ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു

May 2nd, 2012

mappila-paattu-singer-peer-muhammed-ePathram
ദുബായ് : നാലു പതിറ്റാണ്ട് കാലമായി തന്റെ സ്വര മാധുരി കൊണ്ട് മാപ്പിളപ്പാട്ട് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച അനുഗ്രഹീത ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു.

മെയ്‌ 11 വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത്‌ അക്കാദമി യില്‍ വെച്ച് വൈകീട്ട് 7 മണിക്ക് നടക്കുന്ന ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ എന്ന ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മാപ്പിളപ്പാട്ട് ഗാന ശാഖയിലെ യുവ നിരയിലെ ശ്രദ്ധേയരായ ഗായകര്‍ കണ്ണൂര്‍ ഷെരിഫ്, എം. ഏ. ഗഫൂര്‍, സിബല്ല സദാനന്ദന്‍, നിസാം കണ്ണൂര്‍, ഷീജ കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

നെല്ലറ നെല്‍ ടീ ഗ്രൂപ്പിന്റെ നേതൃത്വ ത്തില്‍ സമദ് കടമേരിയുടെ സംവിധാന ത്തില്‍ ഷുക്കൂര്‍ ഉടുമ്പന്തല, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ ഒരുക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സമദ്‌ കടമേരി 050 206 80 40

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍ ആര്‍ ഐ ഫോറം വിഷു ആഘോഷിച്ചു

May 2nd, 2012

vishu-celebration-vatakara-nri-dubai-ePathram
ദുബായ് : വടകര പാര്‍ലമെന്റ് മണ്ഡല ത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര എന്‍ ആര്‍ ഐ ഫോറം ദുബായ് കമ്മറ്റി യുടെ വിഷു ആഘോഷവും കുടുംബ സംഗമവും കരാമ സെന്ററില്‍ വെച്ച് നടന്നു. പ്രസിഡണ്ട്‌ പ്രേമാനന്ദന്‍ കുനിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നടനും സംവിധായകനു മായ മഞ്ജുളന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.

എന്‍. ആര്‍. മായിന്‍, കെ. കെ. എസ്‌. പിള്ള, എന്‍. പി. രാമചന്ദ്രന്‍, നെല്ലറ ഷംസുദ്ദീന്‍, വിനോദ് നമ്പ്യാര്‍, ഡോ. മുഹമ്മദ്‌ ഹാരിസ്, രാജു, നാസര്‍ പരദേശി, സാജിദ് പുറക്കാട് എന്നിവര്‍ ആശംസ നേര്‍ന്നു.വിഷു സദ്യ, എന്‍. ആര്‍. ഐ കുടുംബ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. രാമ കൃഷ്ണന്‍ ഇരിങ്ങല്‍, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ.സാജിദ് അബൂബക്കര്‍, രാജീവന്‍ വെള്ളികുളങ്ങര, റഫിക് മേമുണ്ട, രാജന്‍,അസീസ്‌ വടകര എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂരലഹരി പ്രവാസലോകത്തും

May 1st, 2012

thrissur-pooram-epathram
ദുബായ്: കടലിനക്കരെയാണെങ്കിലും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശം പ്രവാസ ലോകത്തും ഒട്ടും കുറവല്ല. തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും വലിയ പ്രവാസി സാന്നിധ്യമാണ് തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീ സുന്ദര്‍ മേനോന്‍.

ബിസിനസ്സിന്റെ തിരക്കുകള്‍ക്കിടയിലും എക്കാലത്തും പൂരക്കാര്യങ്ങളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇത്തവണയും പതിവിനു മാറ്റമില്ല. തൃശ്ശൂര്‍ പൂരത്തിനു തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് സുന്ദര്‍ മേനോന്‍ നടയ്ക്കിരുത്തിയ ആന പ്രേമികളായ തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരമായ തിരുവമ്പാടി ശിവസുന്ദറാണ്. തെക്കോട്ടിറക്കത്തിനു കൊമ്പ്‌പിടിച്ച്  വര്‍ഷങ്ങളായി അവനെ നയിക്കുന്നത് സുന്ദര്‍ മേനോന്‍ ആണ്. ഇത്തവണ പൂരത്തിന്റെ പിറ്റേന്ന് ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് സുന്ദര്‍ മേനോന്റെ തന്നെ സംരക്ഷണയില്‍ ഉള്ള മറ്റൊരു ആനയാ‍യ പാമ്പാടി രാജന്റെ പുറത്താണെങ്കില്‍ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്റെ പുറത്താണ് എന്ന  മറ്റൊരു പ്രത്യേകത കൂടെ ഉണ്ട്. ആനക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല സുന്ദര്‍ മേനോന്റെ സാന്നിധ്യം ഏതാനും വര്‍ഷം മുമ്പ് ഷാര്‍ജയിലെ സണ്‍ എനര്‍ജി എന്ന അദ്ദേഹത്തിന്റെ സ്വന്തം സ്ഥപനത്തിലെ ജീവനക്കാര്‍ ആയിരുന്നു ലിംക ബുക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച പൂരപ്പന്തലിന്റെ  ദീപാലങ്കാരങ്ങള്‍ ചെയ്തത്. അതിനായി സുന്ദര്‍ മേനോന്‍ ചൈനയില്‍ നിന്നും പ്രത്യേകം വൈദ്യുതി വിളക്കുകള്‍ ഇറക്കും മതി ചെയ്തിരുന്നു.

ഓരോരുത്തര്‍ക്കും ആസ്വാദനത്തിന്റെ വ്യത്യസ്ഥമായ  അനുഭവമാണ് പൂരം സമ്മാനിക്കുന്നത്. ചിലര്‍ക്ക് ആനക്കമ്പം, മറ്റു ചിലര്‍ക്ക് മേളം, ഇനിയൊരു കൂട്ടര്‍ക്ക് വെടിക്കെട്ട് അങ്ങിനെ ആസ്വാദനത്തിന്റെ വൈവിധ്യം വേണ്ടുവോളം നിറച്ചുകൊണ്ടാണ് പൂരത്തിന്റേയും ത്രിശ്ശിവപേരൂരിന്റേയും മഹാശില്പിയായ ശക്തന്‍ തമ്പുരാന്‍ പൂരത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നും അതിനൊരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് പോരുന്നു.

ദുബായിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ അവധിയെടുത്താണ് ടി.വിക്ക് മുമ്പില്‍ പൂരം കാണുവാന്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.സ്വാഭാവികമായും പൂരത്തിനെത്തുന്ന ആനകളിലാണ് അവര്‍ക്ക് കൂടുതല്‍ താല്പര്യം. ശിവസുന്ദര്‍ തന്നെയാണ് അവര്‍ക്കിടയില്‍ താരം. പുതുപ്പുള്ളി കേശവന്‍ എന്ന പുതുമുഖ താരത്തിന്റെ അരങ്ങേറ്റം ഇത്തവണത്തെ പൂരത്തിന്റെ പ്രത്യേകതയാണ്. പാമ്പാടി രാജന്‍ ഇന്നത്തെ പൂരത്തില്‍ ഇല്ല എന്നതില്‍ അവര്‍ക്ക് അല്പം വിഷമവുമുണ്ട്. കൊടും ചൂടില്‍ ആനകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളെ പറ്റി അവര്‍ തികച്ചും ബോധവാന്മാരാണ്. എന്നാല്‍  രാവിലെ പെയ്ത മഴയും ആനകളുടെയും ആനപ്രേമികളുടെയും പ്രിയപ്പെട്ട ഡോ.രാജീവും സംഘവും ഉണ്ടാകും എന്നതും അവര്‍ക്ക് ആശ്വാസം പകരുന്നു. ഫ്രഞ്ചുകാരിയായ ഓഫിലക്കും പൂരത്തില്‍ അണിനിരക്കുന്ന ഗജവീരന്മാര്‍ തന്നെയാണ് വിസ്മയമായത്. ആനകളെ കുറിച്ച് പഠിക്കുവാന്‍ കേരളത്തില്‍ എത്തിയ അവര്‍ക്ക് പൂരം ഒരു അവിസ്മരണീയമായ അനുഭവമായി മാറിയത് നേരത്തെ പങ്കുവെച്ചിരുന്നു.

ആനക്കമ്പത്തേക്കാള്‍ മേളക്കമ്പമാണ് ഗോവിന്ദ് മേനോന്‍ എന്ന ചെര്‍പ്ലശ്ശേരിക്കാരനെ പൂരത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. പേരു കേട്ട മേളകലാകാരന്മാര്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് തീര്‍ക്കുന്ന മേളവിസ്മയത്തെ ടെലിവിഷനിലൂടെ ആസ്വദിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

എന്നാല്‍ പാണ്ടിമേളവും പഞ്ചവാദ്യവും ഏതെന്നറിയാത്ത വണ്ണം മേളത്തെ കുറിച്ച് പ്രാഥമികമായ അറിവു പോലുമില്ലാത്ത അവതാരകര്‍ നടത്തുന്ന ടെലിവിഷനിലെ വിവരണങ്ങള്‍ ആസ്വാദനത്തില്‍ കല്ലുകടിയാകുന്നു എന്ന് ഗോവിന്ദ് അല്പം പ്രതിഷേധത്തോടെ തന്നെയാണ് തുറന്നു പറയുന്നത്.

കുന്ദംകുളം സ്വദേശിയും ഷാര്‍ജയില്‍ ബിസിനസ്സുകാരനുമായ അനീഷ് തലേക്കരക്ക് ആനകളൊട് ഇഷ്ടമാണെങ്കിലും വെടിക്കെട്ടിനോടാണ് കൂടുതല്‍ കമ്പം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിപുലമായ സുഹൃദ് വലയം ഉള്ള അദ്ദേഹത്തിനു  തൃശ്ശൂര്‍ പൂരം സുഹൃദ് ബന്ധങ്ങള്‍ പുതുക്കുവാനുള്ള ഒരു അവസരം കൂടെയാണ്. വടക്കും നാഥന്റെ ആകാശത്ത് വര്‍ണ്ണ ശബ്ദ വിസ്മയം തീര്‍ക്കുന്ന അഗ്നിയുടെ പൂരത്തില്‍ ലയിച്ച് സ്വയം മറന്ന നാളുകള്‍ അനീഷ് ഓര്‍ത്തെടുക്കുന്നു.

അന്തിക്കാട്ടുകാരി സുമിക്ക് കുടമാറ്റത്തോടാണ് പ്രിയം. മുഖാമുഖം നിരന്ന് നിന്ന് ആനപ്പുറത്ത് വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള വിസ്മയക്കാഴ്ച എത്ര കണ്ടാലും മതിവെരില്ലെന്നാണ് അവര്‍ പറയുന്നത്. ഒരിക്കല്‍ പോലും നേരിട്ട് കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലെങ്കിലും ടെലിവിഷനില്‍ കുടമാറ്റം കാണുന്നത് ഒരിക്കല്‍ പോലും മുടക്കം വരുത്തിയിട്ടില്ല ഷാര്‍ജയില്‍ ജോലിചെയ്യുന്ന ഈ അന്തിക്കാട്ടുകാരി.

ചെറ്റുവക്കാരന്‍ മിഥുന്‍ എന്ന മുബാറക്ക് അബുദാബിയില്‍ ആണെങ്കിലും മനസ്സ് പൂരപ്പറമ്പില്‍ അലയുകയാണ്. ചമയങ്ങള്‍ അണിഞ്ഞ് സ്ക്രീനില്‍ തെളിയുന്ന ആനകളെ മാത്രമല്ല അവയെ വഴിനടത്തുന്ന പാപ്പാന്മാരെയും മുബാറക്കിനു പരിചിതം. പാപ്പാന്മാര്‍ ആനയെ എങ്ങിനെ പരിചരിക്കുന്നു എന്നതും കൂടെ വിലയിരുത്തപ്പെടുന്ന വേദിയാണ് തൃശ്ശൂര്‍ പൂരം. കുത്തിപ്പൊന്തിക്കലും മറ്റും ഇല്ലെങ്കിലും ആനയെ കൊണ്ടു നടക്കേണ്ടതിനെ കുറിച്ച് പൊതുജനത്തിനു അത്ര പരിചിതമല്ലാത്ത ചില കാര്യങ്ങള്‍ പോലും ഈ ചെറുപ്പക്കാരനു കൃത്യമായി അറിയാം. അതിനാല്‍ തന്നെ ഇന്ന ആന ഇന്ന പാപ്പാനൊപ്പം നിന്നാല്‍ കൂടുതല്‍ നന്നാകുമെന്നും ഇന്ന ആനയുടെ കുഴപ്പം ഇന്ന പാപ്പാന്‍ ആണെന്നുമെല്ലാം അദ്ദേഹം ആധികാരികമായി തന്നെ പറയും.

പൂരത്തിന്റെ പിറ്റേന്നുള്ള പൂരവും ഉപചാരം ചൊല്ലിപ്പിരിയലും ആണ് തൃശ്ശൂര്‍ ടൌണില്‍ നിന്നുമുള്ള പലര്‍ക്കും കൂടുതല്‍ താല്പര്യം. പൂരത്തിന്റെ അന്ന് അതിഥികള്‍ ഉണ്ടാകും അതിനാല്‍ അന്ന് പൂരം കാണുവാന്‍ സൌകര്യപ്പെടില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ ഉള്ള പൂരം താരതമ്യേന തിരക്കു കുറഞ്ഞതും സ്ത്രീകള്‍ക്ക് ആസ്വദിക്കുവാന്‍ തക്കവണ്ണം ഉള്ളതുമാണെന്നാണ് തൃശ്ശൂര്‍ ടൌണില്‍ താമസക്കാരിയായ ജയശ്രീയുടെ വിലയിരുത്തല്‍.

പൂരമെന്ന അതുല്യമായ അനുഭവത്തെ ആത്മാവിനോട് ചേര്‍ത്തുവെക്കുന്ന മലയാളികള്‍ ഉള്ള  ലോകത്തിന്റെ ഏതു കോണിലും പൂരപ്പെരുമ അലയടിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പൂരലഹരി പ്രവാസലോകത്തും

വി. കെ. രാജന്‍ സ്മാരക അവാര്‍ഡ് വേലായുധ മേനോന്

May 1st, 2012

ദുബായ് : കേരള കൃഷി വകുപ്പ് മുന്‍ മന്ത്രിയും പുല്ലുറ്റ് നിവസി യുമായിരുന്ന വി. കെ. രാജന്റെ സ്മരണക്കായ് യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തുന്ന പ്രഥമ അവാര്‍ഡ് പീടിക പറമ്പില്‍ വേലായുധ മേനോന് നല്‍കും. ഗ്രാമ പുരോഗതി ക്കായ് പ്രവര്‍ത്തിച്ചവരെ വര്‍ഷം തോറും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ അവാര്‍ഡ്.

മത സാമുഹ്യ രംഗത്ത് 75 വര്‍ഷത്തെ പ്രവര്‍ത്തന ത്തോടൊപ്പം നാട്ടില്‍ കോളേജ്, സ്‌കൂള്‍, സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുന്ന തില്‍ മുന്‍ നിര യില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് വേലായുധ മേനോന്‍. മെയ്‌ 27 നു പുല്ലുറ്റ് നടക്കുന്ന പ്രവാസി സംഗമ ത്തില്‍ അവാര്‍ഡ്‌ ദാനം നടക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാലത്തിനോടൊപ്പം നടക്കാന്‍ പ്രവാസ സമൂഹത്തിനു സാധിക്കുന്നു : ഡോ. പി. കെ. പോക്കര്‍

May 1st, 2012

ഷാര്‍ജ : കാലത്തിനോടൊപ്പം സഞ്ചരിക്കുകയും കാലത്തിന്റെ ഗതി വേഗങ്ങളെ മനസിലാക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍ എന്ന് ഡോ. പി. കെ.പോക്കര്‍ അഭിപ്രായപ്പെട്ടു .

യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ് ‘ഗാഫ്’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലാവസ്ഥയെയും അതി ജീവിക്കുന്ന മരമായ ഗാഫിന്റെ പേര് മലയാള പുസ്തക ത്തിന്‌ നല്‍കുക വഴി പ്രവാസ ജീവിതത്തെ അടയാള പ്പെടുത്തുകയും അതോടൊപ്പം മലയാള സംസ്കാരത്തെ അറബ് സംസ്കാരവുമായി കൂട്ടിയിണക്കുക എന്ന കര്‍ത്തവ്യമാണ് യുവ കലാ സാഹിതി ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വൈ. എ. റഹീം ഗാഫിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ.രഘു നന്ദന്‍, ശ്രീലക്ഷ്മി, ശിവ പ്രസാദ്, വെള്ളിയോടന്‍, സലിം, നസീര്‍ കടിക്കാട്, സുനീര്‍, സലിം കാഞ്ഞിര വിള എന്നിവര്‍ പങ്കെടുത്തു.

പി. എന്‍. വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷംസുദീന്‍ കരുനാഗപ്പള്ളി, സാം ഇടിക്കുള എന്നിവര്‍ സംസാരിച്ചു. ഇ. ആര്‍. ജോഷി സ്വാഗതവും ശ്രീലത വര്‍മ്മ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോക ആസ്മാ ദിനം : ബോധവല്‍ക്കരണ ക്ലാസ്സ്‌
Next »Next Page » വി. കെ. രാജന്‍ സ്മാരക അവാര്‍ഡ് വേലായുധ മേനോന് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine