ഖത്തര്‍ മലയാളികള്‍ക്ക് റോഡ് സുരക്ഷാ ക്ലാസ്

March 18th, 2009

ദോഹ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനു മലയാളി സമൂഹത്തെയും ബോധവത്ക രിക്കുന്നതിനായി മലയാളികളുടെ കലാ വേദിയിലും ഖത്തറിലെ ഗതാഗത വകുപ്പ് ഉദ്യോഗ സ്ഥരെത്തി. രാജ്യത്തെ പ്രവാസി സമൂഹത്തെയും ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണീ പുതിയ നീക്കം.

പുതിയ ഗതാഗത നിയയമത്തിന്റെ വെളിച്ചത്തില്‍ മലയാളി ഡ്രൈവര്‍മാരെയും മലയാളികളെയും ബോധവത്ക രിക്കുന്നതിനു വേണ്ടിയാണ് ഈ ബോധവത്കരണ പരിപാടി ഗള്‍ഫ് സിനിമയിലെ കലാ വേദിയിലും സംഘടിപ്പിച്ചത്. ‘സുല്‍ത്താന്മാരുടെ പോരാട്ടം’ എന്ന കലാ വേദിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഗതാഗത വകുപ്പിലെ ഫസ്റ്റ് വാറന്റ് ഓഫീസറായ ഫഹദ് മുബാറക് അല്‍ അബ്ദുല്ലയാണ് ക്ലാസ്സിനു തുടക്കമിട്ടത്. ആഭ്യന്തര വകുപ്പിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മലയാളിയായ ഫൈസല്‍ ഹുദവി മലയാളത്തില്‍ ബോധവത്കരണ ക്ലാസ്സെടുത്തു.

രാജ്യത്തിലെ ഏറ്റവും വലിയ ജന വിഭാഗമായ വിദേശികളുമായി ഇടപഴകാന്‍ സമൂഹ നേതാക്കളിലൂടെ ബന്ധമു ണ്ടാക്കാനുള്ള പരിപാടികള്‍ക്ക് സമീപ കാലത്താണ് ആഭ്യന്തര വകുപ്പു തുടക്കമിട്ടത്. തങ്ങള്‍ വസിക്കുന്ന രാജ്യത്തിലെ നിയമം പാലിക്കാന്‍ വിദേശ തൊഴിലാളി കള്‍ക്കുള്ള ബാധ്യതയാണ് വിദേശികളായ സാമൂഹിക നേതാക്കളിലൂടെ ആഭ്യന്തര വകുപ്പ് സാധാരണക്കാരില്‍ എത്തിക്കുന്നത്.

മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊതു ജന സുരക്ഷക്കായ് ഇനി അല്‍ ഫസ

March 17th, 2009

ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. ‘അല്‍ ഫസ’ എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. ‘അല്‍ ഫസ’യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.

സാമൂഹിക സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും പുതിയ പോലീസ് വിഭാഗത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തിന്റെ എല്ലാ കോണുകളിലും സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണീ വിഭാഗത്തിന് രൂപം നല്‍കിയത്. ഹൈവേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും സാധാരണ പോലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കാനും ഈ വിഭാഗത്തിന് അധികാരം നല്‍കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങ ള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുന്ന ഈ പോലീസ് വിഭാഗം സദാ പട്രോളിങ്ങിലായിരിക്കും.

സുരക്ഷാ സംവിധാന ങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് സഹായമെ ത്തിക്കാനുള്ള സംവിധാനങ്ങളും ‘അല്‍ ഫസ’യുടെ നിയന്ത്രണത്തി ലായിരിക്കുമെന്നും പത്ര ക്കുറിപ്പില്‍ പറയുന്നു.

മൊഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌജന്യ വൈദ്യ പരിശോധന

March 4th, 2009

ദോഹ : ഗള്‍ഫിലെ ആതുര സേവന രംഗത്ത് വിപ്ലവകരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷിഫാ അല്‍ ജസീറ ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ സംരംഭമായ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു.

ഡി റിംഗ് റോഡില്‍ ബിര്‍ള പബ്ളിക് സ്ക്കൂളിന് എതിര്‍ വശത്തായി പ്രവര്‍ത്തനമാരംഭിച്ച നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഖത്തറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ. പി. അബ്ദുല്‍ ഹമീദ് , ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി. ടി. അബ്ദുല്ല ക്കോയ തങ്ങള്‍, കെ. എം. സി. സി. ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് അഷ്റഫ് തൂണേരി, ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

അമിത വാടകയും താങ്ങാനാവാത്ത ചെലവും കാരണം ഖത്തറിലെ ചികിത്സാ രംഗത്ത് ഒരു വലിയ മാറ്റമുണ്ടാക്കാന്‍ പരിമിതികളുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരായ പ്രവാസി സമൂഹത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറ്റവും നല്ല വൈദ്യ സഹായ മെത്തിക്കാനുള്ള ശ്രമങ്ങളാണ് നസീം അല്‍ റബീഹിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് സാരഥികള്‍ അറിയിച്ചു. ലാഭേച്ഛയില്ലാതെ ദൈനം ദിന പ്രവര്‍ത്തനത്തിനുള്ള ചെലവ് മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും വിവിധ വിഭാഗങ്ങളിലായി 20 ഡോക്ടര്‍മാരും പരിചയ സമ്പന്നരായ പാരാ മെഡിക്കല്‍ വിഭാഗവുമാണ് സേവന രംഗത്തുണ്ടാവുക എന്നും ഖത്തറിലെ നസീം അല്‍ റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ അബ്ദു സ്സമദ് അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളാണ് ക്ലിനിക്കിന്റെ ചികില്‍സാ വിഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഖത്തറില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന അഞ്ച് ലക്ഷം ഡിസ്കൌണ്ട് കാര്‍ഡ് സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക നുസൃതമായാണ് രൂപപ്പെടുത്തി യതെന്നും ഡോ സമദ് വിശദീകരിച്ചു. ഖത്തറിന്റെ നഗരാ തിര്‍ത്തികളില്‍ മാത്രമല്ല ഗ്രാമങ്ങളി ലുള്ളവര്‍ക്കും കാര്‍ഡ് ലഭ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്. ഒരു ആഴ്ച മാത്രം എണ്ണായിരത്തി അഞ്ഞൂറ് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡിന്റെ ഗുണഭോക്താക്കള്‍ കുറഞ്ഞ ശമ്പളം പറ്റുന്നവരും സാധാരണ ക്കാരുമായിരിക്കും.

ലേബര്‍ ക്യാമ്പുകളിലും തൊഴില്‍ ശാലകളിലും കാര്‍ഡുകള്‍ എത്തിക്കാന്‍ സംവിധാനമുണ്ട്. ജനറല്‍ – ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 ഖത്തര്‍ റിയാലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ കാണാന്‍ 30 ഖത്തര്‍ റിയാലുമാണ് കാര്‍ഡുമാ യെത്തുന്നവര്‍ക്കുള്ള പരിശാധനാ ആനുകൂല്യം. മറ്റെല്ലാ വിഭാഗങ്ങളിലും വലിയൊരു ശതമാനം കിഴിവുകളാണ് നിശ്ചയിച്ചിട്ടു ള്ളതെന്നും വിശദീകരിച്ചു.

ഗ്രൂപ്പ് മേധാവിയും സാമൂഹ്യ സേവനകനുമായ കെ. ടി. റബീയുള്ള, നസീം അല്‍ റബീഹ്, അസിസ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദു സ്സമദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ രവീന്ദ്രന്‍ നായര്‍, റിയാദ് ഷിഫാ അല്‍ ജസീറാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട്, കുവൈറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഇബ്രാഹിം കുട്ടി പി. കെ., ദോഹയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ ഫഹദ് മുഹമ്മദ്, ജി സി സി ഫിനാന്‍സ് ജനറല്‍ മാനേജര്‍ മുജീബൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സൌദിയിലെ വിവിധ നഗരങ്ങളില്‍ നിരവധി ബ്രാഞ്ചുകളും ബഹ്റൈന്‍, കുവൈത്ത്, മസ്കത്ത് തുടങ്ങിയ രാജ്യങ്ങളിലായി ഒട്ടേറെ ശാഖകളുമായി പ്രവര്‍ത്തിക്കുന്ന ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രവാസി സമൂഹത്തി നൊന്നടങ്കം ആതുര സേവന രംഗത്തെ ആശാ കേന്ദ്രമാണ്.

ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് മേധാവിയും സാമൂഹ്യ സേവനകനുമായ കെ. ടി. റബീയുള്ള വിനയത്തിന്റേയും സ്നേഹത്തിന്റേയും മൂര്‍ത്തീ ഭാവമായി എല്ലാവരേയും വാരി പ്പുണരുമ്പോള്‍ എളിമയിലാണ് തന്റെ ഗരിമയെന്ന്‍ അദ്ദേഹം തെളിയിച്ചു.

സമൂഹത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷക്ക് സഹായകമായ ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും ആരംഭിക്കുകയും സ്വയം സമര്‍പ്പിത ഭാവത്തില്‍ സുസ്മേര വദനനായി സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃത നാവുകയും ചെയ്യുന്ന റബീയുള്ള മാതൃകാ പുരുഷനാണെന്ന് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

1980 ല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ 100 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജുണ്ടായിരുന്ന സാഹചര്യത്തിലാണ് സാധാരണക്കാരുടെ ആശാ കേന്ദ്രമായി കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് റബീയുള്ള ആതുര സേവന രംഗത്തേക്ക് കടന്നു വന്നത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിപ്ളവം സൃഷ്ടിച്ച നടപടി ആയിരുന്നു അത്. നാല്‍പത് മലയാളി ഡോക്ടര്‍മാരുമായി പോളി ക്ലിനിക് ആരംഭിച്ച റബീയുളളയുടെ പ്രസ്ഥാനം പെട്ടെന്ന് ജന പ്രീതി നേടുകയും സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പന്തലിക്കുകയും ചെയ്തു. ദൈവാനുഗ്രഹവും ആത്മാര്‍ഥമായ പരിശ്രമങ്ങളും കൂടിയായപ്പോള്‍ സൌദിയുടെ അതിര്‍ വരമ്പുകള്‍ കടന്ന് ഖത്തറിലും ബഹറൈനിലും കുവൈത്തിലും മസ്കത്തിലുമെല്ലാം സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

2005 ലാണ് റബീയുള്ള ഖത്തറില്‍ ക്ലിനിക്ക് ആരംഭിച്ചത്. കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് നാഷണല്‍ പാനാസോണിക്കിന് എതിര്‍ വശം തുടങ്ങിയ ഡെന്റല്‍ സെന്റര്‍ വാടകയും മറ്റു ചിലവുകളും കൂടിയിട്ടും പരിശോധനാ നിരക്ക് കൂട്ടിയില്ല എത് പ്രത്യേകം ശ്രദ്ധേയമാണ്.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ പദ്ധതികളുമായി സിജി രംഗത്ത്

March 4th, 2009

ദോഹ : പ്രവാസി രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുന്നതിനുള്ള കാര്യക്ഷമമായ പദ്ധതികളുമായി സിജി രംഗത്ത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ പരിശീലന രംഗത്തും സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ഗള്‍ഫിലെ ശാഖകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലന പരിപാടികള്‍ നടത്തുമെന്ന് സിജി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിജി നടത്തുന്ന മോട്ടിവേഷന്‍ ആക്ടിവേഷന്‍ പ്രോഗ്രാം, പാരന്റ്സ് ഇഫക്ടീവ്നെസ് ട്രെയിനിംഗ്, റിമോട്ട് പാരന്റിംഗ് എന്നീ പരിപാടികള്‍ കുട്ടികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വീധീനമുണ്ടാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിജി ഭാരവാഹികളായ എന്‍. വി. കബീര്‍, അമീര്‍ തയ്യില്‍, കെ. പി. ശംസുദ്ധീന്‍, റഷീദ് അഹ്മദ്, ഫിറോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഗാര്‍ഡന്‍ ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങി

March 4th, 2009

ദോഹ : ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കുന്ന പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. വിവിധ തരം ബിരിയാണികളും ഖബാബുകളും ഭക്ഷണ പ്രിയരുടെ താല്‍പര്യത്തി നനുസരിച്ച് സംവിധാനം ചെയ്ത ഗാര്‍ഡന്‍ അധികൃതര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മുഴുവന്‍ ആളുകളുടേയും പ്രശംസ പിടിച്ചു പറ്റി. ഖത്തറില്‍ മുശൈരിബ് സ്ട്രീറ്റിലെ ലീ മരേജ് എക്സിക്യൂട്ടീവ് റസിഡന്‍സിയിലുള്ള ഗാര്‍ഡന്‍ ഹൈദറാബാദിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസും ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ടും സംയുക്തമായി നിര്‍വഹിച്ചു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആധികാരികമായ ഇന്ത്യന്‍ ഭക്ഷണ വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ സൌകര്യപ്പെടുന്ന രീതിയിലാണ് ഫുഡ് ഫെസ്റ്റിവല്‍ സംവിധാനം ചെയ്തിരിക്കുന്നതെ എന്ന് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ട് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി വേനലവധി സമയത്ത് ഗാര്‍ഡന്‍ നടത്തി വരുന്ന സമ്മര്‍ ഇന്‍ ഗാര്‍ഡന്റെ ഓരോ എഡിഷനും ധാരാളം സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ചിട്ടുണ്ട്. പ്രീ സമ്മര്‍ ഫെസ്റ്റിവലും ഭക്ഷണ പ്രിയരുടെ പിന്തുണ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂനുസ് പറഞ്ഞു. നിത്യവും വൈകുന്നേരം 6.30 മുതല്‍ 11.30 വരെ ഗുണ നിലവാരമുള്ള ഇന്ത്യന്‍ ഭക്ഷണ വൈവിധ്യം ആസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷണ മേള നല്‍കുക. ഇന്ത്യയിലും ഗള്‍ഫിലും വിവിധ റസ്റ്റോറന്റുകളില്‍ മികച്ച സേവനം കാഴ്ച വെച്ച ലക്നോ സ്വദേശി കലീമുദ്ധീന്‍ ശൈഖാണ് ഫെസ്റ്റിവലിന്റെ പാചകങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഭക്ഷോല്‍സവം രണ്ട് ഭാഗങ്ങളായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യത്തെ പതിനഞ്ച് ദിവസങ്ങളില്‍ ലീ മരേജില്‍ കബാബ്, ബിരിയാണി ഫെസ്റ്റിവലായിരിക്കും. ഈ സമയത്ത് അല്‍ ഖോറില്‍ തട്ടു കട (കേരള ഫുഡ് ) ഫെസ്റ്റിവലാണ് നടക്കുക. രണ്ടാം പകുതിയില്‍ ലീ മരേജില്‍ കേരള ഫുഡ് ഫെസ്റ്റിവലും അല്‍ ഖോറില്‍ കബാബ്, ബിരിയാണി ഫെസ്റ്റിവലുമായിരിക്കും.

കൂട്ടുകാരുമൊത്തും കുടുംബ സമേതവും സ്നേഹ വായ്പുകള്‍ വിനിമയം നടത്താനും ഒന്നിച്ച് ആഹാരം കഴിക്കുവാനും സൌകര്യപ്പെടുത്തി കുടുംബ സംഗമ വേദിയായി മാറിയ ഗാര്‍ഡന്‍ റസ്റ്റോറന്റ് മലയാളികളുടെ മാത്രമല്ല ഖത്തരികളും വിദേശികളുമടങ്ങുന്ന നിരവധി ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയ സ്ഥാപനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഗാര്‍ഡന്‍ റസ്റോറന്റ നടത്തിയ ഭക്ഷ്യ മേളകളില്‍ നിന്നും പാഠം ഉള്‍കൊണ്ടും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തും കൂടുതല്‍ തയ്യാറെടുപ്പു കളോടെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യ മേള സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഗാര്‍ഡന്‍ ഓപറേഷന്‍സ് മാനേജര്‍ ജെഫ്രി തോംസണ്‍ പറഞ്ഞു. ഔദ്യോഗികമായി ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിതരണം ചെയ്യുന്നതിലൂടെ ഖ്യാതി നേടിയ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഭക്ഷ്യ മേള ഓരോരുത്തര്‍ക്കും വേറിട്ട ഒരു അനുഭവമായിരിക്കും. ജനങ്ങള്‍ നല്‍കിയ അംഗീകാരങ്ങളും സ്വീകാര്യതയും വിനയാന്വിതം സ്വീകരിച്ച് കൂടുതല്‍ മികച്ച ഭക്ഷ്യ മേളയാണ് ഈ വര്‍ഷം ഗാര്‍ഡന്‍ റസ്റ്റോറന്റ് തയ്യാറാക്കിയിട്ടുള്ളത്.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 10 of 12« First...89101112

« Previous Page« Previous « ജര്‍മന്‍ ടൂറിസ്റ്റ് കപ്പലിന് വരവേല്‍പ്പ്
Next »Next Page » വിദ്യാഭ്യാസ പദ്ധതികളുമായി സിജി രംഗത്ത് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine