വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണം : വിദ്യാഭ്യാസ കൗണ്‍സില്‍

March 23rd, 2014

abudhabi-school-bus-ePathram
അബുദാബി : വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

സ്‌കൂള്‍ കെട്ടിട ങ്ങളുടെ സുരക്ഷിതത്വം, യാത്രാ സുരക്ഷിതത്വം, ആരോഗ്യ കരമായ ഭക്ഷണ രീതി ഉറപ്പു വരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്കൂള്‍ അധികൃതര്‍ പാലിക്കേണ്ട തായ കര്‍ശന നിബന്ധന കളെ ഓര്‍മ്മി പ്പിച്ചു കൊണ്ടാണ് ഏപ്രില്‍ ആദ്യ വാര ത്തില്‍ സ്‌കൂള്‍ തുറക്കു ന്നതിന് മുന്നോടി യായി നടത്തിയ ശില്പ ശാലയില്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കൂളു കള്‍ക്ക്സുരക്ഷാ നിര്‍േദശ ങ്ങള്‍ നല്‍കിയത്.

മിത മായ നിരക്കില്‍ സുരക്ഷിതവും ഉയര്‍ന്ന നിലവാര ത്തിലുള്ള തുമായ യാത്ര വിദ്യാര്‍ഥി കള്‍ക്കായി ലഭ്യമാക്കേണ്ട തുണ്ട്. യാത്ര യിലെ സുരക്ഷി തത്വത്തെ ക്കുറിച്ച് കുട്ടികളില്‍ ബോധ വത്കരണം നടത്തണം.

രക്ഷിതാക്കളുമായി ബസ്സു കളുടെ സമയ ക്രമത്തെ ക്കുറിച്ചും ഫീസ് നിരക്ക്, റൂട്ട് തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ചും കൃത്യമായ ആശയ വിനിമയം നടക്കണം. വാഹന ങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തേണ്ടതും സ്‌കൂളു കളുടെ ചുമതല യാണെന്ന് ശില്പ ശാല യില്‍ അറിയിച്ചു.

കുട്ടികള്‍ക്കിട യിലും സ്‌കൂള്‍ ജീവന ക്കാര്‍ക്കിട യിലും ആരോഗ്യ കരമായ ഭക്ഷണ ശീലം വളര്‍ത്തേണ്ട തുണ്ട്. ശുചിത്വ ത്തെക്കുറിച്ചും സ്‌കൂളില്‍ ബോധ വത്കരണം നടത്തണം.

സ്‌കൂള്‍ പ്രവര്‍ത്തന സമയ ങ്ങളില്‍ നഴ്‌സിന്റെ സേവനം നിര്‍ബന്ധ മാണ്. നിരീക്ഷണ ക്യാമറ അടക്ക മുള്ള സുരക്ഷാ സംവിധാന ങ്ങള്‍ കുറ്റമറ്റത് ആയിരിക്കണം. എങ്കിലും ക്ലാസ് മുറി കളിലും വാഷ്‌ റൂമു കളിലും ലോക്കറു കളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്നും കൗണ്‍സില്‍ വ്യക്ത മാക്കി.

കുട്ടി കളുടെ ആരോഗ്യം, സുരക്ഷ, കെട്ടിട ങ്ങളുടെ ഗുണ നില വാരം, വാഹന ങ്ങളുടെ നിലവാരം ഉറപ്പു വരുത്തല്‍, ബസ് സൂപ്പര്‍ വൈസര്‍ മാര്‍ അടക്കമുള്ള ജീവനക്കാരെ നിയോഗിക്കല്‍ തുടങ്ങിയവ ശില്പ ശാലയില്‍ ചര്‍ച്ച ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രാഫിക് ബോധവല്‍കരണ ക്യാമ്പ്

March 23rd, 2014

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ചുവപ്പ് സിഗ്നല്‍ മുറിച്ചു കടക്കരുത് എന്ന ശീര്‍ഷക ത്തില്‍ അബുദാബി യില്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷാ ബോധ വല്‍ക്കരണം നടത്തുന്നു.

കഴിഞ്ഞ മൂന്നു മാസ ത്തിനകം നാലായിര ത്തോളം ചുവപ്പു സിഗ്നല്‍ മുറിച്ചു കടന്നുള്ള വാഹന ങ്ങളുടെ നിയമ ലംഘനം അബുദാബി യില്‍ ഉണ്ടായ സാഹചര്യ ത്തിലാണ് ബോധ വല്‍ക്കരണം ആരംഭിച്ചത്.

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ സംസാരി ക്കുന്നത് അധികരി ച്ചിട്ടുണ്ട്. പുരുഷ ന്മാരാണ് വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിയമ ലംഘനം നടത്തുന്ന വരില്‍ അധികവും.

വിവിധ സര്‍ക്കാര്‍ കമ്പനികള്‍, സ്വകാര്യ കമ്പനി കള്‍, പൊതു ഗതാഗത ബസ്, ടാക്സി ഡ്രൈവര്‍ മാര്‍ എന്നിവര്‍ക്കായാണ് ബോധ വല്‍ക്കരണം നടക്കുന്ന തെന്ന് അബുദാബി പൊലീസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജമാല്‍ അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊതുഗതാഗത സംവിധാനം : പുതിയ കണക്കെടുപ്പ്

March 23rd, 2014

abu-dhabi-bus-station-eid-day-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ ജന സംഖ്യയില്‍ ഒരു ശതമാനം മാത്ര മാണ് പൊതു ഗതാഗത സംവിധാനം ഉപയോഗി ക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

യു. എ. ഇ. യിലെ മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും സ്വന്ത മായി വാഹങ്ങള്‍ ഉള്ള വരാണ് എന്നും അതു കൊണ്ട് തന്നെ പൊതു ഗതാഗത സംവിധാനം ഉപയോഗി ക്കുന്നതില്‍ വിമുഖത ഉണ്ടെന്നും ഗതാഗത സംവിധാനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളന ത്തില്‍ അബുദാബി ഗതാഗത വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാന നഗരി യിലെ കാര്‍ബണ്‍ പുറന്തള്ളലിന്‍െറ 23 ശത മാനവും വാഹന ങ്ങള്‍ മൂല മാണ് സംഭവി ക്കുന്ന തെന്നും റിപ്പോര്‍ട്ടില്‍ വ്യക്ത മാക്കിയിട്ടുണ്ട്.

പൊതു ഗതാഗത സംവിധാനം ഉപയോഗി ക്കുന്നതിന് ജനങ്ങളെ പ്രേരി പ്പിക്കുന്നതിനും മലിനീക രണം കുറക്കു ന്നതിനും കൂടുതല്‍ ബോധ വത്കര ണവും നടപടി കളും സ്വീകരി ക്കേണ്ടതുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അബുദാബി യില്‍ മെട്രോയും ട്രാമും പ്രാവര്‍ത്തിക മാകുന്നതോടെ കൂടുതല്‍ പേര്‍ പൊതു ഗതാഗത സംവിധാന ത്തിലേക്ക് കടന്നു വരു മെന്നാണ് പ്രതീക്ഷി ക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈബര്‍ സുരക്ഷ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍

March 21st, 2014

അബുദാബി : സൈബര്‍ സുരക്ഷാ മേഖല യിലെ ഭീഷണി കള്‍ തടയാനുള്ള നടപടി കള്‍ ചര്‍ച്ച ചെയ്യുന്ന തിനുള്ള അന്താരാഷ്ട്ര സമ്മേളനം മാര്‍ച്ച് 31ന് അബുദാബി യില്‍ നടക്കും

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം പൂര്‍ണമായും സജ്ജ മാണെന്നും ജനങ്ങള്‍ തട്ടിപ്പു കള്‍ക്ക് ഇരയാകുന്നത് തടയുന്ന തിന് ബോധ വത്കരണം ശക്തി പ്പെടുത്തുമെന്നും അബുദാബി പൊലീസ് സൈബര്‍ കുറ്റ കൃത്യങ്ങള്‍ വിഭാഗം ഇന്‍ ചാര്‍ജ് ലെഫ്റ്റനന്‍റ് കേണല്‍ ഫൈസല്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ഐ. എസ്. എന്‍. ആര്‍. അബുദാബി യുടെ ഭാഗ മായി മാര്‍ച്ച് 31ന് അബുദാബി ഓഫിസേഴ്സ് ക്ളബിലാണ് സുരക്ഷാ വെല്ലു വിളികള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം നടക്കുക.

അതിര്‍ത്തി കള്‍ ലംഘിച്ചുള്ള സൈബര്‍ കുറ്റ കൃത്യങ്ങള്‍ പിടി കൂടുന്നതിന് അന്താരാഷ്ട്ര തല ത്തില്‍ സഹകരണം ശക്ത മാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും ഈ സമ്മേളന ത്തില്‍ നടക്കും.

50 ലധികം രാജ്യങ്ങളും 400ലധികം പ്രദര്‍ശന സ്ഥാപന ങ്ങളും 15000 സുരക്ഷാ വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനവും പ്രദര്‍ശനവും ഏപ്രില്‍ 1 മുതല്‍ അബുദാബി നാഷണല്‍ എക്സി ബിഷന്‍ സെന്ററില്‍ 3 ദിവസ ങ്ങളി ലായി നടക്കും.

ആധുനിക സുരക്ഷാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, വിവിധ രാജ്യങ്ങളുടെ സുരക്ഷാ ശേഷികള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു

March 16th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു. ചെയര്‍മാനായി അബുദാബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു പ്രത്യേക ഉത്തരവി ലൂടെയാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനായി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചത്.

ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ വൈസ് ചെയര്‍മാന്‍. ശൈഖ് ഹമദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് മേധാവി യായും നിയോഗിക്കപ്പെട്ടു.

ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്‍, ഡോ. അഹമ്മദ് മുബാറക് അല്‍ മസ്റൂയി, ഖല്‍തൂണ്‍ ഖലീഫ അല്‍ മുബാറക്, ഹമദ് മുഹമ്മദ് അല്‍ സുവൈദി, നാസര്‍ അഹ്മദ് അല്‍ സുവൈദി, ഡോ. മുഹീര്‍ ഖമീസ് അല്‍ ഖായിലി, സയീദ് അല്‍ ഗാഫ്ലി, അലി മജീദ് അല്‍ മന്‍സൂറി, ഡോ. അമല്‍ അബ്ദുള്ള അല്‍ ഖുബൈസി, മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി എന്നിവരാണ് പുന സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗ ങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാമനും, ലിന്‍ഡക്കും, മായക്കും ഉള്‍പ്പെടെ നിരവധി പേരുകള്‍ക്ക് സൌധി അറേബ്യയില്‍ നിരോധനം
Next »Next Page » ഹ്രസ്വ സിനിമാ മല്‍സരം : ഡിമോളിഷ് മികച്ച ചിത്രം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine