Wednesday, August 25th, 2010

ശ്രേഷ്ഠമായത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണം – ഖലീല്‍ തങ്ങള്‍

burda-shereef-book-epathram

അബുദാബി: മദീനയില്‍ നിന്നടിച്ച് വീശുന്ന കാറ്റിനെ വേര്‍തിരി ച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചക പ്രേമികളായ വിശ്വാസികള്‍ക്ക് കഴിയണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീല്‍ തങ്ങള്‍ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുര്‍ദ: ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുല്‍ ബുര്‍ദ: ആശയം, അനുരാഗം, അടിയൊഴുക്കുകള്‍“ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ഷാജു ജമാലുദ്ദീന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു തങ്ങള്‍.

khaleel-thangal-epathram

സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുന്നു

പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാല്‍ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരാ യിരുന്നുവെന്ന് കാണാം. അവരുടെ പാത പിന്‍പറ്റി ജീവിതം ചിട്ടപ്പെടുത്തിയാല്‍ ഏവര്‍ക്കും ആ ഭാഗ്യം ലഭിക്കും. തിരു ശേഷിപ്പുകളില്‍ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീല്‍ തങ്ങള്‍ പറഞ്ഞു.

പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് രചന നിര്‍വഹിച്ച മഹത്കൃതി മുസ്വഫ സ്വലാത്തുന്നൂര്‍ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുര്‍ദ: ശരീഫിലെ വരികളില്‍ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിന്‍ബലത്തില്‍ വിവരിച്ച് കൊണ്ട് അറുപതില്‍ പരം ചരിത്രപരമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 360 ല്‍ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കി യിട്ടുള്ളതെന്ന് പുസ്തകം പരിചയപ്പെടുത്തി ബഷീര്‍ ഫൈസി വെണ്ണക്കോട് പറഞ്ഞു.

മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം, കെ. കെ. എം. സഅദി, ഗഫാര്‍ സഅദി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സൌദിയില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനു ജാമ്യം
  • ദൃശ്യാ ചലച്ചിത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു
  • സൌദി അറേബ്യ യില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനെ ജാമ്യത്തില്‍ വിട്ടു
  • ദൃശ്യാ ചലച്ചിത്രോത്സവവും പഴയകാല സിനിമാ പോസ്റ്റര്‍‍ പ്രദര്‍‍ശനവും – അബുദാബിയില്‍‍
  • ഇസ്മായില്‍ മേലടിയുടെ ചിന്തേരിട്ട കാലം പ്രകാശനം ചെയ്തു
  • ബി. എസ്. നിസാമുദ്ധീന് മാധ്യമ പുരസ്കാരം സമ്മാനിച്ചു
  • അഴീക്കോടിന് പ്രണാമം : അബുദാബി ശക്തി തിയേറ്റേഴ്‌സ്
  • സി. രാധാകൃഷ്ണന്‍ അബുദാബി യില്‍
  • മെസ്പോ : ദശ വാര്‍ഷികാഘോഷം
  • ഖത്തര്‍ ബ്ലോഗ് മീറ്റ് : ഫോട്ടോ ഗ്രാഫി പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കും
  • മുഗള്‍ ഗഫൂറിന്റെ വിയോഗത്തില്‍ അനുശോചിച്ചു
  • കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : ‘ആഘോഷം 2012′
  • വിദ്യാഭ്യാസ രംഗത്ത് അല്‍ നൂര്‍ സ്‌കൂളിന്റെ സംഭാവന മഹത്തരം : അബ്ദു റബ്‌
  • ശൈഖ് ജാബിര്‍ കുവൈത്ത് പ്രധാനമന്ത്രി യായി വീണ്ടും നിയമിതനായി
  • യാത്രയയപ്പ് നല്‍കി
  • അബുദാബി യില്‍ നബിദിനാഘോഷം ശ്രദ്ധേയമായി
  • കുവൈത്ത് പ്രധാനമന്ത്രി രാജിവെച്ചു
  • അല്‍നൂര്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍
  • സീതി സാഹിബ് വിചാര വേദി അഞ്ചാം വാര്‍ഷിക പൊതു യോഗം
  • ഭാഗ്യദേവത കടാക്ഷിച്ച അഹമ്മദിന് സ്വപ്ന സാഫല്യം



  • ജലീല്‍ രാമന്തളിക്കും ബി. ...
    സുരക്ഷക്കും സമാധാന ത്തിനു...
    തടവുകാരെ കൈമാറാന്‍ ഇന്ത്യ...
    വ്യാജ മൊബൈലിനെതിരെ കര്‍ശ...
    ബോയിംഗിന് ഇത് ചരിത്ര മുഹൂ...
    ദുബായ് എയര്ഷോ ആരംഭിച്ചു...
    മലയാളി സമാജം ആര്‍. സി. സി...
    പ്രവാസി സാമ്പത്തിക അച്ചടക...
    ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
    ദുബായ് ആനപ്രേമി സംഘം മാടമ...
    സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
    കേരളീയ വിദ്യാഭ്യാസ രംഗം മ...
    തിരുനെല്ലൂര്‍ കരുണാകരന്‍ ...
    ബഹറിനില്‍ പ്രക്ഷോഭകാരികളെ...
    വാഹനം ഓടിച്ചതിന് സൗദി വനി...
    സൗദിയില്‍ ഇനി സ്‌ത്രീകള്‍...
    ദുബായില്‍ പ്ലാസ്റ്റിക്‌, ...
    ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
    പ്രവാസി മലയാളികള്‍ ഓണ ലഹര...
    സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine