കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു

December 6th, 2009

ma-yousufaliയു.എ.ഇ. യുടെ 38-‍ാമത് ദേശീയ ദിന ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അല്‍ മക്തൂം നഗറില്‍ (ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്ക്കൂള്‍) അത്യുജ്ജ്വല ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ പദ്മശ്രീ യൂസഫലി എം. എ. സമ്മേളനം ഉല്‍ഘാടനം ചെയ്തു. അറബ് നാടും കേരളവുമായി പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൌഹൃദ ബന്ധം എടുത്തു പറഞ്ഞ അദ്ദേഹം കടല്‍ കടന്നു വന്ന പ്രവാസി മലയാളിയെ കൈ പിടിച്ചു കര കയറ്റിയ കാരുണ്യത്തിന്റെ പ്രതിരൂപമായ അറബ് സമൂഹത്തെ കൃതജ്ഞതയോടെ സ്മരിക്കുകയും തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.
 

kmcc-uae-national-day-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ചടങ്ങില്‍ കെ. സുധാകരന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, എ. പി. ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്‌മാന്‍, എം. ഐ. ഷാനവാസ് എം. പി., ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഗോപ കുമാര്‍, അബ്ദുല്ലാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകന്‍ പി. പി. മാത്യു അറബി ക്കഥയില്‍

December 2nd, 2009

paul-mathewപ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ എഡിറ്ററുമായ പി. പി. മാത്യുവുമായുള്ള അഭിമുഖം എന്‍. ടി. വി. സംപ്രേക്ഷണം ചെയ്തു. യു. എ. ഇ. ദേശിയ ദിനം പ്രമാണിച്ച് രാത്രി 10 മണിക്കാണ് അറബിക്കഥ എന്ന പരമ്പരയില്‍ ഈ അഭിമുഖം വന്നത്. ഇ വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്.
 
മലയാള മനോരമയില്‍ ദീര്‍ഘ കാലം വിദേശ കാര്യം, സിനിമ തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് പി. പി. മാത്യു. കഴിഞ്ഞ 9 വര്‍ഷമായി ഗള്‍ഫ് ടുഡെയില്‍ പ്രവര്‍ത്തിക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് സ്വീകരണം

November 29th, 2009

Thomas-Bava-ePathram.jpgഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. നവംബര്‍ 28 ശനിയാഴ്‌ച്ച വൈകീട്ട് 8 മണിക്ക് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചീഫ് പാട്രനും ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ആയ ശ്രീ. ഇസ്മയില്‍ റാവുത്തര്‍, എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡെന്റ് ശ്രീ. വി. കെ. ബേബി, എറണാകുളം പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ശ്രീ. ഇബ്രാഹീം കുട്ടി, ശ്രീ. മുഹമ്മദ് സെയ്ദ്, ശ്രീ. എബി ബേബി എന്നിവര്‍ സംസാരിച്ചു.
 

mar-baselius-thomas-bava

ഫോട്ടോ : പകല്‍കിനാവന്‍

 
പകല്‍കിനാവന്‍ | daYdreaMer
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നവംബറിലെ നഷ്ടം

November 3rd, 2009

shaikh-zayedശൈഖ് സായിദ് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയവര്‍ക്കും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നല്കി, മരുഭൂമിയില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്റെ സുല്‍ത്താന്‍ ആയിരുന്നു യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍.
 
രാജ്യം നിശ്ചലമായ നിമിഷമായിരുന്നു അത്… ഔദ്യോഗിക വാര്‍ത്താ ഏജന്‍സി , ആ ദേഹ വിയോഗം ലോകത്തെ അറിയിച്ച നിമിഷം – റമദാനിലെ രാത്രിയില്‍- ലോകത്തിന്റെ പരിഛേദമായ ഈ രാജ്യം തേങ്ങി. ‘ബാബാ സായിദ് ‘എന്നു സ്നേഹ പുരസ്സരം വിളിച്ച് ആദരിച്ച രാഷ്ട്ര നായകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാ നാവാതെ രാജ്യം വിറങ്ങലിച്ചു നിന്നു.
 
പാവങ്ങളുടെ പ്രതീക്ഷയായിരുന്ന, കരിന്തിരി കത്തി ത്തുടങ്ങിയ അനേകായിരം കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം പരത്തിയ ആ സൂര്യ തേജസ്സ്, നേതൃ സിദ്ധി കൊണ്ടും ഭരണ വൈഭവം കൊണ്ടും ലോകത്തിനു മാതൃക യായി മാറിയ വഴി കാട്ടിയും ഗുരുനാഥനുമായ ശൈഖ് സായിദ് വിട ചൊല്ലിയപ്പോള്‍, ആ മഹാനുഭാവനെ അടുത്തറിഞ്ഞ ലോക ജനത യുടെ മനസ്സ്‌ വേദന കൊണ്ട് പിടഞ്ഞു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 


Remembering Shaikh Zayed


 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

തെരുവത്ത് രാമനെ അനുസ്മരിച്ചു

October 26th, 2009

theruvath-ramanദുബായ് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപ ത്തിന്റെ സ്ഥാപകനും മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ആചാര്യ സ്ഥാനീയനുമായ തെരുവത്ത് രാമനെ ദുബായില്‍ അനുസ്മരിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക, കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് ഫോറം (ദുബായ് വായനക്കൂട്ടം), മലയാള സാഹിത്യ വേദി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുസ്മരണ യോഗത്തില്‍ സലഫി ടൈംസ് പത്രാധിപര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു.
 

theruvath-raman-dubai

ഭാസ്ക്കര പൊതുവാള്‍ തെരുവത്ത് രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. കെ.എ. ജബ്ബാരി, പുന്നക്കന്‍ മുഹമ്മദലി, ജാനകിയമ്മ‍, ബഷീര്‍ തിക്കൊടി, നാസര്‍ പരദേശി, സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ വേദിയില്‍. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
യു. എ. ഇ. സന്ദര്‍ശിക്കുന്ന മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ചിലരുടെ അസാന്നിദ്ധ്യം സാന്നിദ്ധ്യമാണെന്നും, ആ അസാന്നിദ്ധ്യമാണ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് തെരുവത്ത് രാമന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്ര പ്രവര്‍ത്തനത്തെ ജീര്‍ണ്ണത യിലേക്ക് നയിച്ച പുതിയ കാലത്തെ കോട്ടുധാരികളായ പത്ര – മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപവാദമാണ്, ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച രാമനെ പോലുള്ളവരുടെ പത്ര പ്രവര്‍ത്തനം. “പ്രദീപം” പോലുള്ള സായഹ്ന പത്രങ്ങള്‍ ഉയര്‍ത്തി വിട്ട സാമൂഹ്യ മാറ്റത്തിന്റെയും സാംസ്ക്കാരിക ജീര്‍ണ്ണതക്ക് എതിരെയും ഉള്ള കാഹളം, എന്നും മലയാള പത്ര – മാധ്യമ പ്രവര്‍ത്തനത്തിന് വഴി കാട്ടി ആയിരുന്നു എന്ന് ഭാസ്ക്കര പൊതുവാള്‍ പറഞ്ഞു.
 
ചിരന്തന സാംസ്ക്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി, സാമൂഹ്യ സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കെ. എം. സി. സി. സെന്‍‌ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞ്, ദുബായ് വയനക്കൂട്ടം സെക്രട്ടറി ഹബീബ് തലശ്ശേരി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ പരദേശി എന്നിവര്‍ തെരുവത്ത് രാമനെ അനുസ്മരിച്ച് സംസാരിച്ചു.
 
മലയാള സാഹിത്യ വേദി പ്രസിഡണ്ടും എഴുത്തുകാരനുമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം സ്വാഗതം പറഞ്ഞു.
 
പ്രവാസ കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്ന് ആദരാഞ്ജലി” എന്ന കവിത കവി തന്നെ ആലപിച്ചത് പുതുമയുള്ള അനുഭവമായി.
 
ഓള്‍ കേരള ബാല ജന സഖ്യം എക്സ് ലീഡേഴ്‌സ് ഫോറം പ്രസിഡണ്ട് പി. യു. പ്രകാശന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, കെ. എം. സി. സി. കൈപ്പമംഗലം മണ്ഡലം ജന. സെക്രട്ടറി ഉബൈദ് കൈപ്പമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം സെക്രട്ടറി മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദി പറഞ്ഞു.
 
യു.എ.ഇ. യില്‍ ഹ്രസ്വ കാല സന്ദര്‍ശനത്തിനായി എത്തി മലയാളി സദസ്സുകളെ ഏറെ പരിപോഷിപ്പിക്കുകയും ഇപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഭാസ്ക്കര പൊതുവാളിനെ ചടങ്ങിനോട നുബന്ധിച്ച് ബഷീര്‍ തിക്കൊടി പൊന്നാട അണിയിക്കുകയും സ്നേഹ നിര്‍ഭരമായ യാത്രയയപ്പു നല്‍കുകയും ചെയ്തു.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 612345...Last »

« Previous Page« Previous « കെ..എസ്.സി. പുതിയ വനിതാ കമ്മിറ്റി
Next »Next Page » യു.എ.ഇ 4360 കോടി ദിര്‍ഹത്തിന്റെ ബജറ്റ് അവതരിപ്പിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine