ഗുരുപ്രണാമം : കലാകാരന്മാരെ ആദരിച്ചു

April 16th, 2013

anuja-chakravarthi-inaugurate-guru-pranamam-ePathram
അബുദാബി : യു. എ. ഇ. യില്‍ നൂറു കണക്കിന് കുട്ടികളെ ചിലങ്ക യണിയിച്ച് അരങ്ങില്‍ നൃത്ത വിസ്മയം തീര്‍ക്കുന്ന പ്രതിഭാ ധനരായ കലാകാരന്മാരെ ‘ഗുരുപ്രണാമം’ എന്ന പരിപാടി യിലൂടെ കല അബുദാബി ആദരിച്ചു.

ആശാ നായര്‍, അശോകന്‍ മാസ്റ്റര്‍, ഗീതാ അശോകന്‍, ജ്യോതി ജ്യോതിഷ്, കലാ മണ്ഡലം സരോജം, പ്രിയാ മനോജ്, ഉണ്ണികൃഷ്ണന്‍ കുന്നുമ്മല്‍, ഗഫൂര്‍ വടകര, ധര്‍മ രാജന്‍, കുന്തന്‍ മുഖര്‍ജി, നിലമ്പൂര്‍ ശ്രീനിവാസന്‍, സുരേഷ്. എ ചാലിയ, പി. കെ. ഗോകുല്‍വാസന്‍, ലക്ഷ്മി വിശ്വനാഥ് എന്നിവരാണ് കല അബുദാബി ഒരുക്കിയ ‘ഗുരുപ്രണാമം’ പരിപാടി യില്‍ ആദരിക്കപ്പെട്ടത്.

ഇന്ത്യന്‍ എംബസിയിലെ സാംസ്‌കാരിക വിഭാഗം സെക്രട്ടറി അനൂജാ ചക്രവര്‍ത്തി ഭദ്രദീപം കൊളുത്തി ‘ഗുരുപ്രണാമം’ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധി കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രസിഡന്റ് അമര്‍ സിംഗ് വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മെഹബൂബ് അലി സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സുരേഖാ സുരേഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മോഹന്‍ ഗുരുവായൂര്‍, കലാവിഭാഗം സെക്രട്ടറി മധു കണ്ണാടിപ്പറമ്പ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ആതിരാ ദേവദാസ് പുരസ്‌കാര ജേതാക്കളെ സദസ്സിന് പരിചയ പ്പെടുത്തി.

മുഖ്യാതിഥി അനൂജാ ചക്രവര്‍ത്തി നൃത്താധ്യാപകര്‍ക്ക് കല യുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ഭരത് മുരളി നാടകോത്സവ’ ത്തില്‍ കല അവതരിപ്പിച്ച ‘കൂട്ടുകൃഷി’ എന്ന നാടക ത്തില്‍ അഭിനയിച്ച കലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘ഗുരു പ്രണാമം’

April 8th, 2013

kala-abudhabi-guru-pranamam-ePathram
അബുദാബി : പ്രമുഖ കലാ സാംസ്കാരിക സംഘടന കല അബുദാബി ‘ഗുരു പ്രണാമം’ എന്ന പരിപാടി യില്‍ അബുദാബി യിലെ നൃത്ത അദ്ധ്യാപകരെ ആദരിക്കുന്നു.

ഏപ്രില്‍ 12 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗുരു പ്രണാമ ത്തില്‍ നൃത്താദ്ധ്യാപകര്‍ അവതരിപ്പിക്കുന്ന വിവിധ നൃത്ത രൂപങ്ങള്‍ അരങ്ങിലെത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘ഭരതാഞ്ജലി 2013’ വെള്ളിയാഴ്ച

January 2nd, 2013

jonita-joseph-with-priya-manoj-ePathram
അബുദാബി : പ്രമുഖ നൃത്താദ്ധ്യാപിക പ്രിയ മനോജിന്റെ ശിക്ഷണ ത്തില്‍ നൃത്തം അഭ്യസിച്ച 23 കുട്ടികളുടെ അരങ്ങേറ്റം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

2013 ജനുവരി 4 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അരങ്ങേറുന്ന ‘ഭരതാഞ്ജലി’ യില്‍ മുഖ്യാതിഥി ആയി ഇന്ത്യന്‍ എംബസ്സി സാംസ്കാരിക വിഭാഗം സെക്കന്റ് സെക്രട്ടറി അനുജാ ചക്രവര്‍ത്തി പങ്കെടുക്കും.

ലൈവ് ഓര്‍ക്കസ്ട്ര യുടെ അകമ്പടി യോടെ അരങ്ങില്‍ എത്തുന്ന ‘ഭരതാഞ്ജലി 2013’ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്ത രൂപ ങ്ങളുടെ സമ്മോഹനം ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൃഷ്ണ : ശോഭനയുടെ നൃത്ത ശില്പം അബുദാബിയില്‍

November 12th, 2012

krishna-dance-by-shobhana-ePathram
അബുദാബി : പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ശോഭനയും സംഘവും ലോകത്തിന്റെ വിവിധ വേദി കളില്‍ അവതരിപ്പിച്ചു വരുന്ന ‘കൃഷ്ണ’ എന്ന നൃത്ത ശില്പ ത്തിന്റെ രംഗാവിഷ്‌കാരം നവംബര്‍ 22 വ്യാഴാഴ്ച രാത്രി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ‘കലാഞ്ജലി 2012′ ന്റെ ഭാഗമായി അരങ്ങേറും.

‘കൃഷ്ണ’യില്‍ ശ്രീകൃഷ്ണ ചരിതത്തെ ആസ്പദമാക്കി വൃന്ദാവനം, മധുര, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങള്‍ മായക്കാഴ്ചകളായി അരങ്ങില്‍ നിറയും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് കൃഷ്ണ യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

തമിഴ് നടന്മാരായ സൂര്യ, പ്രഭു, രാധിക തുടങ്ങിയവരും ഹിന്ദി ചലച്ചിത്ര പ്രവര്‍ത്തകരായ ശബാനാ ആസ്മി, നന്ദിതാ ദാസ്, കൊങ്കണാ സെന്‍, മിലിന്ദ് സോമന്‍ തുടങ്ങിയവരാണ് കൃഷ്ണയില്‍ വിവിധ കഥാപാത്ര ങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്. കലാ സംവിധാനം രാജീവ്.

നവംബര്‍ 23 വെള്ളിയാഴ്ച എം. പി. വീരന്ദ്രേകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന മാധ്യമ ചര്‍ച്ചയും ‘കലാഞ്ജലി’ യുടെ ഭാഗമായി നടക്കും.

കേരള ത്തിലെയും യു. എ. ഇ. യിലെയും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മാധ്യമ രാഷ്ട്രീയം എന്ന വിഷയ മാണ് ചര്‍ച്ച ചെയ്യുക. കല അബുദാബിയുടെ ആറാം വാര്‍ഷികാ ഘോഷ ത്തിന്റെ ഭാഗമായി അമേച്വര്‍ നാടകം ഇന്റര്‍ യു. എ. ഇ. കബഡി ടൂര്‍ണ്ണമെന്റ് തുടങ്ങിയ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എരഞ്ഞോളി മൂസയുടെ ഈദ്‌ നിലാവ് അബുദാബിയിലും അലൈനിലും

October 26th, 2012

eid-nilav-music-2012-eid-stage-show-ePathram
അബുദാബി : പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസയുടെ നേതൃത്വ ത്തില്‍ മാപ്പിളപ്പാട്ടു ഗാന രംഗത്തെ ശ്രദ്ധേയരായ പാട്ടുകാരെ അണിനിരത്തി ഷഫീഖ്‌ തളിപ്പറമ്പ്‌ സംവിധാനം ചെയ്തു യുവ അബുദാബി അവതരിപ്പിക്കുന്ന ‘ഈദ്‌ നിലാവ് എന്ന സ്റ്റേജ് ഷോ, രണ്ടാം പെരുന്നാള്‍ ദിവസം (ശനിയാഴ്ച) രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും.

പ്രശസ്ത സംഗീത സംവിധായകന്‍ കമറുദ്ധീന്‍ കീച്ചേരി ലൈവ് ഓര്‍ക്കസ്ട്ര നിയന്ത്രിക്കും. സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ മയൂരിയുടെ സിനി മാറ്റിക് ഡാന്‍സും സിറാജ് പയ്യോളി യുടെ മിമിക്രിയും അവതരിപ്പിക്കും.

ഈദ്‌ നിലാവ് മൂന്നാം പെരുന്നാള്‍ ദിവസം (ഞായരാഴ്ച) രാത്രി 8 മണിക്ക് അലൈന്‍ ഇന്ത്യ സോഷ്യല്‍ സെന്‍ററിലും അവതരിപ്പിക്കും.

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും : വിവരങ്ങള്‍ക്ക് : 055 690 40 37

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 1910151617»|

« Previous Page« Previous « പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും
Next »Next Page » മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine