ആദ്യ കാല പ്രവാസികളെ ആദരിയ്ക്കുന്നു

December 4th, 2009

vk-hamsaഗള്‍‍ഫ് മാധ്യമത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുകയും, കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ മഹത്തായ പങ്കാളിത്തം വഹിയ്ക്കുകയും ചെയ്ത പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പ്രവാസ ജീവിതം നയിച്ച പത്തു പേരെ ആദരിയ്ക്കുന്നു. ഇതോടൊപ്പം കടല്‍ കടന്നു വന്ന ആദ്യ കാല പ്രവാസികളെ കൈ പിടിച്ച് കര കയറ്റിയ തദ്ദേശീയരായ പ്രമുഖ അറബികളില്‍ ജീവിച്ചിരിപ്പുള്ള ഏതാനും പേരെ അനുമോദിയ്ക്കുന്നുമുണ്ട്.
 
യു.എ.ഇ. യിലെ ഖോര്‍ ഫുക്കാനില്‍ ഡിസംബര്‍ 4 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ “ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും, ഗള്‍ഫ് മാധ്യമത്തിന്റെ പതിറ്റാണ്ടും” എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടക്കും.
 
ഉല്‍ഘാടനം ഖോര്‍ ഫുക്കാന്‍ ദീവാന്‍ അല്‍ അമീരി ഡെപ്യൂട്ടി ചെയര്‍‌മാന്‍ ശൈഖ് സ‌ഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ. ഹംസയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ആദ്യ കാല പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളുടെ പേര് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പ്രഖ്യാപിക്കും. പത്മശ്രീ യൂസുഫലി എം. എ. തദ്ദേശീയരെ ആദരിയ്ക്കും. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം ചെയ്യും.
 
പ്രമുഖ ഗായകന്‍ അഫ്സല്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ബാച്ച് ചാവക്കാട്’ മെമ്പര്‍ഷിപ്പ് കാമ്പയിന്‍

August 18th, 2009

batch-chavakkadഅബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാടിന്‍റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബൂദാബിയിലെ എല്ലാ സുഹൃത്തുക്കളും ഈ സംഘടനയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഈ പ്രവാസി കൂട്ടായ്മയോടു സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ജൂലാജു : 050 5818334
ഷറഫുദ്ദീന്‍ എം. കെ : 050 5705291
ബഷീര്‍ കുറുപ്പത്ത് : 050 6826746
eMail : batchchavakkad അറ്റ് gmail ഡോട്ട് com

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനുശോചനം രേഖപ്പെടുത്താന്‍ വെബ് സൈറ്റ്

August 4th, 2009

shihab-thangal-websiteമുസ്ലിം സമുദായത്തിന്റെ ആത്മീയ ആചാര്യന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ മാത്രമായി ഒരു വെബ് സൈറ്റ് രൂപമെടുത്തു. www . tribute to shihab thangal . com എന്നതാണ് വെബ് സൈറ്റിന്റെ പേര്. കെ. എം സി. സി. അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ ഐ.ടി. വിംഗ് ആണ് ഈ വെബ് സൈറ്റ് ഒരുക്കിയിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ വെബ് സൈറ്റില്‍ അനുശോചനം രേഖപ്പെടുത്താം. കമന്റായിട്ടാണ് അനുശോചന സന്ദേശം എഴുതേണ്ടത്. ഇതിനോടകം 209 പേര്‍ അനുശോചനം രേഖപ്പെടുത്തി കഴിഞ്ഞു. സൈറ്റ് അല്‍പ്പ ദിവസത്തിനുള്ളില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് കൈമാറും എന്ന് സംസ്ഥാന കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരിച്ചറിയല്‍ കാര്‍ഡ് – ആരോപണം വാസ്തവ വിരുദ്ധം

July 27th, 2009

NORKA-ID-Cardദുബായ് : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഗള്‍ഫിലെ നൂറു കണക്കിന്‌ സാധാരണക്കാരായ മലയാളികളില്‍ നിന്ന്‌ വന്‍ തുക പിരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായും, ലോക സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ പ്രവാസി കുടുംബങ്ങളുടെ വോട്ട്‌ തട്ടുന്നതിന്‌ വേണ്ടി സി. പി. എമ്മിന്റെ പ്രവാസി പോഷക സംഘടന നടത്തിയ തട്ടിപ്പാണ്‌ ഇതെന്നുമുള്ള ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു. എ. ഇ. കമ്മിറ്റിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ നിന്ന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.
 
നോര്‍ക്ക വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപ്ളിക്കേഷന്‍ ഫോം പൂരിപ്പിച്ച്, നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് സീല്‍ വെച്ച്, ഇരുന്നൂറ് രൂപ സഹിതം നോര്‍ക്ക ഓഫീസിലേക്ക് അയച്ചതിന്റെ ഫലമായി തനിക്കും തനിക്ക് അറിയാവുന്ന മറ്റ് പലര്‍ക്കും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ്‌ മാസങ്ങള്‍ക്ക് മുമ്പേ കാര്‍ഡ്‌ അയച്ചു തരികയുണ്ടായി.
 
പ്രതിപക്ഷത്ത് ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ചിലര്‍ ഈ സര്‍ക്കാരിനേയും നോര്‍ക്ക വകുപ്പിനേയും കണ്ണ് ചിമ്മി ഇരുട്ടാക്കുന്ന നയം ഒട്ടും ശരി അല്ല. ധാര്‍മിക ബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തരത്തിലുള്ള പ്രസ്താവന ഭൂഷണമല്ല. പ്രവാസികളില്‍ നിന്ന്‌ 300 രൂപ വീതം വസൂലാക്കി എന്നത് ശരി അല്ലെന്നും ഒരാളില്‍ നിന്ന് കാര്‍ഡ് നിര്‍മിക്കാനുള്ള ഫീസായ 200 ഇന്ത്യന്‍ രൂപ മാത്രമാണ് ചാര്‍ജ് വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിന്റെ കൂടെ നോര്‍ക്ക അയച്ചു തരുന്ന കത്തില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഗുണവും, ഒരു വര്‍ഷത്തേക്ക് ഉള്ള ഇന്‍ഷൂറന്‍സിന്റെ കാര്യവും വിശദമായി പറയുന്നുണ്ടെന്നും ആലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
 
ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി,

 സെക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്‌
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാട്ട് പാടി പ്രതിഷേധം

May 20th, 2009

k-p-jayan-arabic-singerദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
 
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു.
 
ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു.
 
അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു.
 
അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാ‍ന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
 
ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 912345...Last »

« Previous « നൂപുര 2009 ഭരതനാട്യ മത്സരങ്ങള്‍
Next Page » ശ്രുതിസുധ ഫ്യൂഷന്‍ പരിപാടി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine