ജിജി കുമാറിന് പഴശ്ശിരാജ പ്രവാസി രത്ന പുരസ്കാരം

December 16th, 2011

geegi-kumar-dubai-air-conditioning-epathram

ദുബായ്‌ : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത്‌ എയര്‍ കണ്ടീഷനിംഗ് രംഗത്ത്‌ ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ്‌ എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത്‌ ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.

വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.

മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.

ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കല പുരസ്കാരങ്ങള്‍ സമ്മാനിച്ചു

December 11th, 2011

kala-award-to-actor-janardhanan-ePathram
അബുദാബി : കല (കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍) യുടെ ഈ വര്‍ഷത്തെ ‘കലാ രത്‌നം’ അവാര്‍ഡ് ചലച്ചിത്ര താരം ജനാര്‍ദ്ദനും ‘കല മാധ്യമശ്രീ’ പുരസ്‌കാരം എം. വി. നികേഷ്‌ കുമാറിനും സമ്മാനിച്ചു.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണി ച്ചാണ് ജനാര്‍ദ്ദനന് പുരസ്‌കാരം നല്‍കിയത്. വാര്‍ത്താ ചാനലു കളിലൂടെ മലയാള മാധ്യമ രംഗത്ത് തരംഗം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നികേഷ്‌ കുമാറിനെ കല അബുദാബി ആദരിച്ചത്.

kala-award-to-nikesh-kumar-ePathram

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കല പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. രമേഷ്പണിക്കര്‍, മനോജ് പുഷ്‌കര്‍, കെ. ബി. മുരളി, കെ. കെ. മൊയ്തീന്‍കോയ, എ. അബ്ദുള്‍സലാം, ജയന്തി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ പ്രസിഡന്‍റ് കെ. പി. കെ. വേങ്ങര, ലൂയീസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കല ‘കൈപ്പുണ്യം’ പാചക മത്സര ത്തിലെ വിജയികള്‍ക്ക് ജനാര്‍ദനന്‍ സമ്മാനങ്ങള്‍ നല്‍കി. ചടങ്ങിന് കല ട്രഷറര്‍ ലൂവിജോസ് നന്ദി പറഞ്ഞു.

അവാര്‍ഡ് ദാന ച്ചടങ്ങിനോട് നുബന്ധിച്ച് നടന്ന ‘കലാഞ്ജലി’ നൃത്തോത്സവ ത്തില്‍ അബുദാബി യിലെ നൃത്താ ദ്ധ്യാപകരുടെ നേതൃത്വ ത്തില്‍ ആകര്‍ഷക ങ്ങളായ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാഞ്ജലി 2011

December 9th, 2011

kala-abudhabi-logo-epathramഅബുദാബി :കല അബുദാബി യുടെ അഞ്ചാം വാര്‍ഷികാഘോഷം ‘കലാഞ്ജലി 2011’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ഡിസംബര്‍ 9 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അരങ്ങേറും. കലയുടെ ഈ വര്‍ഷത്തെ ‘നാട്യകലാരത്‌നം’ അവാര്‍ഡ് സിനിമാ നടന്‍ ജനാര്‍ദ്ദനനും ‘മാധ്യമശ്രീ’ പുരസ്‌കാരം എം. വി. നികേഷ് കുമാറും സ്വീകരിക്കും.

കല വാര്‍ഷികാഘോഷ പരിപാടി യുടെ ഭാഗമായി വൈകുന്നേരം 6 മുതല്‍ 8 വരെ മാധ്യമ സെമിനാര്‍ നടക്കും. എം. വി. നികേഷ്‌കുമാര്‍, കെ. പി. കെ. വേങ്ങര, കെ. കെ. മൊയ്തീന്‍കോയ, ടി. പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ആകര്‍ഷകങ്ങളായ കലാപരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുധീര്‍കുമാര്‍ ഷെട്ടിക്ക് അക്ഷയ ഗ്ലോബല്‍ പുരസ്കാരം

December 5th, 2011

akshya-award-to-sudheer-shetty-ePathram
അബുദാബി : അക്ഷയ ഗ്ലോബല്‍ പുരസ്കാരം വൈ. സുധീര്‍കുമാര്‍ ഷെട്ടിക്ക് സാമൂഹ്യ ക്ഷേമ – പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ. മുനീര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ബാവഹാജി, രമേഷ് പണിക്കര്‍, കെ. ബി. മുരളി, കെ. എച്ച്. താഹിര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ബി. യേശുശീലന്‍, വി. ടി. വി. ദാമോദരന്‍, കെ. കെ. മൊയ്തീന്‍ കോയ, നളിനി ബേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം അക്ഷയ ഗ്ലോബല്‍ പുരസ്‌കാരം സ്വീകരിക്കും

December 1st, 2011

akshaya-global-award-for-malayalee-samajam-ePathram
അബുദാബി : മുവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്ഷയ പുസ്തകനിധി പ്രഖ്യാപിച്ച അക്ഷയ ഗ്ലോബല്‍ അവാര്‍ഡ് അബുദാബി മലയാളി സമാജം സ്വീകരിക്കും.

ഡിസംബര്‍ 1 വ്യാഴാഴ്‌ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീറില്‍ നിന്ന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അവാര്‍ഡ് സ്വീകരിക്കും.  അക്ഷയ പുസ്തക നിധി യുടെ പ്രസിഡന്റും സാഹിത്യ അക്കാദമി മുന്‍സെക്രട്ടറി യുമായ പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയിലെ വിവിധ മലയാളി സംഘടന കള്‍ക്കാണ് അക്ഷയ പുരസ്‌കാരം ലഭിച്ചി രുന്നത്. ഇതാദ്യമായാണ് അക്ഷയ ഗ്ലോബല്‍ പുരസ്‌കാരം വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന യ്ക്ക് ലഭിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല മലയാളി സംഘടന യ്ക്കുള്ള ഈ പുരസ്‌കാരം അബുദാബി മലയാളി സമാജ ത്തിന് നല്കുവാന്‍ നിരവധി ഘടകങ്ങളുണ്ടെന്ന് അക്ഷയ പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ അബുദാബി യില്‍ നടത്തിയ പത്ര സമ്മേളന ത്തില്‍ പറഞ്ഞു.

ദശാബ്ദങ്ങളായി അബുദാബി യില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സമാജം ഗള്‍ഫിലെ അറിയപ്പെടുന്ന സംഘടന യാണ്. അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരം കേരളത്തില്‍ ഏറെ അറിയ പ്പെടുന്ന സാഹിത്യ അവാര്‍ഡാണ്.

വിദേശ മലയാളി കളുടെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തന ങ്ങളില്‍ സ്തുത്യര്‍ഹമായ പങ്കാണ് അബുദാബി മലയാളി സമാജ ത്തിനുള്ളത്. സമാജത്തില്‍ നടന്ന പത്രസമ്മേളന ത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, സമാജം സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്‍റ് യേശുശീലന്‍, ട്രഷറര്‍ അമര്‍സിംഗ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വായനക്കൂട്ടം – മുസ്‌രിഫ് ഹെറിറ്റേജ് ദേശീയ ദിനാഘോഷം
Next »Next Page » സീതി സാഹിബ്‌ സ്മാരക അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine