കുവൈറ്റ് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു

February 24th, 2009

കുവൈറ്റ് ഇന്ന് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന കുവൈറ്റിന്‍റെ 48-ാം സ്വാതന്ത്ര ദിനമാണ് ഇന്ന്. നാളെ‍ രാജ്യം വിമോചന ദിനമായി ആഘോഷിക്കും. ഇറാഖ് അധിനിവേശത്തില്‍ നിന്നും 18 വര്‍ഷം മുമ്പാണ് കുവൈറ്റ് മോചനം നേടിയത്. ദേശീയ ദിനവും വിമോചന ദിനവും ആഘോഷിക്കുന്നതിന് കുവൈറ്റ് ഒരുങ്ങിക്കഴിഞ്ഞു. കെട്ടിടങ്ങളും തെരുവുകളും ദീപാലംകൃതമാണ്. കുവൈറ്റ് പതാകകള്‍ കൊണ്ട് അലങ്കരിച്ച കമാനങ്ങള്‍ പലയിടത്തും ഉയര്‍ന്നു കഴിഞ്ഞു. രാജ്യ സുരക്ഷയ്ക്കും നമ്മയ്ക്കുമായി സ്വയം സമര്‍പ്പിക്കണമെന്ന് കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹ് മദ് അല്‍ സബാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ശാസ്ത്രോത്സവം – സയന്‍സിന്റെ മായ കാഴ്ചകള്‍

February 3rd, 2009

കുവൈറ്റ് : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനായി “ശാസ്ത്ര മേള” സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ മൈദാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആണ് ശാസ്ത്രോത്സവം നടക്കുന്നത്.

ഇതോടനുബന്ധിച്ച് കുവൈറ്റില്‍ ആദ്യമായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടിന്റെ നേതൃത്വത്തില്‍ റോബോട്ടുകളുടെ പ്രദര്‍ശനം, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം എടുത്ത ഡോ. ജെറോം കാലിസ്റ്ററിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത “3D ഇന്‍ഡ്യാന” എന്ന മെഡിക്കല്‍ – കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. വൈദ്യ ശാസ്ത്ര രംഗത്ത് തികച്ചും നൂതനമായ “ത്രിമാന ഹ്യൂമന്‍ അനാട്ടമി” വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കും.

ശാസ്ത്ര പ്രദര്‍ശന മത്സര വിഭാഗത്തില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളും കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിലെ എട്ട് എഞ്ചിനീയറിങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കുന്നു. കാണികള്‍ക്ക് കൌതുകം നല്‍കുന്ന നിരവധി ശാസ്ത്ര സിനിമകളും സ്റ്റാളുകളും മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രോത്സവത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66699504 / 99377238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അരവിന്ദന്‍ എടപ്പാള്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 3123

« Previous Page « പ്രേരണ ഫോട്ടോഗ്രഫി മത്സരം
Next » കെ.വി. അബ്ദുല്‍ ഖാദറിന് ഒരുമയുടെ സ്വീകരണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine