മലയാളി സമാജം അവാര്‍ഡ്‌ മധുസൂദനന്‍ നായര്‍ക്ക്

March 11th, 2012

malayalee-samajam-award-announcement-ePathram
അബുദാബി : മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള സ്നേഹവും ആദരവും മുന്‍ നിറുത്തി അബുദാബി മലയാളീ സമാജം 1982 മുതല്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് ഈ വര്ഷം കവി മധുസൂദനന്‍ നായരെ തെരഞ്ഞെടുത്തു.

25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ സമാജം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ വെച്ച് നല്‍കും. പെരുമ്പടവം ശ്രീധരന്‍ , ഡോ. എം. ആര്‍ . തമ്പാന്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്. സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ , പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ ആണ് അവാര്‍ഡ്‌ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീ ശക്തി ഉണരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യം : ശക്തി വനിതാ വിഭാഗം

March 11th, 2012

sakthi-ladies-wing-cultural-meet-ePathram
അബുദാബി : വിദ്യാഭ്യാസ പരമായി മുന്നാക്കം നില്‍ക്കുമ്പോഴും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖല കളില്‍ ഉയര്‍ന്നു വരാന്‍ കഴിയാത്തതാണ് ഇന്ന് സ്ത്രീകള്‍ നേരിടുന്ന വെല്ലു വിളികള്‍ക്കു കാരണം എന്ന് സാര്‍വ്വ ദേശീയ വനിതാ ദിന ത്തിന്റെ ഭാഗമായി അബുദാബി ശക്തി തിയേറ്റേഴ്‌സ് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.

മദ്യവും മയക്കു മരുന്നും സമൂഹ ത്തില്‍ സര്‍വ്വ വ്യാപിയായി ആധിപത്യം പുലര്‍ത്തു മ്പോള്‍ സ്ത്രീകളും കുട്ടികളും സ്വന്തം വീട്ടില്‍ പ്പോലും സുരക്ഷിതര്‍ അല്ലാതായി ത്തീരുന്നു. ഇത്തരം ഒരു സാഹചര്യ ത്തില്‍ സമൂഹം ആവശ്യ പ്പെടുന്നത് കര്‍മ്മ നിരതരായ വനിതകളെയാണ് എന്ന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ ദല ദുബായ് വനിതാ വിഭാഗം കണ്‍വീനര്‍ സതീ മണി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ശക്തി വനിതാ വിഭാഗം ജോ. കണ്‍വീനര്‍ ദേവിക സുധീന്ദ്രന്‍ വനിതാ ദിന സന്ദേശം അവതരിപ്പിച്ചു.

ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍ , ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ , കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഷാഹിധനി വാസു എന്നിവര്‍ ആശംസ നേര്‍ന്നു. ശക്തി വനിതാ വിഭാഗം ജോ. കണ്‍വീനര്‍ പ്രമീള രവീന്ദ്രന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് കൃഷ്ണ വേട്ടംപള്ളി, ജയേഷ് നിലമ്പൂര്‍ , രമേഷ്‌രവി, ജബീന ഷൗക്കത്ത്, ഗഫൂര്‍ വടകര, പ്രിയാ ബാലു, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ ടാബ്ലൊ, കാവ്യശില്പം, സംഘ നൃത്തം, ആഫ്രിക്കന്‍ നൃത്തം, നാടകം, തിരുവാതിര തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹൃദയ അഴീക്കോട് പുരസ്ക്കാരം പ്രഖ്യാപിച്ചു

February 26th, 2012

sahrudhaya-azheekodu-awards-2012-ePathram
ദുബായ് : 2012 ലെ സഹൃദയ – അഴീക്കോട് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടേയും കേരള റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്റര്‍ (ദുബായ് വായനക്കൂട്ടം) സംയുക്താഭി മുഖ്യത്തില്‍ നാട്ടിലും മറു നാടുകളിലും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സാമൂഹ്യ പ്രതി ബദ്ധതക്കും മാധ്യമ പ്രവര്‍ത്തന മേഖല കളിലെ അര്‍ഹത പ്പെട്ടവര്‍ക്കും സമ്മാനിച്ചു വരുന്നതാണ് സഹൃദയ പുരസ്‌കാരങ്ങള്‍ .

സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ- അഴീക്കോട് പുരസ്‌കാരങ്ങള്‍ക്ക് പൊതു സേവന മാധ്യമ പ്രവര്‍ത്തന മേഖലകളിലെ മികവിന് തെരെഞ്ഞെടുക്കപ്പെട്ടവര്‍ :

മന്‍സൂര്‍ മാവൂര്‍ – മിഡിലീസ്റ്റ് ചന്ദ്രിക (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), ജിഷി സാമുവല്‍ – ഇ പത്രം (അന്വേഷണാത്മക ഇ ജേണലിസം), ജലീല്‍ രാമന്തളി  (സമഗ്ര സംഭാവന), നാരായണന്‍ വെളിയങ്കോട് (സമഗ്ര സംഭാവന), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (സമഗ്ര സംഭാവന), ജീന രാജീവ് -ഇ വനിത (ന്യൂ മീഡിയ), സലീം ഐഫോക്കസ് (നവാഗത ഫോട്ടോ ജേണലിസ്റ്റ്), ഷാനവാസ് പാലത്ത്, അഷറഫ് കൊടുങ്ങല്ലൂര്‍ (ഫാക്‌സ് ജേണലിസം), കാസിം ചാവക്കാട് – തണല്‍ സാംസ്‌കാരിക വേദി (ജീവ കാരുണ്യം),

sahrudhaya-awards-2012-winners-ePathram
മുഹമ്മദ്കുട്ടി സലഫി (വൈജ്ഞാനിക പ്രവര്‍ത്തനം), കെ. വി. ശംസുദ്ധീന്‍ (പ്രവാസി കുടുംബ ക്ഷേമം), അബ്ദുസ്സമദ് മേപ്പയൂര്‍ (മാതൃക ഗുരുനാഥന്‍ ) കെ. കെ – ഹിറ്റ് 96.7റേഡിയോ (ശ്രവ്യ മാധ്യമം), സഫറുള്ള പാലപ്പെട്ടി (സാഹിത്യ സപര്യ), അമാനുള്ള ഖാന്‍ -കൈരളി പ്രവാസലോകം (സാമൂഹ്യ പ്രതിബദ്ധത), മോനി ദുബായ് (ദൃശ്യ മാധ്യമ സമഗ്ര സംഭാവന), പി. പി. മൊയ്ദീന്‍ (സാമൂഹ്യ സാംസ്‌കാരികം) തന്‍വീര്‍ കണ്ണൂര്‍ (ഏഷ്യാനെറ്റ്‌ ഗള്‍ഫ് റൌണ്ട് അപ്- ദൃശ്യ മാധ്യമം), റഹ്മാന്‍ എളങ്കമ്മല്‍ – ഗള്‍ഫ് മാധ്യമം (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), വിജു വി നായര്‍ (സാമൂഹ്യ സേവനം), അഡ്വ:ഹാഷിഖ് (മികച്ച സംഘാടകന്‍ ), നജീബ് മുഹമ്മദ് ഇസ്മായില്‍ . ഇ. എസ്. (പരിസ്ഥിതി), സൈഫ് കൊടുങ്ങല്ലൂര്‍ (വ്യക്തിഗത സമഗ്ര സംഭാവന).

sahrdaya-azheekod-puraskaram-2012-winners-ePathram

2012 സഹൃദയ - അഴീക്കോട് പുരസ്ക്കാര ജേതാക്കള്‍

സലഫി ടൈംസ് ഡോട്ട് കോം  വഴി പൊതു ജനാഭിപ്രായം രൂപീകരിച്ചു വില യിരുത്തിയും വിവിധ മാധ്യമ ങ്ങള്‍ വഴിയും വേദികള്‍ വഴിയും എന്‍ട്രികള്‍ സ്വീകരിച്ചും അഡ്വ : എ ആര്‍ ബിമല്‍ ,കെ. എച്ച്. എം. അഷ്‌റഫ്, ഷീല പോള്‍ ,എന്നിവര്‍ അടങ്ങുന്ന ജൂറി അംഗങ്ങളാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

ഇ – പത്രം മൂന്നാമത് തവണയാണ് സഹൃദയ പുരസ്കാര ത്തിന് അര്‍ഹ മാവുന്നത്. 2009 ല്‍ മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ്  പി. എം. അബ്ദുള്‍ റഹിമാനും മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം  e പത്രം കോള മിസ്റ്റായ ഫൈസല്‍ ബാവ ക്കും ലഭിച്ചിരുന്നു.

അഡ്വ : ജയരാജ് തോമസ് (വായനകൂട്ടം പ്രസിഡന്റ്) ഒ. എസ്. എ. റഷീദ് (വായനകൂട്ടം ജനറല്‍ സെക്രട്ടറി) കെ.എ. ജബ്ബാരി (മാനേജിംഗ് എഡിറ്റര്‍ സലഫി ടൈംസ്) എന്നിവരും പുരസ്‌കാര പ്രഖ്യാപന ത്തില്‍ പങ്കെടുത്തു. മാര്‍ച്ച് ആദ്യ വാരം ദുബായില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സഹൃദയ സംഗമ ത്തില്‍ പുരസ്‌കാര ദാനം നടക്കും. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് സഹൃദയ – അഴീക്കോട് പുരസ്‌കാരം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ധാര്‍മ്മിക-നൈതികമൂല്യ നിരാസം നല്ല പ്രവണതയല്ല: ഓപ്പണ്‍ ഫോറം

February 21st, 2012

drishya-epathram
അബുദാബി: മറ്റെല്ലാ മേഖലകളിലെന്ന പോലെ സിനിമയിലും  ധാര്‍മ്മിക-നൈതിക മൂല്യ നിരാസം വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നമ്മുടെ സാംസ്കാരിക ബോധം കൂടുതല്‍ ഉണരേണ്ടത് അത്യാവശ്യമാണെന്നും അബുദാബി ദൃശ്യ ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. നല്ല ദൃശ്യ സംസ്കാരത്തിലൂടെ ഒരു നല്ല ആസ്വാദന വൃന്ദത്തെ സൃഷ്ടിക്കാനാകും. അത്  സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കും.  മനുഷ്യ ബന്ധങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഒട്ടുമിക്ക സംഘര്‍ഷങ്ങള്‍ക്കും കാരണം, നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഘര്‍ഷങ്ങളെ നീതീകരിക്കുന്ന പ്രവണത നമ്മുടെ സിനിമാ രംഗത്തും വര്‍ദ്ധിക്കുകയാണ് ഈ അപകടം നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ചലച്ചിത്രോത്സവങ്ങള്‍ക്ക് കഴിയുമെന്ന് അഭിപ്രായം ഉയര്‍ന്നു. “മനുഷ്യ ബന്ധങ്ങള്‍, ധാര്‍മ്മിക-നൈതിക മൂല്യങ്ങള്‍ സിനിമയില്‍” എന്ന വിഷയം ടി. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാവ ഓപ്പണ്‍ ഫോറം നിയന്ത്രിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ മൊയ്തീന്‍ കോയ, ടി. പി ഗംഗാധരന്‍, കെ. എസ്. സി. പ്രസിഡന്റ്‌ കെ. ബി. മുരളി, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് സെക്രെട്ടറി നാസര്‍, കെ. എസ്. സി വനിതാ വിഭാഗം ജോ: സെക്രെട്ടറി ബിന്ദു ജലീല്‍, ഫാസില്‍, അസ്മോ പുത്തന്‍ചിറ, ജലീല്‍ കുന്നത്ത്, ഒ. ഷാജി, പ്രീത നാരായണന്‍, ഷാജി സുരേഷ് ചാവക്കാട്, മുനീര്‍, ജോഷി ഒടെസ, സാബു, തുടങ്ങിയവര്‍ സംസാരിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി നടത്തിയ   ദൃശ്യ ഫിലിം ഫെസ്റ്റിവലില്‍ അഞ്ച് ലോകോത്തര സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. യു. ഇ. യിലെ സിനിമാ പ്രേമികള്‍ക്ക് ആവേശ പൂര്‍വമാണ് ഈ ചലച്ചിത്രോത്സവത്തെ സ്വീകരിച്ചത്.  എല്ലാ സിനിമകളും നിറഞ്ഞ സദസോടെയാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ വര്‍ഷങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ നടത്തുമെന്നും കൂടാതെ എല്ലാ മാസവും ഒരു സിനിമ കെ. എസ്. സി മിനിഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്നും, അടുത്ത സിനിമ മാര്‍ച്ച് 13നു പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സിനിമകള്‍ ജീവിതത്തോട് തൊട്ടു നില്‍ക്കുന്നത് : സയിദ്‌ അല്‍ ദാഹ് രി

February 17th, 2012

drishya-film-fest-2012-opening-ePathram
അബുദാബി : ജീവിതത്തോട് തൊട്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ സിനിമ കളുടെ പ്രത്യേകത എന്ന് പ്രശസ്ത അറബ് സിനിമാ സംവിധായകന്‍ സയിദ്‌ അല്‍ ദാഹ് രി പറഞ്ഞു. ചലച്ചിത്രോത്സവ ങ്ങള്‍ സിനിമകളെ ക്രിയാത്മക മായി തിരിച്ചു കൊണ്ട് വരികയും ഒരു സംസ്കാരത്തെ നില നിര്‍ത്താന്‍ സഹായിക്കുകായും ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേരള സോഷ്യല്‍ സെന്റര്‍ , പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ് എന്നിവര്‍ സംയുക്ത മായി കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ സംഘടിപ്പിച്ച ദൃശ്യ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

drishya-opening-by-saeed-al-dhahri-ePathram

ചലച്ചിത്രോത്സവ ത്തിന്റെ ഭാഗമായി മലയാള ത്തിലെ മഹാ പ്രതിഭ യായിരുന്ന സത്യന്റെ നൂറാം ജന്മ വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ പ്രദര്‍ശനം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ യുടെ ചരിത്രം വിളിച്ചോതുന്നതായി ഈ പ്രദര്‍ശനം എന്ന് അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായി നടന്ന ഈ പോസ്റ്റര്‍ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

drishya-film-fest-2012-momento-mulakkuzha-ePathram

ഫെസ്റ്റിവല്‍ ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് രാജീവ് മുളക്കുഴ ക്കുള്ള ഉപഹാരം കെ. എസ്.സി. വൈസ് പ്രസിഡന്റ്‌ ബാബു വടകര നല്‍കി.

drishya-film-fest-2012-faisal-bava-ePathram

കെ. എസ്. സി വനിതാ വിഭാഗം സെക്രട്ടറി ശാഹിധനി വാസു, കവി അസമോ പുത്തന്‍ചിറ, വി. ടി. വി ദാമോദരന്‍ , ഫൈസല്‍ ബാവ , ടി. കൃഷ്ണകുമാര്‍ , എന്നിവര്‍ സംസാരിച്ചു.

ksc-drishya-film-fest-2012-audiance-ePathram

ചലച്ചിത്രോത്സവ ത്തില്‍ പ്രദര്‍ശി പ്പിക്കുന്ന സിനിമ കളെ പറ്റി ഫാസില്‍ വിശദീകരിച്ചു, തുടര്‍ന്ന്‍ ഇറ്റാലിയന്‍ സംവിധായകന്‍ ഉബെര്‍ട്ടോ പസോളിനി ശ്രീലങ്കന്‍ ഭാഷ യായ സിംഹള യില്‍ എടുത്ത ‘ മച്ചാന്‍ ‘പ്രദര്‍ശിപ്പിച്ചു. ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ശിച്ച മികച്ച സിനിമ കളാണ് ഇവിടെ പ്രദര്‍ശി പ്പിക്കുന്നത്.

ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍‍ ഫ്രഞ്ച് – അറബ്, റഷ്യന്‍ , ഇന്ത്യന്‍ ഭാഷ കളിലെ നാലു സിനിമ കള്‍ പ്രദര്‍‍ശിപ്പിക്കും. ഗിരീഷ്‌ കാസറ വള്ളി യുടെ ‘ദ്വീപ ‘ (കന്നഡ ), Incendies ( Denis Villeneuve / French – Arabic), an Occurence at Owl Creek Bridge (Robert Enrico / French), The Return (Andrey Zvyagintsev / Russian) എന്നിവ യാണ് സിനിമകള്‍ .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കതിര്‍മണികള്‍ അരങ്ങേറി
Next »Next Page » ഗോള്‍ഡന്‍ ഹിറ്റ്സ് 2012 – മൈലാഞ്ചി »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine