ഖസ്ര്‍ അല്‍ ഹുസ്ന്‍ വാര്‍ഷിക ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

March 2nd, 2013

abudhabi-al-hosn-fort-fest-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ ചരിത്ര പ്രാധാന്യമുള്ള ‘ഖസ്ര്‍ അല്‍ ഹുസ്ന്‍’ കോട്ടയുടെ 250ആം വാര്‍ഷിക ആഘോഷങ്ങള്‍ രാജ കുടുംബാംഗ ങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നും അല്‍ ഖസ്ര്‍ കോട്ടയിലേക്ക് നടന്ന ഘോഷയാത്ര, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷേഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം നയിച്ചു.

sheikh-muhammed-in-qasar-al-hosn-fort-fest-ePathram

അബുദാബി കീരിടവകാശിയും യു എ ഇ സായുധ സേനയുടെ ഡപ്യുട്ടി കമാന്‍ഡറുമായ ജനറല്‍ ഷേഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം എന്നിവര്‍ മുന്‍ നിരയില്‍ അണി നിരന്നു. വിവിധ എമിരേറ്റു കളിലെ ഭരണാധി കാരികള്‍, മന്ത്രിമാര്‍ മറ്റു രാജ കുടുംബാംഗങ്ങളും പങ്കെടുത്തു.

യു എ ഇ യുടെ പൗരാണികതയും പാരമ്പര്യവും വരച്ചു കാട്ടുന്ന വിവിധ കലാ പരിപാടികളും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി കളില്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

February 25th, 2013

winners-of-green-voice-media-award-2013-ePathram
അബുദാബി : ഗ്രീന്‍ വോയ്‌സിന്റെ ‘ഹരിതാക്ഷര’ പുരസ്‌കാരം കവി വീരാന്‍കുട്ടിയും ‘മാധ്യമശ്രീ’ പുരസ്‌കാര ങ്ങള്‍ രമേഷ് പയ്യന്നൂര്‍, ടി. പി. ഗംഗാധരന്‍, സിബി കടവില്‍ എന്നിവരും ഏറ്റു വാങ്ങി.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ വീരാന്‍കുട്ടിക്ക് ലുലു ഗ്രൂപ്പിന്റെ റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബൂബക്കര്‍ പുരസ്‌കാരം നല്‍കി. യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍കോയ പൊന്നാട അണിയിച്ചു.

media-award-2013-winners-with-green-voice-ePathram

ഗള്‍ഫിലെ പ്രശസ്ത റേഡിയോ കലാകാരനായ രമേഷ് പയ്യന്നൂരിന് പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സ് ചെയര്‍മാന്‍ ബാലന്‍ നായര്‍ ‘മാധ്യമശ്രീ’ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള പൊന്നാട അണിയിച്ചു. മാതൃഭൂമി ലേഖകന്‍ ടി. പി. ഗംഗാധരന് ഹാപ്പി റൂബി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാലന്‍ വിജയന്‍ ‘ മാധ്യമശ്രീ ‘ പുരസ്‌കാരം സമ്മാനിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, ഗംഗാധരനെ പൊന്നാട അണിയിച്ചു. സിബി കടവിലിന് പാര്‍ക്കോ ഗ്രൂപ്പിനെറ എം. ഡി. യായ കെ. പി. മുഹമ്മദ് പുരസ്‌കാരം നല്‍കി. മൊയ്തു ഹാജി കടന്നപ്പള്ളി പൊന്നാട അണിയിച്ചു.

സാംസ്‌കാരിക സമ്മേളന ത്തില്‍ ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷനായി. ഗ്രീന്‍ വോയ്‌സിന്റെ എട്ടാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് ദാന ത്തിനു ശേഷം ‘സ്‌നേഹപുരം-2013’ എന്ന സംഗീത പരിപാടിയും അരങ്ങേറി.

ഗായകരായ എം. എ. ഗഫൂര്‍, സുമി, സുറുമി വയനാട്, അഷറഫ് നാറാത്ത് എന്നിവര്‍ ഗാനമേള നയിച്ചു. റജി മണ്ണേല്‍ അവതാര കനായി. ഗ്രീന്‍ വോയ്‌സിന്റെ എട്ടാം വാര്‍ഷിക ആഘോഷ ആഘോഷ പരിപാടികള്‍ നാദാപുരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രീന്‍ വോയ്‌സിന്റെ സംഘാടകരായ ഫൈസല്‍ കോമത്ത്, അഷറഫ് പറമ്പത്ത്, അഷറഫ് സി. പി., അബ്ദുല്‍ ഷുക്കൂര്‍, ലദീബ് ബാലുശ്ശേരി, നാസര്‍ കുന്നുമ്മല്‍, അഷറഫ് അരീക്കോട്, ലത്തീഫ് കടമേരി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

February 18th, 2013

green-voice-sneha-puram-media-award-2013-ePathram
അബുദാബി: സാമൂഹിക – സാംസ്‌കാരിക വേദി യായ ഗ്രീന്‍വോയ്‌സ് അബുദാബി യുടെ ഈ വര്‍ഷത്തെ ‘ഹരിതാക്ഷര പുരസ്‌കാര’ ത്തിന് യുവ കവി കെ. വീരാന്‍കുട്ടി അര്‍ഹനായി. മലയാള സാഹിത്യ മേഖല യില്‍ നവീന ഭാവുകത്വം സൃഷ്ടിച്ച കാവ്യ സംഭാവന കളെ മാനിച്ചാണ് പുരസ്‌കാരം.

ഗ്രീന്‍ വോയ്‌സ് ‘മാധ്യമശ്രീ പുരസ്‌കാരം’ ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), സിബി കടവില്‍ (ജീവന്‍ ടി. വി.) എന്നിവര്‍ക്ക് ലഭിക്കും.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഫെബ്രുവരി 21 വ്യാഴാഴ്ച നടക്കുന്ന എട്ടാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘സ്‌നേഹ പുരം-2013’ പരിപാടി യില്‍ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും.

കെ. കെ. മൊയ്തീന്‍ കോയ, മൊയ്തുഹാജി കടന്നപ്പള്ളി, ജലീല്‍ പട്ടാമ്പി എന്നിവര്‍ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിര്‍ണയിച്ചത്.

poet-k-veeran-kutty-harithakshara-winner-2013-ePathram

കെ. വീരാന്‍കുട്ടി

മടപ്പള്ളി ഗവണമെന്റ് കോളേജ് മലയാള വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ കെ. വീരാന്‍ കുട്ടി യുടെ ജല ഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, മന്‍ വീരു, തൊട്ടു തൊട്ടു നടക്കു മ്പോള്‍ തുടങ്ങിയ കാവ്യ സമാഹാര ങ്ങളും നാലു മണിപ്പൂവ്, ഉണ്ടനും നൂലനും പോലുള്ള ബാല സാഹിത്യ കൃതികളും ശ്രദ്ധേയമാണ്. ചെറുശ്ശേരി സാഹിത്യ പുരസ്കാരം, കെ. എസ്. കെ. തളിക്കുളം അവാര്‍ഡ്‌, എസ. ബി. ടി. അവാര്‍ഡ്‌, തമിഴ് നാട് സി. ടി. എം. എ. സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ച കെ. വീരാന്‍ കുട്ടി ക്ക് ഗള്‍ഫില്‍ നിന്ന് പ്രഖ്യാപിക്ക പ്പെടുന്ന ആദ്യ പുരസ്കാര മാണ് ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം.

tp-gangadharan-madhyama-shree-award-winner-2013-ePathram

ടി. പി. ഗംഗാധരന്‍ (മാതൃഭൂമി)

മാതൃഭൂമി ലേഖകനായ ടി. പി. ഗംഗാധരന്‍ ഇരുപതു വര്‍ഷത്തിലധിക മായി പ്രവാസ ലോകത്തെ സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങളിലും സജീവ സാന്നിധ്യമാണ്.

ramesh-payyannur-madhyama-shree-award-winner-2013-ePathram

രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ)

കേരള ത്തില്‍ നാടക-മിമിക്രി രംഗ ങ്ങളിലെ പ്രശസ്തിയുമായി, ഒന്നര ദശക ങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണ രംഗ ത്തേക്ക് കടന്നുവന്ന രമേഷ്പയ്യന്നൂര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് റേഡിയോ യുടെ പ്രോഗ്രാം ഡയറക്ടറാണ്.

siby-kadavil-madhyama-shree-award-winner-2013-ePathram

സിബി കടവില്‍ (ജീവന്‍ ടി. വി.)

സിബി കടവില്‍ ജീവന്‍ ടി. വി. യുടെ അബുദാബി മേഖലാ റിപ്പോര്‍ട്ടറാണ്.പൊതു പ്രസക്തമായ ഒട്ടേറെ പ്രശ്നങ്ങള്‍ വാര്‍ത്ത കള്‍ക്ക് വിഷയ മാക്കുക വഴിയാണ് സിബി ശ്രദ്ധാ കേന്ദ്രമായത്.

പുരസ്‌കാരദാന ചടങ്ങിനോടനു ബന്ധിച്ച് ഗ്രീന്‍വോയ്‌സ് നടപ്പാ ക്കാനിരി ക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികള്‍ പ്രഖ്യാപിക്കും.

ഇതിനകം അഞ്ച് ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഗ്രീന്‍ വോയ്സ്, നാല് നിര്‍ധന വിദ്യാര്‍ഥി കളുടെ വിദ്യാഭ്യാസ ച്ചെലവുകളും നിര്‍വഹിച്ചു വരുന്നുണ്ട്. അര്‍ഹരായ ചിലര്‍ക്ക് ചികിത്സാ സഹായവും തുടര്‍ച്ച യായി നല്‍കി വരുന്നു.

‘സ്‌നേഹപുരം 2013’ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ പ്രശസ്ത ഗായകരായ എം. എ. ഗഫൂര്‍, സുമി, സുറുമി വയനാട്, അഷ്‌റഫ് നാറാത്ത് തുടങ്ങിയ വരുടെ ഗാനമേള യും അരങ്ങേറും.റജി മണ്ണേല്‍ അവതാരകനാവും. പ്രവേശനം സൗജന്യമാണ്.

വാര്‍ഷികാ ഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ്‌ അവസാന വാരം നാദാ പുരത്തു നടക്കു മെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി, ഗ്രീന്‍ വോയ്സ് മുഖ്യ രക്ഷാധികാരി കെ. കെ. മൊയ്തീന്‍ കോയ, ചെയര്‍മാന്‍ സി. എച്. ജാഫര്‍ തങ്ങള്‍ എന്നിവര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘പെരുമോല്‍ത്സവം 2013’

February 15th, 2013

peruma-payyoli-nri-association-logo-ePathram ദുബായ് : പയ്യോളി നിവാസി കളുടെ പ്രവാസി കൂട്ടായ്മ പെരുമ പയ്യോളി യുടെ ‘പെരുമോല്‍ത്സവം 2013’ ഫെബ്രുവരി15 വെള്ളിയാഴ്ച കാലത്ത്10 മണിക്ക് ലുലു വില്ലേജിനു സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കും.

പ്രശസ്ത സംവിധായകന്‍ എം. എ. നിഷാദ് മുഖ്യ അതിഥി യായി വരുന്ന പെരുമ പയ്യോളി യുടെ സുവനീര്‍ പ്രകാശന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

കുട്ടികള്‍ക്കായി ചിത്ര രചന മത്സരം, വിവിധ കലാ പരിപാടി കള്‍, ആരോഗ്യ ബോധവല്‍കരണ ക്ലാസ്, കാവ്യ സംവാദം, നാടകം, ഗാനമേള എന്നിവ ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്രേസ് ധ്വനി2013 ശ്രദ്ധേയമായി

February 9th, 2013

thrissur-engineering-collage-alumni-trace-annual-day-ePathram
അബുദാബി : തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കളുടെ യു. എ. ഇ. കൂട്ടായ്മ യായ ട്രേസ് (TRACE )പതിനേഴാം വാര്‍ഷികാഘോഷം “ധ്വനി 2013” അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റെറില്‍ നടന്നു.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ അഡ്വക്കേറ്റ് വി ടി ബാലറാം എം എല്‍ എ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

ട്രേസ് പ്രസിഡണ്ട്‌ ഷൈജു കാരോത്ത് കുഴി, സെക്രട്ടറി അനൂപ്‌ നായര്‍, ഈവന്റ് കണ്‍വീനര്‍ ജോണി മാത്യു, ഈവന്റ് കോഡിനേറ്റര്‌ സജിത്ത് തുടങ്ങിയവരും ട്രേസ് സീനിയര്‍ മെമ്പര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്നു അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രുതി ലയ താള ങ്ങളില്‍ നിറഞ്ഞ് സമാജം യുവജനോത്സവം
Next »Next Page » പി. ബാവാ ഹാജിക്ക് പ്രവാസ ലോകത്തിന്റെ സ്നേഹാദരം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine