ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ശ്രദ്ധേയമായി

February 1st, 2015

india-flag-ePathram
അബുദാബി : വര്‍ണ്ണാഭമായ പരിപാടികളോടെ അബുദാബി യിലെ അംഗീകൃത സംഘടന കള്‍ സംയുക്ത മായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാ ഘോഷം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.

‘ഭാരതോത്സവം’ എന്ന പേരില്‍ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷ ത്തിന്റെ മുന്നോടി യായി നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി പാസ്പോര്‍ട്ട് ആന്‍ഡ് എജ്യൂക്കേഷന്‍ വിഭാഗം സെക്രട്ടറി ഡി. എസ്. മീണ ഉദ്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ്‌, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് പുഷ്പ ശ്രീവാസ്തവ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ഐ. എസ്. സി. ജനറൽ സെക്രട്ടറി ആർ. വിനോദ് സ്വാഗതവും കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിവിധ സംഘടനകളുടെ കലാ സാംസ്കാരിക വിഭാഗങ്ങള്‍ അവതരിപ്പിച്ച ദേശ ഭക്തി നിറഞ്ഞ കലാ പരിപാടികള്‍ അരങ്ങേറി. സ്വാതന്ത്ര്യ സമര ത്തിന്റെ വിവിധ ഘട്ട ങ്ങള്‍ ചിത്രീകരണ ത്തിലൂടെ പുതിയ തലമുറ യ്ക്ക് എളുപ്പ ത്തില്‍ മനസ്സി ലാവും വിധ ത്തില്‍ രംഗത്ത് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയ മായി.

ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെ തനതു കലാ രൂപങ്ങളും നൃത്ത നൃത്യങ്ങളും ഭാരതോത്സവ ത്തില്‍ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ശ്രദ്ധേയമായി

സ്‌റ്റേഡിയം ഓഫ് ദ ഇയര്‍ നോമിനേഷന്‍

January 31st, 2015

അല്‍ ഐന്‍ : ലോകത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയത്തെ കണ്ടെത്താനുള്ള പട്ടിക യിലേക്ക് രാജ്യത്തെ അത്യാധുനിക സ്റ്റേഡിയമായ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തെ നോമിനേറ്റ് ചെയ്തു.

stadiony dot net, stadiumDB dot com എന്നീ വെബ്സൈറ്റു കളുടെ ആഭിമുഖ്യ ത്തില്‍ എല്ലാ വര്‍ഷവും ജനുവരി,ഫെബ്രുവരി മാസ ങ്ങളിലായി നടക്കുന്ന മത്സര ത്തിലേ ക്കുള്ള യു. എ. ഇ. യിലെ ആദ്യ നോമിനി യാണ് അല്‍ഐന്‍ സ്റ്റേഡിയം.

പൊതു ജന ങ്ങള്‍ക്ക് മികച്ച സ്റ്റേഡിയ ത്തിനായുള്ള വോട്ട് രേഖ പ്പെടുത്താം. ആഗോള തല ത്തില്‍ അവാര്‍ഡി നായി 31 സ്‌റ്റേഡിയ ങ്ങളാണ് മത്സരി ക്കുന്ന തെന്ന് യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഈ വാര്‍ത്ത പുറത്തു വിട്ടു കൊണ്ട് വ്യക്തമാക്കി.

ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയ ത്തിന്റെ ഉദ്ഘാടനം 2013 ഡിസംബറി ല്‍ ആയിരുന്നു നടന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഐ പി എല്‍) ടീമായ മാഞ്ചസ്റ്റര്‍ സിറ്റി അല്‍ ഐന്‍ ടീമുമായി സ്റ്റേഡിയ ത്തില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on സ്‌റ്റേഡിയം ഓഫ് ദ ഇയര്‍ നോമിനേഷന്‍

ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 11 മുതല്‍

January 30th, 2015

al-hosn-fort-in-1964-qasr-al-hosn-festival-ePathram
അബുദാബി : സാംസ്‌കാരിക പൈതൃകോത്സവ മായ ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 11 മുതല്‍ 21 വരെ അബുദാബി യിൽ നടക്കും. അബുദാബി യുടെ സാംസ്‌കാരിക പൈതൃക ത്തിന്റെ കേന്ദ്ര സ്ഥാന മാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍. ഇമാറാത്തി ചരിത്ര ത്തിന്റെ സമ്പന്ന മായ ഭൂത കാലത്തിന്റെ പ്രതീകവു മാണത്.

ഇത് രണ്ടാമത്തെ വര്‍ഷ മാണ് വിപുല മായ രീതി യില്‍ ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

qasr-al-hosn-fort-ePathram

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍ നോട്ടത്തിലാണ് ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍. പത്തു ദിവസ ങ്ങളിലായി രാജ്യ ത്തിന്റെ സാംസ്‌കാരിക പരിപാടികളും പരമ്പരാഗത കലാ രൂപങ്ങളും അരങ്ങേറും.

രാജ്യത്തിന്റെ പാരമ്പര്യവും മഹിമയും തലമുറ കളിലേക്ക് പകരുന്ന അവസര മായാണ് മേളയെ കാണുന്നതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി (എ ഡി ടി സി) ചെയര്‍മാനും ഫെസ്റ്റി വല്‍ സംഘാടകനു മായ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ പറഞ്ഞു.

മേളയിലേക്ക് പൊതുജന ങ്ങള്‍ക്ക് പ്രവേശനം അനുവദിക്കു മെങ്കിലും അവധി ദിവസ ങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമായി നിയന്ത്രിക്കും. കോട്ടയുടെ ഗത കാല പ്രവര്‍ത്തന ങ്ങളും ഇപ്പോള്‍ ഈ ചരിത്ര സൗധ ത്തിന്റെ സംരക്ഷണാര്‍ഥം എ ഡി ടി സി എ നടത്തുന്ന പദ്ധതി കളും വിശദമാക്കുന്ന പ്രദര്‍ശനവും കോട്ട യുടെ ഉള്ളിലേക്കുള്ള പൊതു ജന ങ്ങളുടെ പ്രവേശ നവും സന്ദര്‍ശന പരിപാടി യുമാണ് ഈ വര്‍ഷ ത്തെ പ്രത്യേകത.

photo courtesy : uae interact

- pma

വായിക്കുക: , , ,

Comments Off on ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 11 മുതല്‍

വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 27th, 2015

akwca-all-kerala-womans-collage-alumni-ePathram
അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 27th, 2015

tp-seetharam-on-66th-republic-day-celebration-ePathram
അബുദാബി : വര്‍ണ്ണാഭമായ പരിപാടി കളോടെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ഭാരതത്തിന്റെ 66 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. വിവിധ സംസ്ഥാന ങ്ങളിലെ പരമ്പരാ ഗത വേഷം ധരിച്ച് ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ആഘോഷ പരിപാടി കള്‍ക്ക് മാറ്റു കൂട്ടി.

സാമൂഹ്യ – സാംസ്കാരിക – ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും എംബസ്സി ഉദ്യോഗസ്ഥരും സാധാരണക്കാരും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on റിപ്പബ്ലിക് ദിനം ആഘോഷിച്ചു


« Previous Page« Previous « തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം
Next »Next Page » വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine