അഴീക്കോടിന് പ്രണാമം : അബുദാബി ശക്തി തിയേറ്റേഴ്‌സ്

February 10th, 2012

sukumar-azhikode-ePathram
അബുദാബി : കേരള ത്തിന്റെ സാംസ്‌കാരിക ബോധ ത്തിനുമേല്‍ സാഗര ഗര്‍ജ്ജനമായി അലയടിച്ച ഡോ.സുകുമാര്‍ അഴീക്കോടിനു പ്രണാമം അര്‍പ്പിച്ചു കൊണ്ട് അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 11 ശനിയാഴ്ച രാത്രി 8:30 ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ‘അഴീക്കോടും ഭാഷയും സംസ്‌കാരവും’ എന്ന വിഷയ ത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വ ഹിക്കുന്നു. സമ്മേളന ത്തോടനു ബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. രാധാകൃഷ്ണന്‍ അബുദാബി യില്‍

February 10th, 2012

novalist-c-radha-krishnan-in-abudhabi-ePathram
അബുദാബി : എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി ( മെസ്പോ ) യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ പ്രശസ്ത സാഹിത്യ കാരന്‍ സി. രാധാകൃഷ്ണനെയും സഹ ധര്‍മ്മിണി വത്സലയേയും അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ മെസ്പൊ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

തദവസര ത്തില്‍ ഇസ്മയില്‍ പൊന്നാനി, ഉദയ്‌ ശങ്കര്‍ , നൌഷാദ് യൂസുഫ്‌, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സന്നിഹിത രായിരുന്നു. മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കര്‍ സി. രാധാകൃഷ്ണന് പൂച്ചെണ്ട് നല്‍കി.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ മെസ്പോ പത്താം വാര്‍ഷികം ആഘോഷിക്കും.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മെസ്പോ : ദശ വാര്‍ഷികാഘോഷം

February 10th, 2012

mes-ponnani-alumni-mespo-logo-ePathramഅബുദാബി : പൊന്നാനി എം. ഇ. എസ്സ്. കോളേജ്‌ അലൂംനി (മെസ്പോ) പത്താം വാര്‍ഷികം ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ ആഘോഷിക്കും.

പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എം. ഇ. എസ്‌. കോളേജ്‌ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്‌ മുഖ്യാഥിതി ആയിരിക്കും.

mespo-10th-annual-day-poster-ePathram

വാര്‍ഷികാ ഘോഷ പരിപാടി യില്‍ സാംസ്കാരിക സമ്മേളനം , പ്രൊഫ. മൊയ്തീന്‍ കുട്ടി സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപനം, ഗാനമേള , നൃത്ത നൃത്യങ്ങള്‍ അടങ്ങിയ ‘കലാ സന്ധ്യ ‘ എന്നിവ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലോഗ് മീറ്റ് : ഫോട്ടോ ഗ്രാഫി പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കും

February 10th, 2012

qatar-malayalam-bloggers-meet-logo-ePathram
ദോഹ :ഖത്തര്‍ ബ്ലോഗ് മീറ്റ് ‘വിന്റര്‍ 2012’ ഭാഗമായി ചിത്രകലാ പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ നടക്കുന്ന പ്രദര്‍ശന ത്തില്‍ ഖത്തറിലെ വിവിധ ഫോട്ടോ ഗ്രാഫര്‍ മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട്, ഷഹീന്‍ ഒളകര, ബിജു രാജ് എന്നിവര്‍ നയിക്കുന്ന വിവിധ സെഷനു കളിലായി വര്‍ക്ക്‌ ഷോപ്പു കളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്ര മായിരിക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ ബ്ലോഗര്‍മാരുടെ കുട്ടികള്‍ക്കായി പെയിന്റിംഗ് കാര്‍ണിവല്‍ , പരിചയപ്പെടല്‍ , അവലോകനങ്ങള്‍ , ബ്ലോഗുകളുടെ സമകാലിക പ്രസക്തി എന്ന വിഷയ ത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും. റജിസ്റ്റര്‍ ചെയ്ത 150ഓളം ബ്ലോഗര്‍മാരും കുടുംബങ്ങളും മീറ്റില്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂറിന്റെ വിയോഗത്തില്‍ അനുശോചിച്ചു

February 9th, 2012

അബുദാബി: കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി യു. എ. യിലെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്ത്‌ നിറ സാന്നിദ്ധ്യവും അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജ്ജീവ പ്രവര്‍ത്തകനുമായ മുഗള്‍ ഗഫൂറിന്റെ അകാല വിയോഗത്തില്‍ കേരള സോഷ്യല്‍ സെന്റെര്‍ പ്രസിഡന്റ് കെ. ബി. മുരളി, സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കെ. എസ്. സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥയോടെ ഇടപെടുന്ന  നല്ല ഒരു സാഹിത്യാസ്വാദകനെയും സാംസ്കാരിക പ്രവര്‍ത്തകനെയുമാണ് കെ. എസ്. സിക്ക്‌ നഷ്ടമായത്‌ എന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു. പരേതനോടുള്ളടുള്ള ആദര സൂചകമായി അഞ്ചു ദിവസത്തെ കെ. എസ്. സിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചതായി സെക്രെട്ടറി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : ‘ആഘോഷം 2012’
Next »Next Page » ഖത്തര്‍ ബ്ലോഗ് മീറ്റ് : ഫോട്ടോ ഗ്രാഫി പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കും »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine