സലിം അയ്യനത്തിനെ അനുമോദിച്ചു

January 30th, 2011

ഷാര്‍ജ : ദുബായ്‌ കൈരളി സാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത് സലിം അയ്യനത്തിനെ പാം പുസ്തകപ്പുര അനുമോദിച്ചു. സലിം അയ്യനത്തിന്റെ ഏറ്റവും പുതിയ “മൂസാട്” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മനാഫ്‌ കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസാന്റണി കുരീപ്പുഴ, വിജു സി. പരവൂര്‍, കാദര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ വേങ്ങാട്‌ സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

saleem-ayyanath-sugatha-kumari-epathram(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്‌, ഇസ്മയില്‍ മേലടി എന്നിവര്‍.)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല്പകഞ്ചേരി മീറ്റ്‌ 2011

January 29th, 2011

et-muhammed-basheer-oruma-kalpakancheri-epathram

ദുബായ്‌ : ഒരുമ കല്പകഞ്ചേരി യു. എ. ഇ. കമ്മിറ്റി ദുബായ്‌ ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടത്തിയ കല്പകഞ്ചേരി മീറ്റ്‌ 2011 ന്റെ സമാപന സമ്മേളനം ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. ഉദ്ഘാടനം ചെയ്യുന്നു. ബഷീര്‍ പടിയത്ത്, ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എം. എല്‍. എ., അബ്ദുസമദ്‌ സാബീല്‍ തുടങ്ങിയവര്‍ വേദിയില്‍.

oruma-kalpakancheri-audience

ഫോട്ടോ കടപ്പാട് : കെ. വി. എ. ഷുക്കൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം യുവജനോത്സവം

January 29th, 2011

abudhabi-malayalee-samajam-logo-epathramഅബുദാബി : യു. എ. ഇ. തല ത്തില്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘ശ്രീദേവി സ്മാരക യുവജനോല്‍സവം’ ഫെബ്രുവരി 3, 4, 5 തിയ്യതി കളിലായി മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ നടക്കും.
 
 
നാലു പതിറ്റാണ്ടായി സാമൂഹിക സാംസ്കാരിക രംഗത്തും കലാ സാഹിത്യ കായിക രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള  സമാജ ത്തിന്‍റെ പ്രതിവര്‍ഷ പ്രവര്‍ത്തന ങ്ങളില്‍ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് സമാജം യുവജനോത്സവം.   യു. എ. ഇ. യിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അഹല്യ മണി എക്‌സ്‌ചേഞ്ച് ബ്യൂറോ ആണ് ശ്രീദേവി സ്മാരക  യുവജനോത്സവ ത്തിന്‍റെ മുഖ്യ പ്രായോജകര്‍.
 
 
അകാലത്തില്‍ പൊലിഞ്ഞു പോയ സമാജം മുന്‍ കലാ തിലകം ശ്രീദേവി യുടെ പേരിലുള്ള ‘കലാതിലകം പട്ടം’  കൂടാതെ ഈ വര്‍ഷം ആണ്‍കുട്ടി കള്‍ക്കായി ‘കലാപ്രതിഭാ’ പട്ടവും സമ്മാനിക്കും. യുവജനോത്സവ ത്തിന്‍റെ വിധികര്‍ത്താ വായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ എത്തിച്ചേരും എന്നും  യു. എ. ഇ. യിലെ വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുമായി ആയിര ത്തോളം  വിദ്യാര്‍ത്ഥി കള്‍  പങ്കെടുക്കും എന്നും  അബുദാബി മലയാളി സമാജ ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഭാരവാഹി കള്‍ പറഞ്ഞു. ക്ഷേമാവതി ടീച്ചറെ കൂടാതെ വിവിധ കലാ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രഗല്ഭരായ മറ്റു വിധി കര്‍ത്താക്കളും യുവജനോത്സവ ത്തിന്‍റെ ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരിക്കും.
 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, സിനിമാ ചലച്ചിത്ര ഗാനം (കരോക്കെ), സിനിമാ ഗാനം (കരോക്കെ ഇല്ലാതെ), നാടന്‍പാട്ട്, ആംഗ്യപ്പാട്ട്, വാദ്യോപകരണ സംഗീതം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, സംഘ നൃത്തം, ഒപ്പന, ഏകാംഗാഭിനയം എന്നീ 17 ഇനങ്ങളി ലേക്കാണ് പ്രധാന മായും മത്സരം നടക്കുക.
 
.
വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ മണി എക്‌സ്‌ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍,  ജനറല്‍ സെക്രട്ടറി യേശു ശീലന്‍, കലാ വിഭാഗം സെക്രട്ടറി ബിജു കിഴക്കനേല,  അസി. കലാവിഭാഗം സെക്രട്ടറി നിസാര്‍,  ട്രഷറര്‍ ജയപ്രകാശ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ഫെസ്റ്റ് 2011 : അബുദാബി ഐ. എസ്. സി യില്‍

January 29th, 2011

isc-india-fest-2011-press-meet-epathram

അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍ ( ഐ. എസ്. സി ) സംഘടിപ്പിക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2011’  ഫെബ്രുവരി 17, 18, 19 തീയ്യതി കളില്‍ നടക്കും.  ഇന്ത്യാ ഫെസ്റ്റ് ഗുഡ്‌വില്‍ അംബാസിഡര്‍ ആയി പ്രശസ്ത ചലച്ചിത്ര കാരന്‍  പ്രിയദര്‍ശന്‍ ആയിരിക്കുമെന്നും ഐ. എസ്. സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
വിവിധ സംസ്ഥാന ങ്ങളുടെ പൈതൃകം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടി കളും രുചി വൈവിധ്യമുള്ള,  പരമ്പരാഗത മായ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയ ഫുഡ്‌ കോര്‍ട്ടുകള്‍, വിവിധ സ്റ്റാളുകള്‍ എന്നിവ  ‘ഇന്ത്യാ ഫെസ്റ്റ് 2011’  നെ ആകര്‍ഷക മാക്കും.  
 
 
10 ദിര്‍ഹം വിലയുള്ള   പ്രവേശന ടിക്കറ്റിന്‍റെ നമ്പര്‍ പരിപാടിയുടെ മൂന്നാം ദിവസം നറുക്കിട്ടെ ടുത്ത് ഒന്നാം സമ്മാന മായി കാറും മറ്റു ആകര്‍ഷക ങ്ങളായ 50 സമ്മാന ങ്ങളും നല്‍കും. മാത്രമല്ല എല്ലാ ദിവസ ങ്ങളിലും സ്കില്‍ ഗെയിമു കളില്‍ പങ്കെടുക്കുന്ന വര്‍ക്ക് വിവിധ സമ്മാന ങ്ങളും നല്‍കും. ഏഴ് ലക്ഷം ദിര്‍ഹം വരുമാനം പ്രതീക്ഷിക്കുന്ന മേള യില്‍ നിന്നൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിനിയോഗിക്കും.  
 
 
ഐ. എസ്. സി പ്രസിഡന്‍റ്  തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ്  പണിക്കര്‍,  ഫെസ്റ്റിവല്‍ കണ്‍ വീനര്‍ പി. എം. ജേക്കബ്ബ്‌,  വൈസ്     ട്രഷറര്‍ സുരേന്ദ്രനാഥ്, ഗുഡ്‌വില്‍ അംബാസിഡര്‍  പ്രിയദര്‍ശന്‍ തുടങ്ങി യവര്‍ പരിപാടി കള്‍ വിശദീകരിച്ചു.
 
നാനാത്വ ത്തില്‍ ഏകത്വം എന്ന ആശയം പൂര്‍ണ്ണ മാകുന്നത് വിദേശ ഇന്ത്യക്കാരുടെ ഇത്തരം കൂട്ടായ്മ യിലൂടെ ആണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ത്യയില്‍ തമിഴ നേയും, തെലുങ്ക നേയും, മലയാളി യേയും ഗുജറാത്തി യേയും ഒക്കെ കാണുന്നുള്ളൂ . എന്നാല്‍  ഭാഷാ –  സംസ്ഥാന വ്യത്യാസം ഇല്ലാതെ ഒത്തൊരുമ യോടെയാണ് വിദേശ ഇന്ത്യക്കാര്‍ ജീവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിക്കുന്ന അറബിയും ഒട്ടകവും പി. മാധവന്‍ നായരും    എന്ന മോഹന്‍ലാല്‍ സിനിമയുടെ വിശേഷങ്ങളും അദ്ദേഹം പങ്കു വെച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി.എ. ഇബ്രാഹിം ഹാജിക്ക് പുരസ്കാരം

January 28th, 2011

kmcc-logo-epathramദുബായ് : തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഏര്‍പ്പെടുത്തിയ രണ്ടാമത് ഡോ. സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിക്കും. ജനുവരി 28 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ദേരാ മുത്തീന യിലെ കേരള ഭവന്‍ റെസ്റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. അവാര്‍ഡ് സമ്മാനിക്കും. ഗള്‍ഫിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഹൌഡിനി ദുബായില്‍
Next »Next Page » ഇന്ത്യാ ഫെസ്റ്റ് 2011 : അബുദാബി ഐ. എസ്. സി യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine