സമാജം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

December 26th, 2011

അബുദാബി : മലയാളി സമാജം ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്‍റ്ര്‍നാഷണല്‍ അക്കാഡമി യില്‍ നടന്ന പരിപാടി യില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം പറഞ്ഞു. ഡോ. ജോണ്‍ ഫിലിപ്പ് ക്രിസ്മസ് സന്ദേശം നല്കി. ബി. യേശുശീലന്‍, വനിതാ കണ്‍വീനര്‍ ജീബ എം. സാഹിബ എന്നിവര്‍ സംസാരിച്ചു. ജോയന്‍റ് സെക്രട്ടറി സതീശന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ നടന്നു. സജി ചാക്കോ അണിയിച്ചൊരുക്കിയ ‘യേശുവിന്‍റെ ജനനം’ എന്ന സ്‌കിറ്റും മുരളി മാസ്റ്റര്‍ ഒരുക്കിയ നൃത്ത ശില്പവും പ്രേക്ഷകരെ ആകര്‍ഷിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഘടകര്‍പ്പരന്‍മാര്‍ ശ്രദ്ധേയമായി

December 26th, 2011

ghta-karpparanmar-at-ksc-drama-fest-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന മൂന്നാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിച്ച ‘ഘടകര്‍പ്പരന്‍മാര്‍’ ശ്രദ്ധേയമായി. പ്രശസ്ത നാടകകൃത്ത് പി. എം. ആന്‍റണി യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് നാടകം ആരംഭിച്ചത്.

തസ്‌കരന്‍റെ ശാസ്ത്രവും ഭരണാധി കാരിയുടെ സങ്കല്‍പവും ഒന്നായി തീരു മ്പോഴാണ് ഭീകരത അതിന്‍റെ തീക്ഷ്ണമായ മുഖം കാണിക്കുന്നത് എന്ന താണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്ന് നാടകം വില യിരുത്തുന്നു. രചന : എ. ശാന്തകുമാര്‍. സംവിധാനം : സാംകുട്ടി പട്ടംകരി.

shakthi-drama-at-ksc-drama-fest-2011-ePathram

പ്രകാശ് തച്ചങ്ങാട്, ജാഫര്‍ കുറ്റിപ്പുറം, കൃഷ്ണന്‍ വേട്ടംപള്ളി, ഷറഫുദ്ദീന്‍, രവി ഇളവള്ളി, നിവ്യ രമേശ്, ഇന്ദു സനല്‍, ബിന്ദു ജലീല്‍, ഷിജു മുരുക്കുംപുഴ, ജയേഷ് എന്നിവര്‍ പ്രധാന കഥാ പാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബ് ഗെയിംസ് സമാപിച്ചു; ചാമ്പ്യന്‍പട്ടം ഈജിപ്തിന്

December 24th, 2011

arab-games-2011-epathram

ദോഹ: രണ്ടാഴചയോളം നീണ്ടു നിന്ന 12ാമത് അറബ് ഗെയിംസ് വര്‍ണാഭമായ ചടങ്ങുകളോടെ ദോഹയില്‍ സമാപിച്ചു. ദോഹക്ക് അറബ് കായിക വസന്തം സമ്മാനിച്ച മേള ഇന്നലെ കൊടി ഇറങ്ങുമ്പോള്‍ കായിക ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഈജിപ്ത് തന്നെ അഞ്ചാം തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 90 സ്വര്‍ണവും 76 വെള്ളിയും 67 വെങ്കലവുമടക്കം 233 മെഡലുകളുടെ തിളക്കവുമായാണ് ഈജിപ്ത് കിരീടം ചൂടിയത്. 54 സ്വര്‍ണവും 45 വെള്ളിയും 39 വെങ്കലവുമടക്കം 138 മെഡലുമായി ടുണീഷ്യയാണ് രണ്ടാം സ്ഥാനത്ത്. 35 സ്വര്‍ണവും 24 വെള്ളിയും 54 വെങ്കലവുമടക്കം 113 മെഡലുമായി മൊറോക്കോ മൂന്നാം സ്ഥാനത്തും, 32 സ്വര്‍ണവും 38 വെള്ളിയും 40 വെങ്കലവുമടക്കം 110 മെഡല്‍ നേടി ആതിഥേയരായ ഖത്തര്‍ നാലാം സ്ഥാനത്തുമെത്തി.

15 സ്വര്‍ണമടക്കം 45 മെഡല്‍ നേടിയ സൗദി അറേബ്യ, 14 സ്വര്‍ണമടക്കം 63 മെഡല്‍ നേടിയ കുവൈത്ത്, 12 സ്വര്‍ണമടക്കം 37 മെഡല്‍ നേടിയ ബഹ്റൈന്‍, പത്ത് സ്വര്‍ണമടക്കം 35 മെഡല്‍ നേടിയ യു. എ. ഇ., നാല് സ്വര്‍ണമടക്കം 21 മെഡല്‍ നേടിയ ഒമാന്‍ എന്നിവയ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍.

വര്‍ണാഭമായ ചടങ്ങുകളോടെയാണ് 12ാമത് അറബ് ഗെയിംസിന് കൊടിയിറങ്ങിയത്‌. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തു. ഇറാഖി ഗായകന്‍ ഖാസിം ബിന്‍ സഹ്റിന്‍റെയുടെ സംഗീത വിരുന്നും തുടര്‍ന്ന് നടന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും സമാപന ചടങ്ങിന് മിഴിവേകി. 2015ലെ 13ാമത് അറബ് ഗെയിംസിന്‍റെ ആതിഥേയരായ ലബനാന് ഗെയിംസ് പതാക ചടങ്ങില്‍ കൈമാറി.

-

വായിക്കുക: , ,

Comments Off on അറബ് ഗെയിംസ് സമാപിച്ചു; ചാമ്പ്യന്‍പട്ടം ഈജിപ്തിന്

ദുബൈയില്‍ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും

December 24th, 2011

dilapidated-buildings-dubai-epathram

ദുബൈ: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കാലാവധി കഴിഞ്ഞതും പഴകിപ്പൊളിഞ്ഞതുമായ 160 കെട്ടിടങ്ങള്‍ രണ്ടാഴ്ചക്കകം പൊളിച്ചു മാറ്റുമെന്ന് ദുബൈ നഗര സഭാ കെട്ടിട പരിശോധന വിഭാഗം മേധാവി എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിവിധ കെട്ടിടങ്ങള്‍ ദേരയിലെയും ബര്‍ദുബൈയിലെയും വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പരാതിയുള്ള കെട്ടിടമുടമകള്‍ നഗര സഭയെ സമീപിക്കണമെന്നും എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍

December 24th, 2011

npcc-kairali-cultural-forum-x-mas-ePathram
അബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ വര്‍ണ്ണാഭമായി. എന്‍. പി. സി. സി. ക്യാമ്പില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത ക്രിസ്മസ് കരോള്‍ ഘോഷ യാത്രയും നടത്തി. ഫാ. ജോബി കെ. ജേക്കബ് ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടി കള്‍ അരങ്ങേറി.
x-mas-carnival-mussafah-npcc-ePathram
കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് കണ്ണൂര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. വി. സി. ജോസ് സംസാരിച്ചു. സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും കോശി നന്ദിയും പറഞ്ഞു. രാജന്‍ ചെറിയാന്‍, മുസ്തഫ, ശാന്തകുമാര്‍, ഇസ്മായില്‍ കൊല്ലം, അനില്‍കുമാര്‍, കേശവന്‍, മോഹനന്‍ എന്നിവര്‍ കാര്‍ണിവലിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകോത്സവത്തില്‍ പുതുപ്പണം കോട്ട തിങ്കളാഴ്ച
Next »Next Page » ദുബൈയില്‍ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine