ജോണ്‍ എബ്രഹാം എന്ന ഒറ്റമരം

June 2nd, 2014

john-abraham-painting-epathram

അബുദാബി: ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ കൊട്ടകയുടെ നേതൃത്വത്തില്‍ ജോണ്‍ എബ്രഹാം അനുസ്മരണം നടത്തി. പ്രശസ്ത ചിത്രകാരന്‍ രാജീവ് മുളക്കുഴ ജോണ്‍ എബ്രഹാമിന്റെ ചിത്രം വരച്ചാണ് പരിപാടി തുടങ്ങിയത്. ചിത്രകലാ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആദിലും ജോണിന്‍റെ ചിത്രം വരച്ചു. സിനിമ കൊട്ടക അഡ്മിന്‍ ഫൈസല്‍ ബാവ സ്വാഗതം പറഞ്ഞു. കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു.

remembering-john-epathram

തുടർന്ന് ഫൈസല്‍ പാലപ്പെട്ടി, സന്തോഷ്, ആഷിക് അബ്ദുല്ല, അനൂപ് ടി. പി., ധനഞ്ജയ് ശങ്കർ‍, പി. എം. എ. റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു,

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനോജ് കാനക്ക് സ്വീകരണം നല്കി

May 24th, 2014

manoj-kana-epathram

അബുദാബി : ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാര ങ്ങൾ നേടിയ ‘ചായില്യം’ എന്ന സിനിമ യുടെ സംവിധായകൻ മനോജ്‌ കാനക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്ടർ സ്വീകരണം നൽകി.

പയ്യന്നൂർ സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഗോപാലകൃഷ്ണൻ, കെ. ടി. പി. രമേശ്‌, വി. കെ. ഷാഫി, എം. അബ്ദുൽ സലാം, ഇ. ദേവദാസ്, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, സുരേഷ് ബാബു, ജയന്തി ജയരാജ്, സുമേഷ് എന്നിവർ പ്രസംഗിച്ചു.

സൗഹൃദ വേദി യുടെ ഉപഹാരം ഏറ്റു വാങ്ങിയ മനോജ്‌ കാന സ്വീകരണ ത്തിന് നന്ദി പറഞ്ഞു. കെ. കെ. അനിൽ കുമാർ സ്വാഗതവും ഷിജു കാപ്പാടൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചായില്യം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

May 12th, 2014

anumol-in-manoj-kana-film-chayilyam-ePathram
അബുദാബി : അന്തർദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടിയ ചായില്യം എന്ന മലയാള സിനിമ യുടെ പ്രദർശനം മെയ് 14,15 ബുധൻ, വ്യാഴം എന്നീ ദിവസ ങ്ങളിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

ഗുണ നിലവാരമുള്ള സിനിമകള്‍ ജനങ്ങളി ലേക്ക് എത്തിക്കു വാനാ യുള്ള ശ്രമ ത്തിന്റെ ഭാഗ മായാണ് രണ്ട് അന്താ രാഷ്ട്ര പുരസ്കാരം അടക്കം ഒന്‍പത് പുരസ്‌കാര ങ്ങള്‍ നേടിയ ചായില്യം എന്ന സിനിമ കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശി പ്പിക്കുന്നത് എന്ന്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മെയ് 14,15 തീയതി കളില്‍ (ബുധൻ, വ്യാഴം) രണ്ടു ദിവസ ങ്ങ ളിലായി രാത്രി 8 മണിക്ക് ചായില്യം പ്രദര്‍ശി പ്പിക്കും.

നേര് സാംസ്‌കാരിക വേദിയുടെ നേതൃത്വ ത്തില്‍ ജന ങ്ങളില്‍ നിന്ന് പണം പിരിച്ചാണ് ഈ സിനിമ നിര്‍മിച്ചതെന്ന് പ്രമുഖ നാടക പ്രവർത്ത കനും ചായില്യ ത്തിന്റെ സംവിധായ കനുമായ മനോജ് കാന പറഞ്ഞു.

8 ഫെസ്റ്റിവലു കളില്‍ പ്രദര്‍ശിപ്പിച്ച ‘ചായില്യം’ കേരള ത്തിലെ വിതരണ ക്കാരും ടി. വി. ചാനലുകളും തഴഞ്ഞതില്‍ പ്രതിഷേധ മുണ്ട് എന്നും ജനകീയ കൂട്ടായ്മ കളിലൂടെ ഒരു വര്‍ഷം കൊണ്ട് ആയിരം സ്ഥല ങ്ങളില്‍ സിനിമ പ്രദര്‍ശി പ്പിക്കാന്‍ പദ്ധതി യെന്നും മനോജ് കാന പറഞ്ഞു.

എം. സുനീര്‍, വര്‍ക്കല ജയകുമാര്‍, രമേഷ് രവി, രമണി രാജന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

April 7th, 2014

അബുദാബി : ഹോസ്പിറ്റാലിറ്റി കാറ്ററിംഗ് ഗ്രൂപ്പിന്റെ നേതൃത്വ ത്തിലുള്ള രുചി റസ്റ്റോറണ്ട് രണ്ടാമത് ശാഖ അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ളക്സില്‍ പ്രവര്‍ത്തനം തുടങ്ങി.

യുവനടന്മാരില്‍ ശ്രദ്ധേയനായ താരം ഫഹദ് ഫാസില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തന്റെ ആരാധക രുമായി നടത്തിയ സംവാദ ത്തില്‍ ഫഹദ്, തന്റെ പുതിയ സിനിമയെ ക്കുറിച്ചും രുചികരമായ ഭക്ഷണ ങ്ങളില്‍ തനിക്കുള്ള ഇഷ്ടങ്ങളെ ക്കുറിച്ചും സംസാരിച്ചു.

ഉല്‍ഘാടന ചടങ്ങിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍മാരായ കെ. പി. ജയപ്രകാശ്, ഏ. വി. നൗഷാദ്, സോമന്‍ എന്നിവരും വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പടവുകൾ ഇറ്റലി ഫിലിം മേളയിലേക്ക്

March 20th, 2014

short-film-competition-epathram

അബുദാബി : നിരവധി ഫിലിം ഫെസ്റ്റിവലു കളില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ‘പടവുകൾ’ എന്ന ഹ്രസ്വ ചലചിത്രം ഇറ്റലി യിലെ വെർസി ഡി ലുസ് ഫിലിം മേളയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടു.

അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹ്രസ്വ ചിത്ര കൂട്ടായ്മ യായ ഇന്‍സൈറ്റ് നിര്‍മ്മിച്ച ‘പടവുകൾ’ (STAIRS) മാർച്ച്‌ മാസം 21 മുതൽ 23 വരെ ഇറ്റലി യിലെ മോഡിക യിൽ പ്രദര്‍ശി പ്പിക്കും. ഈ മേള യിൽ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രവും പടവുകൾ ആണ്.

മേതിൽ കോമളൻകുട്ടി സംവിധാനം ചെയ്ത പടവുകൾ അബുദാബി കേരള സോഷ്യൽ സെന്റെർ, അൽ ഐന്‍ ഫിലിം ക്ലബ്ബ്, മുംബൈ ഇക്കൊണൊ ക്ലസ്റ്റ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ മേള കളില്‍ പ്രദർശിപ്പി ക്കുകയും പ്രത്യേക ജൂറി പരാമര്‍ശവും നേടിയിട്ടുണ്ട്.

മെയ്‌ മാസ ത്തിൽ ബ്രസീലിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര യുറാനിയം ഫിലിം ഫെസ്റ്റിവലി ലേക്കും പടവുകള്‍ തെരഞ്ഞെടു ക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 281016171820»|

« Previous Page« Previous « ഷാര്‍ജ ഭരണാധികാരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി
Next »Next Page » സൈബര്‍ സുരക്ഷ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine