സമാജം വനിതാ വേദി – ബാലവേദി പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

July 3rd, 2011

malayalee-samajam-ladies-wing-inauguration-ePathram
അബുദാബി : അബുദാബി മലയാളി സമാജം വനിതാ വേദി യുടെയും ബാലവേദി യുടെയും പ്രവര്‍ത്തന ഉദ്ഘാടനം നടന്നു.

മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തക യും ഈ വര്‍ഷത്തെ മികച്ച ഡൊക്യുമെന്‍ററി ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ മീനാ ദാസ് നാരായണന്‍ വനിതാ വേദി – ബാലവേദി പ്രവര്‍ത്ത നങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമാജം വനിതാ കണ്‍വീനര്‍ ജീബാ എം. സാഹിബും ബാലവേദി പ്രസിഡന്‍റ് അനുഷ്മാ ബാലകൃഷ്ണനും ഉദ്ഘാടന ചടങ്ങു കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

malayalee-samajam- ladies-wing-ePathram

വനിതാ വിഭാഗം അവതരിപ്പിച്ച കലാപരിപാടി യില്‍ നിന്ന്

ഡോ. മനോജ് പുഷ്പകര്‍ (സമാജം പ്രസിഡന്‍റ്) യേശുശീലന്‍ (വൈസ് പ്രസിഡന്‍റ്), സതീഷ് (ആക്ടിംഗ് സെക്രട്ടറി), അഷറഫ് പട്ടാമ്പി (ജീവകാരുണ്യ വിഭാഗം), രവിമേനോന്‍ (മുന്‍. പ്രസി.), ഷാഹിധനി വാസു (കെ. എസ്. സി. വനിതാ വിഭാഗം കണ്‍.), ജയന്തി ജയന്‍ (കല വനിതാ വിഭാഗം കണ്‍.), നീനാ തോമസ് (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ഹെലന്‍ (ഓള്‍ കേരള വിമണ്‍സ് കോളേജ്), സംഗീത് അമര്‍ കുമാര്‍ (സമാജം ബാലവേദി സെക്ര.), റിച്ചിന്‍ രാജന്‍ (കെ. എസ്. സി. ബാലവേദി പ്രസി.) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അംബികാ രാജന്‍ നന്ദി പറഞ്ഞു. ആരതി ദേവദാസ് അവതാരകയായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

July 3rd, 2011

divyabali-st-michaels-church-ePathram
ഷാര്‍ജ : ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ദിവ്യ ബലിക്ക് പാലാ രൂപതാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

പ്രവാസ ജീവിതത്തിന്‍റെ വേദനയും നൊമ്പരങ്ങളും താന്‍ ഉള്‍ക്കൊള്ളുന്നു എന്നും തോമാശ്ലീഹ യെ പ്പോലെ പ്രവാസികളും അയക്കപ്പെട്ടവര്‍ ആണെന്ന ബോദ്ധ്യം ഉണ്ടാകണം എന്നും തിരുനാള്‍ സന്ദേശത്തില്‍ ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു.

closing-ceremony-of-church-dukrana-epathram

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കും പ്രദക്ഷിണത്തിനും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്, ഇടവക വികാരി ഫാ. അനി സേവ്യര്‍, പാലാ രൂപത വികാരി ജനറാള്‍, ഫാ. ജോസഫ്‌ കുഴിഞ്ഞാലില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഇടവക സഹ വികാരി ഫാ. ബിജോ കുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇടവകയിലെ മലയാള സമൂഹമാണ് ദുക്റാന തിരുനാള്‍ നടത്തിയത്‌.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം 7 പേര്‍ മരിച്ചു

July 2nd, 2011

fire-in-riyadh-epathram

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം ഏഴ്‌ പേര്‍ മരിച്ചു. അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവരാണ് മരിച്ച മലയാളികള്‍. മുഹമ്മദ് (മംഗലാപുരം), സലാഹി രാജേഷ് (നേപ്പാള്‍) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ശനിയാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പുക ശ്വസിച്ചതിനെ ത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട ഏതാനും പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരുടെയും മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സംഭവത്തെ ക്കുറിച്ച്‌ ഇന്ത്യ അംബാസിഡറോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വയലാര്‍ രവി കോട്ടയത്ത്‌ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തി

July 2nd, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ലോഹിയുടെ ചരമ ദിനമായ ജൂണ്‍ 28നു ഒരുക്കിയ ലോഹിതദാസ് അനുസ്മരണ സദസ്സ്  ലോഹി ഓര്മ കൊണ്ട് നിറഞ്ഞു.  ലോഹിയുടെ പ്രമുഖ സിനിമയില്‍ നിന്നുള്ള ഭാഗങ്ങള്‍ കണ്ട ശേഷം സദസ്സ് ലോഹി സൃത്ടിച്ച കഥാപാത്രങ്ങള്‍ …….ലോഹി സൃത്ടിച്ച കഥാ  മുഹുര്‍ത്തങ്ങള്‍ …ലോഹിയുടെ തിരക്കഥ -സംവിധാന  ശക്തി.എന്നിവ ചര്‍ച്ച ചെയ്തു ഭൂതക്കണ്ണാടി സിനിമയില്‍ ലോഹിയുടെ സംവിധാന സഹായിയായ രഞ്ജിത്ത് തന്റെ ലോകേഷന്‍ അനുഭവങ്ങള്‍ പറഞ്ഞു സെന്ടല്‍ പ്രസിഡണ്ട്‌ കെ ബി മുരളി, സെക്രടറി അന്‍സാരി  പ്രകാശ്, ജോഷി, ദേവിക  സുധീദ്രന്‍, അഷ്‌റഫ്‌ , സഫറുള്ള പാലപ്പെട്ടി തുടങ്ങിയവര്‍ സുരേഷ് പാടൂര്‍ സ്വാഗതവും ഷെറിന്‍ നന്ദിയും പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊസംബി യഥാര്‍ത്ഥ ചരിത്രത്തിന്റെ ഇന്ത്യന്‍ പതാകയേന്തി

July 2nd, 2011

kosambi-ksc-epathram

അബുദാബി : ചരിത്ര രചനയുടെ രീതി ശാസ്ത്രം മാറ്റി യെഴുതിയതാണ്  കൊസാമ്പി യുടെ മുഖ്യ സംഭാവനയെന്നു പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍ .  കേരള സോഷ്യല്‍ സെന്റര്‍  സാഹിത്യ വിഭാഗം സംഘടിപ്പിച്ച ” കൊസംബിക്ക് ചരിത്ര പ്രണാമം”പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫസര്‍. തന്റെ വിഖ്യാത പ്രബന്ധങ്ങളിലൂടെ, ചരിത്ര പുസ്തകങ്ങളിലൂടെ  ഭാവി ചരിത്രകാരന്മാര്‍ക്ക്‌  കൊസാമ്പി പുതു വഴി വെട്ടി. രാജവംശങ്ങളുടെ കഥ പറച്ചിലില്‍ നിന്ന് മാറി, ഉപകരണങ്ങള്‍ ഉണ്ടാക്കി  നവീകരിച്ചു വളരുന്ന മനുഷ്യന്റെ വികാസമാണ് ചരിത്രമെന്ന് തന്റെ ഭാഷാ, പുരാവസ്തു, കാര്‍ബണ്‍ ഡേറ്റിംഗ് പഠനങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചു. മിച്ച മൂല്യമുണ്ടാക്കുന്ന പ്രാചീന സമൂഹത്തിന്റെ കൂട്ടായ ജീവിതം കൊസംബിയെ ആകര്‍ഷിച്ചു. എസ്. എ. ദാങ്കേയുടെ ചരിത്ര പുസ്തകം വിമര്‍ശന യോഗ്യമല്ലെന്ന്  നിശിതമായി പരാമര്‍ശിച്ച കൊസാമ്പി പക്ഷെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ  ചരിത്രം നയിക്കാനുള്ള കരുത്തു  തിരിച്ചറിഞ്ഞു. മുകളില്‍ നിന്ന്  അടിച്ചേല്‍പ്പിക്കുന്നതും, സ്വയം വരിക്കുന്നതുമായ ഇന്ത്യന്‍ ഫ്യൂഡല്‍ സവിശേഷതകള്‍, ജാതി വ്യവസ്ഥയുടെ അടി വേരുകള്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ചരിത്രത്തിലുള്ള പ്രാധാന്യം കൊസംബി തിരിച്ചറിഞ്ഞു. നെഹ്രുവിയന്‍ വികസന മാതൃകയെ വിമര്‍ശിച്ച കൊസംബി പീപ്പിള്‍ പ്ലാനിംഗിനെ പ്രതീക്ഷയോടെ നോക്കി. പോസ്റ്റ്‌ മോഡേണിസത്തെ വിമര്‍ശിക്കവേ വന്‍ മൂലധനമിട്ട്  മാധ്യമങ്ങള്‍ വഴി ചരിത്രത്തിന്റെ  അന്ത്യം കുറിക്കാനെത്തുന്നവരെ  കരുതിയിരിക്കാന്‍ പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍  ആഹ്വാനം ചെയ്തു.

സദസ്സില്‍ നിന്നു ജലീല്‍, അജി രാധകൃഷ്ണന്‍, റൂഷ് മഹര്‍, ജോഷി, സന്തോഷ്‌, ശ്രീജിത്ത്‌, ഷെറിന്‍, ഹുമയൂണ്‍ കബീര്‍ തുടങ്ങിയവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍  മറുപടി നല്‍കി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കെ. ബി. മുരളി അധ്യക്ഷനായിരുന്നു. വനിതാ വിഭാഗം സെക്രടറി ശഹിധാനി വാസു അതിഥിക്ക് ബൊക്കെ നല്‍കി. ദേവിക സുധീന്ദ്രന്‍ കൊസംബിയുടെ ജീവിതവും രചനകളും പരിചയപ്പെടുത്തി. റഹിം കൊട്ടുകാട് (ശക്തി), ധനേഷ് (ശാസ്ത്ര പരിഷത്ത്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യ വിഭാഗം സെക്രട്ടറി  സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്റ്  സെക്രടറി  ഷെറിന്‍   നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. പി. സി. സി. ഉത്തര മേഖല കണ്‍വെന്‍ഷന്‍
Next »Next Page » ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine