കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകട ത്തില്‍ മരിച്ചു

July 19th, 2012

mustafa-kannur-death-in-muscut-ePathram മസ്‌കറ്റ് : ഒമാനിലെ ഖാബൂറക്ക് സമീപം ടാക്‌സി ട്രക്കിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ് ശ്രീകണ്ഠപുരം നെടിയങ്ങ അയ്യകത്ത് പുതിയ പുരയില്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ മുസ്തഫയാണ് (31) മരിച്ചത്. ബിദായ യില്‍ കഫ്തീരിയ നടത്തുന്ന ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഖാബൂറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവെ യാണ് അപകടം. മുസ്തഫ സഞ്ചരിച്ചിരുന്ന ടാക്‌സി നിയന്ത്രണംവിട്ട് ട്രക്കിലിടിക്കുക യായിരുന്നു എന്ന്‍ ബന്ധുക്കള്‍ പറഞ്ഞു.

ബിദായക്കും ഖാബൂറക്കു മിടയില്‍ ബിരീഖില്‍ ടാക്‌സിക്ക് കൈ കാണിച്ച യാത്രക്കാരനെ കയറ്റാനായി വെട്ടി തിരിച്ച ടാക്‌സി നിയന്ത്രണംവിടുക യായിരുന്നുവത്രെ. ടാക്‌സി ഡ്രൈവറായ ഒമാന്‍ സ്വദേശിക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. സൊഹാര്‍ ആശുപത്രി യില്‍ സൂക്ഷിച്ചിരി ക്കുന്ന മുസ്തഫയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹം ഇവിടെ കഫ്തീരിയ ആരംഭിച്ചത്.

-അയച്ചത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ വാഹനാപകടം : മലയാളി അടക്കം മൂന്നു മരണം

July 16th, 2012

accident-epathram
അബുദാബി : ഞായറാഴ്ച പുലര്‍ച്ചെ അബുദാബി – മുസ്സഫ റോഡില്‍ മുഷ്‌റിഫ് ഡല്‍മ സിഗ്നലില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

വയനാട് മാനന്തവാടി പിലാക്കാവ് നരിപ്പറ്റ പരേതനായ അബുവിന്റെ മകന്‍ ഷഫീര്‍ (23), ഫിലിപ്പീന്‍സിലെ മനില സ്വദേശി എമേഴ്സണ്‍ (20) എന്നിവര്‍ക്ക് പുറമെ മറ്റൊരു ഫിലിപ്പീനോ കൂടി മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു ഫിലിപ്പീനികള്‍ക്ക് ഗുരുതര പരിക്കാണ്. ഇവരെ മഫ്റഖ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യില്‍ ജോലി ചെയ്യുന്ന ഷഫീര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അല്‍ ഖലീജിലെ പെട്രോള്‍ പമ്പിലേക്ക് ജോലിക്ക് പോയതാണ്. ഇവര്‍ സഞ്ചരിച്ച മിനി വാനും ടാക്സിയും സിഗ്നലില്‍ വെച്ച് കൂട്ടിയിടിക്കുക യായിരുന്നു. ഷഫീറും എമേഴ്സണും തല്‍ക്ഷണം മരിച്ചു. അപകട ത്തില്‍ മരിച്ച മൂന്നാമത്തെ വ്യക്തി ടാക്സിയില്‍ ഉണ്ടായിരുന്നയാളാണ്.

ഷഫീര്‍ അഡ്നോകില്‍ ജോലിക്കായി എത്തിയത് മേയ് 24നാണ്. എമേഴ്സണ്‍ ജൂണ്‍ ആദ്യമാണ് ജോലിയില്‍ എത്തിയത്. രണ്ടു മൃതദേഹങ്ങളും ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലാല യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

July 9th, 2012

salalah-death-victims-nishad-jithin-ePathram
സലാല : ഒമാനിലെ സലാല യില്‍ അരുവി യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

എറണാകുളം കളമശ്ശേരി കൊട്ടമനക്കാട്ടില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ നിഷാദ് (24), കൊല്ലം ഇടമണ്‍ ഷാജി സദന ത്തില്‍ പരേതനായ സോമ രാജന്റെ മകന്‍ ജിതിന്‍ (23) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ സുഹൃത്തു ക്കള്‍ക്കൊപ്പം വാദി ദര്‍ബാത് എന്ന അരുവി യില്‍ കുളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.

അരുവി യിലെ ചളിയില്‍ പൂണ്ടുപോയ നിഷാദിനെ രക്ഷിക്കാന്‍ ചാടിയ ജിതിനും ചളിയില്‍ പൂണ്ടു പോവുക യായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സിവില്‍ ഡിഫന്‍സാണ് അരുവി യില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. താഖ ആശുപത്രിയില്‍ എത്തിച്ച മൃതദേഹ ങ്ങള്‍ പിന്നീട് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യിലേക്ക് മാറ്റി.

നൂറു കണക്കിന് ആളുകളാണ് ഇവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിഷാദിന്റെ മയ്യിത്ത് നിസ്കാരം നടന്നു. സലാല യിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മരിച്ച ഇരുവരും സലാല നമ്പര്‍ ഫൈവിലെ ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപന ങ്ങളിലെ ജീവന ക്കാരാണ്. ഒരുവര്‍ഷം മുമ്പ് ജോലിക്കത്തെിയ നിഷാദ് വിസ റദ്ദാക്കി ഈമാസം നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ദുരന്തം. രണ്ടുവര്‍ഷം മുമ്പാണ് ജിതിന്‍ സലാല യില്‍ എത്തിയത്.

തിങ്കളാഴ്ച രാവിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവള ങ്ങളില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ജന്മ ദേശങ്ങളില്‍ സംസ്കരിക്കും.

– അയച്ചു തന്നത് : ബിജു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാനിലെ ഇബ്രിയില്‍ വാഹനാപകടം : രണ്ട് മലയാളി വീട്ടമ്മമാര്‍ മരിച്ചു

June 24th, 2012

accident-epathram

ഒമാന്‍ : ഒമാനിലെ ഇബ്രിയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ വരുടെ കാര്‍ അപകട ത്തില്‍ പെട്ട് രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു. ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം ഊരൂട്ടമ്പലം നീരണം കുഴി പൊയിലില്‍ പുത്തന്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ റീന (28), കോട്ടയം അയ്മനം പുലുകട്ടിശ്ശേരിയില്‍ കരുണാകരന്‍ – ജാനകി ദമ്പതികളുടെ മകളും കന്യാകുമാരി സ്വദേശി ഗോപാലന്റെ ഭാര്യയുമായ സിന്ധു (42) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇബ്രിയിലെ സുലൈഫിലാണ് അപകടം ഉണ്ടായത്. പെന്തകോസ്ത് സഭയുടെ പ്രാര്‍ത്ഥനാ യോഗ ത്തില്‍ പങ്കെടുത്ത് മടങ്ങുക യായിരുന്ന മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ഒമാന്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ച സിന്ധുവിന്റെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഫേബ, ഡ്രൈവര്‍ തിരുവല്ല സ്വദേശി സണ്ണി മാത്യൂ ജോണ്‍, കൊട്ടാരക്കര കോടവട്ടം സ്വദേശി രാജന്‍ അലക്സാന്‍ഡര്‍ തോമസ്, കന്യാകുമാരി കന്നന്‍മൂട് സ്വദേശി ജയരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹന ത്തിലുണ്ടായിരുന്ന 11 കാരി അഞ്ജുപോള്‍ അദ്ഭുത കരമായി രക്ഷപ്പെട്ടു.

-അയച്ചത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ തീപ്പിടിത്തം : 19 പേര്‍ മരിച്ചു

May 29th, 2012

fire-in-doha-qatar-villagio-shopping-mall-ePathram
ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ അടക്കം 19 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പകല്‍ 11 മണിയോടെ യാണ് ദോഹ യിലെ ഏറ്റവും വലിയ ഷോപ്പിംഗ് സമുച്ചയമായ അസീസിയ യിലെ വില്ലേജിയോ മാളില്‍ തീപ്പിടിത്തമുണ്ടായത്. മാളിലെ ഫുഡ്‌കോര്‍ട്ടിന്റെ അടുത്ത് നിന്നാണ് തീ പടര്‍ന്നു പിടിച്ചത്‌. ഫുഡ് കോര്‍ട്ടിന്റെ സമീപത്തെ ഡേ കെയര്‍ സെന്‍ററിലെ കുട്ടികളും അദ്ധ്യാപിക മാരുമാണ് അപകടത്തില്‍ പ്പെട്ടത്.

മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാല് അദ്ധ്യാപിക മാരും രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ഏഷ്യന്‍ ഗെയിംസ് നടന്ന ദോഹ സ്‌പോര്‍ട്‌സ് വില്ലേജിന് സമീപമാണ് വില്ലേജിയോ മാള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

19 of 2310181920»|

« Previous Page« Previous « ആര്‍ഭാട ജീവിതം കുടുംബ വ്യവസ്ഥയെ ശിഥിലമാക്കുന്നു : ഡോ. റീന തോമസ്‌
Next »Next Page » നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷികാഘോഷം അബുദാബിയില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine