ഇറാഖും കുവൈത്തും രണ്ടു കരാറുകളില്‍ ധാരണയായി

May 3rd, 2012

ബാഗ്ദാദ് : രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായി കുവൈത്തും ഇറാഖും തമ്മില്‍ രണ്ടു കരാറുകളില്‍ ഒപ്പുവെച്ചു. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ സഹകരണമെല്ലാം കരാറില്‍ ഉള്‍പ്പെടും. ഇതിനായി പുതിയ കമ്മീഷന്‍ രൂപവല്‍ക്കരിക്കുക അബ്ദുല്ല വാട്ടര്‍വേയിലെ നാവിക ഗതാഗതം സംബന്ധിച്ചുമുള്ള സുഗമമാക്കുക എന്നീ കരാറുകളിലാണ് ഇറാഖ് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സബരിയും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ നടന്ന ചര്‍ച്ചക്കിടെ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി രൂപവല്‍ക്കരിച്ച സംയുക്ത സമിതി (ജോയന്‍റ് വര്‍ക്കിങ് കമ്മിറ്റി) യോഗത്തിന്‍െറ തീരുമാന പ്രകാരമാണ് കരാറുകള്‍ തയാറായത്. ഇറാഖ് സംഘത്തില്‍ ധനമന്ത്രി റഫ അല്‍ ഇസാവി, ഗതാഗത മന്ത്രി ഹാദി അല്‍ അമീരി, മനുഷ്യാവകാശ മന്ത്രി മുഹമ്മദ് അല്‍ സുദാനി തുടങ്ങിയവരും, കുവൈത്തില്‍ നിന്നും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ മുസ്തഫ അല്‍ ശിമാലി, കമ്യൂണിക്കേഷന്‍ മന്ത്രി സാലിം അല്‍ ഉതൈന, എണ്ണമന്ത്രി ഹാനി അല്‍ ഹുസൈന്‍, അമീരി ദിവാന്‍ ഉപദേശകന്‍ മുഹമ്മദ് അബുല്‍ ഹസന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സമദാനിയുടെ പ്രഭാഷണം : ‘മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗം ‘

May 2nd, 2012

samajam-mothers-day-poster-ePathramഅബുദാബി : ലോക മാതൃ ദിനത്തോട് അനുബന്ധിച്ച് അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന മാതൃ ദിന പ്രഭാഷണ പരിപാടി യില്‍ പ്രമുഖ പ്രഭാഷകന്‍ എം. പി. അബ്ദു സമദ്‌ സമദാനി യും ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യും പങ്കെടുക്കും.

മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി മെയ്‌ 3 വ്യാഴാഴ്‌ച രാത്രി 8 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. ഷാജി അബുദാബിയില്‍

May 2nd, 2012

poster-kmcc-azhikkodu-anniversary-ePathram
അബുദാബി : അഴീക്കോട് മണ്ഡലം കെ. എം. സി. സി. യുടെ ദശ വാര്‍ഷികാ ഘോഷം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിക്കുന്നു. ‘കാരുണ്യത്തിന്റെ ഒരു കൈത്താങ്ങ്‌ ‘ എന്ന പ്രമേയവുമായി മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് 7.30ന് നടത്തുന്ന പരിപാടിയില്‍ അഴീക്കോട് മണ്ഡലം എം. എല്‍. എ. കെ. എം ഷാജി മുഖ്യ അതിഥിയായി പങ്കെടുക്കും.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : ഇ. ടി. മുഹമ്മദ്‌ സുനീര്‍ 050 200 11 57

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു

May 2nd, 2012

mappila-paattu-singer-peer-muhammed-ePathram
ദുബായ് : നാലു പതിറ്റാണ്ട് കാലമായി തന്റെ സ്വര മാധുരി കൊണ്ട് മാപ്പിളപ്പാട്ട് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച അനുഗ്രഹീത ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു.

മെയ്‌ 11 വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത്‌ അക്കാദമി യില്‍ വെച്ച് വൈകീട്ട് 7 മണിക്ക് നടക്കുന്ന ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ എന്ന ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മാപ്പിളപ്പാട്ട് ഗാന ശാഖയിലെ യുവ നിരയിലെ ശ്രദ്ധേയരായ ഗായകര്‍ കണ്ണൂര്‍ ഷെരിഫ്, എം. ഏ. ഗഫൂര്‍, സിബല്ല സദാനന്ദന്‍, നിസാം കണ്ണൂര്‍, ഷീജ കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

നെല്ലറ നെല്‍ ടീ ഗ്രൂപ്പിന്റെ നേതൃത്വ ത്തില്‍ സമദ് കടമേരിയുടെ സംവിധാന ത്തില്‍ ഷുക്കൂര്‍ ഉടുമ്പന്തല, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ ഒരുക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സമദ്‌ കടമേരി 050 206 80 40

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍ ആര്‍ ഐ ഫോറം വിഷു ആഘോഷിച്ചു

May 2nd, 2012

vishu-celebration-vatakara-nri-dubai-ePathram
ദുബായ് : വടകര പാര്‍ലമെന്റ് മണ്ഡല ത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര എന്‍ ആര്‍ ഐ ഫോറം ദുബായ് കമ്മറ്റി യുടെ വിഷു ആഘോഷവും കുടുംബ സംഗമവും കരാമ സെന്ററില്‍ വെച്ച് നടന്നു. പ്രസിഡണ്ട്‌ പ്രേമാനന്ദന്‍ കുനിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നടനും സംവിധായകനു മായ മഞ്ജുളന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.

എന്‍. ആര്‍. മായിന്‍, കെ. കെ. എസ്‌. പിള്ള, എന്‍. പി. രാമചന്ദ്രന്‍, നെല്ലറ ഷംസുദ്ദീന്‍, വിനോദ് നമ്പ്യാര്‍, ഡോ. മുഹമ്മദ്‌ ഹാരിസ്, രാജു, നാസര്‍ പരദേശി, സാജിദ് പുറക്കാട് എന്നിവര്‍ ആശംസ നേര്‍ന്നു.വിഷു സദ്യ, എന്‍. ആര്‍. ഐ കുടുംബ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. രാമ കൃഷ്ണന്‍ ഇരിങ്ങല്‍, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ.സാജിദ് അബൂബക്കര്‍, രാജീവന്‍ വെള്ളികുളങ്ങര, റഫിക് മേമുണ്ട, രാജന്‍,അസീസ്‌ വടകര എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൂരലഹരി പ്രവാസലോകത്തും
Next »Next Page » ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine