പ്രവാസി പ്രയാസങ്ങളുടെ നടുക്കടലില്‍ – ജ. ബാലകൃഷ്ണന്‍

May 31st, 2009

justice-k-g-balakrishnanദോഹ: ഗള്‍ഫുകാരന്‍ എന്നും പ്രയാസങ്ങളുടെ നടുക്കടലില്‍ ആണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. കുടുംബത്തില്‍ നിന്ന് അകന്ന് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ഗള്‍ഫുകാര്‍ സ്വദേശത്ത് എത്തിയാല്‍ അവരെ സഹായിക്കാന്‍ സര്‍ക്കാരോ കുടുംബങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. ഗള്‍ഫില്‍ നിന്നു സമ്പാദ്യം വാരി കൂട്ടിയ സമ്പന്നനാണെന്ന നിലയ്ക്കാണ് കുടുംബങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
 
ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ലോയേഴ്‌സ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസിനും പത്‌നി നിര്‍മലാ ബാലകൃഷ്ണനും തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഹോട്ടല്‍ മേരിയട്ടില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ലോകവും നമ്മുടെ രാജ്യവും താമസിയാതെ കര കയറും. ഇന്ത്യന്‍ ബാങ്കുകളെല്ലാം സുരക്ഷിതമാണ്. ഗള്‍ഫുകാരെ സംഘര്‍ഷ ഭരിതരാക്കുന്നത് അനിശ്ചിതത്വമാണ്. എന്ന് ജോലി നഷ്ടപ്പെടും, എന്ന് കയറ്റി അയയ്ക്കും എന്ന ആശങ്കയില്‍ ആണ് അവര്‍. കേരളീയരെ സംബന്ധിച്ചിടത്തോളം നിഷേധാത്മക നയം സ്വീകരിക്കുന്നവരാണ്. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ ജില്ലക്കാര്‍ അവരില്‍ നിന്നു വിഭിന്നരാണ്. സന്തോഷകരമായ ജീവിതം നയിക്കുന്ന ഗള്‍ഫുകാരുമുണ്ട്. സ്വന്തം നാടിന്റെ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നത് ആശാവഹമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു.
 
ചടങ്ങില്‍ ഐക്യ രാഷ്ട്ര സഭയിലെ കണ്‍ഡക്ട് ആന്‍ഡ് ഡിസില്ലിന്‍ ടീം മുഖ്യന്‍ രാമവര്‍മ രഘു തമ്പുരാന്‍, ലോയേഴ്‌സ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അഡ്വ. ചന്ദ്രമോഹന്‍ എന്നിവരും പ്രസംഗിച്ചു. രാമവര്‍മ തമ്പുരാന്റെ പത്മി ലക്ഷ്മീ ദേവി തമ്പുരാനും ചടങ്ങില്‍ പങ്കെടുത്തു. സൗഹൃദ വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി. കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. സലിം പൊന്നാമ്പത്ത് സ്വാഗതം പറഞ്ഞു.
 
ജസ്റ്റിസ് ബാലകൃഷ്ണന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ സൗഹൃദ വേദി വക ഉപഹാരം നല്‍കി. പത്മശ്രീ ലഭിച്ച വാണിജ്യ വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി. കെ. മേനോന് ചീഫ് ജസ്റ്റിസ് ഉപഹാരം നല്‍കി. അതിഥികളെ സൗഹൃദ വേദി ട്രഷറര്‍ പി. ടി. തോമസ്, അഷ്‌റഫ് വാടാനപ്പള്ളി, ഗഫൂര്‍ തുടങ്ങിയവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അനില്‍ നന്ദി പറഞ്ഞു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

സമൂഹത്തില്‍ അഗതികള്‍ വര്‍ദ്ധിക്കുന്നു

May 26th, 2009

ve-moyi-haji-mukkam-muslim-orphanageദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
 
മുക്കം ഓര്‍ഫനേജില്‍ 1400 കുട്ടികളില്‍ 400 കുട്ടികള്‍ മാത്രമാണ് അനാഥര്‍. ശ്രദ്ധിക്കപ്പെടാതെ നടക്കുന്ന വിവാഹം കാരണമാണ് അഗതികളുടെ എണ്ണം കൂടിവരുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കണമെന്ന വേവലാതി കാരണം നടക്കുന്ന കല്യാണങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കുന്നു. അത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയാണ് അഗതി ക്കുട്ടികളുടെ എണ്ണം കൂടുന്നത്.
 

moin-haji-qatar

 
ഇതു തടയാന്‍ കഴിയാത്ത പ്രതിഭാസമായി മാറി ക്കൊണ്ടിരി ക്കുകയാണെന്ന് സന്ദര്‍ശനാര്‍ഥ മെത്തിയ മോയി ഹാജി ചൂണ്ടിക്കാട്ടി.
 
മുക്കം ഓര്‍ഫനേജ് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ബി. എഡ്. കോളേജിന് 50 ലക്ഷം രൂപയും എന്‍ജിനീയറിങ് കോളേജിന് 10 കോടി രൂപയും ചെലവ് വരുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മണാശ്ശേരിയിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് എട്ടര ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് 5 ലക്ഷം രൂപയും ചെലവ് വരും. ആണ്‍കുട്ടി കളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകള്‍ക്ക് 75 ലക്ഷം രൂപയും 45 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആംബുലന്‍സ് അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വന്‍ ചെലവ് കണക്കാ ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പത്ര സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ ഖാസിമി, എസ്. കെ. ഹാശിം തങ്ങള്‍, മുസ്തഫ ബേപ്പൂര്‍, കെ. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു.
 
(അയച്ചു തന്നത് : മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൈക്കടവ് വെല്‍‌ഫെയര്‍ കമ്മിറ്റി

May 18th, 2009

ദോഹ: ഒരുമനയൂര്‍ തൈക്കടവ് മഹല്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തൈക്കടവ് വെല്ഫെയര്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വി. അബ്ദുല്‍ നാസിര്‍ (പ്രസിഡണ്ട്), വി. കെ. ഷഹീന്‍ (സിക്രട്ടറി), ആര്‍. ഒ. അഷറഫ് (ട്രഷറര്‍), എം. വി. സലീം (വൈസ് പ്രസിഡണ്ട്), എന്‍. ടി. അബ്ദു റഹീം ബാബു (ജോയിന്റ് സിക്രട്ടറി ), എ. വി. നൂറുദ്ദീന്‍ (അഡ്വൈസര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
 
ദോഹ ടോപ് ഹോം ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ എന്‍. റ്റി. കലീല്‍, പി. വി. സെയ്തു, എ. വി. നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

താളം തെറ്റാത്ത കുടുംബം

May 17th, 2009

raseena-padmam-friends-cultural-centre-dohaദോഹ: തലമുറകളെ വാര്‍ത്തെടുക്കേണ്ട ആദ്യ വിദ്യാലയമായ വീടുകളിലെ അന്തരീക്ഷം രക്ഷിതാക്കള്‍ മാതൃകാപരം ആക്കുകയാണെങ്കില്‍ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രധാന ചാലകമായി അതു മാറുമെന്ന് ഡോ. റസീന പത്മം അഭിപ്രായപ്പെട്ടു. ‘താളം തെറ്റാത്ത കുടുംബം’ എന്ന പേരില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി.) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
 
നല്ല ഗാര്‍ഹികാ ന്തരീക്ഷത്തില്‍ വളരുന്ന തലമുറ സൃഷ്ടി പരമായ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്കു വഹിക്കും. കുടുംബത്തിലെ വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരി ക്കേണ്ടതുണ്ട്. അതു മാറ്റാന്‍ ശാഠ്യം പിടിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഹേതുവാകും – ഡോ. റസീന പത്മം പറഞ്ഞു.
 
എന്‍. കെ. എം. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷമീന ശാഹു സ്വാഗതവും എഫ്. സി. സി. കുടുംബ വേദി കണ്‍വീനര്‍ അബാസ് വടകര നന്ദിയും പറഞ്ഞു. ബിന്ദു സലീമും പങ്കെടുത്തു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒന്നാം റാങ്ക് ദോഹാ മദ്രസയ്ക്ക്‌

May 13th, 2009

fatwima-hanaanദോഹ: ജമാ അത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമായ മജ്‌ലിസുത്ത അ്‌ലീമില്‍ ഇസ്‌ലാമി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ നടത്തിയ 2008-09 വിദ്യാഭ്യാസ വര്‍ഷത്തെ സംസ്ഥാന പൊതു പരീക്ഷയില്‍ പ്രൈമറി വിഭാഗത്തില്‍ ദോഹ അല്‍മദ്രസ അല്‍ ഇസ്‌ലാമിയിലെ ഫാത്വിമ ഹനാന്‍ ഒന്നാം റാങ്ക് നേടി. 500ല്‍ 469 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. മദ്‌ ഹോസ്പിറ്റലിലെ ഡോക്ടര്‍ ദമ്പതിമാരായ ജഅ്ഫറിന്റെയും സഈദയുടെയും മകളാണ്.
 
doha-madrassa-rank-holdersഒന്നാം റാങ്കിന് പുറമെ നാല്, അഞ്ച് റാങ്കുകളും ദോഹ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ്. ക്യുകെമ്മില്‍ ജീവനക്കാരനായ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ തസ്‌നീം, ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായ അബാസ് വടകരയുടെ മകന്‍ ഫുആദ് എന്നിവരാണ് യഥാക്രമം 4, 5 റാങ്ക് ജേതാക്കള്‍. തസ്‌നിം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വക്‌റയിലെ വിദ്യാര്‍ഥിയാണ്. മൊത്തം 92 പേര്‍ പരീക്ഷയെഴുതിയ ദോഹ മദ്‌റസയ്ക്ക് ഇത്തവണ 15 ഡിസ്റ്റിങ്ഷനും 31 ഫസ്റ്റ് ക്ലാസ്സും 17 സെക്കന്‍ഡ് ക്ലാസ്സും 25 തേഡ് ക്ലാസ്സുമുണ്ട്. ഇത് മൂന്നാം തവണയാണ് ദോഹ മദ്രസ ഒന്നാം റാങ്ക് നേടുന്നത്.
 
2005 -06 വര്‍ഷത്തില്‍ ഹുദാ ഹംസയും 2007-08ല്‍ യാസ്മിന്‍ യൂസഫും ഇതിനു മുമ്പ് റാങ്ക് ജേതാക്കളായിട്ടുണ്ട്. ഈ മാസം 15ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ 23-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന മദ്രസയ്ക്ക് ഇത്തവണത്തെ റാങ്ക് നേട്ടം ഇരട്ടി മധുരമായി. റാങ്ക് ജേതാക്കളെയും വിജയികളെയും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ, മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍ പുറക്കാട്, പ്രധാനാ ധ്യാപകന്‍ അബ്ദുല്‍ വാഹിദ് നദ്‌വി എന്നിവര്‍ അഭിനന്ദിച്ചു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 1212345...10...Last »

« Previous Page« Previous « എസ്‌.വൈ.എസ്‌. സഹായ വിതരണം.
Next »Next Page » ബഷീര്‍ ജന്മശദാബ്ദി അഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫ് മേഖലയിലും പരിപാടി സംഘടിപ്പിക്കുന്നു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine