മൈഥിലി വൈസ് ക്യാപ്റ്റന്‍, ഒമാന്‍ ടീം മലേഷ്യയിലേക്ക്

June 16th, 2009

Maithily-Madhusudhananമലയാളിയായ മൈഥിലി മധുസുദനന്‍ ഒമാന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജയായ വൈശാലി ജസ്രാണിയാണ് ക്യാപ്റ്റന്‍. ജൂലായ് 3 മുതല്‍ 12 വരെ മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ക്രിക്കറ്റ് 20-20 ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കു ന്നതിനായി ടീം ജൂണ്‍ 30ന് മസ്കറ്റില്‍ നിന്നും പുറപ്പെടും.
 
മലേഷ്യ, ചൈന, ഭൂട്ടാന്‍, തായ്ല്‌ലാന്റ്, സിംഗപ്പൂര്‍, കുവൈറ്റ്, ഖത്തര്‍‍, യു. എ. ഇ. തുടങ്ങി 13 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ബാറ്റിങിലും ബൌളിംഗിലും ഓപ്പണറായ മീരാ ജെയിനും സഹോദരിയായ മൈഥിലിക്കു കൂട്ടായി ടീമിലുണ്ട്.
 

maithili-meera

മീരയും മൈഥിലിയും

 
19 വയസ്സില്‍ താഴെയുള്ള പെണ്‍ കുട്ടികളുടെ ഒമാനിലെ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലുള്ള ക്യാപ്റ്റനാണ് മൈഥിലി. കഴിഞ്ഞ ഡിസംബറില്‍ തായ്ലാന്റിലെ ചിയാങ് മേ യില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 19 ടീമിനെ ഈ കുട്ടനാട്ടു കാരിയാണ് നയിച്ചത്. സി. ബി. എസ്. സി. ബാഡ്മിന്റ്റണ്‍ മിഡില്‍ ഈസ്റ്റ് ലെ 19, 16 വയസ്സില്‍ താഴെയുള്ള നിലവിലെ ചാമ്പ്യന്മാരാണ് മൈഥിലിയും മീരയും. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ചക്കുളത്തു കാവ് ഇണ്ടം തുരുത്തില്‍ രാജലക്ഷ്മി യുടേയും മധുസൂദന ന്റേയും മക്കളാണ് ഇരുവരും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ഗൂബ്രയിലെ ഹെഡ് ഗേള്‍ കൂടിയാണ് പന്ത്രണ്ടാം ക്ലാസ്സു കാരിയായ മൈഥിലി. പത്തനംതിട്ട സ്വദേശിയായ മന്മഥന്‍ നായരുടെ മകള്‍ മോനിഷാ നായരാണ് ടീമിലുള്ള മറ്റൊരു മലയാളി.
 
മധു ഈ. ജി.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടം മസ്കറ്റ് നായനാരെ അനുസ്മരിച്ചു.

May 23rd, 2009

ek-nayanarമസ്കറ്റിലെ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇടം മസ്കറ്റ് ഇ. കെ. നായനാരുടെ അഞ്ചാം ചരമ വാര്‍ഷികം പ്രമാണിച്ച് നായനാരെ അനുസ്മരിച്ചു. നമ്മുടെ പൊതു ജീവിതത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലുമെല്ലാം ഇന്ന് അന്യമായി ക്കൊണ്ടിരിക്കുന്ന നിഷ്കളങ്കത, സുതാര്യത തുടങ്ങിയ മൂല്യങ്ങളായിരുന്നു നാ‍യനാരുടെ പ്രത്യേകത എന്നും അദ്ദേഹത്തിന്റെ സ്മരണ ഈ മൂല്യങ്ങളെ തിരിച്ചു പിടിക്കാന്‍ നമുക്കു പ്രചോദനം ആകട്ടെ എന്നും അനുസ്മരണ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുനില്‍ മുട്ടാര്‍ പറഞ്ഞു.
 
യോഗത്തില്‍ എ. കെ. മജീദ്, കെ. എം. ഗഫൂര്‍ തുടങ്ങിയവരും സംസാരിച്ചു.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നാമിടം മസ്ക്കറ്റ്

March 23rd, 2009

ഇടതുപക്ഷ ചിന്താഗതി ഉള്ളവരുടെ സംഘടന മസ്ക്കറ്റില്‍ ആരംഭിക്കുന്നു. മൂന്നാമിടം മസ്ക്കറ്റ് എന്ന പേരിലുള്ള സംഘടനയുടെ ആദ്യ പരിപാടി അടുത്ത വെള്ളിയാഴ്ച നടക്കും. ഗോള്‍ഡന്‍ സിറ്റി റസ്റ്റോറന്‍റ് ഹാളില്‍ വൈകീട്ട് ഏഴിന് ഇ.എം.എസ് അനുസ്മരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ എം.ജി. രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനിലെ മൂന്നാമത്തെ ഇടവക സൌഹാറില്‍

March 19th, 2009

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒമാനിലെ മൂന്നത്തെ ഇടവക സൊഹാറില്‍ വരുന്നു. മാര്‍ച്ച് 20ന് ഇതിന്‍റെ പ്രഖ്യാപനം ഉണ്ടായിരിക്കും. ഒമാനില്‍ ഉടനീളം പതിനായിരത്തോളം അംഗങ്ങളുള്ള ഓര്‍ത്തഡോക്സ് സഭക്ക് ഇപ്പോള്‍ സലാല, മസ്ക്കറ്റ് എന്നീ ഇടവകകളാണ് ഉള്ളത്. ഇടവക മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഹാറില്‍ വൈകീട്ട് ആരംഭിക്കുന്ന കുര്‍ബാന ക്കിടയില്‍ ഇടവക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ന് ലോക വൃക്ക ദിനം

March 12th, 2009

ഇന്ന് ലോക വൃക്ക ദിനം. ജിദ്ദയിലെ നൂറ് സ്കൂളുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വൃക്ക രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്താന്‍ പ്രിന്‍സ് സല്‍മാന്‍ സെന്‍റര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കാമ്പയിന്‍. നഗരത്തിലെ സര്‍ക്കാര്‍ – സ്വകാര്യ സ്കൂളുകള്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് സെന്‍ററിന്‍റെ സൂപ്പര്‍ വൈസര്‍ ഖാലിദ് അല്‍ സഅറാന്‍ അഭ്യര്‍ത്ഥിച്ചു.

ലോക വൃക്ക ദിനാചരണത്തിന്‍റെ ഭാഗമായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തില്‍ വിവിധ സെമിനാറുകളും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകളും ഇന്ന് സംഘടിപ്പിക്കും. ഒമാനിലെ പ്രമുഖ ആതുരാലയമായ ബദര്‍ അല്‍ സമാ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ സൗജന്യമായി വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബദര്‍ അല്‍ സമയുടെ എല്ലാ പോളി ക്ലിനിക്കുകളിലും ഈ സൗജന്യ വൈദ്യ പരിശോധന നടക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 41234

« Previous Page« Previous « അബുദാബി മലയാളി സമാജം ജനറല്‍ ബോഡി
Next »Next Page » ബഹ് റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine