സ്പോര്‍ട്ടിംഗ് അബുദാബി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

May 1st, 2014

sevens-foot-ball-in-dubai-epathram
അബുദാബി : സ്പോര്‍ട്ടിംഗ് അബുദാബി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് രണ്ട് വെള്ളിയാഴ്ച അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ളബ്ബില്‍ വെച്ച് നടക്കും.

മൂന്നാമത് ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി എട്ടു ഗ്രൂപ്പു കളിലായി 24 ടീമുകള്‍ കളിക്കള ത്തിലിറങ്ങും.

യൂണിവേഴ്സിറ്റി, സംസ്ഥാന തലങ്ങളിലെ മികച്ച കളിക്കാര്‍ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ടീമു കള്‍ക്കായി ജഴ്സി അണിയും എന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ തുടങ്ങുന്ന ടൂര്‍ണ്ണമെന്റ് ഉത്ഘാടന ചടങ്ങിൽ ഇ. എം. സി. സി. മാനേജിംഗ് ഡയരക്ടർ വി. സി. ചാക്കോ, ഇത്തി സലാത്ത് എച്ച്. ആർ. മാനേജർ ഹമദ് അൽ റയാമി, തഖ് രീര്‍ മാനേജര്‍ അബ്ദുൽ ലത്തീഫ് അൽ അസാസി തുടങ്ങിയവർ അതിഥികൾ ആയിരിക്കും.

നാല്പതു വയസ്സു പിന്നിട്ട കളിക്കാര്‍ക്കു വേണ്ടി പ്രത്യേക മല്‍സരവും ഈ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി തന്നെ സംഘടി പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പഴയ കാല ഫുട്ബോള്‍ താര ങ്ങളായ നിരവധി പ്രമുഖ കളിക്കാര്‍ ഈ “വെറ്ററന്‍സ്” ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും.

കേരളാ ടീം മുന്‍ ചാമ്പ്യന്‍ ബിജു, പ്രവീണ്‍, എസ്. ബി. ടി., ടൈറ്റാനിയം ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്ന ഷഫീഖ്, ഷമീര്‍ മങ്കട തുടങ്ങിവര്‍ ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങും.

മികച്ച ടീം കൂടാതെ മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍, ഡിഫന്‍ഡര്‍, ടോപ്പ് സ്കോറര്‍, തുടങ്ങിയ വ്യക്തിഗത വിഭാഗ ങ്ങളില്‍ ട്രോഫിയും സമ്മാനിക്കും.

ടൂര്‍ണ്ണമെന്റിനെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇ. എം. സി. സി.മാനേജിംഗ് ഡയറക്ടര്‍ വി. സി. ചാക്കോ, റിയാസ് വെങ്ങാശ്ശേരി, അരുണ്‍ മാത്യു, യാസിര്‍ കെ. കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി

May 1st, 2014

abudhabi-international-book-fair-logo-ePathram
അബുദാബി : ഇരുപത്തി നാലാമത് അന്താരാഷ്ട്ര പുസ്തക മേളക്ക് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്കമായി.

യു. എ. ഇ. സാംസ്‌കാരിക യുവ ജനക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ 57 രാജ്യങ്ങളിൽ നിന്നുള്ള 33 ഭാഷകളിലായി ശാസ്ത്രം, സാഹിത്യം, വിവര്‍ത്തനം, സിനിമ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അഞ്ചു ലക്ഷം പുസ്തക ങ്ങളുടെ പ്രദർശനവും വിപണനവു മാണ് ലക്ഷ്യമിടുന്നത്.

കുട്ടികളെ ഉദ്ധേശിച്ച് വിവിധ പ്രസാധകരുടെ ആയിര ക്കണക്കിന് പുസ്തകങ്ങൾ ഈ പ്രദർശന ത്തിലുണ്ട്. കുട്ടികളില്‍ സാഹിത്യാഭിരുചി വര്‍ധിപ്പിക്കാൻ വേണ്ടി 30 ലക്ഷം ദിര്‍ഹ ത്തിന്റെ പുസ്തകങ്ങള്‍ സൗജന്യമായി നല്കാന്‍ യു. എ. ഇ. കിരീടാവകാശിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് നല്കിയിട്ടുണ്ട്.

മേള യിൽ പുസ്തക പ്രസാധന രംഗത്തെ പുത്തന്‍ പ്രവണത കള്‍ കണ്ടു മനസ്സി ലാക്കാനും അതോടൊപ്പം അച്ചടി യുടെ പഴയകാല മാതൃക കൾ പരിചയപ്പെടാനും ഇവിടെ അവസരം ഒരുക്കി യിട്ടുണ്ട്.

കേരള ത്തില്‍ നിന്ന് പ്രമുഖ പണ്ഡിതന്‍ ബാവ മുസലി യാര്‍, മാധ്യമ പ്രവര്‍ത്ത കനും കഥാകൃത്തുമായ കെ. എം. അബ്ബാസ് എന്നിവരും പുസ്തകോല്‍സവ ത്തില്‍ പ്രഭാഷണം നടത്തും.

1125 പ്രസാധകർ പങ്കെടുക്കുന്ന മേള മെയ് അഞ്ച് വരെ നീണ്ടു നില്‍ക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ സമാപനം മെയ് ഒന്നിന്

April 19th, 2014

indian-islamic-centre-40th-anniversary-logo-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷത്തിന്റെ സമാപനം മേയ് ഒന്ന് വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ.ഷംഷീര്‍ വയലിലിനു സ്വീകരണം നല്‍കും.  സെന്റര്‍ മാനേജിംഗ് കമ്മിറ്റി യുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.

സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ 2012 സെപ്റ്റംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയ്ക്ക ലില്‍ വെച്ച് ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്ന് കേരള ത്തിലും അബുദാബി യിലുമായി വിവിധ പരിപാടി കളും നടന്നു.

പ്രവാസി സമ്മേളനം, അംഗ ങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍, ഇന്തോ അറബ് സൌഹൃദ സമ്മേളനം, കോഴിക്കോട് സര്‍വ കലാ ശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം, നാട്ടിലേക്കു മടങ്ങിയ അംഗ ങ്ങള്‍ക്കു വരുമാന മാര്‍ഗമായി 40 ഒാട്ടോ റിക്ഷാ വിതരണം എന്നിവ യാണ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രധാന പരിപാടി കള്‍ എന്ന് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, ഷുക്കൂറലി കല്ലിങ്ങല്‍, എം. പി. എം. റഷീദ്, ഡോ.അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍, ഹംസക്കുട്ടി, ഉസ്മാന്‍ ഹാജി, സലാം ഒഴൂര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, മൊയ്തു ഹാജി കടന്നപ്പള്ളി, നസീര്‍ മാട്ടൂല്‍, ഹമീദ് ഹാജി, നൂറുദ്ദീന്‍ തങ്ങള്‍, ഹാഫിസ് മുഹമ്മദ്, പി. കെ. അഹ്മദ്, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ സാദത്ത്, യൂസുഫ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബോധവല്‍കരണ ക്ളാസ്സ് : ‘പോലീസിന്റെ കൂട്ടുകാര്‍’ സംഘടിപ്പിച്ചു

April 19th, 2014

awareness-from-abudhabi-police-ePathram
അബുദാബി : പോലീസിനെ കുട്ടികള്‍ക്ക് അടുത്തറി യാന്‍ ഉതകുന്ന വ്യത്യസ്ഥമായ ഒരു പരിപാടി ‘പോലീസിന്റെ കൂട്ടുകാര്‍’ എന്ന പേരില്‍ അബുദാബി പോലീസ് സംഘടി പ്പിച്ചു.

സ്‌കൂള്‍ അവധി ദിവസ ങ്ങളില്‍ കുട്ടി കള്‍ക്കായി പലതരം വിനോദ, വിജ്ഞാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് അബുദാബി പോലീസിലെ സാംസ്‌ കാരിക, സാമൂഹിക വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ ‘പോലീസിന്റെ കൂട്ടുകാര്‍’ എന്ന പേരില്‍ ബോധവല്‍കരണ ക്ളാസ്സ് നടത്തിയത്.

ക്രിയാത്മക മായ ഇടപെടലു കളിലൂടെ സാമൂഹിക ജീവിത ത്തില്‍ എല്ലാ പ്രശ്‌ന ങ്ങളെയും അതിജീവിക്കു വാനുള്ള പ്രാപ്തി കുട്ടികളില്‍ ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു പരിപാടി യുടെ ലക്ഷ്യം.

ഏഴിനും പതിന്നാലിനും ഇട യില്‍ പ്രായമുള്ള അറുപതോളം കുട്ടികളാണ് അവധിക്കാല ബോധവല്‍കരണ പരിപാടി യുടെ ഭാഗമായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി : ഗള്‍ഫില്‍ ഉന്നത വിജയം

April 17th, 2014

kerala-students-epathram

അബുദാബി : എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ ഗള്‍ഫിലെ സ്‌കൂളു കള്‍ക്ക് മികച്ച വിജയം. ഗള്‍ഫ് മേഖല യില്‍ എട്ടു സ്കൂളു കളില്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ കുട്ടി കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് നേടിയ 18 വിദ്യാര്‍ത്ഥി കളില്‍ 12 പേരും അബുദാബി മോഡല്‍ സ്കൂളില്‍ നിന്നുള്ളവരാണ്.

എല്ലാ വര്‍ഷവും നൂറു ശതമാനം വിജയം നേടുന്ന അബുദാബി മോഡല്‍ സ്കൂളില്‍ നിന്നും ഈ വര്‍ഷം പരീക്ഷ എഴുതിയ 99 വിദ്യാര്‍ഥികളും മികച്ച വിജയം നേടിയ തോടെ ഇവര്‍ തങ്ങ ളുടെ വിജയ കിരീടം നില നിറുത്തി.

ആയിഷ മര്‍വ്വ, ഫാത്വിമ ഷറഫുദ്ദീന്‍, ഗോപിക രഞ്ജിത്ത്, ഹിന അബ്ദുല്‍ സലാം, റീം ഫാത്തിമ, ഷിജിന, സുല്‍ത്താന മുഹമ്മദ് ഷാഫി, സുരഭി സുരേഷ്, അല്‍വീന റോസ്, ഫാത്വിമ സഹ്‌റ, ലുഖ്മാന്‍ അബ്ദുല്‍ ജബ്ബാര്‍, രജത് കുമാര്‍ എന്നീ കുട്ടി കളാണ് അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയ ങ്ങളിലും എ പ്ളസ് നേടിയത്.

ജുബ്‌ന ഷിറീന്‍, ലക്ഷ്മി ബാലന്‍, റാഷിദ ഹമീദ്, ആസിയത്ത് ഷിജില, എം.ആര്‍ ശ്രീദേവി, അജയ് ഗോപാല്‍, സിയാദ് സെയ്ദു മുഹമ്മദ് എന്നിവര്‍ക്ക് ഒമ്പത് വിഷയ ങ്ങളില്‍ എ പ്ളസ് നേടാനായി. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍ അനുമോദിച്ചു. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ട്റോഫി കള്‍ സമ്മാനിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മനസ്സ് സൗഹൃദക്കൂട്ടായ്മ വെള്ളിയാഴ്ച
Next »Next Page » കെ. എസ്. സി. ഭരണ സമിതി നിലവില്‍ വന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine