളിയാഴ്‌ച്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ ഗിസൈസിലെ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടും എന്ന് ഫെഡറേഷന്‍ ഓഫ് കേരളാ കോളജസ് അലുംനി (Federation of Kerala Colleges Alumni – FEKCA) ഭാരവാഹികള്‍ അറിയിച്ചു. ഫെക്ക യുടെ ബാനറില്‍ 25ല്‍ അധികം കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണക്കോടി ഉടുത്ത് പൂവിളിയുമായി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഉത്സവം ദുബായിലെ കോളജ് ആലുംനികളുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരിക്കും എന്ന് ഫെക്ക അറിയിച്ചു.
 

fekca-press-meet

 
പൊതു സമ്മേളനത്തില്‍ പ്രശസ്ത അറബ് കവിയായ ഡോ. ഷിഹാബ് ഘാനം മുഖ്യ അതിഥി ആയിരിയ്ക്കും. പൊതു സമ്മേളനത്തിനു ശേഷം പ്രശസ്ത തെന്നിന്ത്യന്‍ നര്‍ത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തവും, ഹാസ്യ കലാകാരന്മാരായ കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഹാസ്യ കലാ പ്രകടനവും ഉണ്ടാവും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഫെക്ക ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 16« First...34567...10...Last »

« Previous Page« Previous « ഇസ്ലാമിന് എതിരെയുള്ള രഹസ്യ അജണ്ടകള്‍ കരുതിയിരിക്കുക – ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.
Next »Next Page » ഫെക്കയുടെ ഓണാഘോഷം ദുബായില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine