ലോക വനിതാ ദിനത്തിന്റെ നൂറാം വാര്ഷികം

March 12th, 2011

artista-artgroup-painter-epathram

അബുദാബി: ലോക വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ത്തോടനുബന്ധിച്ച് പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ്‌ ക്യാമ്പും “ചരിത്രത്തിലെ സ്ത്രീ” എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സെമിനാറും കവിയരങ്ങും വേറിട്ട അനുഭവമായി.

ക്യാമ്പ് രാവിലെ പത്തു മണിക്ക് ശാസ്ത്രജ്ഞയും പൊതു പ്രവര്ത്തകയുമായ പ്രൊഫ. ഡോ. ഉമാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി മുഖ്യാതിഥി യായിരുന്നു. ഇ. ആര്‍. ജോഷി സംസാരിച്ചു. തുടര്‍ന്ന് “പ്രതികരിക്കുന്ന സ്ത്രീ” എന്ന വിഷയത്തില്‍ മുപ്പതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക വൈഭവത്തെ കാന്‍വാസില്‍ പകര്‍ത്തി.

ക്യാമ്പ്‌ അദ്ധ്യക്ഷനായ റോയിച്ചന്‍ റെയില്‍ പാളത്തില്‍ പീഡിക്കപ്പെട്ട് ജീവന്‍ നഷ്ടമായ സൌമ്യയുടെ വേദന പ്രതികരിക്കുന്ന സ്ത്രീയായി കടുത്ത വര്‍ണ്ണങ്ങളില്‍ പകര്‍ത്തിയപ്പോള്‍, ശശിന്‍സ് പ്രതികരിക്കുന്ന വിവിധ മുഖങ്ങളെയാണ് നിറങ്ങളുടെ സംയോജിത നിയമങ്ങളെ വെല്ലുവിളിച്ച് വരച്ചത്. സ്ത്രീ പ്രതികരണം എന്ന ശില്‍പം ചെയ്ത ജോഷി ഒഡേസയുടെ ചിത്രം പ്രതികരിക്കുന്ന സ്ത്രീയുടെ നേര്‍ചിത്രമായിരുന്നു. രാജീവ്‌ മുളക്കുഴയുടെ ചിത്രം പ്രതികരിക്കുന്ന  സ്ത്രീ തിന്മയുടെ കറുത്ത നിഴലില്‍ പിടയുമ്പോള്‍ ദു:ഖിതനായ പുരുഷ പ്രതിനിധിയെ കൂടി വെളുത്ത വര്‍ണ്ണത്തില്‍ പകര്‍ത്തി. മുരുകന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തി കൊണ്ട് ത്രിമാന രൂപത്തില്‍ ക്യൂബിസത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വരച്ച ചിത്രം സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ നിറഞ്ഞതായിരുന്നു.

ശ്രീകുമാര്‍, സാബു, ഹരീഷ് തച്ചോടി, ഷാഹുല്‍ ഹമീദ്‌, അപ്പു ആസാദ്‌ തുടങ്ങിയ മുപ്പതോളം കലാകാരന്മാര്‍ ബ്രഷുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് കെ. എസ്. സി. യുടെ അങ്കണത്തില്‍ വേറിട്ട ഒരു അനുഭവം നല്‍കി. തുടര്‍ന്ന് നടന്ന ചിത്ര പ്രദര്‍ശനം കാണാന്‍ വിവിധ രാജ്യക്കാരായ നിരവധി പേരാണ് എത്തിയത്‌. അതിനോട നുബന്ധിച്ചു നടന്ന സെമിനാറില്‍ ചരിത്രത്തിലെ സ്ത്രീ എന്ന വിഷയം അജി രാധാകൃഷണന്‍ അവതരിപ്പിച്ചു.

ജപ്പാനില്‍ നടന്ന സുനാമി ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി മൌന പ്രാര്‍ത്ഥനയില്‍ തുടങ്ങിയ സെമിനാറില്‍ റൂഷ് മെഹര്‍, ജലീല്‍, കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത വസന്ത്‌, ഹഫീസ്‌ മുഹമ്മദ്‌, മാദ്ധ്യമ പ്രവര്‍ത്തകനായ സഫറുള്ള പാലപെട്ടി, ആനന്ദ ലക്ഷ്മി, സിനിമാ പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു.  കവി അരങ്ങിന്റെ ഉദ്ഘാടനം കവയത്രിയായ ദേവസേന നിര്‍വഹിച്ചു. അസ്മോ പുത്തന്‍ച്ചിറ, ശിവ പ്രസാദ്‌, നസീര്‍ കടിക്കാട്, ടി. എ. ശശി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമ : വിനയ

January 31st, 2011

vinaya-police-in-ksc-epathram

അബുദാബി : പുരുഷന്‍ ‘ആധിപത്യം’ എന്ന  ചിന്തക്ക് അടിമയാണെങ്കില്‍ സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക യും കേരള പോലീസ് ഉദ്യോഗസ്ഥ യുമായ എന്‍. എ. വിനയ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗ വും വനിതാ വിഭാഗവും സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ ഏകദിന ശില്പശാല യില്‍ ‘സ്ത്രീയും സമൂഹ നിര്‍മ്മിതിയും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അവര്‍.

ഇത്തര ത്തിലുള്ള അടിമ മനോഭാവ മാണ് സ്ത്രീ യുടെ ത്യാഗം പോലും ഔദാര്യ മായി കാണാന്‍ പുരുഷ സമൂഹം ഇഷ്ടപ്പെടുന്നത്. ഈ ചിന്ത യുടെ തോടുകള്‍ പൊട്ടിച്ചാണ് സ്ത്രീ സമൂഹം പുറത്തു വരേണ്ടത്. പുരുഷ നിര്‍മ്മിതമായ പല നിയമ ങ്ങളും ഇന്ന് അവനെ പാമ്പായി തിരിഞ്ഞു കൊത്തി ക്കൊണ്ടിരിക്കുക യാണ്. എഴുത്തുകാരി കൂടിയായ വിനയ നിരവധി ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞു.

ബാഹ്യമായ ആധിപത്യ ശ്രമങ്ങളെ ആര്‍ജ്ജവ ത്തോടെ നേരിടുമ്പോഴും ആഭ്യന്തര മായ കൈയേറ്റ ങ്ങള്‍ക്കു മുമ്പില്‍ ദുര്‍ബ്ബലയായി ത്തീര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗ മായും, സമൂഹ ത്തിലെ പ്രോജക്ടുകള്‍ വിജയിപ്പിക്കാന്‍ ഉള്ള ഉപകരണമായും മാറിയിരിക്കുന്നു.

സ്ത്രീയ്ക്ക് സമൂഹ ത്തില്‍ തുല്യ പ്രാധാന്യം ലഭിക്കുന്ന തിനായി താന്‍ നടത്തിയ എല്ലാ പോരാട്ട ങ്ങളും വിജയം കണ്ടെങ്കിലും വ്യക്തി എന്ന നിലക്ക് അമ്പേ പരാജയ പ്പെടുകയാണ്. അതു കൊണ്ടു തന്നെ കേരള പോലീസില്‍ ആണ്‍പോലീസ് പെണ്‍പോലീസ് വിനയ പോലീസ് എന്ന രീതിയില്‍ മൂന്നുതരം പോലീസ് ആണുള്ളത്.
 
 
സ്ത്രീയുടെ പൊതു ആവശ്യം ഉയര്‍ത്തി ക്കാണിച്ച് താന്‍ നടത്തി ക്കൊണ്ടിരിക്കുന്ന പോരാട്ട ങ്ങളെ ലഘൂകരിച്ച് അത് വ്യക്തി പരമായ ആവശ്യമായി പരിഗണിക്കുന്ന ഒരു ദുരന്ത കാലത്തി ലൂടെയാണ് കടന്നു പോകുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എന്‍റെ സ്വപ്നം, ഫുള്‍സ്റ്റോപ്പ് എന്നീ സ്വന്തം കവിത കള്‍ വിനയ ആലപിച്ചു.

കെ. എസ്. സി.  വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത് അദ്ധ്യക്ഷത വഹിച്ചു.    പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനി പ്രസിഡന്‍റ് ശൈലജ ശരത്ത്, ഐ. സി. സി. യുടെ യു. എ. ഇ. എക്‌സിക്യൂട്ടീവ് അംഗം ഐഷ ഹബീബ്, ദേവികാ സുധീന്ദ്രന്‍, റൂഷ് മെഹര്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണ ങ്ങള്‍ നടത്തി. മോഡറേറ്റര്‍ അഡ്വ. ആയിഷ ഷക്കീര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
 
വിനയ എഴുതിയ ‘നീ പെണ്ണാണ്’ എന്ന കവിതാ സമാഹാര വും എന്‍റെ കഥ അഥവാ ഒരു മലയാളി യുവതി യുടെ ജീവിത യാത്ര എന്ന ആത്മകഥ യും സഫറുള്ള പാലപ്പെട്ടി സദസ്സിനു പരിചയ പ്പെടുത്തി. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും വനിതാ വിഭാഗം അംഗം പ്രീതാ നാരായണന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

വിനയ നയിക്കുന്ന ഏക ദിന ശില്പശാല

January 27th, 2011

vinaya-kerala-police-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെയും വനിതാ വിഭാഗ ത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ 28 ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഏകദിന ശില്പശാല പോലീസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ വിനയ എന്‍. എ. നയിക്കും. സ്ത്രീ ശാക്തീകരണ സെമിനാറു കളുടെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് സംഘടിപ്പിക്കുന്ന ശില്പശാല ‘സ്ത്രീയും സമൂഹ നിര്‍മിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറോടു കൂടിയായിരിക്കും ആരംഭിക്കുക. ശില്പശാല വിജയിപ്പി ക്കുന്നതിനായി ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനിയും യു. എ. ഇ. യിലെ ഇതര വനിതാ സംഘടനകളും രംഗത്തുണ്ട്. ശില്പശാല യോടനുബന്ധിച്ച് ട്രാഫിക് ബോധവത്കരണ സെമിനാറും ആദരായനവും എ. എം.  മുഹമ്മദിന്റെ ‘രാമനലിയാര്‍’ എന്ന കഥാ സമാഹാര ത്തിന്റെ പ്രകാശന കര്‍മവും നടക്കുമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 5345

« Previous Page « പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം
Next » സ്വാഗത സംഘം രൂപികരണം »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine