അബുദാബി ബസ്സ് യാത്ര ഇനി മുതല്‍ ടിക്കറ്റെടുത്ത്

February 17th, 2009

അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കഴിഞ്ഞ ജൂലായ് മുതല്‍ നഗര വാസികള്‍ക്ക് നല്‍കി വന്നിരുന്ന സൌജന്യ ബസ്സ് യാത്രാ സൌകര്യം പതിനഞ്ചാം തിയ്യതിയോടെ നിര്‍ത്തലാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഓരോ യാത്രക്കും ഒരു ദിര്‍ഹം വീതം ഈടാക്കി തുടങ്ങി. സ്ഥിരം യാത്രക്കായി 40 ദിര്‍ഹം വിലയുള്ള ‘ഒജ്റ’ സീസണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു മാസം യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റ് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒജ്റ കിയോസ്കുകളിലും കിട്ടുന്നുണ്ട്. ഇതു കൂടാതെ ഒരു ദിവസത്തെ യാത്രക്കായി മൂന്ന് ദിര്‍ഹം വിലയുള്ള ടിക്കറ്റുകളും ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൌരന്‍മാര്‍ക്കും വികലാംഗര്‍ക്കും ഫ്രീ പാസ്സ് ലഭിക്കും എന്നറിയുന്നു. ഇപ്പോള്‍ നിലവിലുള്ള റൂട്ടുകള്‍ കൂടാതെ ഉടനെ തന്നെ പുതിയ ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നു

February 13th, 2009

ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കും. മൊത്തം 30 ശതമാനം വര്‍ദ്ധനവുണ്ടാകും. പകല്‍ സമയത്ത് യാത്ര തുടങ്ങുന്നത് 2.60 ദിര്‍ഹം ആയിരുന്നത് 3 ദിര്‍ഹമായി വര്‍ദ്ധിക്കും. ഓരോ കിലോമീറ്ററിനും 1 ദിര്‍ഹവുമാണ് ചാര്‍ജ്. നഗരത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ നല്‍കിയിരുന്ന ഇരട്ട ചാര്‍ജ് നിര്‍ത്തലാക്കി. പകരം 50 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യുമ്പോള്‍ ഓരോ കിലോമീറ്ററിനും 1.50 ദിര്‍ഹം കൊടുക്കണം. രാത്രി 3.60 മിനിമം ചാര്‍ജില്‍ ഓടി തുടങ്ങുന്ന ടാക്സിക്ക് ഓരോ കിലോമീറ്ററിനും 1.20 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫീസ് വര്‍ദ്ധനക്ക് എതിരെ രക്ഷിതാക്കള്‍ രംഗത്ത്

February 5th, 2009

ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബഹ്റൈനില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

February 5th, 2009

അറബ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചു കൊണ്ട് വരണമെന്ന് സാദി മുന്‍ ഇന്‍റലിജന്‍സ് മേധാവി ആവശ്യപ്പെട്ടു. ദശലക്ഷ ക്കണക്കിന്ന വിദേശികള്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സ്വദേശികള്‍ തൊഴില്‍ രഹിതരായി നല്‍ക്കുകയാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

അതേ സമയം ജി.സി.സി രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ ബഹ്റിനിലെ തൊഴില്‍ രംഗത്ത് 30 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വിദഗ്ധര്‍. ഇത് കൂടുതല്‍ ബാധിക്കുക നിര്‍മ്മാണ മേഖലയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ നിര്‍മ്മാണ മേഖലയിലെ 40 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ പാചക വാതക വില കുറച്ചു

February 1st, 2009

എമിറേറ്റ്സ് ഗ്യാസ് ദുബായില്‍ പാചക വാതക വില കുറച്ചു. 22 കിലോഗ്രാം സിലിണ്ടറിന് 96 ദിര്‍ഹത്തില്‍ നിന്ന് 86 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എമിറേറ്റ്സ് ഗ്യാസ് പാചക വാതകത്തിന്‍റെ വില കുറയ്ക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 7« First...34567

« Previous Page« Previous « കുവൈറ്റില്‍ പാക്കിസ്താനികളുടെ അക്രമം
Next »Next Page » ട്രെയ്സ് വാര്‍ഷികം അബുദാബിയില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine