ദുബായില്‍ ഭക്‌ഷ്യ വില കൂടില്ല

January 27th, 2009

ദുബായില്‍ ഭക്‌ഷ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. നിലവില്‍ ഉള്ള വില തന്നെ തുടരുമെന്ന് ഇന്നലെ ചേര്‍ന്ന സമിതി യോഗമാണ് അറിയിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന വിതരണക്കാരുടെ അഭ്യര്‍ത്ഥന സമിതി തള്ളി. ഉപഭോക്താക്കളുടെ താത്‍പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി തലവനുമായ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി സുരക്ഷക്ക് എന്തു പറ്റി?

January 23rd, 2009

ദുബായ് : പ്രവാസി സുരക്ഷ കുടുംബ ആരോഗ്യ പദ്ധതിയെ കുറിച്ച് അതില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് ശരിയായ വിവരം നല്‍കണം എന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരത്തില്‍ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് പ്രവാസി സുരക്ഷാ കുടുംബ ആരോഗ്യ പദ്ധതി. വര്‍ഷത്തില്‍ 990/- രൂപ വെച്ച് ഓരോ പ്രവാസിയില്‍ നിന്നും ഈടാക്കിയ തുക കോടികള്‍ വരും. 2005 വരെ കാലാവധി പറഞ്ഞിരുന്ന പദ്ധതി കഴിഞ്ഞ് ഇത്രയും വര്‍ഷം ആയിട്ടും ഇതെ കുറിച്ച് അന്വേഷിച്ച് നോര്‍ക ഓഫീസില്‍ എത്തുന്നവരോട് അവര്‍ കൈ മലര്‍ത്തുകയാണ് എന്ന് ഫോറം ആരോപിച്ചു. ഈ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ന്യയമായും പ്രവാസികള്‍ക്ക് അവകാശം ഉണ്ട്. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ഫോറം ദുബായ് കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഹറൂഫ് ഉല്‍ഘാടനം ചെയ്തു. മൊഹിനുദ്ദീന്‍ ചാവക്കാട്, ഇസ്മായില്‍ ആരിക്കടി, അബ്ദുള്ള പൊന്നാനി, പി. പി. കെ. മൂസ, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍ കഴക്കൂട്ടം, റഫീഖ് തലശ്ശേരി, ഹസ്സന്‍ കൊട്ട്യടി, അസീസ് സേട്ട്, അഷ്രഫ് എം. കെ. എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അസീസ് ബാവ സ്വാഗതവും ട്രഷറര്‍ ഹക്കീം വഴക്കളായി നന്ദിയും പറഞ്ഞു.

മുഹമ്മദ് ബള്ളൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയര്‍ക്കായി ഒരു വെബ്സൈറ്റ്

January 23rd, 2009

പ്രവാസികള്‍ക്കു വേണ്ടി രൂപ കല്‍പ്പന ചെയ്ത വെബ്സൈറ്റ് www.care4nri.com അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. അല്‍ഐന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, സൈറ്റിന്‍റെ ഉപജ്ഞാതാക്കളായ അശോക് കുമാര്‍, നാസ്സര്‍ എന്നിവരും
ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, അതുല്യ ചെയര്‍മാന്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

ഈ വെബ്സൈറ്റ്, പ്രവാസികള്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാജി പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി




-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ വാടക വര്‍ദ്ധന പാടില്ല

January 21st, 2009

ദുബായില്‍ കഴിഞ്ഞ വര്‍ഷം വാടക കരാര്‍ ഉണ്ടാക്കിയവര്‍ക്ക് ഈ വര്‍ഷം വര്‍ധനവ് ഉണ്ടാകില്ല. വാടക വര്‍ധന പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. താമസ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും എടുത്ത കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ ഈ നിയമം ബാധകമാണ്. വാടക കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമോ 25 ശതമാനം കുറവോ ആയിരിക്കണമെന്നും 2009ലെ ഉത്തരവ് നമ്പര്‍ ഒന്ന് വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയാണ് വാടക സൂചിക നിര്‍ണയിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

DSF 2009 – Its 4 U

January 16th, 2009

ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എം. ജെ. എസ്. മീഡിയ അണിയി ച്ചൊരുക്കുന്ന “DSF 2009- Its 4 U” എന്ന റോഡ് ഷോ ജനുവരി 15 മുതല്‍ ‘കൈരളി – വി’ ചാനലില്‍, യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്‍ഡ്യന്‍ സമയം 11:30) സംപ്രേക്ഷണം ചെയ്യും. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്തിരിക്കുന്ന റോഡ് ഷോ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.

മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, ‘ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ’ യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന “DSF 2009 – Its 4 U” പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക.

പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന ‘മായാവിയുടെ അല്‍ഭുത ലോകം’ എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം “DSF 2009 – Its 4 U” എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 9« First...23456...Last »

« Previous Page« Previous « യുഎഇ ന്യൂക്ലിയര്‍ സമിതി ഉടന്‍ തന്നെ രൂപീകരിക്കും.
Next »Next Page » എ. വിജയ രാഘവന്‍ എം. പി. അബുദാബിയില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine