മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

June 3rd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. – കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ത്തിലും എ പ്ളസ് നേടി വിജയിച്ച അബുദാബി യിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ആദരിക്കും.

ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസ പ്രോല്‍സാഹന ത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിക്കും.

ദീര്‍ഘ കാലമായി വിദ്യാഭ്യാസ രംഗത്ത് മികച്ച സം ഭാവന നല്‍കി വരുന്ന ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സലീം ഹാജി യെ ചടങ്ങിൽ ആദരിക്കും. സെന്റർ ബാല വേദി അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്‌പിക് മാകെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു

June 3rd, 2014

അബുദാബി : ഭാരതീയ വിദ്യാ ഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തി ക്കുന്ന ‘സ്പിക് മാകെ’ അബുദാബി ചാപ്റ്റര്‍ സാംസ്‌കാ രിക സന്ധ്യ സംഘടിപ്പിച്ചു.

പരിപാടി യില്‍ പ്രമുഖ ഒഡീസി നര്‍ത്തകി ഗീതാ മഹാലിക് മുഖ്യാതിഥി ആയിരുന്നു. അബുദാബി ഭാരതീയ വിദ്യാ ഭവ നിലെ വിദ്യാര്‍ഥി കള്‍ക്ക് ഭാരതീയ നൃത്ത രൂപങ്ങളെ ക്കുറിച്ചും ഒഡീസി നൃത്ത ത്തിന്റെ പ്രത്യേകത കളെ ക്കുറിച്ചും ഗീതാ മഹാലിക് ക്ളാസ്സുകള്‍ നടത്തി.

മംഗളാ ചരണ്‍, ഭൂമി പ്രണാമം, സഭാ നൃത്തം തുടങ്ങി ഒഡീസി യുടെ വിവിധ വക ഭേദങ്ങള്‍ കുട്ടികള്‍ക്ക് ചെയ്ത് കാണിച്ചു കൊടുത്തു.

ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ഡയരക്ടർ സൂരജ് രാമചന്ദ്രൻ, ഭവൻസ് പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ നന്ദകുമാർ, അഡ്മിനിസ്ട്റേറ്റര്‍ കൃഷ്ണ കുമാര്‍ ദാസ് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം നിരവധി പേര്‍ പരിപാടിയിൽ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചാവക്കാട് പ്രവാസി ഫോറം കുടുംബ സംഗമം ശ്രദ്ധേയമായി

May 29th, 2014

chavakkad-pravasi-forum-family-meet-2014-ePathram
അജ് മാന്‍ : പരിപാടികളുടെ മികവു കൊണ്ടും പ്രമുഖരുടെ സാന്നിദ്ധ്യ ത്താലും യു. എ. ഇ. യിലെ ചാവക്കാട് പ്രവാസി ഫോറം കൂട്ടായ്മ യുടെ കുടുംബ സംഗമം ഏറെ ശ്രദ്ധേയമായി.

അജ് മാന്‍ അല്‍ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ കുടുംബ സംഗമ ത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തില്‍ ചാവക്കാട് പ്രവാസി ഫോറം പ്രസിഡന്റ് ഫറൂഖ് അമ്പലത്ത് വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. വാഫി ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ട്ണര്‍ ചന്ദ്ര ബോസ് ഉത്ഘാടനം ചെയ്തു.

വിവിധ മേഖല കളില്‍ മികവു തെളിയിക്കു കയും ബഹുമതികള്‍ നേടുക യും ചെയ്ത ചാവക്കാട് നിവാസി കളായ പ്രമുഖ വ്യക്തിത്വ ങ്ങളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഗള്‍ഫിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ചാവക്കാട്ടു കാര്‍ക്കു മാതൃക യായി തീര്‍ന്ന ചന്ദ്ര ബോസ്, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിരവധി തവണ ഫോട്ടോ ഗ്രാഫി അവാര്‍ഡ് നേടിയ മാധ്യമ പ്രവര്‍ത്ത കനും പ്രവാസി ഫോറം സ്ഥാപക അംഗവും കൂടിയായ കമാല്‍ കാസിം, ഓണ്‍ ലൈന്‍ മീഡിയ രംഗത്തെ മികവിന് ഗ്രീന്‍ വോയ്സ് മാധ്യമശ്രീ പുരസ്കാര ജേതാവ് ഇ – പത്രം ഡോട്ട് കോം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, സാമൂഹിക പ്രവര്‍ത്ത കനായ അഷറഫ് താമരശ്ശേരി എന്നിവര്‍ക്കാണ് ഫലകവും പൊന്നാടയും നല്‍കി ആദരി ച്ചത്. പുരസ്‌ക്കാര ജേതാക്കളെ ഒ. എസ്. എ. റഷീദ് പരിചയ പ്പെടുത്തി.

മീഡിയ വണ്‍ ഡയറകടര്‍ വി. അബു അബ്ദുള്ള, എഴുത്തുകാരന്‍ ലത്തീഫ് മമ്മിയൂര്‍, ചലച്ചിത്ര നടനും പ്രവാസി ഫോറം അംഗ വുമായ ഫൈസല്‍ മുഹമ്മദ് എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിച്ചു. ആര്‍ട്‌സ് കണ്‍വീനര്‍ ജയന്‍ ആലുങ്ങല്‍, മുന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിവിധ കലാ മത്സര ങ്ങളില്‍ ബിന്ധ്യ ചന്ദ്ര ബോസ്, ബിനീത് ചന്ദ്ര ബോസ്, ദിയ ബാബു, ദേവദക്ഷ, അന്ന റോസ് ജോജി, നെഹ നെജു, അഞ്ജലി ശിവാനന്ദന്‍, മാളവിക ബിനു, വൈഷ്ണവി സുനില്‍, ശ്രീഹരി സന്ദീപ്, നന്ദന്‍ സന്തോഷ്, ശ്രീലക്ഷ്മി സന്തോഷ്, ദര്‍ശന വിനോദ്, അനഘ അശോക് ഗൌരി ദാസ്, പൂജ സുനില്‍, ജനിയ ജയന്‍ എന്നിവര്‍ സമ്മാന ങ്ങള്‍ നേടി. സി. ജി. ഗിരീഷ് അവതാരകന്‍ ആയിരുന്നു.

രാഹുല്‍ ഏങ്ങണ്ടിയൂര്‍ അവതരിപ്പിച്ച കവിതയും വോയ്‌സ് ഓഫ് ചാവക്കാടി ന്റെ പ്രമുഖ ഗായകരായ സാലിഹ് മുഹമ്മദ്, ഷാജി അച്ചുതന്‍, അക്ബര്‍, ഷാജി, ബേസില്‍, സുബൈര്‍, സലീം, സംഗീത്, ആകാശ്, കബീര്‍, അനിത സന്തോഷ്, ഷക്കീല ഷംസുദ്ദീന്‍, അഭിരാമി അജിത് എന്നിവര്‍ പങ്കെടുത്ത ഗാനമേള യും ഉണ്ടായിരുന്നു.

സെക്രട്ടറി സാലിഹ് മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാജി അച്ചുതന്‍ നന്ദിയും പറഞ്ഞു. കെ. സി. ഉസ്മാന്‍, സെയ്ഫു, മൃദുല്‍, ഷബീര്‍ എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.

ചാവക്കാടും പരിസര പ്രദേശ ങ്ങളിലും നിന്നുള്ള നിരവധി പ്രവാസി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളീയം 2014 : കഥകളിയും ചാക്യാര്‍ കൂത്തും ഒരേ വേദിയില്‍

May 28th, 2014

kala-abudhabi-logo-epathram അബുദാബി : കല അബുദാബിയുടെ പുതിയ വര്‍ഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിന്റെ ഭാഗമായി സംഘടിപ്പി ക്കുന്ന ‘കേരളീയം 2014’ ല്‍ കഥ കളിയും ചാക്യാര്‍ കൂത്തും ഓട്ടന്‍ തുള്ളലും ഒരേ വേദി യില്‍ അരങ്ങേറും.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 ന് വെള്ളിയാഴ്ച ഏഴ് മണി ക്ക് കേരളീയം ആരംഭിക്കും.

കഥകളി യില്‍ ‘കുചേല വൃത്തവും’ ചാക്യാര്‍ കൂത്തില്‍ ‘ലങ്കാ ദഹനവും’ ഓട്ടന്‍ തുള്ളലില്‍ ‘ഗരുഡ പര്‍വ്വവും’ അവതരി പ്പിക്കും.

കലാ നിലയം ഗോപിയാശാന്‍, കലാ മണ്ഡലം രാധാ കൃഷ്ണന്‍, കലാ നിലയം രാജീവന്‍, കലാ നിലയം കൃഷ്ണനുണ്ണി, ഡോ. രാജീവന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ 16 അംഗ സംഘ മാണ് കേരളീയം അവതരി പ്പിക്കുന്നത്.

കല അബുദാബി ഈയിടെ സംഘടിപ്പിച്ച ‘യുവ ജനോ ത്സവ’ ത്തിലെ വിജയി കള്‍ക്കും കലാ തിലക ത്തിനും ട്രോഫി കള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 050 27 37 406.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് നിവാസികളുടെ സംഗമം അജ്മാനിൽ

May 22nd, 2014

dubai-chavakkad-pravasi-forum-ePathram
അജ്മാൻ : യു. എ. ഇ. യിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മ യായ ‘ചാവക്കാട് പ്രവാസി ഫോറം’ സംഘടി പ്പിക്കുന്ന കുടുംബ സംഗമം മെയ് 23 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ അജ്മാൻ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.

കുടുംബ സംഗമ ത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ വെച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കും.

തുടർന്ന് കുട്ടികൾക്കും മുതിർന്ന വർക്കുമായി കലാകായിക മത്സരങ്ങൾ, ഫൺ ഗെയിമു കൾ, കോമഡി സ്കിറ്റുകൾ എന്നിവയും ചാവക്കാട് പ്രവാസി ഫോറം ഗായക സംഘ മായ ‘വോയിസ് ഓഫ് ചാവക്കാട്’ ഒരുക്കുന്ന ഗാനമേള യും അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 956 38 19, 055 694 94 39

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു ഗ്രൂപ്പ് മലേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു
Next »Next Page » സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine