ഒ. ഐ. സി. സി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2011

oicc-indepemdence-day-celebration-ePathram
അബുദാബി : ഒ. ഐ. സി. സി. അബുദാബി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അബുദാബി മലയാളി സമാജം അങ്കണത്തില്‍ നടന്ന സമ്മേളന ത്തില്‍ ഒ. ഐ. സി. സി. ജനറല്‍ കണ്‍വീനര്‍ ഡോ. മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. വി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യേശു ശീലന്‍, അബ്ദുല്‍ കരീം, ഷുക്കൂര്‍ ചാവക്കാട്, ജീബ എം. സാഹിബ്, അംബികാ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ. എച്ച്. താഹിര്‍ സ്വാഗതവും എം. യു. ഇര്‍ഷാദ് നന്ദിയും പറഞ്ഞു. പി. ടി. റഫീക്ക്, ബിന്നിമോള്‍ ടോമിച്ചന്‍, സിന്ധു രവി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ദേശഭക്തി ഗാനങ്ങള്‍ സദസ്സിന് ആവേശം പകര്‍ന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയുടെ ക്രൂരവിനോദം തുടരുന്നു, യാത്രക്കാര്‍ ദുരിതത്തില്‍

August 15th, 2011

AIR_INDIA-epathram

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുപോയി ഇറക്കി. അബുദാബിയില്‍ നിന്ന്‌ യാത്ര പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ രാവിലെ 6.30-ന്‌ വിമാനം തിരുവനന്തപുരത്ത്‌ ഇറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥമൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് എന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഉച്ചവരെ യാത്രക്കാരെ കോഴിക്കോട്ട് എത്തിക്കാന്‍ എയര്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയെന്നും അടുത്ത പൈലറ്റ് എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനാവുകയുള്ളൂ വെന്നുമാണ് എയര്‍പോര്‍ട്ട് മാനേജര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതെക്കുറിച്ച് അന്വേഷിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണത്തിന് യാത്രക്കാരോട് അധികൃതര്‍ മോശമായി പെരുമാറുകയും ചെയ്തു. വിമാനം ഇറങ്ങിയിട്ട് അഞ്ചു മണിക്കൂര്‍ കഴിഞ്ഞെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാനും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.

-

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലാങ്ങാട് മഹല്ല് ഇഫ്താര്‍ സംഗമം

August 15th, 2011

qatar-blangad-commmitee-ifthar-ePathram
ദോഹ : ഖത്തറിലെ ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സക്കാത്ത് ഫണ്ട്‌ ശേഖരണവും ദോഹയിലെ അല്‍ ഒസറ ഹോട്ടലില്‍ നടന്നു.

വി. അബ്ദുല്‍ മുജീബ് വിഷയം അവതരിപ്പിച്ചു. എം. വി. അഷ്‌റഫ്‌ അസ്സോസി യേഷന്‍റെ കഴിഞ്ഞ കാല പ്രവര്‍ത്തന ങ്ങളെ കുറിച്ച് വിശദീകരിച്ചു.

മഹല്ലിലെ നിര്‍ദ്ധനരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട വിധ ത്തിലുള്ള സഹായങ്ങള്‍ പള്ളി കമ്മിറ്റി വഴി എത്തിച്ചു കൊടുക്കുകയാണ് മഹല്ല് അസ്സോസ്സി യേഷന്‍റെ പ്രവര്‍ത്തന രീതി. മഹല്ലില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുവാനും, തിരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് സക്കാത്ത് എത്തിച്ചു കൊടുക്കുവാനും തീരുമാനിച്ചു.

qatar-blangad-mahallu-ifthar-ePathram

അസ്സോസ്സിയേഷന്‍ അംഗ ങ്ങളുടെ ക്ഷേമ ത്തിനായി ഒരു സ്വയം സഹായ നിധി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഫണ്ട്‌ മാനേജര്‍ ആയി കെ. വി. അബ്ദുല്‍ അസീസിനെ തിരഞ്ഞെടുത്തു. നോമ്പ് തുറയില്‍ മഹല്ല് അംഗ ങ്ങളില്‍ ഭൂരിഭാഗം പേരും പങ്കെടുത്തു.

ഈ കൂട്ടായ്മ യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : 974 55 21 4114 (കെ. വി. അബ്ദുല്‍ അസീസ്‌)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം

August 15th, 2011

india-flag-ePathram
അബുദാബി : ഭാരത ത്തിന്‍റെ 65 ആം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ എംബസ്സി യില്‍ ആഘോഷിക്കുന്നു. ആഗസ്റ്റ്‌ 15 തിങ്കളാഴ്‌ച രാവിലെ 8 മണിക്ക് സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് എംബസ്സി ഓഡിറ്റോറിയ ത്തില്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളുടെ ദേശഭക്തി ഗാനവും നൃത്ത പരിപാടി കളും ഉണ്ടായിരിക്കും. എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹം : കെ.എം.സി.സി

August 15th, 2011

air-india-epathram
ദുബായ് : മംഗലാപുരം വിമാന ദുരന്ത ത്തില്‍ മരണ പ്പെട്ടവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ നല്‍കണം എന്ന ഹൈക്കോടതി വിധി ക്കെതിരെ അപ്പീല്‍ നല്‍കിയ എയര്‍ ഇന്ത്യ യുടെ നടപടി പ്രതിഷേധാര്‍ഹം എന്ന് ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനങ്ങളെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ വിമാന ദുരന്ത ത്തില്‍ മരിച്ച വരുടെ കുടുംബ ങ്ങളോട് പോലും കാണിക്കുന്ന അനീതി ന്യായീകരിക്കാന്‍ ആവില്ല.

മരിച്ചതില്‍ മിക്കവരും കുടുംബ ത്തിന്‍റെ ഏകാശ്രയ മായിരുന്നു എന്നത് പോലും പരിഗണി ക്കാതെ യുള്ള ഈ നിലപാട് അന്തര്‍ദേശീയ തല ത്തില്‍ ഇന്ത്യ യുടെ യശസ്സിന് കോട്ടം തട്ടുന്നതാണ്.

അന്താരാഷ്ട്ര മാനദണ്ഡ ങ്ങള്‍ കാറ്റില്‍ പറത്തുന്ന ഈ നിലപാടിന് എതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്നും അര്‍ഹമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്നും ദുബായ് കെ. എം. സി. സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങരയും സെക്രട്ടറി സലാം കന്യാപ്പാടിയും അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസഫ കര്‍മേല്‍ ഐ. പി. സി. കണ്‍വെന്‍ഷന്‍
Next »Next Page » ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine