അക്ഷയ ദേശീയ പുരസ്കാരം വി.ടി.വി. ദാമോദരന്

June 29th, 2011

vtv-damodaran-epathram

പയ്യന്നൂര്‍ : അക്ഷയ പുസ്തക നിധിയുടെ സാംസ്കാരിക പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ അക്ഷയ ദേശീയ പുരസ്കാരത്തിന് അബുദാബിയില്‍ ദീര്‍ഘകാലമായി പ്രവാസിയായ വി. ടി. വി. ദാമോദരനെ തിരഞ്ഞെടുത്തു.

കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ആഗസ്ത് അവസാനം ബറോഡയില്‍ വിവിധ കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും എന്ന് പുരസ്കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്ഥാപക പ്രവര്‍ത്തകാനായ വി. ടി. വി. ദാമോദരന്‍ പയ്യന്നൂരിന്‍റെ തനതു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളി വിദേശത്തു ആദ്യമായി അവതരിപ്പിച്ചു ശ്രദ്ധ നേടി. കേരള നാടന്‍ കലാ അക്കാദമിയുടെ അംഗീകാരവും നേടിയ ഇദ്ദേഹം പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ച് ‘കേളിപ്പെരുമ’ എന്ന ഡോക്കുമെന്‍ററി നിര്‍മ്മിച്ചിട്ടുണ്ട്. മധു കൈതപ്രമാണ് ഡോക്കുമെന്‍ററി സംവിധാനം ചെയ്തത്.

പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ ജീവകാരുണ്യ വിഭാഗം കണ്‍ വീനറുമാണ്.

മലയാള ഭാഷ പാഠശാല,  കേരള ഫോക് ലോര്‍ അക്കാദമി തുടങ്ങി വിവിധ പ്രസ്ഥാന ങ്ങളുടെ പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘മധ്യവേനല്‍’ എന്ന ചലച്ചിത്ര ത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ ദാമോദരന്‍, ഉടന്‍ റിലീസാകുന്ന മധുവിന്‍റെ തന്നെ ദിലീപ് നായകനായി അഭിനയിച്ച ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

പ്രമുഖ കോല്‍ക്കളി ആചാര്യനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ അന്നൂരിലെ കെ. യു. രാമ പൊതുവാളുടെയും വി. ടി. വി. നാരായണി അമ്മയുടെയും മകനാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.

എസ്. രമേശന്‍ നായര്‍, വൈസ് ചാന്‍സലര്‍ ഡോ: വി. എന്‍. രാജശേഖരന്‍ പിള്ള, ബറോഡ കേരള സമാജം, പി. എന്‍. സുരേഷ്, മോഹന്‍ നായര്‍ വഡോദര തുടങ്ങിയവര്‍ക്കും ഈ വര്‍ഷം അവാര്‍ഡു നല്‍കുന്നുണ്ട്.

പദ്മശ്രീ ഡോ: എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മലയാണ്‍മക്ക് നല്‍കി വരുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രമുഖ ഗാന്ധിയനായിരുന്ന പ്രൊഫ: എം. പി. മന്മഥനാണ് മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ പുസ്തക നിധിയുടെ സ്ഥാപകന്‍.

മഹാകവി അക്കിത്തം, സുഗത കുമാരി, ഡോ: ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ സമതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വി. കെ. മാധവന്‍ കുട്ടി, പി. ഭാക്സരന്‍, തൈക്കാട്ട് മൂസ്, എം. ലീലാവതി, വൈദ്യമഠം നമ്പൂതിരി, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, ടി. കെ. എ. നായര്‍, ഓംചേരി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ അക്ഷയ അവാര്‍ഡിന് അര്‍ഹരായവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് അനുസ്മരണ സദസ്സ്

June 26th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ജൂണ്‍ 28  ചൊവ്വ – രാത്രി  8.30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തുന്നു. ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍, ലോഹി സൃഷ്ടിച്ച കഥാ  മുഹുര്‍ത്തങ്ങള്‍, ലോഹി സൃഷ്ടിച്ച ഗാനരംഗങ്ങള്‍,ലോഹിയുടെ തിരക്കഥ, സംവിധാനത്തിലെ ലോഹി ശക്തി തുടങ്ങിയ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ച, സദസ്യര്‍ പങ്കു വെക്കുന്ന ലോഹിതദാസിന്റെ സിനിമാലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊസാംബിക്കു ചരിത്ര പ്രണാമം

June 25th, 2011

 അബുദാബി: പ്രമുഖ ചരിത്രകാരന്മാര്‍ ഗുരു സ്ഥാനത്തു നിര്‍ത്തുന്ന ദാമോദര്‍  ധര്മാനന്ദ കൊസാംബിയുടെ  ചരിത്ര രചനയെ മുന്‍ നിര്‍ത്തി ജൂണ്‍ 29 ബുധന്‍ വൈകീട്ട്  8 .30 നു    അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന   ‘കൊസാംബിക്കു     ചരിത്ര പ്രണാമം’ ഒരു  സമകാല ചരിത്ര പഠന യാത്ര മുഖ്യ  പ്രഭാഷണം : പ്രൊഫ്‌ : വി. കാര്‍ത്തികേയന്‍ നായര്‍ (മുന്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍/ട്യൂട്ടര്‍ : ഇ . എം. എസ് അക്കാദമി) തുടര്‍ന്ന് സദസ്സുമായി  മുഖാമുഖം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉണ്ണി ആറിന്റെ കഥയുടെ വായനയും ചര്‍ച്ചയും

June 19th, 2011

 

അബുദാബി: കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 22, ബുധനാഴ്ച വൈകിട്ട് 8 മണിക്ക്  ഉണ്ണി ആറിന്റെ, കോട്ടയം-17  എന്ന കഥയുടെ വായനയും ചര്‍ച്ചയും നടത്തും. അബുദാബി ശക്തി അവാര്‍ഡ് നേടിയ ഈ  കഥയുടെ പഠനം സാംസ്കാരിക പ്രവര്‍ത്തകനായ ടി കെ ജലീല്‍ അവതരിപ്പിക്കും.  പ്രമുഖകവി അസ്മോ പുത്തന്‍ചിറ
മോഡറേറ്ററായിരിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള പരിസ്ഥിതി സെമിനാര്‍ നടന്നു

June 11th, 2011

അബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ എന്ന വിഷയത്തെ ആസ്പദമാക്കി  അബുദാബി ഫ്രന്‍റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്  ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു.എ. ഇ. ഘടകം പ്രസിഡന്റ്‌  പ്രൊഫ: ഉണ്ണികൃഷ്ണന്‍   ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും  ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ, അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നീ വിഷയത്തെ കുറിച്ചുള്ള പഠനവും സി ഡി യും അവതരിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി അബുദാബി യുണിറ്റ് പ്രസിഡന്റ്‌ കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ അധ്യക്ഷനായിരുന്നു. ഫൈസല്‍ ബാവ ആശംസാ പ്രസംഗം നടത്തി. ധനേഷ് സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി
Next »Next Page » ദല സംഗീതോത്സവം ഹൃദ്യമായി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine