ഹെയ്തി ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ മീഡിയ ഫോറം

January 24th, 2010

indian-media-forumദുബായ് : ഭൂകമ്പത്തിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹെയ്തിയിലെ കുട്ടികള്‍ക്ക് സഹായവുമായി യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ മീഡിയ ഫോറം രംഗത്തെത്തി. ഇതിനായി രൂപം കൊടുത്ത “ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്പ് സര്‍വ്വീസ് ”, ഈ ഉദ്യമത്തില്‍ സഹകരിക്കുന്നവരുടെ പക്കല്‍ നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങള്‍ക്ക് പുറമെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ വസ്ത്രങ്ങളും ചേര്‍ത്ത്, ദുബായിലെ റെഡ് ക്രെസെന്റ് സൊസൈറ്റിയില്‍ നാളെ വൈകീട്ട് ഏല്‍പ്പിക്കും.
 

haiti-children

 
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും കിടപ്പാടവും നഷ്ടപ്പെട്ട ഈ കൊടും ദുരിതത്തില്‍ ദുരന്ത ഭൂമിയില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി ആവുന്ന സഹായം എത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെല്പ് സര്‍വ്വീസിന് തുടക്കമിട്ടത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാന്നി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര്‍

January 22nd, 2010

ഷാര്ജയില് പ്രവര്ത്തിക്കുന്ന റാന്നി അസോസിയേഷനും ഡെസെര്‍ട്ട് ആയുര്‍ വേദിക് സെന്റര് ഷാര്ജയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര് ജനുവരി 28 വ്യാഴാഴ്ച്ച ഷാര്ജയില് നടക്കും

ഷാര്‍ജ ഇന്ത്യന് അസോസിയേഷന് ഹാളില് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആരോഗ്യ സെമിനാറില് ഡോ.വി.സി.സുരേഷ് കുമാര് മുഖ്യപ്രഭാഷണം നടത്തും

സെമിനാറില് പങ്കെടുത്ത് രജിസ്റ്റര് ചെയ്യുന്നവര്‍ക്ക് തുടര്ദിവസങ്ങളില് സൌജന്യ് ആയുര്‍വേദ ചികിത്സ ലഭിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു

കൂടുതല് വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
ജോയ് മാത്യു : 050 737 16 50
ഡെസെര്‍ട്ട് ആയുര്വേദിക് സെന്റര് : 06 563 95 30
എന്നീ നമ്പറുകളില് ബന്ധപ്പെടണം

- ജെ.എസ്.

അഭിപ്രായം എഴുതുക »

സഖാവ് ജ്യോതി ബസുവിന്റെ നിര്യാണത്തില്‍ ശക്തിയുടെ ആനുശോചനം

January 22nd, 2010

jyothi-basuഅബുദാബി : രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ. ജ്യോതി ബസുവിന്റെ നിര്യാണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന് മാത്രമല്ല, രാഷ്ട്രത്തിനും തീരാ നഷ്ടമാണെന്നും, ആ വേര്‍പാടിന്റെ വേദനയില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും കുടുംബത്തോടും ഇന്ത്യന്‍ ജനതയോടും കൂടെ അബുദാബി ശക്തി തിയേറ്റേഴ്‌സും പങ്കു ചേരുന്നതായി പ്രസിഡന്റ്റ് എം. യു. വാസു അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്

January 22nd, 2010

arakkal-hamsa-hajiഅബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
 

url

 
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈകത ഭൂവിലെ സൌമ്യ സപര്യ – ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍

January 22nd, 2010

jabbarika-bookകൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
 
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക പുരസ്കാരം
Next »Next Page » അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ് » • മലയാളി സമാജം ചെസ്സ് ടൂർണ്ണമെന്റ്
 • മാർത്തോമ്മാ യുവജന സഖ്യം കൺ വെൻഷൻ : വചന വീഥി – 2017
 • ഇഫ്താർ സംഗമവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും
 • ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി
 • ഡോ. അബ്‌ദുൽ ഹക്കിം അസ്‌ഹരി യുടെ റമദാൻ പ്രഭാഷണം വ്യാഴാഴ്ച
 • സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ.
 • എമിറേറ്റ്​സ്​ റെഡ് ​ക്രസൻറിന്​ ലുലു ഗ്രൂപ്പ് 10 മില്യൺ ദിർഹം സംഭാവന നൽകി
 • ഖ​ത്ത​ർ പൗ​ര​ന്മാ​ർ 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടണം : ​ യു.​ എ.​ ഇ.
 • ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഗള്‍ഫ് രാജ്യ ങ്ങള്‍ അവസാനിപ്പിച്ചു
 • മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം
 • ജനങ്ങൾ പരിഭ്രാന്തരാകേണ്ട : ഖത്തർ സര്‍ക്കാര്‍
 • മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി
 • ഐ. എസ്. സി. ഖുർആൻ പാരായണ മത്സരം തിങ്കളാഴ്ച മുതൽ
 • പുകയില വിരുദ്ധ പ്രചാരണവു മായി യു. എ. ഇ. എക്സ് ചേഞ്ച്
 • അബുദാബി യിൽ ടാക്‌സി നിരക്ക് വർദ്ധിച്ചു : മിനിമം ചാർജ് 12 ദിർഹം
 • ഗിന്നസ് ബുക്കിൽ ഇടം പിടിച്ച അറബിക് പുസ്തകം അബുദാബി യിൽ പ്രദർ ശിപ്പിക്കുന്നു
 • റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്
 • സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ ഭരണ സമിതി
 • പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം
 • സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine