ജ്വലിക്കും സ്മരണ

March 30th, 2012

kuwait-kerala-association-remember-ck-chandrappan-ePathram
കുവൈറ്റ്‌ : സി. കെ. ചന്ദ്രപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ‘ജ്വലിക്കും സ്മരണ’ അബ്ബാസിയ റിഥം ഹാളില്‍ നടന്നു. സഖാവ്. സി. കെ. യുടെ സഹപാഠിയും സുഹൃത്തുമായിരുന്ന ജോണ്‍ മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.

മൂല്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സഖാവ്. സി. കെ. യെ പോലെ മൂല്യബോധമുള്ള നേതാക്കളുടെ വിടവാങ്ങല്‍ ഇന്ത്യ യിലെ തന്നെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ കനത്ത ശൂന്യതകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച സാഹിത്യകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടുള്ള സി. കെ. ചന്ദ്രപ്പന്റെ യുടെ അര്‍പ്പണ ബോധത്തെ അനുസ്മരിച്ചു. കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രമുഖര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

പ്രവീണ്‍ നന്തിലത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുല്‍കലാം അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ മനോജ്കുമാര്‍ ഉദയപുരം സ്വാഗതവും ഉബൈദ് പള്ളുരുത്തി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി പുസ്തക മേളക്ക് തുടക്കമായി

March 30th, 2012

abudhabi-book-fair-2012-ePathram
അബുദാബി : ഇരുപത്തി രണ്ടാം പുസ്തക മേളക്ക് തുടക്കമായി. അബുദാബി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) നടക്കുന്ന പുസ്തകോത്സവം ഏപ്രില്‍ 2 ന് അവസാനിക്കും. അബുദാബി കിരീടാവകാശി ഹിസ്‌ ഹൈനസ് ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പുസ്തകമേള അബുദാബി ടൂറിസം & കള്‍ച്ചറല്‍ അതോറിട്ടിയാണ് സംഘടിപ്പിക്കുന്നത്.

അതോറിട്ടി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ – ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ മുഖൈരി എന്നിവരും സന്നിഹിത രായിരുന്നു. 54 രാജ്യങ്ങളില്‍ നിന്നുള്ള 33 ഭാഷ കളിലായി 904 പ്രസാധകരുടെ 10 ലക്ഷം പുസ്തക ങ്ങളാണ് മേളക്ക് എത്തിയിട്ടുള്ളത്.

അന്താരാഷ്ട്ര പുസ്തകോത്സവ ത്തില്‍ ഇപ്രാവശ്യവും മലയാള ത്തിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് പുസ്തകമേളയുടെ സാംസ്കാരിക പരിപാടി യുടെ ഔദ്യോഗിക മാധ്യമ മായ സിറാജ് ദിനപത്രം പവലിയനും ഹാള്‍ നമ്പര്‍ 12 ല്‍ എമിരേറ്റ്സ് ഹെരിറ്റേജ് ക്ലബ്ബിന്റെ പിന്‍ വശത്ത്‌ 12 B 55 ലും, ഡി സി ബുക്സ് 11 A 27 ലും ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹാള്‍ 11 A 18 ലും ദല്‍ഹി രാജ്യാന്തര പുസ്തകമേള യുടെ പ്രസാധകര്‍ ദല്‍ഹി പ്രസ്സ്‌ 11A 32 ലും പുസ്തക ചന്ത ഒരുക്കിയിട്ടുണ്ട്

എക്സിബിഷന്‍ സെന്‍ററില്‍ 21,741 ചതുരശ്ര മീറ്റര്‍ വിസ്തൃതി യിലാണ് സ്റ്റാളുകള്‍ ഒരുക്കിയത്. വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടി കളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : പുതിയ ഭാരവാഹികള്‍

March 30th, 2012

quilandi-nri-forum-logo-ePathram ഷാര്‍ജ : യു. എ. ഇ. യിലെ കൊയിലാണ്ടി നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം’ വാര്‍ഷിക ജനറല്‍ ബോഡി യോഗം അജ്മാന്‍ ബിന്റ്റ് അല്‍ ഖലീജ് വര്‍ക്ക്‌ ഷോപ്പ് ഓഡിറ്റോറിയ ത്തില്‍ നടന്നു.

2012-13 വര്‍ഷത്തെ പുതിയ ഭാരവാഹികളായി രതീഷ്‌ കുമാര്‍ (പ്രസിഡന്റ്), മുസ്തഫ പൂക്കാട് (ജന.സിക്ര), അബൂബക്കര്‍ സിദ്ദീഖ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിയാസ് ഹൈദറിന്റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗത്തില്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 28 അംഗ ങ്ങളുള്ള സെന്‍ട്രല്‍ കമ്മിറ്റിയും 50 അംഗങ്ങളുള്ള ജനറല്‍ കൌണ്സിലും രൂപീകരിച്ചു.

വിവിധ റിപ്പോര്‍ട്ട്‌ അവതരണങ്ങള്‍ക്കു ശേഷം നടന്ന ചര്‍ച്ചകളില്‍ ഹാഷിം പുന്നക്കല്‍, ദേവാനന്ദ്‌ തിരുവോത്ത്‌, ദിനേശ് നായര്‍, ജലീല്‍ മഷ്ഹൂര്‍, വീരമണി മേനോന്‍, അബ്ദുല്‍ കാദര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ബാബുരാജ്‌ കുനിയിങ്കല്‍ സ്വാഗതവും ലത്തീഫ് ടി. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മട്ടന്നൂരിന്റെ തായമ്പകയും രാജശ്രീ വാര്യരുടെ ലങ്കാലക്ഷ്മിയും അബുദാബി യില്‍

March 29th, 2012

mattannoor-with-rajashree-warriar-in-shakthi-programme-ePathram
അബുദാബി : ദൃശ്യ ശ്രാവ്യ വിസ്മയ കാഴ്ച ഒരുക്കി ‘റിഥം 2012’ അരങ്ങില്‍ എത്തുന്നു.

വാദ്യകല യുടെ കുലപതിയായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ‘തൃത്തായമ്പക’യും പ്രസിദ്ധ നര്‍ത്തകി രാജശ്രീ വാര്യരുടെ നേതൃത്വ ത്തില്‍ സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകമായ ‘ലങ്കാലക്ഷ്മി’ യുടെ ഭരതനാട്യ അവതരണവും മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി 7:30 നു അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

ഇന്ത്യന്‍ എംബസി യുടെ സഹകരണ ത്തോടെ ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിക്കുന്ന ‘റിഥം 2012’ എന്ന പരിപാടി യിലാണ് ഈ വിസ്മയക്കാഴ്ച അബുദാബി യിലെ നൃത്ത വാദ്യ സംഗീത ആസ്വാദകര്‍ക്ക് നേരിട്ടു കാണാന്‍ സാധിക്കുന്നത്.

ശങ്കരന്‍കുട്ടി മാരാരും മക്കളായ മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവ രുടെ നേതൃത്വ ത്തിലുള്ള തൃത്തായമ്പക ക്ക് അകമ്പടി നല്‍കി ക്കൊണ്ട് ഗോപാലകൃഷ്ണ മാരാര്‍, ബിനുമോന്‍, അജിത് മാരാര്‍, എന്നിവരും യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാകാരന്മാരും ഐ. എസ്. സി. യില്‍ നാദവിസ്മയം തീര്‍ക്കും.

ഭരതനാട്യ ത്തില്‍ പുതിയ പരീക്ഷണ ങ്ങള്‍ നടത്തുന്ന രാജശ്രീ വാര്യര്‍ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിന് നൃത്ത ഭാഷ്യം ഒരുക്കുമ്പോള്‍ പിന്നണിയില്‍ ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കാന്‍ രജുനാരായണന്‍, തിരുനെല്ലൂര്‍ അജിത്, നീലംപേരൂര്‍ സുരേഷ്, സൗന്ദര രാജന്‍, തൃപ്പൂണിത്തുറ ശ്രീകാന്ത് എന്നിവരും അബുദാബി യില്‍ എത്തിയിട്ടുണ്ട്.

‘റിഥം 2012’ നെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, രാജശ്രീ വാര്യര്‍, ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍, സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

March 29th, 2012

uma-sent-off-to-sudhakaran-ePathram
ദുബായ് : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. സുധാകരനും ഭാര്യ രാധാ സുധാകരനും യുണൈറ്റഡ് മലയാളി അസോസി യേഷന്‍ യാത്രയയപ്പ് നല്‍കി.

ദുബായിലെ 8 പ്രമുഖ സാംസ്കാരിക സംഘടന കളുടെ കൂട്ടായ്മയാണ് ഉമ. എം. സുധാകരന്‍ ഉമ സ്ഥാപകാംഗവും ദല മുന്‍ പ്രസിഡന്റുമാണ്.

ഉമ കണ്‍വീനര്‍ കെ. എല്‍. ഗോപിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഭാവനാ ആര്‍ട്സ്‌ സൊസൈറ്റി പ്രസിഡന്റ് ദല പ്രസിഡന്റ് കെ. തൃനാഥ്, കെ. ജെ. മാത്തുക്കുട്ടി, പ്രിയദര്‍ശിനി പ്രസിഡന്റ് വി. ആര്‍. ജി. നായര്‍, എമിറേറ്റ്സ് ആര്‍ട്സ്‌ പ്രസിഡന്റ് ശശി, ഇന്ത്യന്‍ ആര്‍ട്സ്‌ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ കുമാര്‍, ഇന്ത്യന്‍ റിലീഫ്‌ കമ്മിറ്റി സെക്രട്ടറി ഗുരുകുലം വിജയന്‍, കൈരളി കലാ കേന്ദ്രം പ്രതിനിധി മോഹന്‍ കാവാലം, നൗഷാദ് പുന്നത്തല, പി. കെ. മുഹമ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉമയുടെ ഉപഹാരം കെ. എല്‍. ഗോപി സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിറിയ : അറബ് ഉച്ചകോടിയില്‍ ചേരിതിരിവ്‌
Next »Next Page » മട്ടന്നൂരിന്റെ തായമ്പകയും രാജശ്രീ വാര്യരുടെ ലങ്കാലക്ഷ്മിയും അബുദാബി യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine