ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷം

August 12th, 2011

sakthi-theaters-logo-epathramഅബുദാബി : മലയാള ത്തിലെ പുരോഗമന സ്വാഭാവമുള്ള സര്‍ഗ്ഗ ധനരായ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്ന തിനായി 1987- ല്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി അവാര്‍ഡിന്‍റെ രജത ജൂബിലി ആഘോഷവും അവാര്‍ഡ് സമര്‍പ്പണവും ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും എന്ന്‍ ശക്തി തിയ്യറ്റേഴ്‌സ് ഭാരവാഹി കള്‍ അറിയിച്ചു.

1987 മുതല്‍ 2011 വരെ അവാര്‍ഡ് നേടിയ എല്ലാ സാഹിത്യ കാരന്മാരു ടെയും ഒത്തു ചേരലോടു കൂടി ആരംഭിക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലക്ഷ്യ ബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും മലയാള ത്തിലെ എണ്ണപ്പെട്ട പുരസ്‌കാര മായി പരിഗണിക്ക പ്പെടുന്ന അബുദാബി ശക്തി അവാര്‍ഡ് നല്‍കി മലയാള ത്തിലെ വിവിധ ശാഖ കളില്‍പെട്ട നൂറിലേറെ എഴുത്തു കാരെ ഇതിനകം ആദരിച്ചിട്ടുണ്ട്.

കഥ, കവിത, നോവല്‍, ചെറുകഥ, നാടകം, വിജ്ഞാന സാഹിത്യം, ബാല സാഹിത്യം, ഇതര സാഹിത്യ വിഭാഗ ങ്ങള്‍ എന്നീ സാഹിത്യ ശാഖ കളില്‍ പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കി വരുന്നത്.

അബുദാബി ശക്തി തിയ്യറ്റേഴ്‌സും തായാട്ട് ശങ്കരന്‍റെ സഹ ധര്‍മ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്ത മായി ഏര്‍പ്പെടുത്തിയ തായാട്ട് അവാര്‍ഡും ശക്തി അവാര്‍ഡിന്‍റെ സ്ഥാപക ചെയര്‍മാന്‍ ടി. കെ. രാമകൃഷ്ണന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും പ്രസ്തുത വേദിയില്‍ വെച്ച് നല്‍കപ്പെടും.

നീലമ്പേരൂര്‍ മധു സൂദനന്‍ നായര്‍ (കവിത), രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍), ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം), വി. ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍, ഡോ. എസ്. പ്രശാന്ത് കൃഷ്ണന്‍ (വൈജ്ഞാനിക സാഹിത്യം), ബഷീര്‍ ചുങ്കത്തറ, കെ. വി. കുഞ്ഞിരാമന്‍, ഡോ. വെള്ളായണി മോഹന്‍ ദാസ് (ഇതര സാഹിത്യ കൃതികള്‍), എം. കെ. മനോഹരന്‍ (ബാല സാഹിത്യം) എന്നിവരാണ് ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹരായത്.

സാഹിത്യ നിരൂപണ ത്തിനുള്ള തായാട്ട് അവാര്‍ഡ് എന്‍. കെ. ര വീന്ദ്രനും ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം പി. ഗോവിന്ദപ്പിള്ള യ്ക്കുമാണ് ലഭിച്ചത്.

ഡോ. കെ. പി. മോഹനന്‍റെ അദ്ധ്യക്ഷത യില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന സാഹിത്യ സെമിനാര്‍ പ്രശസ്ത കവി എന്‍. പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും.

‘പുതിയ ലോകം പുതിയ എഴുത്ത്’ എന്ന വിഷയ ത്തെ ആസ്പദമാക്കി ഡോ. സുനില്‍ പി. ഇളയിടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

അബുദാബി ശക്തി അവാര്‍ഡിന് നാളിതു വരെ അര്‍ഹമായ കൃതി കളുടെ പ്രദര്‍ശനം പ്രശസ്ത സാഹിത്യകാരന്‍ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്കു ശേഷം അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷത യില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളന ത്തില്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും. പ്രൊഫ. എം. എം. നാരായണന്‍ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.

മുന്‍ എം. എല്‍. എ. മാരായ കെ. പി. സതീഷ് ചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും അഡ്വ. പി. അപ്പു ക്കുട്ടന്‍, വാസു ചേറോട്, അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അബുദാബി ശക്തി അവാര്‍ഡ് ദാന ത്തോട് അനുബന്ധിച്ച് അന്നേ ദിവസം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ പ്രവാസം, ആടു ജീവിതം, ആല്‍കെമിസ്റ്റ് എന്നീ കൃതികളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സെമിനാറും വൈവിധ്യമാര്‍ന്ന കലാ പരിപാടി കളും സംഘടിപ്പിക്കും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കഅബ യുടെ കിസ്‌വ അബുദാബി യില്‍

August 10th, 2011

kiswa-from-kaaba-ePathram
അബുദാബി : വിശുദ്ധ കഅബയില്‍ ചാര്‍ത്തുന്ന കിസ്‌വ അബുദാബി യില്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന കിസ്‌വ, അതി മനോഹരമായ ശില്പ ചാരുത യാലും, നിര്‍മ്മാണ വൈവിധ്യ ത്താലും ശ്രദ്ധേയമാണ്.

എ. ഡി. 1804 ല്‍ തയ്യാറാക്കിയ ഈ അങ്കി, വിശ്വാസി കള്‍ക്ക് എന്നത് പോലെ കലാസ്വാദകര്‍ ക്കും ചരിത്രാന്വേഷി കള്‍ക്കും ഒരു അസുലഭ കാഴ്ചയാണ്.

kaabaa-kisswa-in-abudhabi-ePathram

അബുദാബി ഇസ്ലാമിക്‌ ബാങ്കിന്‍റെ സഹകരണ ത്തോടെ അബുദാബി എമിറേറ്റ്‌സ്‌ പാലസ് ഹോട്ടലില്‍ ഒരുക്കിയ ഈ എക്സിബിഷന്‍, സെപ്തംബര്‍ 3 വരെ ഉണ്ടാവും. വൈകീട്ട് 6 മണി മുതല്‍ രാത്രി 12 വരെ യാണ് സന്ദര്‍ശന സമയം.

– അയച്ചു തന്നത് : സമീര്‍ കല്ലറ, വിഷന്‍ വിഷ്വല്‍ മീഡിയ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലുവിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അബുദാബി മുഷ്‌റിഫ് മാളില്‍ തുറന്നു

August 9th, 2011

lulu mushriff mall-epathram

അബുദാബി: പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെ ഏറ്റവും പുതിയതും ആധുനിക രീതിയില്‍ നിര്‍മിച്ചതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അബുദാബി മുഷ്‌റിഫ് മാളില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മുഷ്‌റിഫ് മാളിന്റെ രണ്ടാമത്തെ നിലയിലാണുള്ളത്. 230,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രായഭേദമെന്യേ എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, മത്സ്യ-മാംസാദികള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, പ്രത്യേകം ഇറക്കുമതി ചെയ്ത കേരളത്തിന്റെ നാടന്‍ പച്ചക്കറിറള്‍, ഇലക്‌ട്രോണിക്‌സ്, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, സൗന്ദര്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടങ്ങുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായുള്ളത്. ആയാസരഹിതമായ ഷോപ്പിങ്ങിന് ഇരുപതിലധികം കാഷ് കൗണ്ടറുകളും രണ്ടായിരത്തിലധികം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെന്നപോലെ കേരളത്തിലും ലുലു ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണെന്നും യൂസഫലി പറഞ്ഞു. കൊച്ചിയിലെ ലുലു ഷോപ്പിങ് മാള്‍ 2012ല്‍ പ്രവര്‍ത്തനസജ്ജമാകും. സൗദി അറേബ്യയിലും ഒമാനിലും ബഹ്‌റൈനിലും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മലയാളികളടക്കം ഒട്ടേറെ ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരം കൂടി ഒരുക്കുന്നതാണ് ഗ്രൂപ്പിന്റെ പുതിയ പദ്ധതികളെന്ന് യൂസഫലി പറഞ്ഞു. 2011 അവസാനമാകുമ്പോഴേയ്ക്കും 100 ഔട്ടലെറ്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം

August 8th, 2011

ramadan-greeting-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം ആഗസ്ത് 18, 19 തിയ്യതി കളില്‍ രാത്രി 9.30 മുതല്‍ നടക്കും. ഖുറാന്‍ പാരായണം, പ്രസംഗ മത്സരം, ഇസ്ലാമിക് ക്വിസ്, ഇസ്ലാമിക ഭക്തി ഗാനാലാപനം എന്നിവ യിലാണ് മത്സരങ്ങള്‍.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും മറ്റ്‌ വിശദ വിവര ങ്ങള്‍ക്കും സമാജം ഓഫീസു മായോ സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദു മായോ 02-55 37 600, 050-51 51 365 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

August 7th, 2011

payyanur-svedhi-ifthar-meet-2011-ePathram
റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ബത്ത യിലെ ക്ലാസിക് റസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടന്ന പരിപാടി യില്‍ റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സൗഹൃദ വേദി അംഗ ങ്ങളോ ടോപ്പം ഒത്തു ചേര്‍ന്നു.

നോമ്പ് തുറക്കു ശേഷം നടന്ന സമ്മേളന ത്തില്‍ വേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയും ഇസ്‌ലാഹി സെന്‍റര്‍ പ്രതിനിധി യുമായ ജനാബ് നാസര്‍ സുല്ലമി പുണ്യ മാസമായ റംസാന്‍റെയും നോമ്പിന്‍റെയും പ്രാധാന്യ ത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

സാമൂഹ്യ പ്രവര്‍ത്ത കരായ നസീര്‍. എം, അമീര്‍, അബ്ദുള്ള വല്ലാഞ്ചിറ, അര്‍ശുല്‍ അഹമ്മദ്, ബാലചന്ദ്രന്‍, മുസ്തഫ കവ്വായി, മുഹമ്മദലി കൂടാളി, അഷ്‌റഫ്, നിസാര്‍, രഘുനാഥ് പറശ്ശിനി ക്കടവ്, റഫീക്ക് പന്നിയങ്കര, രഘുനാഥ് തളിയില്‍, മെഹബൂബ്, നവാസ് വെള്ളിമാടു കുന്ന് എന്നിവരും മാധ്യമ പ്രവര്‍ത്ത കരായ നജീം കൊച്ചുകലുങ്ക്, ഷക്കീബ് കൊളക്കാടന്‍, അഷ്‌റഫ്, ഷംനാദ് കരുനാഗപ്പള്ളി, നാസര്‍ കാരക്കുന്ന്, സാലിം എന്നിവരും റിയാദിലെ പ്രമുഖ ഡോക്ടര്‍മാരായ ഭരതന്‍, രാജ്‌മോഹന്‍, തമ്പാന്‍ തുടങ്ങിയവരും ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര എന്‍. ആര്‍. ഐ. ഫോറം ഇഫ്താര്‍ സംഗമം
Next »Next Page » റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine