വസന്ത കുമാറിന്റെ സ്മരണയില്‍ മെഡിക്കൽ ക്യാമ്പ് ഒരുക്കി

March 5th, 2019

medical-camp-2019-wayanad-pravasi-welfare-assocition-ePathram
അബുദാബി : പുൽവാമ യിൽ വീര മൃത്യു വരിച്ച ധീര ജവാൻ വയനാട് സ്വദേശി വസന്ത കുമാറിന്റെ സ്മരണ യിൽ വയനാട് പ്രവാസി വെൽ ഫെയർ അസോ സ്സി യേഷ ൻ അബു ദാബി അഹല്യ ഹോസ്പി റ്റലു മായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി.

വയനാട് പ്രവാസി വെൽ ഫെയർ അസോസ്സി യേഷന്‍ പ്രസിഡണ്ട് നവാസ് മാനന്ത വാടി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ റോഷൻ അഷ്റഫ് ഉൽഘാടനം ചെയ്തു. രക്ഷാധി കാരി നസീർ പുളിക്കൂൽ, സെക്രട്ടറി ജോണി കുര്യാ ക്കോസ്, മീഡിയാ കോഡി നേറ്റര്‍ ശരത്ത് മേലു വീട്ടിൽ എന്നിവർ സംസാരിച്ചു. പ്രവാസി കളുടെ ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകുന്ന ഭക്ഷണ രീതിയെ കുറിച്ചും പരി ഹാര മാർഗ്ഗ ങ്ങളെ കുറിച്ചും ശ്രുതി സംസാ രിച്ചു.

wayanad-pravasi-welfare-association-medical-camp-ePathram
ജനറൽ വിഭാഗ ത്തിന് പുറമെ കണ്ണ്, പല്ല്, ശ്വാസ കോശം, ഹൃദയം, മാമ്മോഗ്രാം ചെക്കപ്പ് എന്നിവ യെല്ലാം ഉൾ പ്പെടുത്തി സാധാര ക്കാര്‍ ക്കു കൂടി ഉപ കാര പ്രദ മായ രീതി യിൽ ആണ് മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി കൾക്ക് നോർക്ക കാർഡ് എടുക്കു വാനും കാലാ വധി കഴിഞ്ഞ കാർഡ് പുതുക്കു വാനു മുള്ള സൗകര്യം ഒട്ടേറെ പേർ പ്രയോജന പ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉണർവ്വ് 2019 മുസ്സഫയിൽ

February 28th, 2019

logo-pravasi-koottayma-ePathram
അബുദാബി : സൗത്ത്സോൺ കെ. എം. സി. സി. സംഘ ടി പ്പിക്കുന്ന ‘ഉണർവ്വ് 2019’ മാർച്ച് 1 വൈകു ന്നേരം 5  മണി മുതൽ മുസ്സഫ അഹല്യ ഹോസ്പിറ്റൽ ഓഡി റ്റോറിയ ത്തിൽ വെച്ച് നടക്കും.

അഹല്യ യിലെ വിദഗ്ദരായ ഡോക്ടര്‍ മാരുടെ നേതൃത്വ ത്തില്‍ ‘മോട്ടി വേറ്റ് യുവർ ലൈഫ് ആൻഡ് കെയർ യുവർ ഹെൽത്ത്’ എന്ന പ്രമേ യ ത്തിൽ ഒരു ക്കുന്ന ‘ഉണർവ്വ് 2019’ എന്ന പരി പാടി യിൽ ‘പ്രവാസി യും കുടുംബ ജീവി തവും’ എന്ന വിഷയ ത്തിൽ മോട്ടി വേഷൻ ക്ലാസ്സ്, പ്രവാസി യും ആരോ ഗ്യവും, ദന്ത സംര ക്ഷണം കുട്ടി കളിൽ എന്നീ വിഷയ ങ്ങളില്‍ ചര്‍ച്ച കളും നടക്കും. തുടര്‍ന്ന് കുട്ടി കള്‍ ക്കായി പ്രത്യേക വിനോദ പരി പാടി കള്‍ അവ തരി പ്പിക്കും.

പ്രവാസി കള്‍ക്ക് ഒരു മുതല്‍ കൂട്ട് ആവും ‘ഉണർവ്വ് 2019’ എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 056 642 5432, 052 858 6234

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വയനാട് പ്രവാസി വെൽഫെയർ അസോസ്സി യേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ്

February 28th, 2019

medical-camp-epathram അബുദാബി :  വയനാട് പ്രവാസി വെൽഫെയർ അസോസ്സി യേഷന്റെ ആഭി മുഖ്യ ത്തിൽ 2019 മാർച്ച് 1 വെള്ളി യാഴ്ച അഹല്ല്യ ആശു പത്രി യിൽ വെച്ച് സൗജന്യ മെഡി ക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.

പുൽവാമ യിൽ വീര മൃത്യു വരിച്ച വയനാട് സ്വദേശി വി. വി. വസന്ത കുമാറിന്റെ സ്മരണക്കായി ഒരുക്കുന്ന പരിപാടി യുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ
അഷ്‌റഫ് താമരശ്ശേരി നിർവ്വഹിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ അബു ദാബി ഹംദാൻ സ്ട്രീറ്റിലെ അഹല്ല്യ ആശു പത്രി യിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ജനറൽ വിഭാഗ ത്തിന് പുറമെ പല്ല്, കണ്ണ്, ഹൃദ്രോഗം, ശ്വാസ കോശ സംബന്ധമായ അസുഖ ങ്ങൾ, സ്തനാർബുദ പരിശോധന എന്നി വയും ഉണ്ടാ യിരി ക്കും.

നോർക്ക രജിസ്‌ട്രേഷൻ ആവശ്യ മുള്ള വർക്ക് അതിനുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗ മായി ഉണ്ടാവും എന്നും ഭാരവാഹികൾ അറി യിച്ചു.

വിവരങ്ങൾക്ക് : 050 776 5321, 055 9461 124, 056 4761 414

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ

February 27th, 2019

sahridhaya-kalluravi-kabaddi-tournament-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും കായിക പ്രേമി കളുടെ കൂട്ടായ്മ യായ ‘സഹൃദയ കല്ലൂരാവി’ യും സംയുക്ത മായി സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ തല കബഡി ടൂര്‍ണ്ണ മെന്റ് സെന്റർ ഓഡി റ്റോറിയ ത്തിൽ പ്രത്യേകം സജ്ജ മാക്കു ന്ന കളി ക്കള ത്തില്‍ വെച്ച് 2019 മാർച്ച് 8 വെള്ളിയാ ഴ്ച നടക്കും എന്നു ഭാര വാഹി കള്‍ അറി യിച്ചു.

പ്രബലരായ 16 ടീമു കളി ലായി ഇന്ത്യയിൽ നിന്നുള്ള പ്രോ – കബഡി താരങ്ങൾ കള ത്തില്‍ ഇറങ്ങും. പ്രോ – കബഡി ഫോർ മാറ്റിൽ അബു ദാബി യിൽ നടക്കുന്ന ആദ്യ ടൂർണ്ണ മെന്റ് ആണ് ഇത് എന്നും സംഘാടകർ അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമ്മക്കൊരുമ്മ : മാർച്ച് ഒന്നിന് അബു ദാബി യിൽ

February 27th, 2019

logo-niark-abudhabi-ePathram
അബുദാബി : ഭിന്ന ശേഷിയുള്ള കുട്ടി കളുടെ ഉന്നമന ത്തിനു വേണ്ടി പ്രവൃത്തി ക്കുന്ന നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) കൊയി ലാണ്ടി യുടെ അബുദാബി ചാപ്റ്റർ സംഘടി പ്പി ക്കുന്ന കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ 2019 മാർച്ച് 1 വെള്ളി യാഴ്ച അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാട കർ അറി യിച്ചു.

കുട്ടികളിലെ ജന്മ വൈകല്യങ്ങൾ മുൻകൂട്ടി അറിയു വാ നുള്ള വഴി കൾ എന്നവിഷയ ത്തിൽ വൈകു ന്നേരം നാലു മണി ക്കു തുടങ്ങുന്ന ബോധ വൽക്കരണ ക്ലാസ്സ്, കുട്ടി കളു ടെ കളറിംഗ് – പെയിന്റിംഗ് മത്സര ങ്ങൾ, യു. എ. ഇ. യിലെ കലാ കാരൻ മാർ പങ്കെടുക്കുന്ന സംഗീത – നൃത്ത സന്ധ്യ എന്നിവ ‘അമ്മക്കൊരുമ്മ’ യുടെ ഭാഗ മായി ഒരുക്കും.

വൈകുന്നേരം ഏഴു മണിക്ക് തുടങ്ങുന്ന സമാപന സമ്മേ ളന ത്തിൽ ഡോക്ടർ എ. വി. അനൂപ് മുഖ്യ അതിഥി ആയിരിക്കും. ഡോക്ടർ ഷഹ ബാസ് ചടങ്ങിൽ സംബ ന്ധിക്കും.

nest-international-academy-research-center-niark-ePathram

നിയാര്‍ക്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി യിൽ 2008 ൽ പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് രൂപീ കൃത മായ സന്നദ്ധ സംഘ ടന യായ ‘നെസ്റ്റ്’ നേതൃത്വം നൽ കുന്ന നിയാർക്ക് പ്രവർ ത്തിക്കുന്നത് ഭിന്ന ശേഷി യുള്ള കുട്ടി കളുടെ ഉന്നമനം കൂടി ഊന്നൽ നൽകണം എന്ന തിന്റെ അടി സ്ഥാന ത്തി ലാണ് എന്നും നിയാർക്ക് ഭാര വാഹി കൾ അറിയിച്ചു.

ലോകോത്തര നിലവാര ത്തിൽ ഉള്ള വിദ്യാഭ്യാസ, ചികിത്സാ പരിചരണ ങ്ങൾ ഭിന്ന ശേഷിയുള്ള കുട്ടി കൾക്ക് ലഭിക്കണം എന്നതി നാൽ അമേരി ക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആയ C I D (Central Institute for the Deaf), ദുബായിലെ ‘അൽ നൂർ സെന്റർ ഫോർ ചിൽഡ്രൻ വിത്ത് സ്‌പെഷ്യൽ നീഡ്സ്’ എന്നിവ യുമായി ഉണ്ടാ ക്കിയ സാങ്കേതിക വിവര കൈമാറ്റ ഉടമ്പടി കളിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്ഥാപനം ആയി ‘നിയാർക്ക്’ മാറിക്കഴിഞ്ഞു എന്ന് സംഘാടകർ അവ കാശ പ്പെട്ടു.

നിയാർക്ക് മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ, പ്രസിഡണ്ട് ആദർശ്, ജനറൽ സെക്രട്ടറി ജയ കൃഷ്ണൻ, ട്രഷറർ സാദത്ത്‌, പ്രോഗ്രാം കൺ വീനർ ജലീൽ മഷ്ഹൂർ, മേളം മേഖല ഹെഡ് ബിമൽ എന്നിവർ വാർത്താ സമ്മേ ളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് അബു ദാബി യിൽ
Next »Next Page » കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ് മാർച്ച് 8 ന് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine