പി. വി. എസ്. സ്റ്റാര്‍ നൈറ്റ് 2012

April 2nd, 2012

pvs-star-nite-2012-epathram

ദോഹ : ഖത്തറിലെ “പയ്യന്നൂര്‍ സൌഹൃദ വേദി” ക്ക് വേണ്ടി “ദോഹ വേവ്സ്” അണിയി ച്ചൊരുക്കുന്ന “പി. വി. എസ് സ്റ്റാര്‍ നൈറ്റ് 2012 – കലാമയൂരം ഏപ്രില്‍ 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഖത്തറിലെ എം. ഇ. എസ് സ്ക്കൂളില്‍ അരങ്ങേറും. പ്രശസ്ത ‍ ഗായകരായ വിവേകാനന്ദന്‍ , കണ്ണൂര്‍ ഷെരീഫ് , സയനോര , സിന്ധു പ്രേംകുമാര്‍ എന്നിവരും ഷംന കാസിം & പാര്ട്ടിയുടെ നൃത്തവും , ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സിലെ “കോമഡി കസിന്‍സ് ” ടീമിന്റെ ഹാസ്യ കലാ പ്രഖടനവും ഉണ്ടായിരിക്കുന്നതാണ്.

ഖത്തറിലെ കലാപ്രേമികള്‍ക്ക് ഒരുപാട് വ്യത്യസ്ഥ പരിപാടികള്‍ കാഴ്ച വെച്ചിട്ടുള്ള “ദോഹ വേവ്സ് ” ഈ പരിപാടിയിലും ഗാനങ്ങളും, കോമഡിയും, ആകര്‍ഷകങ്ങളായ നൃത്തങ്ങളും എല്ലാം കോര്‍ത്തിണക്കി ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇവന്റ് മാനേജര്‍ മുഹമ്മദ്‌ തൊയ്യിബ് പറഞ്ഞു.

ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും, റെസ്റ്റോറണ്ടുകളിലും ഇതിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഖത്തര്‍ റിയാല്‍ 200 ( 4 പേര്‍ക്ക് – ഫാമിലി മാത്രം ) ഖത്തര്‍ റിയാല്‍ 75, 50, 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 33993071, 55883582, 55441378, 66558248.

അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ഖത്തര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളി യുടെ നേര്‍ച്ചവിളക്ക് പ്രകാശനം ചെയ്തു

April 2nd, 2012

jaleel-ramanthali-nercha-vilakku-book-release-ePathram
അബുദാബി : നിരന്തര മായ വായന യിലൂടെയാണ് മാനവ സമൂഹം സാംസ്‌കാരിക ഔന്നത്യം കൈവരിക്കുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി. ഓ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.

ദൃശ്യ – ശ്രാവ്യ മാധ്യമ ങ്ങള്‍ പലപ്പാഴും വിസ്മൃതി യില്‍ ലയിക്കുമ്പോള്‍ അച്ചടി മഷി പുരണ്ടവയാണ് കാലത്തെ അതി ജീവിക്കുന്നത്. ഓരോ പുസ്തകവും അനുഭവ ത്തിന്റെ ഓരോ വന്‍കര യാണ് – അദ്ദേഹം പറഞ്ഞു.

ജലീല്‍ രാമന്തളി യുടെ ‘നേര്‍ച്ചവിളക്കി’ന്റെ ആദ്യപ്രതി അബുദാബി മലയാളി സമാജം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കറിന് നല്‍കി പ്രകാശനം നിര്‍വ്വ ഹിക്കുക യായിരുന്നു അദ്ദേഹം. ചിരന്തന സാംസ്‌കാരിക വേദിയുടെ പതി മൂന്നാമത്തെ പ്രസിദ്ധീകരണ മാണ് നേര്‍ച്ച വിളക്ക്.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചു നടന്ന പരിപാടി യില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അയിഷ സക്കീര്‍ പുസ്തക പരിചയം നടത്തി.

എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍, യേശുശീലന്‍, കരപ്പാത്ത് ഉസ്മാന്‍, അസ്‌മോ പുത്തന്‍ചിറ, ഷറഫുദ്ദീന്‍ മംഗലാട്, സഫറുല്ല പാലപ്പെട്ടി, കെ. എച്ച്. താഹിര്‍, നാസര്‍ പരദേശി, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

jaleel-ramanthali-at-book-release-nercha-vilakku-ePathram

രചയിതാവ്‌ ജലീല്‍ രാമന്തളി മറുപടി പ്രസംഗം നടത്തി. ചിരന്തന ജനറല്‍ സെക്രട്ടറി വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം സമൂഹ ത്തിന്റെ എല്ലാ ശ്രേണിയിലും പെട്ട വലിയൊരു സദസ്സ് പരിപാടി വേറിട്ടൊരു അനുഭവമാക്കി.

- pma

വായിക്കുക: ,

1 അഭിപ്രായം »

അബുദാബി പുസ്തക മേള : ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും

April 1st, 2012

siraj-pavalion-at-abudhabi-book-fair-ePathram
അബുദാബി : രാജ്യാന്തര പുസ്തക മേളയുടെ സാംസ്കാരിക പരിപാടി യില്‍ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനു മായ ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും.

നാലു വര്‍ഷമായി പുസ്തകമേള യുടെ ഔദ്യോഗിക സാംസ്കാരിക പരിപാടി യുടെ സാന്നിദ്ധ്യ മായി നില്‍ക്കുന്ന സിറാജ് ദിനപത്ര വുമായി സഹകരിച്ചു സംഘടി പ്പിക്കുന്ന ‘ മീറ്റ്‌ ദ ഓഥര്‍ ‘ പരിപാടി യില്‍ പുസ്തക മേളയുടെ സമാപന ദിവസമായ ഏപ്രില്‍ 2 ഞായറാഴ്ച വൈകിട്ട് 8.30 ന് ഡിസ്കഷന്‍ സോഫയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി സദസ്സുമായി ‘വായനയുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംവദിക്കും.

ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. സ്വാതന്ത്ര്യം വിഭജനത്തില്‍ (1998) ചരിത്ര മുത്തുകള്‍ (1998) ടൈഗ്രീസ് നദിയുടെ പുത്രി (ചരിത്ര നോവല്‍ ) ഹസ്രത്ത്‌ നിസാമുദ്ധീന്‍ (1990) മാപ്പിള മലബാര്‍ (2007) മഖ്ദൂമുമാരും പൊന്നാനിയും (2010) അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.

കോഴിക്കോട് സര്‍വ്വകലാശാല യില്‍ നിന്നും ചരിത്ര പഠന ത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഹുസൈന്‍ രണ്ടത്താണി വളാഞ്ചേരി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹുരാഷ്ട്ര സമ്മേളനത്തില്‍ സിറിയന്‍ പ്രതിപക്ഷത്തിന് പിന്തുണ

April 1st, 2012

syrian protests-epathram

ഇസ്തംബൂള്‍:സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍  കോഫി അന്നന്‍െറ സമാധാന ഫോര്‍മുല അംഗീകരിക്കാന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് സന്നദ്ധത പ്രഖ്യാപിച്ചു. എങ്കിലും  പ്രതിപക്ഷ സൗഹൃദ ഗ്രൂപ് രാഷ്ട്രങ്ങള്‍ ഇന്ന് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സമ്മേളിച്ച് സിറിയന്‍ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബഷാര്‍ അല്‍ അസാദുമായി ഏറെ അടുപ്പമുള്ള ഇറാനെ സമ്മേളനത്തില്‍ ക്ഷണിച്ചിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഐ. ഡി : അബുദാബി യില്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴ അടക്കേണ്ടി വരും

March 31st, 2012

emirates-identity-authority-logo-epathram
അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഇന്ന് (മാര്‍ച്ച് 31ന്) അവസാനിക്കും.

വൈകി രജിസ്ട്രേഷന്‍ നടത്തുന്ന വരില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കും. ഒരു ദിവസ ത്തേക്ക് 20 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ. എന്നാല്‍ ഒരു വ്യക്തി യില്‍ നിന്ന് 1,000 ദിര്‍ഹമാണ് പരമാവധി പിഴ ഈടാക്കുക. ഇന്ന് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ പിഴ യില്‍നിന്ന് ഒഴിവാകും.

ദുബായി ല്‍ റസിഡന്‍സ് വിസ നടപടികള്‍ക്കൊപ്പം എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷനും നടത്തണം. ഏപ്രില്‍ ഒന്നു മുതല്‍ റസിഡന്‍സ് വിസയും എമിറേറ്റ്സ് ഐ. ഡി. യും തമ്മില്‍ ബന്ധിപ്പിക്കും. പുതുതായി വിസ എടുക്കുന്നവരും വിസ പുതുക്കുന്നവരും വൈദ്യ പരിശോധന നടത്തു ന്നതിനൊപ്പം ഐ. ഡി. രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ രേഖ കാണിച്ചാല്‍ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുക യുള്ളൂ. ദുബായി ല്‍ പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി മേയ് 31ആയിരിക്കും. തുടര്‍ന്ന്‍ ജൂണ്‍ 1 മുതല്‍ പിഴ ചുമത്തും.

രാജ്യത്തെ മുഴുവന്‍ സ്വദേശി കളും വിദേശി കളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദു റസാക്ക് പയ്യോളിക്ക് യാത്രയയപ്പ്
Next »Next Page » ബഹുരാഷ്ട്ര സമ്മേളനത്തില്‍ സിറിയന്‍ പ്രതിപക്ഷത്തിന് പിന്തുണ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine