‘ആഹിര്‍ ഭൈരവ്’ പ്രകാശനം ചെയ്തു

June 26th, 2011

ahir-bhairav-book-releasing-ePathram
ദുബായ്: പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച ഷാജി ഹനീഫ് പൊന്നാനി യുടെ പ്രഥമ ചെറുകഥാ സമാഹാരം ‘ആഹിര്‍ ഭൈരവ്’പ്രകാശനം ചെയ്തു.

പ്രശസ്ത അറബ് ഗ്രന്ഥകാരനും ഇന്തോ – അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ സ്ഥാപക മെമ്പറുമായ ഡോ. മഹമൂദ് അല്‍ ഒതൈവി, പ്രശസ്ത ഫോറന്‍സിക്‌ വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ. മുരളീ കൃഷണ ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ബഷീര്‍ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. ഡോ. കാര്‍ത്തികേയന്‍ നായര്‍, ഡോ. കാസിം, നാരായണന്‍ വെളിയംകോട്, ജ്യോതികുമാര്‍, സുലൈമാന്‍ തണ്ടിലം, വിജു സി. പരവൂര്‍, സലീം ബാബു, നൗഷാദ് പുന്നത്തല, നാസര്‍ കെ. മാങ്കുളം എന്നിവര്‍ സംസാരിച്ചു.

ahir-bhairav-release-audiance-ePathram

‘കഥകളുടെ പ്രതിബദ്ധത’ എന്ന വിഷയം സത്യന്‍ മാടാക്കര അവതരിപ്പിച്ചു. മുഷ്താഖ് കരിയാടന്‍, ഖാദര്‍, ജോസ് കോയിവിള എന്നിവര്‍ കഥാവലോകനം നടത്തി. ലത്തീഫ് മമ്മിയൂര്‍ സ്വാഗതവും കഥാകൃത്ത് ഷാജി ഹനീഫ് പൊന്നാനി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്ലൂ സ്റ്റാര്‍ അല്‍ഐന് പുതിയ ഭാരവാഹികള്‍

June 26th, 2011

blue-star-alain-new-committee-ePathram
അബുദാബി: അലൈനിലെ കലാ കായിക സാംസ്‌കാരിക സംഘടന യായ ബ്ലൂ സ്റ്റാര്‍ പുതിയ പ്രസിഡണ്ടായി ജോയ് തണങ്ങാടനേയും സെക്രട്ടറിയായി ആനന്ദ് പവിത്ര നേയും തിരഞ്ഞെടുത്തു.

സി. പി. മുഹമ്മദ് ഹുസൈന്‍ (വൈസ് പ്രസിഡന്‍റ്), സി. ശശിധരന്‍ ( ജോയിന്‍റ് സെക്രട്ടറി), മുഹമ്മദ് നസീര്‍ (ട്രഷറര്‍), ഉണ്ണീന്‍ പൊന്നോത്ത് (കായിക വിഭാഗം സെക്രട്ടറി), നൗഷാദ് വളാഞ്ചേരി (കലാ സാംസ്‌കാരിക വിഭാഗം സെക്രട്ടറി), ഷാഫി സുബൈര്‍ (കായിക വിഭാഗം സെക്രട്ടറി), പ്രേം കുമാര്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വീകരണവും അവാര്‍ഡ് ദാന സമ്മേളനവും

June 26th, 2011

seethisahib-logo-epathramദുബായ് :  2012 ഏപ്രിലില്‍ സംസ്ഥാന തലത്തില്‍ സീതി സാഹിബ് അനുസ്മരണ സംമ്മേളനവും,  സീതിസാഹിബ് വിചാരവേദി യു. എ.  ഇ. ചാപ്ടറിന്‍റെ സഹകരണ ത്തോടെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശനവും കൊടുങ്ങലൂരില്‍ നടത്തുവാന്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ പരിപാടികള്‍  ആസൂത്രണം ചെയ്തിരിക്കുന്നതിന്‍   പ്രചാരണാര്‍ത്ഥം  യു.  എ. ഇ. യില്‍ എത്തുന്ന തങ്ങള്‍ക്കു ഷാര്‍ജ കെ. എം. സി. സി ഓഡിറ്റോറിയാത്തില്‍   സ്വീകരണം നല്‍കാനും ഈവര്‍ഷത്തെ സീതി സാഹിബ്‌ സ്മാരക പ്രവാസി അവാര്‍ഡ്‌ ആ സമ്മേളനത്തില്‍ വിതരണം ചെയ്യാനും സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ യോഗം തീരുമാനിച്ചു.
 
പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.  വര്‍ഷം തോറും കേരള ത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സമ്മേളന ങ്ങളുടെ തുടക്കം കൂടിയാണ് ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന സമ്മേളനം.

 
വി. പി. അഹമ്മദ് കുട്ടി മദനി,  കുട്ടി കൂടല്ലൂര്‍,  ബാവ തോട്ടത്തില്‍,  ഹനീഫ് കല്‍മട്ട,  ജമാല്‍ മനയത്ത്,  അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക് : 050 37 67 871

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് അനുസ്മരണ സദസ്സ്

June 26th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ജൂണ്‍ 28  ചൊവ്വ – രാത്രി  8.30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തുന്നു. ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍, ലോഹി സൃഷ്ടിച്ച കഥാ  മുഹുര്‍ത്തങ്ങള്‍, ലോഹി സൃഷ്ടിച്ച ഗാനരംഗങ്ങള്‍,ലോഹിയുടെ തിരക്കഥ, സംവിധാനത്തിലെ ലോഹി ശക്തി തുടങ്ങിയ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ച, സദസ്യര്‍ പങ്കു വെക്കുന്ന ലോഹിതദാസിന്റെ സിനിമാലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊസാംബിക്കു ചരിത്ര പ്രണാമം

June 25th, 2011

 അബുദാബി: പ്രമുഖ ചരിത്രകാരന്മാര്‍ ഗുരു സ്ഥാനത്തു നിര്‍ത്തുന്ന ദാമോദര്‍  ധര്മാനന്ദ കൊസാംബിയുടെ  ചരിത്ര രചനയെ മുന്‍ നിര്‍ത്തി ജൂണ്‍ 29 ബുധന്‍ വൈകീട്ട്  8 .30 നു    അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന   ‘കൊസാംബിക്കു     ചരിത്ര പ്രണാമം’ ഒരു  സമകാല ചരിത്ര പഠന യാത്ര മുഖ്യ  പ്രഭാഷണം : പ്രൊഫ്‌ : വി. കാര്‍ത്തികേയന്‍ നായര്‍ (മുന്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍/ട്യൂട്ടര്‍ : ഇ . എം. എസ് അക്കാദമി) തുടര്‍ന്ന് സദസ്സുമായി  മുഖാമുഖം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ലോഹിതദാസ് അനുസ്മരണ സദസ്സ് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine