ആന്‍റിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 31st, 2017

blood-donation-epathram
അബുദാബി : പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസോ സ്സിയേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘ ടിപ്പിച്ചു.

ഡൊണേറ്റ് ബ്ലഡ്, ഡൊണേറ്റ് ലവ് ആന്‍ഡ് ലൈഫ് എന്ന സന്ദേശം ഉയര്‍ത്തി ആന്‍റിയ അബുദാബി, തുടര്‍ച്ച യായ അഞ്ചാമത് വര്‍ഷ മാണ് അബു ദാബി ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് സംഘ ടിപ്പി ക്കുന്നത്. ഇത്തവണ ക്യാമ്പിലൂടെ 120 യൂണിറ്റ് രക്തം ദാനം ചെയ്ത തായി സംഘാ ടകര്‍ അറിയിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി സമീർ കല്ലറ പരിപാടി യുടെ ഉദ്ഘാടനം നിര്‍ വ്വഹിച്ചു. ആന്‍റിയ പ്രസിഡന്റ് ആന്റണി ഐക്ക നാടന്‍ അദ്ധ്യ ക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടര്‍ പ്രതുഷ് രജനി, റംല ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംബ ന്ധിച്ചു.

ആന്‍റിയ സെക്രട്ടറി റോയ് സേവ്യര്‍, ക്യാമ്പ് കണ്‍വീനര്‍ ജോയ് ജോസഫ്, ജസ്റ്റിന്‍ പോള്‍, വിദ്യ സില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം

June 6th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യ ത്തിന്‍റെ 2017 – 18 വർഷത്തെ കർമ്മ പരി പാടി കളുടെ ഉദ്ഘാടനം യു. എ. ഇ. സെന്‍റർ മാർ ത്തോമാ യുവ ജന സഖ്യം പ്രസിഡന്‍റ് റവ. സുനിൽ എം. ജോണ്‍ നിർവ്വഹിച്ചു.

മുസ്സഫ മാർത്തോമാ ദേവാലയ ത്തിൽ വച്ചു നടന്ന പരിപാടി യിൽ അബു ദാബി മാർ ത്തോമാ യുവ ജന സഖ്യം പ്രസി ഡന്‍റ് റവ. ബാബു കുള ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റവ. ബിജു സി. പി., വൈസ് പ്രസിഡന്‍റ് സിമ്മി സാം, സെക്രട്ടറി ഷെറിൻ ജോർജ് തെക്കേ മല, ജോയിന്‍റ് സെക്രട്ടറി ജിതിൻ ജോയ്സ്, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ട്രസ്റ്റി സാംസണ്‍ മത്തായി എന്നി വർ സംസാരിച്ചു .

കാൻസർ കെയർ പ്രൊജക്റ്റ്, ഓർഗാ നിക് കൃഷി, ലൈബ്രറി ക്യാമ്പയിന്‍ എന്നീ പരി പാടി കൾ വിപുല മാക്കും എന്നും  ജീവ കാരുണ്യ രംഗത്ത് പുതിയ പദ്ധതി കൾ ആവിഷ്കരിച്ചു നടപ്പിലാ ക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

ഇടവക യുടെയും മറ്റു സംഘ ടന കളു ടെയും ഭാര വാഹി കൾ ആശംസ കൾ അർപ്പിച്ചു. സഖ്യാoഗ ങ്ങൾ വിവിധ കലാ പരി പാടി കളും അവതരി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ ഭരണ സമിതി

May 31st, 2017

tm-mathew-anil-c-idiculla-kozhanchery-st-thomas-collage-alumni-ePathram

അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബു ദാബി ചാപ്റ്റർ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ടി. എം. മാത്യു (പ്രസിഡണ്ട്), അനിൽ സി. ഇടിക്കുള (ജനറൽ സെക്ര ട്ടറി), വിഷ്ണു മോഹൻ (ട്രഷറർ), വത്സ വർഗ്ഗീസ് (വൈസ് പ്രസി ഡണ്ട്), രഞ്ചു മാത്യൂസ് ജോർജ് (ജോയിന്റ് സെക്ര ട്ടറി), വിവേക് തോമസ് (ജോയിന്റ് ട്രഷറർ) എന്നിവ രേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങളായി വി. ജെ. തോമസ്, ഏബ്രഹാം മാത്യു, ജോൺ വി. തോമസ്, കെ. എസ്. വർഗീസ്, സജി തോമസ്, എമിലി അലക്സ് മാത്യു, തോമസ് ജോൺ, നിബു സാം ഫിലിപ്പ് എന്നിവ രേയും തെരഞ്ഞെ ടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം

May 31st, 2017

-harvest-fest-2016-st-george-orthodox-church-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ കേന്ദ്ര മാക്കി പ്രവർ ത്തിക്കുന്ന പതിനേഴ് പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേ ളനം സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ നടന്നു. ഇട വക വികാരി റവ. ഫാ. മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തിൽ അബു ദാബി മാർത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകൻ ആയിരുന്നു.

സമ്മേളനത്തിൽ പ്രാർത്ഥനാ യോഗ ങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. ഇട വക വികാരി റവ. ഫാ. ഷാജൻ വർഗീസ് ആശം സയും സെക്ര ട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി. അംഗ ങ്ങൾ വിവിധ കലാ പരി പാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി വാർഷിക ആഘോഷം സംഘടിപ്പിച്ചു

May 31st, 2017

അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി അബു ദാബി ചാപ്റ്ററിന്റെ 27 ആമത് വാർഷിക ആഘോഷ ങ്ങൾ മുസ്സഫ മാർത്തോമ്മാ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച്‌ നടന്നു.

പ്രസിഡന്റ് കെ. എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. അലുംമ്നി യുടെ സ്ഥാപക അംഗ ങ്ങളായ വി. ജെ. മാത്യു, എബ്രഹാം മാത്യു എന്നിവർ ചേർന്ന് തിരി തെളിയിച്ച് ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറി മാത്യു മണലൂർ വാർഷിക റിപ്പോർട്ടും ട്രഷറർ സെബി സി. എബ്രഹാം വാർഷിക കണക്കു കളും അവതരി പ്പിച്ചു. സാമ്പ ത്തി കമായി പിന്നോക്കം നിൽ ക്കുന്ന കലാലയ വിദ്യാർത്ഥി കൾക്ക് സംഘടന നൽകുന്ന സ്കോളർ ഷിപ്പ് വിതര ണത്തെ സംബ ന്ധിച്ച് ജോൺ വി. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.

അബു ദാബി മാർത്തോമ്മാ ഇടവക സഹ വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷണം നടത്തി. ഷെറിൻ തെക്കേമല, ടി. എ. മാത്യു, അനിൽ സി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു. 10 , 12 ക്‌ളാസ്സു കളിലെ പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ട്രോഫികൾ സമ്മാനിച്ചു. തുടർന്ന് സംഗീത നിശ, മിമിക്സ്, നൃത്ത നൃത്യങ്ങൾ എന്നീ കലാ പരി പാടി കൾ അരങ്ങേറി.

തോമസ് തയ്യിൽ, ഷിജിൻ പാപ്പച്ചൻ, റെലി സെബി, ജോസി തിരുവല്ല, മിനി മണലൂർ, ആഷ്‌ലി അലക്സാണ്ടർ, മാസ്റ്റർ ഏബൽ, സിയാൻ, സിറിൽ എന്നിവർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. സാഹിത്യ വിഭാഗം ഉദ്‌ഘാടനം ചൊവ്വാഴ്ച
Next »Next Page » ഇശൽ ബാൻഡ് അബുദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine