Thursday, January 1st, 2015

ജാതി വ്യവസ്ഥയുടെ ദുരിതവും പേറി ‘ബായേന്‍’

appu-azad-in-bayen-drama-of-natya-gruham-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തില്‍ ‘ബായേന്‍’ എന്ന നാടക ത്തില്‍ തൊഴിലു കളെ അടിസ്ഥാന പ്പെടുത്തി യുള്ള ജാതി വ്യവസ്ഥ യില്‍ അധകൃതരായി മുദ്ര യടിക്ക പ്പെട്ട സ്മാശാന സൂക്ഷിപ്പു കാരുടെ ദുരിത ജീവിതം അരങ്ങില്‍ എത്തി.

പ്രമുഖ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ മഹേശ്വതാ ദേവിയുടെ ബായേന്‍ എന്ന കൃതി കെ. വി. ഗണേഷിന്റെ സംവിധാന ത്തില്‍ നാട്യഗൃഹം അബുദാബി യാണ് അവതരിപ്പിച്ചത്.

പാര്‍ശ്വ വത്ക്കരിക്ക പ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹ ത്തില്‍ വിവേചന ങ്ങളുടെ ഇരകള്‍ എക്കാലവും സ്ത്രീകളും കുട്ടികളും ആണെന്ന നഗ്ന സത്യം നാടകത്തിലൂടെ വ്യക്തമാക്കുന്നു.

ബായേന്‍ എന്ന് മുദ്ര കുത്തപ്പെട്ട ചാന്ദി ദാസിന്റെ ജീവിത ത്തിലൂടെ യാണ് നാടകം മുന്നേറുന്നത്. സമൂഹ ത്തില്‍ നിന്നും ഒറ്റപ്പെടു മ്പോഴും തന്നെ അപായ പ്പെടുത്തുന്ന വരെ പോലും രക്ഷ പ്പെടുത്താന്‍ സ്വന്തം ജീവിതം ത്യജി ക്കാന്‍ തയ്യാറാകുന്ന ചാന്ദി ദാസ് എന്ന കഥാ പാത്രം, നന്ദി കെട്ട ലോകത്ത് ഇപ്പോഴും അവശേഷി ച്ചിരിക്കുന്ന നന്‍മയുടെ വെള്ളി വെളിച്ച മാകുന്നു.

ഈ കഥാ പാത്രത്തിനു ജീവന്‍ പകര്‍ന്ന അനന്ത ലക്ഷ്മി ഒട്ടേറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ബഗേരഥ് ആയി വേഷമിട്ട ആസാദിന്റെ പ്രകടനവും ശ്രദ്ധേയ മായിരുന്നു.

വിവേക്, റഷീദ് പി. കെ., വിഷ്ണു ദാസ്, ശങ്കര്‍ മോഹന്‍ ദാസ്, ബിജേഷ് രാഘവന്‍, അജയ് പാര്‍ത്ഥ സാരഥി, സെന്തില്‍ കുമാര്‍, ഹാസ്, സജിത്, പ്രണവ്, അക്ഷത് കാര്‍ത്തിക് അനജ, അനുഗ്രഹ, മാനസ എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കി.

സത്യജിത്, ശബരി നാഥ് (സംഗീതം), ജോസ് കോശി (പ്രകാശ വിതാനം), റസാഖ് (ചമയം), ഷാജി ശശി, ശങ്കര്‍ മോഹന്‍ ദാസ് (രംഗ സജ്ജീകരണം) എന്നിവര്‍ അണിയറ യിലും പ്രവര്‍ത്തിച്ചു.

ജനുവരി ഒന്ന്‍ വ്യാഴാഴ്ച രാത്രി 8. 30ന് ഭരത് മുരളി നാടകോത്സവ ത്തില്‍ സുധീര്‍ ബാബൂട്ടന്‍ രചയും സംവിധാവും നിര്‍വ്വഹിച്ച ‘അന്തരം അയം’ അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കും

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന്
 • സുരഭി ലക്ഷ്മിക്ക് പത്മരാജൻ പുരസ്‌കാരം സമ്മാനിച്ചു
 • മലബാർ ഡെവലപ്പ് മെന്റ് ഫോറം സിക്രട്ടറിക്ക് സ്വീകരണം നൽകി
 • മൗലിദ് മജ്‌ലിസ് നവംബർ 7 നു ഇസ്‌ലാമിക് സെന്ററിൽ
 • നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും
 • ഇശല്‍ ബാന്‍ഡ് ഗാനോത്സവ് ശ്രദ്ധേയമായി
 • പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്
 • അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ
 • ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി
 • കല്ലറ പ്രവാസി കൂട്ടായ്മ ‘ഓണം ഫെസ്റ്റ്’ സംഘടിപ്പിച്ചു
 • നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ
 • എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍
 • പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 
 • യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ
 • സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു
 • അ​തി​ർ​ത്തി​ ക​ട​ന്നു​ള്ള പ​ണ​മി​ട​പാട് : ഫി​നാ​ബ്ല​ര്‍ – സാം​സംഗ് പേ കൈ​ കോ​ർ​ക്കു​ന്നു
 • അനോര ഓണം ആഘോഷിച്ചു
 • സിറ്റി ടെര്‍മിനല്‍ അടക്കുന്നു 
 • നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു
 • വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം   • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine