മൂടൽ മഞ്ഞ് : അബുദാബി പോലീസ് ജാഗ്രതാ നിർദ്ദേശം

December 29th, 2016

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യ ങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേ റ്റുക ളില്‍ വാഹന ഗതാഗതവും വിമാന സര്‍വ്വീ സുകളും മൂടൽ മഞ്ഞു കാരണം തടസ്സ പ്പെട്ടു. ദുബായ് അന്താരാഷ്‌ട്ര വിമാന ത്താവള ത്തിൽ നിന്നു മാത്രം ഇന്നലെ രാവിലെ 13 വിമാന ങ്ങൾ വഴി തിരിച്ചു വിട്ടു. ദൂര ക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നൂറില്‍ പരം വാഹന ങ്ങള്‍ വിവിധ ഇടങ്ങളി ലായി അപ കട ത്തി ല്‍പ്പെട്ടു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ക്ക് ഇടയില്‍ മതിയായ അകലം പാലി ക്കണം എന്നും അബു ദാബി പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

കാഴ്ച യുടെ ദൂര പരിധി 50 മീറ്ററോളം കുറഞ്ഞി രുന്നതായും രാവിലേയും രാത്രി യിലും അന്തരീക്ഷ ഈര്‍പ്പം 99 ശതമാനം വരെ കൂടാന്‍ സാദ്ധ്യത യുണ്ട് എന്നും ചില പ്രദേശ ങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 10 ഡിഗ്രി യിലേക്ക് താഴും എന്നും വെള്ളി യാഴ്ച വരെ മൂടൽ മഞ്ഞ് തുടരും എന്നും ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊടിക്കാറ്റിനും മഴക്കും സാദ്ധ്യത

November 24th, 2016

rain-in-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ പടിഞ്ഞാറന്‍ മേഖല യില്‍ അടുത്ത മൂന്നു ദിവസം പൊടി ക്കാറ്റും കനത്ത മഴയും ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് മുന്നറി യിപ്പു മായി കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം.

രാജ്യത്ത് വടക്കു കിഴക്കന്‍ കാറ്റി ന്റെയും വടക്കു പടി ഞ്ഞാറന്‍ കാറ്റി ന്റെയും സാന്നിദ്ധ്യം ഉണ്ടെന്നും ഇത് വടക്കു ഭാഗ ത്തേക്കും കിഴക്കു ഭാഗ ത്തേയ്ക്കും വ്യാപി ച്ചേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാണി ക്കുന്നു.

കൂടിയ താപ നില 32 ഡിഗ്രി സെല്‍ഷ്യസ് വരെ യും കുറഞ്ഞ താപ നില 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയി രിക്കും. റാസല്‍ ഖൈമ യിലും സമീപ പ്രദേശ ങ്ങളിലും പൊടി ക്കാറ്റിന് സാദ്ധ്യത ഉള്ള തിനാൽ വാഹനം ഓടി ക്കുന്നവർ കരുതൽ വേണം എന്നും അധി കൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൂടിനു ശമനമായി യു. എ. ഇ. യില്‍ മഴ

October 4th, 2016

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : കാലാവസ്ഥ യിലുള്ള മാറ്റ ത്തിന്റെ മുന്നോടി യായി യു. എ. ഇ. യിലെ വിവിധ ഇട ങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം മഴ പെയ്തു.

അബുദാബി, ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ തുടങ്ങിയ എമിറേറ്റുക ളുടെ വിവിധ ഭാഗ ങ്ങളി ലാണ് മഴ ലഭിച്ചത്.

ഷാര്‍ജ യിലെ അല്‍ സുഹൈല, ദൈദ് എന്നിവിട ങ്ങളിലും റാസല്‍ ഖൈമ യിലെ തവീന്‍, വാദി കഫൂഫ്, ശൗക്ക എന്നിവിട ങ്ങളി ലും പെയ്ത മഴ യോടെ ചൂടിനു ശമന മായി. ചൊവ്വാഴ്ച വൈകുന്നേരം ഹരിത നഗരി യായ അല്‍ ഐനിലും മഴ യു ണ്ടായി.

വരും ദിവസ ങ്ങളിലും മഴ തുടരാന്‍ സാദ്ധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ കനത്ത മഴക്കു സാദ്ധ്യത

February 16th, 2016

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ദുബായ് : ചൊവ്വാഴ്ച രാത്രി മുതൽ യു. എ. ഇ. യിൽ മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണം. കിഴക്കൻ പ്രദേശ ങ്ങളിൽ രൂപ പ്പെട്ടു വരുന്ന ന്യൂന മർദ്ദം കാരണ മാണ്‌ മഴ മേഘങ്ങൾ രൂപപ്പെട്ടു വരുന്നത് എന്നാണു നിഗമനം.

ചൊവ്വാഴ്ച തന്നെ കാലാവസ്ഥാ മാറ്റം അനുഭവ പ്പെടും. രാത്രി യോടെ ഷാർജ അടക്ക മുള്ള ഭാഗ ങ്ങളിൽ കനത്ത മഴ യായി രിക്കും അനുഭവ പ്പെടുക എന്നും നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാട്ടുന്നു.

റാസ് അൽ ഖൈമ, ഫുജൈറ എമി റേറ്റു കളിൽ മഴ യോടൊപ്പം ഇടി മിന്നലിനും സാദ്ധ്യത ഉണ്ട്. വടക്കു കിഴക്കു ഭാഗ ങ്ങളിലേക്ക് ബുധനാഴ്ച മഴ വ്യാപിക്കും.

ദുബായ്, അബു ദാബി സിറ്റി എന്നിവിട ങ്ങളിലും ചെറിയ തോതിൽ മഴ ലഭിക്കും. താപ നില താഴുന്ന തിനോ ടൊപ്പം ചില ഇ ടങ്ങളിൽ പൊടി ക്കാറ്റ് വീശു കയും ചെയ്തേക്കാം എന്നും മുന്നറി യിപ്പിൽ പറയുന്നു.

wam

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യിൽ കനത്ത മഴക്കു സാദ്ധ്യത

യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

January 3rd, 2016

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തണുപ്പ് കൂടുതല്‍ ശക്തമാവുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യിലെങ്ങും മഴ പെയ്തു. ശക്തി യായ കാറ്റിന്റെ അകമ്പടി യോടെ പെയ്ത മഴ യിൽ റോഡു കളിലും റൌണ്ട് എബൌട്ടു കളിലും വെള്ളം നിറഞ്ഞു.

ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പല യിടത്തും തടസ്സ പ്പെട്ടു. തലസ്ഥാന നഗര മായ അബു ദാബി യില്‍ ഞായറാഴ്ച രാവിലെ പെയ്തു തുട ങ്ങിയ മഴ, ഉച്ച യോടെ ശക്തി കുറഞ്ഞു എങ്കിലും മൂടി ക്കെ ട്ടിയ അന്തരീ ക്ഷ മാണ് നില നില്‍ക്കു ന്നത്.

കാഴ്ച വ്യക്ത മല്ലാത്ത തിനാൽ വാഹനം ഓടി ക്കുന്നവർ പ്രത്യേക മുൻ കരുതലുകൾ എടുക്കണം എന്ന് അധി കൃതർ മുന്നറി യിപ്പ് നല്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

7 of 1067810»|

« Previous Page« Previous « ക്രിസ്തു മസ് – ന്യൂ ഇയർ ആഘോഷം
Next »Next Page » ഐ. എസ്. സി. അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine