പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം

September 29th, 2009

ദുബായ്: ചന്ദ്രിക ദിന പത്രം കാസര്‍ഗോഡ് ബ്യൂറോ ചീഫ് റഹ്‌മാന്‍ തായലങ്ങാടിയെ പോലീസ് അകാരണമായി അതി ക്രൂരമായി മര്‍ദ്ദിച്ചതില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രതിഷേധിച്ചു.
 
കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും പോലീസ് സേനയ്ക്ക് അപമാനകരമായ അത്തരക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
 
ഉബൈദ് ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായീല്‍ ഏറാമല, കെ. എ. ജബ്ബാരി, ബഷീര്‍ മാമ്പ്ര, അശ്രഫ് കൊടുങ്ങല്ലൂര്‍, ഹസന്‍ പുതുക്കുളം, ടി. കെ. അലി. എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുന്നി സെന്‍റര്‍ മദ്രസകള്‍ റാങ്കിന്റെ തിളക്കവുമായി

September 20th, 2009

athikha-subaദുബൈ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 – 2009 മദ്റസ പൊതു പരീക്ഷകളില്‍ യു. എ. ഇ. യില്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നി സെന്‍റര്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ മദ്റസകളിലെ രണ്ട് കുട്ടികള്‍ റാങ്ക് ജേതാക്കളായി. ഏഴാം തരം പൊതു പരീക്ഷയില്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ ദാറുല്‍ഹുദാ ഇസ്‍ലാമിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ ആതിഖ കെ. ഒന്നാം റാങ്കും, ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ സുബാമ സ്ഊദ് എന്ന വിദ്യാര്‍ത്ഥിനി മൂന്നാം റാങ്കും നേടിയാണ് ഗള്‍ഫ് നാടുകളിലെ മദ്റസകള്‍ക്ക് അഭിമാനകരമായ നേട്ടം കൈ വരിച്ചത്.
 
മലപ്പുറം വേങ്ങര സ്വദേശിയായ കുഞ്ഞാലസ്സന്‍ – സുബൈദ എന്നിവരുടെ മകളാണ് ആതിഖ. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി യിലെ ഉദ്യോഗസ്ഥനായ കുഞ്ഞാലസ്സന്‍ മത – സാമൂഹിക – സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമാണ്.
 
കൊട്ടാരക്കര കോട്ടുപ്പുറം സ്വദേശികളായ മസ്ഊദ് ഉമര്‍ – ഹസീന എന്നിവരുടെ മകളാണ് സുബാ. ദുബായില്‍ ബിസിനസ്സ് നടത്തി വരികയാണ് മസ്ഊദ്. സുബായുടെ ഉമ്മ ഹസീന ദുബായിലെ പ്രമുഖ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
 
റാങ്ക് ജേതാക്കളെ അല്‍ഐന്‍ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി, എസ്. കെ. എസ്. എസ്. എഫ്. ദുബൈ – അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ അഭിനന്ദിച്ചു.
 
ഉബൈദ് റഹ്മാനി, ദുബായ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ സാക്ഷരതാ ദിനം ആചരിക്കുന്നു

August 24th, 2009

venu-rajamaniദുബായ് : ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.
 
ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന
ലോക സാക്ഷരതാ ദിനാചാരണ ത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. റ്മദാന്റെ 18‍-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട് എന്ന് സലഫി ടൈംസ് പത്രാധിപരായ കെ. എ. ജെബ്ബാരി അറിയിച്ചു.
 
ഈ വര്‍ഷത്തെ സലഫി ടൈംസ് വായനക്കൂട്ടം രജത ജൂബിലി (വായനാ വര്‍ഷം) സഹൃദയ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായി പ്രഖ്യാപിച്ചിരുന്നവരില്‍, നേരത്തേ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍, അവധിക്ക് നാട്ടില്‍ പോയത് മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്, തദവസരത്തില്‍ ശ്രീ വേണു രാജാമണി ‘സഹൃദയ പുരസ്കാരങ്ങള്‍’ സമ്മാനിക്കും.
 
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌ പ്രഭാഷണം നടത്തും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ്‌ നിര്‍വ്വഹിക്കും.
 
ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും.
 
വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ പന്നിപ്പനി മരണം

August 21st, 2009

പന്നി പനി മൂലം യു. എ. ഇ. യില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. യു. എ. ഇ. യില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ പന്നി പനി മരണം ആണിത്. 63 കാരനായ ഒരു ഇന്ത്യാക്കാനാ‍ണ് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ ഏറെ വൈകിയാണ് വൈദ്യ സഹായം തേടിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇയാള്‍ക്ക് ചികിത്സ നല്‍കി എങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി എത്തണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ബാച്ച് ചാവക്കാട്’ മെമ്പര്‍ഷിപ്പ് കാമ്പയിന്‍

August 18th, 2009

batch-chavakkadഅബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാടിന്‍റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബൂദാബിയിലെ എല്ലാ സുഹൃത്തുക്കളും ഈ സംഘടനയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഈ പ്രവാസി കൂട്ടായ്മയോടു സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ജൂലാജു : 050 5818334
ഷറഫുദ്ദീന്‍ എം. കെ : 050 5705291
ബഷീര്‍ കുറുപ്പത്ത് : 050 6826746
eMail : batchchavakkad അറ്റ് gmail ഡോട്ട് com

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 2 of 1112345...10...Last »

« Previous Page« Previous « പരിശുദ്ധ റമസാന്‍ വരവായി; മുന്നൊരക്കങ്ങള്‍ സജീവം
Next »Next Page » റംസാന്‍ റിലീഫ് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine