ഉമ്മര്‍ സാഹിബിന് യാത്രയയപ്പ്

March 21st, 2009

ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐ. എം. സി. സി. അബുദാബി കമ്മിറ്റി പ്രസിഡന്‍റ് ബി. പി. ഉമ്മര്‍ സാഹിബിന് ഹൃദ്യമാ‍യ യാത്രയയപ്പ് നല്‍കി. അബു ദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ. എം. സി. സി. ഉപാദ്ധ്യക്ഷന്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി. കെ. ഷാഫി, ഇബ്രാഹിം കല്ലായ്ക്കല്‍, ഷിബു എം. മുസ്തഫ തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. എന്‍. എസ്. ഹാഷിം സ്വാഗതവും, എ. പി. ഷമീര്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടിയെ ആദരിക്കുന്നു

February 20th, 2009

കല അബുദാബി പത്മ ശ്രീ ജേതാവ് ഡോ. ബി. ആര്‍. ഷെട്ടി യെ ആദരിക്കുവാനായി സംഘടിപ്പിക്കുന്ന കേരളീയം 2009 അബുദാബി ഇന്‍ഡ്യ സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അരങ്ങേറും. ചടങ്ങില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിന്റെ പാരമ്പര്യ കലകളെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി ദുര്യോധന വധം കഥകളി അവതരിപ്പിക്കും. കല അബുദാബി നിര്‍മ്മിച്ച “ചരടുകള്‍” എന്ന ഹൃസ്വ ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹരീന്ദ്രലാല്‍ യു.എ.ഇ.യോട് വിട വാങ്ങുന്നു

January 16th, 2009

സുദീര്‍ഘവും പ്രവര്‍ത്തന നിരതവും ആയ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഹരീന്ദ്രലാല്‍ ജന്മ നാട്ടിലേക്ക് മടങ്ങുന്നു. കേരളത്തില്‍ നിന്നുള്ള യു.എ.ഇ. യിലെ എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരയുടെ (KERA) സെക്രട്ടറിയായി ദീര്‍ഘ കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഹരീന്ദ്രലാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മറ്റ് സംഘടനകളുമായി സംയോജിപ്പിച്ച് നടത്തി കൊണ്ടു പോകുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുകയുണ്ടായി.

1968ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം എടുത്ത അദ്ദേഹം 1977ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ നിന്നും പവര്‍ സിസ്റ്റംസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. കേരള വൈദ്യുതി ബോര്‍ഡ്, സൌദി ഇലക്ട്രിക് കമ്പനി, ഷാര്‍ജ വൈദ്യുതി അതോറിറ്റി എന്നിവിടങ്ങളിലായി 35 വര്‍ഷത്തെ സേവന പരിചയം അദ്ദേഹത്തിനുണ്ട്. ദുബായിലെ ഒരു കണ്‍സള്‍ട്ടന്‍സിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

1982 മുതല്‍ IEEE മെംബര്‍ ആയിരുന്ന ഹരീന്ദ്രലാല്‍ IEEEയുടെ കേരള സെക്ഷന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ സഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യു.എ.ഇ. യിലെ പവര്‍ എഞ്ചിനീയറിങ്ങ് സൊസൈറ്റി ചാപ്റ്ററിന്റെ സ്ഥാപക ചെയര്‍മാന്‍ ആണ് ശ്രീ ഹരീന്ദ്രലാല്‍.

ജനുവരി 27ന് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.



-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 6 of 6« First...23456

« Previous Page « എ. വിജയ രാഘവന്‍ എം. പി. അബുദാബിയില്‍
Next » യു.എ.ഇ യും അമേരിക്കയും 123 കരാറില്‍ ഒപ്പുവച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine