അബുദാബി യില്‍ ചരിത്ര സെമിനാര്‍ നടത്തി

November 9th, 2011

gs-padmakumar-prasakthi-abudhabi-seminar-ePathram
അബുദാബി : കേരളവും നവോത്ഥാന ആശയങ്ങളും എന്ന വിഷയ ത്തില്‍ പ്രസക്തി യുടെ നേതൃത്വ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു.

സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജി. എസ്. പത്മകുമാര്‍ ‘കേരളവും നവോത്ഥാന ആശയങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു.

പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു.

ഇ. ആര്‍. ജോഷി (യുവ കലാ സാഹിതി), ടി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ ( കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി), ധനേഷ് കുമാര്‍ (ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി.), അഷ്‌റഫ് ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി), ടി. കൃഷ്ണകുമാര്‍, സുഭാഷ് ചന്ദ്ര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് ദേവാലയത്തില്‍ ശതോത്തര രജത ജൂബിലി

November 6th, 2011

sharjah-church-programme-ePathramഷാര്‍ജ : ചങ്ങനാശ്ശേരി അതിരൂപത ശതോത്തര രജത ജൂബിലി യുടെ യു. എ. ഇ. തല ഉദ്ഘാടനം ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് ദേവാലയ ത്തില്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു.

പാവങ്ങളെ കുറിച്ചുള്ള ചിന്തയും കരുതലു മായിരിക്കണം ഈ ജൂബിലി യുടെ സന്ദേശമെന്നു പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. ഫാ. ആനി സേവ്യര്‍, ഫാ. ജേക്കബ് കാട്ടടിയില്‍, ജേക്കബ്‌ കുഞ്ഞ്, ജോളി ജോര്‍ജ്ജ് കാവാലം, ബിജു മാത്യു, ജസ്റ്റിന്‍ കട്ടക്കയം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുവജന പ്രതിനിധി ജാന്‍സ് അഗസ്റ്റിന്‍, കുട്ടികളുടെ പ്രതിനിധി ജെറിന്‍ വര്‍ഗ്ഗിസ്, വനിതാ പ്രതിനിധി സെലീന എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

ഉദ്ഘാടന സമ്മേള നത്തോടനു ബന്ധിച്ചു നടത്തപ്പെട്ട വിരുന്നു സല്കാരത്തിലും, കലാ സാംസ്കാരിക പരിപാടി കളിലും നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.

ജോര്‍ജ്ജ് കോലഞ്ചേരി, ജോസഫ് കളത്തില്‍, മാത്യു ജോസഫ്, ജോസഫ് ചാക്കോ, ബെന്നി ഇടയാടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി വാര്‍ഷികം : കലാസന്ധ്യ യോടെ സമാപിച്ചു

November 6th, 2011

bahabak-drama-shakthi-anniversary-ePathram
അബുദാബി : ശക്തി തിയേറ്റേഴ്‌സിന്‍റെ മുപ്പത്തി രണ്ടാമത് വാര്‍ഷിക ആഘോഷ ങ്ങള്‍ കലാസന്ധ്യയോടെ സമാപിച്ചു.

തെയ്യം തിറ, പൂക്കാവടി, തായമ്പക തുടങ്ങി നാടന്‍ കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ഘോഷയാത്ര യോടു കൂടിയാണ് കലാസന്ധ്യ ആരംഭിച്ചത്. സംഘഗാന ത്തോടുകൂടി ആരംഭിച്ച കലാപരിപാടി കളില്‍ കൃഷ്ണന്‍ വേട്ടംപള്ളി, ബിന്ദു ജലീല്‍, ജാഫര്‍ കുറ്റിപ്പുറം, സുധ സുധീര്‍, ബിന്‍സ താജുദ്ദീന്‍, കെ. വി. ബഷീര്‍ എന്നിവര്‍ അഭിനയിച്ച് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘ബഹബക്ക്’ എന്ന നാടകം ഏറെ ശ്രദ്ധേയമായി.

villu-paattu-in-shakthi-theatres-anniversary-ePathram

കലാസന്ധ്യ യില്‍ വില്ലടിച്ചാന്‍ പാട്ട്, കോല്‍ക്കളി, ഗ്രാമീണനൃത്തം, ചിന്തു പാട്ട് തുടങ്ങിയ വിത്യസ്ഥ ങ്ങളായ പരിപാടികള്‍ അരങ്ങേറി.

audience-shakthi-theatres-anniversary-ePathram

റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

1 അഭിപ്രായം »

കൈരളിയില്‍ ‘ഖവ്വാലി ഇശല്‍’

November 5th, 2011

usra-qatar-qawali-ishal-ePathram
ദോഹ : ഉസ്റ ഖത്തര്‍ അവതരിപ്പിക്കുന്ന ബലി പെരുന്നാള്‍ ഉപഹാരം ‘ഖവ്വാലി ഇശല്‍’ എന്ന സംഗീത പരിപാടി, നവംബര്‍ 6 , 7 (ഞായര്‍, തിങ്കള്‍) ദിവസ ങ്ങളില്‍ ഖത്തര്‍ സമയം ഉച്ചക്ക്‌ 1 മണിക്ക് ( ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന്) കൈരളി പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യും.

ഖത്തറിലെ വാടാനപ്പിള്ളി ഇസ്ലാമിയാ കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മയാണ് ഉസ്റ. മാപ്പിള പ്പാട്ടുകളില്‍ നിന്നും തെരഞ്ഞെടുത്ത ഖവ്വാലികള്‍ അവതരിപ്പി ക്കുന്നത് നാദിര്‍ അബ്ദുല്‍ സലാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുന്നാളിന് ‘ഈദിന്‍ ഖമറൊളി’ കൈരളി വി ചാനലില്‍

November 5th, 2011

ishal-emirates-eid-programme-ePathramഅബുദാബി : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഇശല്‍ എമിരേറ്റ്സ് അബുദാബി ഒരുക്കുന്ന പതി നാലാമത്‌ കലോപഹാരമായ ‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ വിരുന്ന് നവംബര്‍ 7 തിങ്കളാഴ്ച രാവിലെ യു. എ. ഇ. സമയം 11.30ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക്‌ ഒരു മണിക്ക്) ‘കൈരളി വി’ ചാനലില്‍ സംപ്രേഷണം ചെയ്യും.

മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, രഹന, കണ്ണൂര്‍ ശരീഫ്‌ എന്നിവ രോടൊപ്പം പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഗായകന്‍ ബഷീര്‍ തിക്കോടി ഇശല്‍ എമിറേറ്റ്സ് പരിചയ പ്പെടുത്തുന്ന പുതുമുഖ ഗായകന്‍ ജമാല്‍ തിരൂര്‍ എന്നിവരും പാട്ടുകള്‍ പാടി. സബ്രീന ഈസ അവതാരക ആയിട്ടെത്തുന്നു.

‘സ്നേഹ നിലാവ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബ ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന ‘ഈദിന്‍ ഖമറൊളി’ ക്ക് വേണ്ടി ഓ. എം. കരുവാര ക്കുണ്ട്, മൂസ എരഞ്ഞോളി, സത്താര്‍ കാഞ്ഞങ്ങാട്, അന്‍വര്‍ പഴയങ്ങാടി എന്നിവര്‍ പാട്ടുകള്‍ എഴുതി. ലത്തീഫ്‌, മുസ്തഫ അമ്പാടി എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

poster-ishal-emirates-ePathram

താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ജമാല്‍ തിരൂര്‍, അഷ്‌റഫ്‌ കാപ്പാട്, അഷ്‌റഫ്‌ പട്ടാമ്പി, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ക്യാമറ, എഡിറ്റിംഗ് : അനസ്‌, ഫാസില്‍ അബ്ദുല്‍ അസീസ്‌. സ്റ്റുഡിയോ ഒലിവ്‌ മീഡിയ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇശല്‍ സന്ധ്യ 2011
Next »Next Page » കൈരളിയില്‍ ‘ഖവ്വാലി ഇശല്‍’ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine