ദുബായില്‍ പ്ലാസ്റ്റിക്‌, കീടനാശിനി ഉപയോഗങ്ങള്‍ക്ക് നിയന്ത്രണം

September 18th, 2011

RASHID-BIN-FAHAD-epathram

ദുബായി: കീടനാശിനികളുടെ അനധികൃത ഉപയോഗം നിയന്ത്രിക്കുമെന്നു പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ്‌. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടുകളില്‍ പ്രാണി ശല്യം ഇല്ലാതാക്കുന്നതിനും കീടനാശിനികള്‍ ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതോടൊപ്പം എമിറേറ്റില്‍ പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് അദ്ധേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളുടെ പങ്കു വലുതാണ്‌. ദുബായിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക്‌ ഉപയോഗം ഒരു തടസ്സമാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ അദ്ധേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ലക്ഷം ദിര്‍ഹത്തിന്റെ എമിരേറ്റ്സ് പരിസ്ഥിതി സംരക്ഷണ പ്രോത്സാഹന അവാര്‍ഡ്‌ പ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പുതിയ പാത ഗതാഗത ത്തിനായി തുറന്നു കൊടുത്തു

September 16th, 2011

dubai-new-road-epathram

ദുബായ് : അല്‍ വാസല്‍ പുതിയ റോഡ്‌ ഇന്ന് (വെള്ളിയാഴ്ച) രാവിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ.) ഗതാഗത ത്തിനായി തുറന്നു കൊടുത്തു.

ദുബായ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ മുതല്‍ ഷെയ്ഖ് സായിദ്‌ റോഡിന്റെ വലതു ഭാഗത്ത് കൂടി ഡിഫന്‍സ്‌ റൌണ്ട് അബൌട്ട് സമീപത്തിലൂടെ അണ്ടര്‍ പാസ്സ് വഴി അല്‍ വാസലിലേക്കും അല്‍ സഫയിലേക്കും പോകുന്ന പാതയാണിത്. കൂടാതെ അല്‍ വാസലിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സര്‍വീസ്‌ റോഡും ഇതോടൊപ്പം ആര്‍. ടി. എ. തുറന്നു കൊടുത്തിട്ടുണ്ട്.

ദുബായിലേക്ക് ജുമേര, സഫാ പാര്‍ക്ക്‌, വഴി വരുന്ന വാഹനങ്ങള്‍ക്ക് എന്നും തിരക്ക് അനുഭവപ്പെടുന്ന സത്വ റോഡ്‌ പോകാതെ ഇതു വഴി സിഗ്നല്‍ കുറഞ്ഞത് കാരണം വേഗത്തില്‍ ട്രേഡ്‌ സെന്റര്‍ റൌണ്ട് അബൌട്ടിലേക്കും സത്വ അല്‍ ദിയാഫ റൌണ്ട് അബൌട്ടിലേക്കും ചെന്നെത്താന്‍ ഈ പുതിയ പാത വഴി സാധിക്കും.

അയച്ചു തന്നത് : ടി. എ. എം. ആലൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ്‌ മെട്രോ ഗ്രീന്‍ ലൈന്‍ തുറന്നു

September 10th, 2011

sheikh-mohammed-dubai-metro-epathram

ദുബായ്‌ : ദുബായ്‌ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ ഗ്രീന്‍ ലൈന്‍ ഇന്നലെ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളമേറിയ പൂര്‍ണ്ണമായും സ്വയം പ്രവര്‍ത്തിക്കുന്ന റെയില്‍ വ്യവസ്ഥ എന്ന ഗിന്നസ്‌ ലോക റെക്കോഡ്‌ പതിപ്പിച്ച ഫലകം ഷെയ്ഖ്‌ മുഹമ്മദ്‌ അനാവരണം ചെയ്തു. ദുബായിയുടെ അസൂയാവഹമായ വളര്‍ച്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡോക്യുമെന്ററി ചിത്ര പ്രദര്‍ശനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

ദുബായ്‌ കിരീടാവകാശിയായ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, ദുബായ്‌ ഉപ ഭരണാധികാരി ഷെയ്ഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, മറ്റ് ഷെയ്ഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ അകമ്പടിയോടെ ഷെയ്ഖ്‌ മുഹമ്മദ്‌ പുതിയ മെട്രോ ലൈനിന്റെ ആദ്യ സ്റ്റേഷനായ ദുബായ്‌ ഹെല്‍ത്ത്‌ കെയര്‍ സിറ്റി സ്റ്റേഷനില്‍ നിന്നും കയറി 16 സ്റ്റേഷനുകള്‍ കടന്ന് അവസാന സ്റ്റേഷനായ ഖിസൈസ്‌ എത്തിസലാത്ത്‌ സ്റ്റേഷന്‍ വരെ കന്നി സഞ്ചാരം നടത്തി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പെന്‍റഗന്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌ ഇഫ്താര്‍ വിരുന്ന്

August 24th, 2011

pentagon-freight-ifthar-meet-ePathram
ദുബായ്‌: ജബല്‍‍ അലിയിലെ പെന്‍റഗന്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌ എന്ന സ്ഥാപന ത്തിലെ ജീവനക്കാര്‍‍ ഒത്തു ചേര്‍ന്ന്‍ ഇഫ്താര്‍ ‍വിരുന്ന് നടത്തി. സഹന ത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യ ത്തിന്‍റെ യും സന്ദേശം കൈ മാറിയ ഈ വിരുന്നില്‍ കമ്പനി യിലെ വിവിധ ദേശക്കാരായ ജീവനക്കാര്‍ ഒത്തു ചേര്‍ന്നു.

guests-in-pentagon-freight-ifthar-ePathram

റോയ്‌, സക്കറിയ, റിയാസ്‌, മഹറൂഫ്‌, കാദര്‍, ബിനു, റഫീഖ്‌, ബദര്‍, അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. ഒരു കൂട്ടായ്മ യുടെ വിജയ മായിരുന്ന ഈ ഇഫ്താര്‍ വിരുന്ന് എന്ന്‍ ഇതിനു പിന്നില്‍‍ പ്രവര്‍ത്തി ച്ചവര്‍ അഭിപ്രായപ്പെട്ടു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹസാരേക്ക് പിന്തുണയുമായി ദുബായിയില്‍ പ്രകടനം ഒരാള്‍ അറസ്റ്റില്‍

August 23rd, 2011

ANNA_Hazare-epathram

ദുബായ്‌: അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്‌ നിരാഹാര സമരം നടത്തുന്ന അന്നാ ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ച്‌ ദുബായിയില്‍ പ്രകടനം സംഘടിപ്പിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ദുബായിയിലെ അല്‍ മംസാര്‍ ബീച്ചിലാണ്‌ നൂറ്റമ്പതോളം വരുന്ന ഇന്ത്യക്കാര്‍ ഹസാരെയെ അനുകൂലിച്ച്‌ പ്രകടനം നടത്തിയത്‌. ബീച്ചിലൂടെ മൂന്നു കിലോമീറ്റര്‍ പ്രകടനം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പോലീസെത്തി പ്രകടനം തടയുകയായിരുന്നു. പ്രകടനം സംഘടിപ്പിച്ച ഇന്ത്യക്കാരനെ ദുബായ്‌ പോലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രകടനം അറസ്റ്റിലായ ഇന്ത്യക്കാരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. ഫേസ്‌ബുക്കിലൂടെ നിയമവിരുദ്ധമായി പ്രകടനം സംഘടിപ്പിച്ചെന്നാണ്‌ കേസ്‌. ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ബാഡ്‌ജുകളും ദേശീയ പതാകയുമേന്തി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ്‌ ദുബായിയില്‍ പ്രകടനത്തിനെത്തിയതെന്ന്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലബാര്‍ പ്രവാസി ദിവസ് സെപ്തംബര്‍ മൂന്നിന് കോഴിക്കോട്ട്
Next »Next Page » ‘തഫ്‌സീറുല്‍ കബീര്‍’ യു. എ. ഇ. യില്‍ വിതരണം തുടങ്ങി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine