പാര്‍ക് പ്രഥമ വാര്‍ഷിക ആഘോഷം

September 28th, 2011

parc-punnayurkulam-epathram

ദുബായ്‌ : പുന്നയൂര്‍ക്കുളം ആര്‍ട്ട്സ് ആന്‍ഡ്‌ റിക്രിയേഷന്‍ സെന്ററിന്റെ (Punnayoorkulam Arts & Recreation Centre – PARC) ഒന്നാം വാര്‍ഷികം സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ദുബായ്‌ ചില്‍ഡ്രന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രവാസി സാഹിത്യകാരനായ ലത്തീഫ് മമ്മിയൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പാര്‍ക് പ്രസിഡണ്ട് രഘുനാഥ് അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രവാസി സാഹിത്യകാരന്‍മാരായ സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, ഷാജി ഹനീഫ്‌, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

ജ്ഞാനപീഠം ജേതാവും സിനിമാ സാഹിത്യ ലോകത്തെ പ്രശസ്തനും പുന്നയൂര്‍ക്കുളവുമായി വളരെ അടുത്ത ബന്ധവുമുള്ള എം. ടി. വാസുദേവന്‍ നായര്‍ പുന്നയൂര്‍ക്കുളത്തുകാരുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ടയച്ച സന്ദേശം സദസിന് മുന്‍പാകെ വായിച്ചു കേള്‍പ്പിച്ചു. പുതിയ ഭരണ സമിതി അംഗങ്ങളെയും പരിചയപ്പെടുത്തി.

വാര്‍ത്ത അയച്ചു തന്നത് : രാമചന്ദ്രന്‍ പി., ദുബായ്‌

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

“സംസ്കൃതി” ദോഹയുടെ ഓണം – ഈദ്‌ സംഗമം

September 28th, 2011

samskrithi-doha-epathram

ദോഹ : ഖത്തറിലെ കൂട്ടായ്മയായ സംസ്കൃതിയുടെ ഓണം – ഈദ്‌ സംഗമം സെപ്തംബര്‍ 30 ന് വെള്ളിയാഴ്ച 5:30 ന് ദോഹയിലെ സലാത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ അരങ്ങേറുന്നു. നിരവധി കലാമൂല്യമുള്ള പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സംസ്കൃതിയുടെ കഴിഞ്ഞ പരിപാടിയായ മാപ്പിളപ്പാട്ട് ഉല്‍സവം ആസ്വാദകര്‍ക്ക് വളരെ ഹൃദ്യമായ ഒന്നായിരുന്നു.

നൃത്ത നൃത്ത്യങ്ങള്‍, തിരുവാതിരക്കളി, ഗാനമേള, ഒപ്പന, കോല്‍ക്കളി, ലഘു നാടകം ഇവയെല്ലാം ഒത്തുചേര്‍ന്നുള്ള ഈ പരിപാടി എല്ലാ ആസ്വാദകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് അണിയിച്ചൊ രുക്കിയിട്ടുള്ളതെന്ന് ഇതിന്റെ സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

(വാര്‍ത്ത അയച്ചത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍ )

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദിയില്‍ ഇനി സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം

September 27th, 2011

saudi-king-epathram

റിയാദ്‌: സൗദി അറേബ്യയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ രാജാവ്‌ അബ്‌ദുള്ള അനുമതി നല്‍കും. ഇതോടെ സ്‌ത്രീകള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരമൊരുങ്ങും. ഷൂറാ കൗണ്‍സിലില്‍ ചേരാനും സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കും. അടുത്ത ഘട്ടത്തില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സര സ്വാതന്ത്രവും നല്‍കുക. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായ വ്യാഴാഴ്ച നടക്കുന്ന മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ പുരുഷന്‍മാര്‍ മാത്രമേ മത്സരിക്കൂ. 2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു മുതല്‍ സ്ത്രീകള്‍ക്കു വോട്ടുചെയ്യാന്‍ അവസരമുണ്ടാവും. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്കു ഭരണകാര്യങ്ങളില്‍ പ്രാതിനിധ്യം നല്‍കുന്നത്. സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ പ്രാധാന്യം മനസിലാക്കിയാണു തീരുമാനമെന്നു രാജാവ് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ ഓണവിരുന്ന് സമാപിച്ചു

September 25th, 2011

onavirunnu-epathram

ദുബായ് : നിത്യ ജീവിതത്തില്‍ വേദനകളും ഉത്ക്കണ്ഠകളും പങ്കിടാന്‍ കൂട്ടില്ലാതെ ഇരിക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് പ്രത്യാശയുടെ പൊന്‍തിരി തെളിയിക്കുവാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 55 കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണവിരുന്ന് 2011 എന്ന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.ടി. പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ എത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ”സീനിയേഴ്സ്” എന്ന ചിത്രത്തിലെ താരങ്ങളായ മനോജ്‌.കെ.ജയന്‍, സിന്ദു മേനോന്‍, പത്മപ്രിയ, മീര നന്ദന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓണവിരുന്ന് അവിസ്മരണീയമാക്കാന്‍ സദസ്സിലും വേദിയിലും ആദിയോടന്തം ഉണ്ടായിരുന്നു.

Singarimelam-ladies-epathram
രാവിലെ പതിനൊന്നരയ്ക്ക് മുവ്വായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയോടെ ആരംഭിച്ച ഓണവിരുന്നില്‍ എം.ടി തിരി തെളിച്ചു. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഘോഷയാത്രയില്‍ അനേകം പേര്‍ പങ്കെടുത്തു. തനത് നാടന്‍ കലാരൂപങ്ങളാല്‍ സമ്പന്നമായ ഘോഷയാത്രയില്‍ ചെണ്ട മേളം, ശിങ്കാരിമേളം, പുലികളി, തെയ്യം, കഥകളി, വിവിധ രൂപത്തിലുള്ള മാവേലിമാര്‍ എന്നിവര്‍ അണി നിരന്നു.

അക്കാഫ്‌ പ്രസിഡന്റ്‌ എം. ഷാഹുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. I.C.W.C കണ്‍വീനര്‍ കെ. കുമാര്‍, സിനിമ നിര്‍മാതാവ് വൈശാഖ്‌ രാജന്‍, അക്കാഫ്‌ സ്ഥാപക പ്രസിഡന്റ്‌ ജി.നടരാജന്‍, ബിസിനസ്‌ മേധാവി ഷിബു ചെറിയാന്‍, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ ജെനെറല്‍ കണ്‍വീനര്‍ ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം പ്രവര്‍ത്തക സമിതി

September 23rd, 2011

dubai-kmcc-logo-big-epathram

ദുബായ് : ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം സെപ്തംബര്‍ 23 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളും മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 4200785, 050 5747636.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പൂവിളി 2011 ദുബായില്‍
Next »Next Page » അക്കാഫ്‌ ഓണവിരുന്ന് സമാപിച്ചു »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine