ജിദ്ദ മഴക്കെടുതി; ആയിരക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു

December 3rd, 2009

saudi-floodജിദ്ദയില്‍ ഉണ്ടായ മഴ കെടുതിയില്‍ ആയിര ക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു. ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ജിദ്ദയില്‍ മഴ ക്കെടുതിയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനും ഭവന രഹിതരെ മാറ്റി പ്പാര്‍പ്പിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ കാരണങ്ങളെ ക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്താന്‍ ഉന്നത തല സമിതി രൂപീകരിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ആരോഗ്യ വര്‍ഷ’ കാമ്പയിന്‌ തുടക്കമായി

December 2nd, 2009

shifa-al-jazeera-polyclinicറിയാദ്‌: ഏഴാം വാര്‍ഷികാ ചരണത്തിന്റെ ഭാഗമായി ബഥയിലെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്‌ പൊതു ജനങ്ങള്‍ ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധ വത്കരണ കാമ്പയിന്‌ തുടക്കമായി. ഷിഫ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഷികാ ഘോഷ പരിപാടി യുടെയും കാമ്പയിന്റെയും ഉദ്ഘാടനം സഫാ മക്ക പോളിക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ ഡയറക്ടര്‍ മുഹമ്മദ്‌ ഷാജി അരിപ്ര നിര്‍വഹിച്ചു. ഷിഫ അല്‍ ജസീറ ക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ അഷ്‌റഫ്‌ വേങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു.
 
ക്ലിനിക്ക്‌ ജീവനക്കാര്‍ ക്കായി ഏര്‍പ്പെടുത്തുന്ന ക്ഷേമ നിധി സംബന്ധിച്ച വിശദാംശങ്ങള്‍ എച്ച്‌. ആര്‍. മാനേജര്‍ ബ്ലസന്‍ ടി. വര്‍ഗീസ്‌, റിക്രിയേഷന്‍ ക്ലബ്‌ രൂപവത്കരണം സംബന്ധിച്ച്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ അക്ബര്‍ വേങ്ങാട്ട്‌, ഇന്‍ ഹൗസ്‌ ട്രൈനിംഗ്‌ കോഴ്സിന്റെ വിശദാംശങ്ങള്‍ പി. ആര്‍. ഇന്‍ ചാര്‍ജ്‌ നജിം സൈനുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ചു. റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍, റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം വൈസ്‌ പ്രസിഡന്ര്‌ ഷഖീബ്‌ കൊളക്കാടന്‍, ഡോ. പ്രേമാനന്ദ്‌, ഡോ. ഓവൈസ്‌ ഖാന്‍, ഡോ. ഇക്രം ഖാന്‍, ഡോ. ഷാഹുല്‍, ഡോ. നടരാജ്‌, ഡോ. അലക്സാണ്ടര്‍ ഈശോ, ഡോ. ഫ്രീജോ, ഡോ. ഹാഷിം, ഡോ. അഷ്‌റഫ്‌, ഡോ. അബ്ദുല്‍ വാഹിദ്‌, ഡോ. റീന, ഡോ. മിനി, ഡോ. റോഷ്ണി, ഡോ. ഹുമൈറ, അക്ബര്‍ മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.
 
ജീവനക്കാര്‍ക്കുള്ള ക്ഷേമ നിധിയുടെ ഉദ്ഘാടനം മുഹമ്മദ്‌ ഷാജി അരിപ്ര അപേക്ഷ ഫോറം ദീപക്‌ സോമന്‌ നല്‍കി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനിടെ സദസ്യര്‍ ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ ഉമ്മര്‍ വേങ്ങാട്ട്‌, ജോമോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി. ഡോ. സെബാസ്റ്റ്യന്‍, ഡോ. പ്രേമാനന്ദ്, പേഴ്സണല്‍ മാനേജര്‍ കെ. ടി. മൊയ്തു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌ സ്വാഗതവും ഡോ. ജോസ്‌ ചാക്കോ നന്ദിയും പറഞ്ഞു.
 
‘സപ്ത വര്‍ഷം ആരോഗ്യ വര്‍ഷം’ എന്ന്‌ പേരിട്ടി രിക്കുന്ന ആരോഗ്യ വത്കരണ കാമ്പയിന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ പൊതു ജനങ്ങള്‍ ക്കിടയില്‍ രോഗങ്ങള്‍, രോഗ കാരണങ്ങള്‍, പ്രതിരോധങ്ങള്‍, പ്രതിവിധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, പഠന ക്ലാസുകള്‍, ലഘു ലേഖ വിതരണം, ഫോട്ടോ – ചിത്ര പ്രദര്‍ശനം എന്നിവയും ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച്‌ സൗജന്യ വൈദ്യ പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും
 
നജീം കൊച്ചുകലുങ്ക്, റിയാദ്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും പന്നി പനി ബോധവല്‍ക്കരണ സെമിനാറും

November 16th, 2009

thrissur-pravasi-koottaymaറിയാദ് : തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും എച്ച് 1 എന്‍ 1 ബോധ വല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. നവംബര്‍ 12ന് റിയാദിലെ നസീം അല്‍ റാഈദ് ഇസ്തിരാഹയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ സംഗമത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍ ഇലസ്ട്രേഷന്‍ വകുപ്പ് മേധാവിയായ ഡോ. എം. ഗോപാലന്‍ എച്ച് 1 എന്‍ 1 ബോധവല്‍ക്കരണ ക്ലാസെടുത്തു. ഇദ്ദേഹം കഴിഞ്ഞ ഒന്‍പതു മാസമായി ബാദിയയിലെ അല്‍ ഷാദെന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.
 
എച്ച് 1 എന്‍ 1 പനിയുടെ ഉല്‍ഭവത്തെ കുറിച്ചും, പനിക്കെതിരെ യുള്ള പ്രതിരോധ കുത്തിവെപ്പ് റിയാദില്‍ എവിടെയെല്ലാം ലഭ്യമാണ് എന്നും, ഈ പകര്‍ച്ച വ്യാധി പിടിപെടാതിരിക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍‌കരുതലുകളെ കുറിച്ചും ഇദ്ദേഹം സംസാരിക്കുകയുണ്ടായി.
 
പ്രവാസികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന അലര്‍ജി സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് വ്യക്തമായ അറിവു ലഭിക്കുന്നതിന് ഈ പരിപാടി സഹായിച്ചു. തുടര്‍ന്നു സദസ്യരുടെ സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി പറഞ്ഞു.
 
മലപ്പുറം, അരീക്കോട് കടത്തു വഞ്ചി മറിഞ്ഞു മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രമുഖ പൊതു പ്രവര്‍ത്തകന്‍ ഡോ. സി. ആര്‍. സോമനും അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച യോഗത്തില്‍, ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ഭാഗത്തു നിന്നും വെല്‍ഫെയര്‍ ഫണ്ട് ഇനത്തില്‍ വന്ന വന്‍ വര്‍ദ്ധനക്കെതിരെയും എയര്‍ ഇന്ത്യയുടെ മസ്കറ്റ് വഴി കൊച്ചിയിലേക്കുള്ള സര്‍വീസിനെതിരെയും ശ്രീ റസാഖ് ചാവക്കാട് പ്രമേയം അവതരിപ്പിച്ചു. ഇത്തരം നടപടികള്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ശ്രീ ജമാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുനില്‍ മേനോന്‍ സ്വാഗതവും ശ്രീ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
 
വൈകീട്ട് 7 മണിയോടെ ആരംഭിച്ച യോഗം രാത്രി 1 മണി വരെ നീണ്ടു നിന്നു. വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
 
ഷെറീഫ്, ദമ്മാം
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ.ഐ.സി. മീഡിയ അക്കാദമിക്ക് തുടക്കമായി

October 25th, 2009

islamic-centre-media-academyജിദ്ദ : എല്ലാ മുസ്‍ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‍ലിം കളാണെന്നുള്ള രീതിയിലുള്ള പ്രചാരണം ഉണ്ടാക്കി എടുക്കാന്‍ മീഡിയകള്‍ക്ക് സാധിച്ചി ട്ടുണ്ടെന്നും അതേ സമയം കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ അനിവാര്യം ആണെന്നും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി. വി. ഇബ്രാഹീം പറഞ്ഞു. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വര്‍ഷികാ ഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോ റിയത്തില്‍ നിര്‍‌വ്വഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 

jeddah-islamic-centre

 
ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളി‍ല്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്ര മാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന “ലൌ ജിഹാദ്” പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ട ത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തു കാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യ കരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യ ധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കു ന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപ സമിതി അംഗവും ജെ. ഐ. സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി. ഒ. ടി. അസീസ് പറഞ്ഞു.
 
ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി. എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു. ഇ. പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, പി. കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
ജെ. ഐ. സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി. പി. സൈദലവിയുടെ പ്രഭാഷണ ത്തിന്‍റെ വീഡിയോ സി. ഡി. പ്രകാശനം അബൂബക്കര്‍ അരിമ്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി. വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ. ഐ. സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജാഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കു ന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു.
 
ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം

October 16th, 2009

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്നു. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഭിരുചിയുള്ള പ്രവാസി മലയാളികളെ ദൃശ്യ – അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കി മാറ്റാനുള്ളതാണ് ഹൃസ്വ കാല കോഴ്സ്. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീ കരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വാര്‍ഷികാ ഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന പത്ത് പഠന കോഴ്സുകളി ലൊന്നാണിത്. ഇംഗ്ലീഷ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ഇന്ത്യയിലും വിദേശത്തും പ്രാഗത്ഭ്യം തെളിയിച്ച സി. ഒ. ടി. അസീസാണ് അക്കാദമി ഡയറക്ടര്‍ . മീഡിയ അക്കാദമിയില്‍ ജേണലിസം ക്ലാസ് ഈ മാസം 23 വെള്ളിയാഴ്‌ച്ച മുതല്‍ ആരംഭിക്കുമെന്നും താല്‍പര്യമുള്ളവര്‍ 6041721, 0508028087 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട താണെന്നും ജെ. ഐ. സി. മീഡിയ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.
 
ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 712345...Last »

« Previous Page« Previous « ഈ ആഴ്‌ച്ചയിലെ പരിപാടികള്‍
Next »Next Page » മികച്ച റേഡിയോ ശ്രോതാവിന് പുരസ്ക്കാരം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine