അബുദാബി : പ്രസിദ്ധ സംഗീതജ്ഞന് കെ. ജി. ജയന് (ജയ വിജയ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഗീത ക്കച്ചേരി അവതരിപ്പിക്കുന്നു. ഏപ്രില്‍ 4 ശനിയാഴ്ച വൈകുന്നേരം 7 മണി മുതലാണ് കച്ചേരി.
ജയനോടൊപ്പം കാര്‍ത്തിക് ഹരികുമാര്‍ (വയലിന്), പാലക്കാട് കെ. ബി. വിജയകുമാര്‍ (മൃദംഗം), മാവേലിക്കര ബി. സോമനാഥ് (ഘടം), അണ്ടൂര്‍ ശ്രീകുമാര്‍ (മുഖര് ശംഖ്) എന്നിവരും പിന്നണിയില്‍. പരിപാടി യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഗീതം