പി. ബാവാ ഹാജിക്ക് പ്രവാസ ലോകത്തിന്റെ സ്നേഹാദരം

February 9th, 2013

indian-associations-felicitate--bava-haji-ePathram
അബുദാബി : ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് പി. ബാവാ ഹാജിയെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളീ സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസി യേഷന്‍ എന്നീ സംഘടന കളുടെ സംയുക്താഭി മുഖ്യ ത്തിലാണ് ‘ആദരം 2013′ സംഘടിപ്പിച്ചത്.

ചടങ്ങില്‍ പത്മശ്രീ എം എ. യൂസുഫലി, പത്മശ്രീ ഡോക്ടര്‍ ബി. ആര്‍ ഷെട്ടി, അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ., ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി ആനന്ദ് ബര്‍ദന്‍ തുടങ്ങി യവരും വിവിധ സംഘടനാ നേതാക്കളും സാംസ്കാരിക പ്രവര്‍ത്ത കരും സംബന്ധിച്ചു.

പ്രവാസി സമൂഹ ത്തിന്റെ ഉപഹാരം പി. ബാവാ ഹാജിക്കു സമ്മാനിച്ചു. ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് സ്വാഗതം പറഞ്ഞു.

തുടര്‍ന്നു അബുദാബി യിലെ വിവിധ അമേച്വര്‍ സംഘടനാ നേതാക്കളും പ്രാദേശിക സംഘടന കളുടെ പ്രതി നിധികളും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

സെന്റര്‍ ബാല വേദി അവതരിപ്പിച്ച വിവിധ കലാ പരിപാടി കളും ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

പി. ബാവാ ഹാജിയെ ആദരിക്കുന്നു

February 7th, 2013

islamic-centre-honouring-p-bava-haji-ePathram
അബുദാബി : ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് പി. ബാവാ ഹാജിയെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു.

ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന ‘ആദരം 2013’ എന്ന പരിപാടി യില്‍ യു.  എ.  ഇ.  രാജ കുടുംബാംഗ ങ്ങള്‍, മന്ത്രിമാര്‍, നയ തന്ത്ര പ്രതിനിധികള്‍ അറബ് പൌരപ്രമുഖര്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ടെലി വിഷന്‍ റിയാലിറ്റി ഷോ കളിലൂടെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനം കവര്‍ന്ന അനുഗ്രഹീത ഗായകര്‍ ആദില്‍ അതതു, ആസിഫ് കാപ്പാട്, ഉനൈസ് മാട്ടൂല്‍, കബീര്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ‘ഇശല്‍ രാവ്’ എന്ന ഗാനമേളയും അവതരിപ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അവതാര്‍ ഗോള്‍ഡ് ഡയമണ്ട്‌സിന്റെ അബുദാബി ഷോറൂം മമ്മൂട്ടി ഉദ്ഘാടനംചെയ്തു

February 4th, 2013

mammootty-avatar-abudhabi-opening-ePathram
അബുദാബി : അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ അബുദാബി ഷോറൂം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഡയമണ്ട് ആഭരണ ങ്ങളുടെ ആദ്യ വില്പന നൗഷാദ് ബ്ലാങ്ങാടിന് നല്‍കി ഫാത്തിമ ഗ്രൂപ്പ് ഡറയക്ടര്‍ സുലൈമാന്‍ ഹാജി നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓഫറായി ഏറ്റവും കുറഞ്ഞ പണിക്കൂലി മാത്രമേ അവതാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഈടാക്കുന്നുള്ളൂ.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പണമടച്ചാല്‍, എം. കെ. സില്‍ക്‌സിലെ അവതാര്‍ ഗോള്‍ഡില്‍ സ്വര്‍ണം ലഭ്യമാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അവതാര്‍ ചെയര്‍മാനും എം. ഡി. യുമായ യു. അബ്ദുല്ല പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ഫെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുന്നു

February 1st, 2013

kmcc-fest-2013-press-meet-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടി പ്പിക്കുന്ന ‘കെ. എം. സി. സി. ഫെസ്റ്റ് – 2013’ ഫെബ്രുവരി 1 രാവിലെ 8 മണിക്ക് അബുദാബി യിലെ റൗദ സ്റ്റേഡിയ ത്തില്‍ ആരംഭിക്കും എന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മാര്‍ച്ച് 1 വരെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘കെ. എം. സി. സി. ഫെസ്റ്റ്- 2013’ കലാ – കായിക മത്സര ഇന ങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്.

ജീവ കാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ശ്രദ്ധേയ മായ പ്രവര്‍ത്ത നങ്ങള്‍ നടത്തി വരുന്ന അബുദാബി യിലെ ഏറ്റവും വലിയ പ്രവാസി സംഘടന യായ കെ. എം. സി. സി. യുടെ സജീവ അംഗ ങ്ങളില്‍ നിന്ന് വ്യവസ്ഥാപിത മായ മാര്‍ഗ ത്തിലൂടെ വിവിധ ജില്ലാ കമ്മിറ്റി കളുടെ അടിസ്ഥാന ത്തില്‍ തിരഞ്ഞെടുത്ത 700ഓളം പ്രതിഭ കളാണ് കെ. എം. സി. സി. ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്.

കെ. എം. സി. സി. ഫെസ്റ്റ്- 2013 ന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, കബഡി, കമ്പവലി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷോട്ട്പുട്ട്, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ചാക്ക്‌റൈസ് എന്നീ ഇന ങ്ങളിലാണ് മത്സരം നടത്തുക.

അബുദാബി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കാര്‍ഫോര്‍ നു സമീപ മുള്ള റൗദ സ്റ്റേഡിയം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയം എന്നീ വേദി കളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഫെബ്രുവരി 28, മാര്‍ച്ച് 1 എന്നീ ദിവസ ങ്ങളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വിവിധ വേദി കളില്‍ നടക്കുന്ന കലാ മേള യില്‍ മലയാളം – ഇംഗ്ലീഷ് പ്രസംഗം, മാപ്പിള പ്പാട്ട്, മിമിക്രി, കവിതാ രചന, പ്രബന്ധം, ചിത്ര രചന, കാര്‍ട്ടൂണ്‍, സംഘ ഗാനം, ദേശഭക്തി ഗാനം, കോല്‍ക്കളി, ഒപ്പന, സ്‌കിറ്റ് എന്നിവയില്‍ മത്സരം നടക്കും.

മാത്രമല്ല ഖുര്‍ആന്‍ പാരായണ മത്സരവും പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.

യു. എ. ഇ. എക്‌സ്‌ചേഞ്ചും ലുലു സെന്ററും മുഖ്യ പ്രയോജകരാകുന്ന ‘കെ. എം. സി. സി. ഫെസ്റ്റ്- 2013’ന് ആരംഭം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച രാവിലെ നടക്കുന്ന മാര്‍ച്ച് പാസ്റ്റിന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ മേധാവി ആനന്ദ് ബര്‍ദാന്‍ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യും.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, കരപ്പാത്ത് ഉസ്മാന്‍, പി. അബ്ബാസ് മൗലവി, ടി. കെ. ഹമീദ് ഹാജി, എം. പി. എം. റഷീദ്, സി. സമീര്‍, ശറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അവതാര്‍ തുറക്കുന്നതിനായി മമ്മൂട്ടി അബുദാബിയില്‍

February 1st, 2013

mammutty-avatar-opening-ePathram
അബുദാബി : കേരള ത്തില്‍ കഴിഞ്ഞ 25 വര്‍ഷ ക്കാലമായി സ്വര്‍ണ്ണ വ്യാപാര രംഗത്ത് തനതു വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞ അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

പത്മശ്രീ ഭരത് മമ്മൂട്ടി യാണു ഫെബ്രുവരി 1 വെള്ളി യാഴ്ച വൈകുന്നേരം 5 മണിക്കു അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് ജന ങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

കേരള ത്തിന്റെ പാരമ്പര്യ തനിമ യിലുള്ള മോഡലു കളിലുള്ള സ്വര്‍ണ്ണാഭരണങ്ങളും പുതു തലമുറ ക്കായി ആധുനിക രീതിയിലുള്ള ഡയ്മണ്ട് ആഭരണങ്ങളും അവതാറില്‍ ലഭ്യമാണ് എന്ന് വാര്‍ത്താ സമ്മേളന ത്തില്‍ അവതാര്‍ ചെയര്‍മാനും എം. ഡി. യുമായ യു. അബ്ദുല്ല പറഞ്ഞു

അബുദാബി ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി 22 നു ഖത്തറില്‍ ദോഹ യിലെ അല്‍ വത്തന്‍ മാളിലും മാര്‍ച്ച് 29 നു സൗദി അറേബ്യ യില്‍ റിയാദിലും അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തില്‍ തൃശൂരിലും എടപ്പാളിലുമായി മൂന്നു ശാഖ കളും തമിഴ് നാട്ടില്‍ ട്രിച്ചിയിലും ദുബായി ലുമായി അവതാര്‍ അഞ്ചു ഷോറൂമുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഈ വര്‍ഷം തന്നെ കൊച്ചി ലുലു മാളിലും മലപ്പുറത്ത് തിരൂര്‍ നഗര ത്തിലും അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് തുറന്നു പ്രവര്‍ത്തിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി
Next »Next Page » കെ. എം. സി. സി. ഫെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine