പി. എം. എസ്. ഡെന്റല്‍ കോളേജ് ദശ വാര്‍ഷികം

June 18th, 2012

pms-dental-collage-taha-medicals-ePathram
അബുദാബി : ഗള്‍ഫ് മലയാളി കളുടെ നേതൃത്വ ത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ‘പി. എം. എസ്. കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് & റിസര്‍ച്ച്’ വിജയകരമായ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു എന്ന് ദശവത്സര ആഘോഷ പരിപാടികള്‍ വിശദീകരിച്ച് കോളേജിന്റെ സാരഥികള്‍ അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ശാരീരിക – മാനസ്സിക വൈകല്യം ഉള്ളവര്‍ക്കും സൗജന്യ ദന്തചികിത്സ, കോളേജില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഡെന്റല്‍ ബ്ലോക്ക് നിര്‍മാണം തുടങ്ങിയവ പുതിയ പദ്ധതികള്‍ ആണെന്ന് കോളേജ് ചെയര്‍മാനും അബുദാബി താഹ മെഡിക്കല്‍ സെന്റര്‍ എം. ഡി. യുമായ ഡോ. പി. എസ്. താഹ വിശദീകരിച്ചു.

പോങ്ങുംമൂട് ഗവ. എല്‍. പി. സ്‌കൂള്‍, സെവന്‍ത് ഡേ സ്‌കൂള്‍ വട്ടപ്പാറ, സി. എം. എച്ച്. എല്‍. പി. സ്‌കൂള്‍ വട്ടപ്പാറ എന്നീ മൂന്ന് സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കും പി. എം. എസ്. കോളേജില്‍ ഇനി മുതല്‍ ചികിത്സ സൗജന്യം ആയിരിക്കും.

ദന്തരോഗങ്ങള്‍ കുട്ടികളിലാണ് ഇപ്പോള്‍ കൂടുതല്‍ കണ്ടു വരുന്നത്. സൗജന്യ ദന്ത പരിശോധനാ ക്യാമ്പുകളും ദന്ത ശുദ്ധിയെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലസ്സുകളും കോളേജിന്റെ കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി നടക്കുന്നുണ്ട്.

പി. എം. എസ്. കോളേജില്‍ ഇതുവരെയായി 3,61,800 പേര്‍ ചികിത്സാ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 150 ദന്ത ഡോക്ടര്‍മാര്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങി. പി. എം. എസ്. കോളേജില്‍ ഇപ്പോള്‍ 8 വിഭാഗങ്ങളില്‍ എം. ഡി. എസ്. കോഴ്‌സുകള്‍ നടക്കുന്നുണ്ട്. ഡോ. താഹ അറിയിച്ചു.

പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ‘ഡസിനിയല്‍ ബ്ലോക്കി’ന്റെ തറക്കല്ലിടല്‍ ചടങ്ങും ആഘോഷ ങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ 21ന് വൈകിട്ട് 4ന് നിര്‍വ്വഹിക്കും.

ചടങ്ങില്‍ പാലോട് രവി എം. എല്‍. എ., എ. സമ്പത്ത് എം. പി., കൊലിയക്കോട് കൃഷ്ണന്‍ നായര്‍ എം. എല്‍. എ., കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഗള്‍ഫ് മലയാളി കളുടെ നേതൃത്വ ത്തിലുള്ള എന്‍. ആര്‍. ഐ. സര്‍വീസ് & എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാണ് 2002ല്‍ തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പ്രദേശത്ത് പി. എം. എസ്. കോളേജിന്റെ നിര്‍മാണം ആരംഭിച്ചത്.

പി. എം. എസ്. കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അബുദാബി യിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ. വി. എ. സലീം പറഞ്ഞു. വാര്‍ത്താ സമ്മേളന ത്തില്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ താഹയും സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ മെഡിക്കല്‍ ക്യാമ്പ്‌ ദുബായില്‍

June 13th, 2012

oruma-logo-epathram ദുബായ് : പ്രമുഖ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ പ്രശസ്ത ആതുരാലയമായ ആംബര്‍ ക്ലിനിക്കുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ ബുധനാഴ്ച തുടക്കം കുറിക്കും. ജൂണ്‍ 13 ബുധന്‍, 14 വ്യാഴം, 16 ശനി ദിവസങ്ങളില്‍ ദേരയിലെ അല്‍ റിഗ്ഗ റോഡിലെ ആംബര്‍ ക്ലിനിക്കില്‍ ഒരുക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ രാവിലെ 8 മുതല്‍ 1 വരെയും വൈകീട്ട് 5 മുതല്‍ 8.30 വരെയും നടക്കും.

സാധാരണ ക്യാമ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഗൈനക്കോളജി അടക്കം എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയും കാണാനും സൌജന്യ ചികിത്സക്കും രക്ത പരിശോധനക്കും ഒരുമ ഒരുമനയൂര്‍ സൌകര്യം ഒരുക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക 050 744 83 47 – 050 78 57 847

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെയ്ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

June 3rd, 2012

ദുബായ് : കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ‘വെയ്ക്കി’ന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളി കള്‍ക്കായി മെട്രോ മെഡിക്കല്‍ സെന്ററിന്റെ സഹകരണ ത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അജ്മാനിലുള്ള മെട്രോ ക്ലിനിക്കില്‍ മുന്നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഡോക്ടര്‍ ജമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന ത്തിന്റെ പ്രാധാന്യ ത്തെ ക്കുറിച്ചും വേനല്‍ ക്കാലത്ത് സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ ക്കുറിച്ചും ഡോക്ടര്‍ വിശദമായി പ്രതിപാദിച്ചു.

വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി. പി. സുധീഷ് സ്വാഗതം പറഞ്ഞു. മഷൂദ്, മുഹമ്മദ് അന്‍സാരി, ബാലാ നായര്‍, പ്രകാശ്, ശാക്കിര്‍, ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ ലസിത് കായക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവിതം സുന്ദരമാണ് ജീവിക്കാനുള്ളതാണ്

May 10th, 2012

icc-abudhabi-seminar-ePathram
അബുദാബി : പ്രവാസികളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്ക് എതിരെ ബോധ വല്കരണം നടത്തുന്ന തിന്റെ ഭാഗമായി യൂത്ത് ഇന്ത്യ യു. എ. ഇ. ഐ. സി. സി ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കുന്ന ‘ജീവിതം സുന്ദരമാണ് ജീവിക്കാനുള്ളതാണ്‌ ‘ എന്ന സന്ദേശ വുമായി ഒരുക്കുന്ന സെമിനാര്‍ മെയ്‌ 10 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും.

അഹല്യ ആശുപത്രി യിലെ സൈക്കോളജിസ്റ്റ് ഡോ. താരക റാണി, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ ഹസനുല്‍ ബന്ന, മുഹമ്മദ്‌ ശരീഫ്‌, അബ്ദുള്ള ഹസനാര്‍ എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആധുനിക സൌകര്യ ങ്ങളുമായി യൂണിവേഴ്സല്‍ ആശുപത്രി

May 3rd, 2012

universal-hospital-abudhabi-ePathram
അബുദാബി : ആതുര ശുശ്രൂഷ രംഗത്ത്‌ ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ ‘യൂണിവേഴ്സല്‍ ‘ സെപ്തംബറില്‍ അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിക്കും.

എയര്‍പോര്‍ട്ട് റോഡില്‍ ഈദ്‌ ഗാഹിനു സമീപം ‘മുസല്ല ഈദ് ടവറി’ല്‍ ആരംഭിക്കുന്ന യൂണിവേഴ്സ ലില്‍ ലോക ത്തിലെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മായി വിദഗ്ദ ഡോക്ടര്‍മാര്‍ അടക്കം നാനൂറോളം ജോലിക്കാര്‍ ഉണ്ടാകും എന്ന് മാനേജ്മെന്റ് അറിയിച്ചു.

universal-hospital-opening-ePathram
മുസല്ല ഈദ് ടവര്‍ യൂണിവേഴ്‌സലി ന് കൈമാറുന്ന ചടങ്ങില്‍ യൂണിവേഴ്‌സ ലിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, അബുദാബി ലൈഫ് ലൈന്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍, അബുദാബി ഫിനാന്‍സ് ഹൗസ് ജനറല്‍ മാനേജര്‍ ഹാമിദ് ടെയ്‌ലര്‍ കൂടാതെ ബിസിനസ് മേഖല യിലെയും പൊതു രംഗത്തെയും നിരവധി പ്രമുഖര്‍ പങ്കെടുത്തു.

പിന്നീട് നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ യൂണിവേഴ്‌സല്‍ മാനേജിംഗ് ഡയറക്ടര്‍ ആശുപത്രി യുടെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

ലോകത്തെ പ്രമുഖമായ ആശുപത്രി കളുമായി സഹകരിച്ചു കൊണ്ടാണ് യൂണിവേഴ്‌സലിലെ ഓരോ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങുക. പൂണെ റൂബി കാര്‍ഡിയാക് ആശുപത്രിയുമായി ചേര്‍ന്ന് ഹൃദയ ശസ്ത്രക്രിയ, ശങ്കര നേത്രാലയാ യുടെ സഹകരണത്തോടെ നേത്ര ചികിത്സ, കൂടാതെ ന്യൂറോളജി, വൃക്ക മാറ്റിവെക്കല്‍ തുടങ്ങിയ വിഭാഗ ങ്ങളിലും ലോക പ്രശസ്തമായ ആശുപത്രി കളുമായി ധാരണ യായിട്ടുണ്ട്. ആശുപത്രി യിലെ ഡയാലിസിസ് വിഭാഗം മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ സൗകര്യത്തോടെ യാണ് പ്രവര്‍ത്തിക്കുക. അംഗ വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസം കണക്കിലെടുത്ത്‌ ഒരു പ്രത്യേക വിഭാഗം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യ ങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ യൂണിവേഴ്‌സ ലില്‍ സേവനം അനുഷ്ഠിക്കും. എല്ലാ തരം മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ കാര്‍ഡുകളും യൂണിവേഴ്സല്‍ സ്വീകരിക്കും.

ആശുപത്രിയില്‍ എത്തുന്ന വര്‍ക്കായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനായി മുന്നൂറില്‍ അധികം കാര്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട് എന്ന് എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോട് അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

68 of 741020676869»|

« Previous Page« Previous « ഇറാഖും കുവൈത്തും രണ്ടു കരാറുകളില്‍ ധാരണയായി
Next »Next Page » നജം നൈറ്റ് ശ്രദ്ധേയമായി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine