ഖത്തറില്‍ സാധന വിലകള്‍ക്ക് നിയന്ത്രണം

April 9th, 2009

ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
 
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
 
രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

April 7th, 2009

ദോഹ: ഖത്തറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്തും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ വന്‍ വിലയിടിവ് കാരണം ചെറിയൊരു കമ്മി ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുക.
 
എണ്ണ വില ബാരലിന് 40 ഡോളര്‍ കണക്കാക്കിയാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയത്. വാതക സമ്പന്ന രാജ്യമായ ഖത്തര്‍ 2001നു ശേഷം ആദ്യമായിട്ടാണ് ചെറിയൊരു കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്. എണ്ണ വിലയില്‍ വന്‍ തോതിലുണ്ടായ ഇടിവാണ് ഇതിനു കാരണം.
 
പുതിയ വര്‍ഷത്തിലെ ചെലവ് 94.5 ബില്യണ്‍ റിയാലായിരിക്കും. 2008 – 09 വര്‍ഷത്തെ ചെലവ് 95.9 ബില്യണ്‍ റിയാലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യ ശക്തി വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് 37.5 ബില്യണ്‍ റിയാല്‍ അനുവദിച്ചു.
 
ധനകാര്യ, സാമ്പത്തിക മന്ത്രി യൂസുഫ് ഹുസൈന്‍ കമാലിനെ ഉദ്ധരിച്ചാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായത്. അത് ബജറ്റിനെ ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഹുസൈന്‍ കമാല്‍ സൂചിപ്പിച്ചു.
 
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കു ന്നതിന്നായി വന്‍കിട പദ്ധതികള്‍ക്കാണ് കൂടുതല്‍ തുകകള്‍ നീക്കി വെച്ചിട്ടുള്ളത്.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍ ജസീറ ഫിലിം ഫെസ്റ്റിവല്‍

April 7th, 2009

ദോഹ: അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 13 ന് തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകരും മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മദ്ധ്യ പൌരസ്ത്യ നാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റ്റുകളി ലൊന്നാണ്. ഫെസ്റ്റിവലി നോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
 
ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
 
ഒരു മണിക്കൂറി ലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അര മണിക്കൂറിനും ഒരു മണിക്കൂറിനു മിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അര മണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിക്കാ നെത്തുന്നത്. കൂടാതെ ‘ന്യൂ ഹൊറൈസണ്‍’ എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 
മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നതാണ്. ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിക്കും.വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന ‘ന്യൂ ഹൊറൈസണ്‍’ വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും. ഇതു കൂടാതെ കുടുംബത്തേയും കുട്ടികളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറയുടെ കുട്ടികളുടെ ചാനലാണ് ഈ അവാര്‍ഡിന്റെ പ്രായോജകര്‍.
 
മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ഗ്യാസ് 2 രാജ്യത്തിനു സമര്‍പ്പിച്ചു

April 7th, 2009

ദോഹ: ലോകത്തെ ഏറ്റവും വലിയ ആദ്യത്തെ സമഗ്രമായ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ ഖത്തര്‍ ഗ്യാസ് 2 അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും പത്നി ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദും രാഷ്ട്രത്തിന് സമര്‍പ്പിച്ചു. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇന്ന് നടന്ന പ്രൌഢമായ ഉദ്ഘാടന ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ സംബന്ധിച്ചു. 13.2 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.
 
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന ട്രെയിന്‍, ടെര്‍മിനല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 7.8 ദശലക്ഷം ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കും. ഇതോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി ക്കാരെന്ന സ്ഥാനം ഖത്തര്‍ ഒന്നു കൂടി ഉറപ്പിക്കും. ഇവിടെ നിന്ന് പ്രകൃതി വാതകം ബ്രിട്ടണിലെ വെയില്‍സിലെ മില്‍ഫോര്‍ഡ് ഹാവെന്‍ തുറമുഖത്തെ സൌത്ത് ഹുക്ക് വാതക ടെര്‍മിന ലിലേക്കാണ് കയറ്റു മതി ചെയ്യുക.
 
ബ്രിട്ടന്റെ പ്രകൃതി വാതകാ വശ്യത്തിന്റെ 20 ശതമാനം ഈ ബൃഹദ് പദ്ധതിയലൂടെ ലഭ്യമാകും. സൌത്ത് ഹുക്ക് ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം അവസാനം അമീറും എലിസബത്ത് രാജ്ഞിയുടെ നിര്‍വ്വഹിക്കും.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നു

April 4th, 2009

ദോഹ: ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കുറിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പഠനം നടത്തുന്നു. ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍, കുടുംബ പരിസ്ഥിതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനമാണ് നടത്തുന്നത്. വീടുകളില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍, ഹെല്‍പ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, പാചക വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളെ ക്കുറിച്ചാണ് സമിതി പഠനം നടത്തുക.
 
പ്രയാസങ്ങളും പീഡനങ്ങളു മനുഭവിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ നിരവധി പരാതികള്‍ എംബസികള്‍ക്കും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ സംരക്ഷണമെന്ന നിലയില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാനും കുടുംബാംഗങ്ങളെ ബോധവത്ക രിക്കാനുമുള്ള ഒരു വിഭാഗത്തിന് ഖത്തറിലെ സംഘടന രൂപം നല്കിയത്. പ്രസ്തുത തൊഴിലാളി കള്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനാണ് പരിപാടി.
 
വീട്ടു വേലക്കാരുടെയും വേലക്കാരികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരുന്നു. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഒളിച്ചോടുന്നതും പീഡനങ്ങ ള്‍ക്കിരയായി ആശുപത്രികളില്‍ പ്രവേശിപ്പി ക്കപ്പെടുന്ന തുമെല്ലാം സാധാരണമാണ്. ഏറെയും സ്ത്രീ തൊഴിലാളികളാണ് വേദനിപ്പിക്കുന്ന അനുഭവങ്ങളുമായി വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്.
 
മോശമായ പെരുമാറ്റമാണ് വീട്ടു വേലക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം. ഖത്തറില്‍ വീട്ടു വേലക്കാരികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ നിയമം ബാധകമല്ല.
 
അതു കൊണ്ടു തന്നെ ശമ്പളം കൃത്യമായി കിട്ടാത്തതിനും മറ്റും നിയമപരമായ ആനുകൂല്യം ലഭിക്കുകയില്ല. വീട്ടു വേലക്കാരികളുടെ പരാതികളുടെ ആധിക്യം അനിയന്ത്രിത മായപ്പോഴാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വീട്ടു ജോലിക്കുള്ള വിസയ്ക്ക് അനുമതി നല്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചത്. പിന്നീട് ഇതിനെതിരെ പരാതികളു യര്‍ന്നപ്പോഴാണ് വീണ്ടും അനുമതി നല്കിയത്.
 
ഖത്തറിലെ ജനങ്ങളെ ബോധവത്കരിക്കാനും മനുഷ്യാവ കാശത്തെ ക്കുറിച്ച് ബോധ്യപ്പെടു ത്താനുമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ പരിപാടി കളാവി ഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 12« First...34567...10...Last »

« Previous Page« Previous « കള്ള നോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു
Next »Next Page » ഡോ. ബി. ആര്‍. ഷെട്ടിയെ ആദരിക്കുന്നു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine