വഴി തെറ്റിയ കുട്ടിയെ കണ്ടു കിട്ടി

June 7th, 2011

lost-kid-epathram

മക്ക : മദീനയില്‍ നിന്ന് മക്കയില്‍ ഉമ്രയ്ക്കു പോയ മലയാളി കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടി, വഴി തെറ്റി, മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഉണ്ട്. പിതാവിന്റെ പേര് അഷ്‌റഫ്‌ എന്നാണു കുട്ടി പറയുന്നത്. എന്തെങ്കിലും അറിയാവുന്നവര്‍ 0502601488 എന്ന നമ്പരില്‍ എന്‍ജിനീയര്‍ റഹീമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗജന്യ വൈദ്യ പരിശോധനയും ബോധവല്കര​ണ ക്ലാസ്സും നടത്തി

June 5th, 2011

church-medical-camp-epathram
അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തോഡക്സ്‌ കത്തീഡ്രല്‍ മാര്‍ത്ത മറിയം സമാജം യൂണിറ്റും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയും ചേര്‍ന്ന്‍ പൊതു ജനങ്ങള്‍ക്കായി Together for a Healthy Heart – Community Screening എന്ന പരിപാടി സംഘടിപ്പിച്ചു. അബുദാബി ഗവണ്മെണ്ടിന്‍റെ കീഴിലുള്ള ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി വിദേശികള്‍ക്ക് വേണ്ടി സംഘടി പ്പിക്കുന്നത് എന്ന്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.

സൗജന്യ വൈദ്യ പരിശോധന, സംശയ നിവാരണം, ബോധവല്‍കരണ ക്ലാസ്സുകള്‍, തുടര്‍ ചികില്‍സ ആവശ്യമുള്ള വര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ആയിരുന്നു ഇതിന്‍റെ പ്രത്യേകതകള്‍.

കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍സന്‍ ദാനിയേല്‍, ഡോ. ഷെരിഫ് ബക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവര്‍ണ്ണഭൂമി പ്രകാശനം ചെയ്തു

June 3rd, 2011

suvarnna-bhoomi-cd-release-epathram
അബുദാബി : കവി കുഴൂര്‍ വിത്സന്‍ ചൊല്ലിയ പത്ത് കവിത കളുടെ സി. ഡി. സുവര്‍ണ്ണഭൂമി യുടെ പ്രകാശനം റാസല്‍ഖൈമ യില്‍ നടന്നു. ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ നടന്ന ചടങ്ങില്‍ പൊതു പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി ആറു വയസ്സുകാരി അഖിയക്ക് നല്‍കി ക്കൊണ്ടാണു സുവര്‍ണ്ണ ഭൂമി പ്രകാശനം ചെയ്തത്.

ചടങ്ങിനു രഘുനന്ദനന്‍ മാഷ് നേതൃത്വം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, മാധ്യമ പ്രവര്‍ത്തകരായ സതികുമാര്‍, ശശികുമാര്‍ രത്നഗിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സ്കൂളിലെ കുട്ടികളും കുഴൂര്‍ വിത്സനും കവിതകള്‍ ചൊല്ലി. സുവര്‍ണ്ണഭൂമി യുടെ അവതരണവും കാവ്യ ചര്‍ച്ചകളും തുടര്‍ ദിവസ ങ്ങളില്‍ മറ്റു എമിറേറ്റുകളിലും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ‘റെസലൂഷന്’

June 1st, 2011

ഷാര്‍ജ : വിവിധ മേഖല കളില്‍ മികച്ച സേവനം കാഴ്ച വെച്ച സ്ഥാപനങ്ങള്‍ക്ക്‌ നല്‍കി വരുന്ന ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ഷാര്‍ജ യിലെ റെസലൂഷന്‍ ഗ്രാഫിക് സെന്‍റര്‍ അര്‍ഹരായി.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി യില്‍ നിന്നും റസലൂഷന്‍ എം. ഡി. മുഹമ്മദ്‌ ഇഖ്ബാല്‍ അവാര്‍ഡ്‌ ഏറ്റു വാങ്ങും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല സംഗീതോത്സവം ദുബായില്‍

May 30th, 2011

dala-logo-epathram

ദുബായ്‌ : ദല മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ രക്ഷാ കര്‍തൃത്വത്തില്‍ നടക്കുന്ന “ദല സംഗീതോത്സവ” ത്തിന് സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) നേതൃത്വം നല്‍കുന്ന പത്തംഗ സംഘം എത്തും. സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട്‌ ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്‌, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്‌, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത്‌ ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്.

ജൂണ്‍ 10 വെള്ളിയാഴ്ച കാലത്ത്‌ 9 മണി മുതല്‍ രാത്രി 9 മണി വരെ ദുബായ്‌ വിമന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ആണ് “ദല സംഗീതോത്സവം” അരങ്ങേറുന്നത്. ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ സംഗീത അര്‍ച്ചനയില്‍ യു. എ. ഇ. യിലെ കര്‍ണ്ണാടക സംഗീത വിദ്വാന്മാര്‍ക്കും വിദുഷികള്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ജൂണ്‍ 5ന് മുന്‍പ്‌ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്ട്രേഷന്‍ ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5451629 എന്ന നമ്പറില്‍ ബന്ധപ്പെടാം.

(അയച്ചു തന്നത് : സജീവന്‍ കെ. വി.)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായില്‍ ‘മേല്‍വിലാസം’ ടെലി സിനിമക്ക് തുടക്കമായി
Next »Next Page » ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ‘റെസലൂഷന്’ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine